ഐഷു – 2 6അടിപൊളി  

അവൾ ഒന്നും കഴിച്ചിട്ടും ഇല്ലെന്ന് എനിക്ക് മനസിലായി. ഇന്നലെ രാത്രിയിൽ ഞാൻ വാങ്ങികൊണ്ട് വെച്ച ആ കവർ അതുപോലെ തന്നെ മേശയിൽ കിടപ്പുണ്ട്.

ഞാൻ മെല്ലെ അവളുടെ അടുത്തേക്ക് നടന്നു. അവളുടെ മുഖം കണ്ട് ഒരുനിമിഷം എനിക്ക് സങ്കടം ഉണ്ടായി. അത്രയേറെ മോശമായി ഇന്നലെ രാത്രിയിൽ ഞാൻ അവളെ പറഞ്ഞിരുന്നു എന്നത് എന്നെ വളരെ വേദനിപ്പിച്ചു. ഞാൻ അവളെ മെല്ലെ വിളിച്ചു.

“ഐഷു. ” അവൾ ഒന്ന് ഞെട്ടിയ ശേഷം തളർന്ന മിഴികളോടെ എന്നെ നോക്കി. ഞാനാണെന്ന് മനസ്സിലായതും അവൾ വേഗം എഴുന്നേറ്റു മാറി താഴേക്ക് നോക്കി നിന്നു.

ഞാൻ അറിയാതെ അവളെ വിളിച്ചു.

“മോളെ

ഐഷു.” അവൾ മുഖം മെല്ലെ ഉയർത്തി എന്നെ നോക്കിയശേഷം പറഞ്ഞു.

“ഞാൻ ഇവിടെ വന്നത് ഇക്കാക്ക് ഇഷ്ടമായില്ല എന്നെനിക്ക് മനസ്സിലായി. ഞാൻ തിരിച്ചു പോയിക്കോളാം. ഇക്ക എഴുന്നേറ്റ ശേഷം പറഞ്ഞിട്ട് പോകാം എന്ന് കരുതി കാത്തു നിന്നതാ. ” അത് പറയുമ്പോഴും അവളുടെ കണ്ണിൽനിന്നും കണ്ണുനീർ പുറത്തേക്ക് ഒഴുകി.

അതിന് മറുപടി എന്ത് പറയും എന്നറിയാതെ ഒരു നിമിഷം ഞാൻ അവളെ നോക്കി. എന്നെ വിശ്വസിച്ചാണ് അച്ഛൻ ഇവളെ ഇവിടേക്ക് പറഞ്ഞയച്ചത്. എന്നിട്ട് ഒരുദിവസം പോലും ഇവിടെ കഴിയാൻ സമ്മതിക്കാതെ ഞാൻ ഇവളെ തിരിച്ചയച്ചു എന്ന് വെച്ചാൽ അത് മോശമാകും. എന്ന് വെച്ച് ഇവളെ ഇവിടെ താമസിപ്പിക്കാനും പറ്റില്ലല്ലോ.! എന്നാലോചിച്ചു ഞാൻ ആകെ കുഴങ്ങി.

“നീ എന്തേ ഇത് കഴിക്കാതിരുന്നത്? ഇത് ഞാൻ നിനക്ക് വേണ്ടി വാങ്ങിയതല്ലേ?” ഞാൻ മേശയിലുള്ള കവർ ചൂണ്ടി കാണിച്ചുകൊണ്ട് ചോദിച്ചു.

“എനിക്ക് കഴിക്കാൻ തോന്നിയില്ല. എനിക്ക് വിശപ്പില്ലായിരുന്