ഐഷു – 2 6അടിപൊളി  

” എന്നാ വേഗം ഇറങ്ങി വാ. സമയം പോകുന്നു. നിന്നെ ഹോസ്റ്റലിൽ കൂടെ ചേർത്തിട്ട് വേണം എനിക്ക് ഓഫീസിൽ പോകാൻ.”

അതും പറഞ്ഞു ഞാൻ വേഗം ഇറങ്ങി. അവിടെ പുതിയ കുട്ടികളും രക്ഷിതാക്കളുമായി നല്ല തിരക്കായിരുന്നു. ഞങ്ങൾക്ക് കുറച്ചു സമയം ആ ഓഫീസിനു മുന്നിൽ കാത്തു നിൽക്കേണ്ടി വന്നു.

ആ സമയത്താണ് മഹേഷിന്റെ ഫോൺ വന്നത്.

” അളിയാ. നീ ഇത് എവിടെയാ..?” ഞാൻ ഫോൺ എടുത്ത ഉടനെ അവൻ ചോദിച്ചു.

“എടാ. ഞാൻ ഇത്തിരി തിരക്കിലാ. ഞാൻ ഉച്ച കഴിയും ഓഫീസിലേക്ക് വരാൻ. വന്നിട്ട് സംസാരിക്കാം.” ഞാൻ അവനോട് പറഞ്ഞു.

“എന്താ അളിയാ നീ ഇപ്പോഴും മേഡത്തിന്റെ കൂടെയാണോ ഉള്ളത്. നീ ഇന്നലെ മേഡത്തെ പൊളിച്ചടുക്കിയോ. അതാണോ മേഡത്തേയും കാണാത്തത്?”

“എടാ നാറി. നീ

ഇപ്പോൾ ഫോൺ വെക്ക്. ബാക്കി പിന്നെ പറയാം. ” അങ്ങനെ പറഞ്ഞു ഫോൺ കട്ട്‌ ചെയ്ത ശേഷം ഞാൻ ഫോൺ സൈലന്റ് മോഡിലേക്ക് മാറ്റി.

പിന്നെയും കുറച്ചു സമയം കഴിഞ്ഞാണ് ഞങ്ങളെ അകത്തേക്ക് വിളിച്ചത്.

ഐഷുവിന്റെ ലോക്കൽ ഗാർഡിയൻ ആയി നിന്നുകൊണ്ട് ഞാൻ അവളെ ആ കോളേജിൽ ചേർത്തു. അവളുടെ ഒരു വർഷത്തേക്കുള്ള മുഴുവൻ ഫീസും ഞാൻ അടക്കുകയും ചെയ്തു.

അങ്ങനെ ഐഷുവിന്റെ കോളേജ് അഡ്മിഷൻ നടപടികളെല്ലാം ഭംഗിയായി പൂർത്തിയാക്കിയ ശേഷം അവളെയും കൊണ്ട് കോളേജിനോട് ചേർന്നുള്ള ഹോസ്റ്റലിലേക്ക് പോയി. അങ്ങനെ പോകും വഴിയിൽ ഞാൻ അവളോട് പറഞ്ഞു.

“ഐഷു. നിന്നെ എന്റെ കൂടെ താമസിപ്പിക്കാമായിരുന്നു. പക്ഷെ എന്റെ ഇപ്പോഴത്തെ സാഹചര്യത്തിൽ നിന്നെ എന്റെ കൂടെ താമസിപ്പിക്കുക എന്നത് അത്ര നടപ്പുള്ള കാര്യമല്ല.

ഒന്നാമത് ഞാൻ എപ്പോൾ വരും എങ്ങനെ വരും എന്നൊന്നും എനിക്ക് പറയാൻ പറ്റില്ല. എന്റെ ജോലിയുടെ അവസ്ഥ അതാണ്. ചില ദിവസങ്ങളിൽ വന്നില്ലെന്ന് തന്നെ വരാം.

അങ്ങനെയുള്ള അവസ്ഥയിൽ എന്ത് വിശ്വസിച്ച ഞാൻ നിന്നെ എന്റെ കൂടെ താമസിപ്പിക്കുന്നത്. അച്ഛനെ പോലെ ഞാൻ ഒരു സ്കൂൾ മാഷൊന്നും അല്ല കൃത്യസമയം പോകാനും കൃത്യസമയം തിരിച്ചു വരാനും.

പിന്നെ ഞാൻ താമസിക്കുന്ന ഫ്ലാറ്റിൽ ആകെയുള്ളത് ഒരു ബെഡ്റൂം ആണ്‌ . അത് നീ കണ്ടതല്ലേ . അങ്ങനെയുള്ളപ്പോൾ അവിടെ എങ്ങനെ ഞാൻ നിന്നെ താമസിപ്പിക്കും. അതുകൊണ്ടാ ഞാൻ നിന്നെ ഹോസ്റ്റലിൽ ചേർക്കാം എന്ന് കരുതിയത്. ഞാൻ ഇടയ്ക്ക് വന്ന് നിന്നെ കണ്ടോളാം. അതു പോരേ?” അവളെ ഒന്ന് സമാധാനിപ്പിക്കാൻ എന്നോണം ഞാൻ അങ്ങനെ പറഞ്ഞു

നിർത്തി.

പ്രതീക്ഷിച്ച പോലെ ഞാൻ അങ്ങനെ പറഞ്ഞപ്പോൾ ഐഷുവിന്റെ മുഖം ഒന്ന് തെളിഞ്ഞു. അവൾ പറഞ്ഞു.

“എനിക്ക് മനസ്സിലായി ഇക്കാ. ഞാൻ ഹോസ്റ്റലിൽ കഴിഞ്ഞോളാം. ഇടയ്ക്ക് എന്നെ വന്നു കണ്ടോളാം എന്ന് ഇക്ക പറഞ്ഞില്ലേ എനിക്ക് അത് തന്നെ ഒരുപാട് സന്തോഷമാ. ഇക്ക എന്നെ കുറിച്ചോർത്തു ടെൻഷൻ ആകേണ്ട. ”

അപ്പോഴേക്കും ഞങ്ങൾ ആ ഹോസ്റ്റലിൽ എത്തി അവളെ ആ ഹോസ്റ്റലിൽ ചേർത്തു. അവിടേയും അവളുടെ ഒരു വർഷത്തെ ഫീസ് മുഴുവൻ ഞാൻ അടച്ചു.

അഡ്മിഷൻ കഴിഞ്ഞ് ഹോസ്റ്റൽ റൂമിലേക്ക് ബാഗുകൾ എടുത്തു വെക്കുമ്പോൾ ഐഷുവിന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.

“ഞാൻ ഇറങ്ങുന്നു. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി. . ” ഞാൻ അവളോട് പറഞ്ഞു ഇറങ്ങാൻ നേരം ഞാൻ വീണ്ടും പറഞ്ഞു.

” ഒന്നും ഓർത്ത് സങ്കടപ്പെടേണ്ട. നന്നായി പഠിക്കണം. എനിക്ക് അവധിയുള്ള ദിവസം ഞാൻ നിന്നെ വന്ന് കണ്ടോളാം. പറ്റുമെങ്കിൽ ആ സമയം നിനക്ക് എന്റെ കൂടെ കഴിയാം”.

എന്തോ ആ സമയം എനിക്ക് അങ്ങനെ പറയാനാണ് തോന്നിയത്. അവളുടെ ആ നിഷ്കളങ്കമായ മുഖം കണ്ടാൽ ആർക്കും അങ്ങനെയേ പറയാൻ തോന്നൂ.

ഞാൻ അങ്ങനെ പറഞ്ഞതും സന്തോഷത്തോടെ അവൾ പതുക്കെ തലയാട്ടികൊണ്ട് ചിരിച്ചു . ഞാൻ എന്റെ പേഴ്സിൽ നിന്നും കുറച്ചു രൂപ എടുത്തു അവളുടെ കൈയിൽ കൊടുത്തിട്ട് പറഞ്ഞു.

“ഇന്നാ. ഇത് കൈയിൽ വെച്ചോ. എന്തെങ്കിലും ആവശ്യം വന്നാലോ ”

“വേണ്ട ഇക്ക. എന്റെ കൈയിലുണ്ട്. വരുമ്പോൾ അച്ഛൻ തന്നിരുന്നു. ”

“എന്നാലും സാരമില്ല ഇതു കൂടെ ഇരിക്കട്ടെ. നിനക്ക് എന്തെങ്കിലും ആവശ്യം വന്നാലോ?”

Updated: November 26, 2026 — 5:05 pm

Leave a Reply

Your email address will not be published. Required fields are marked *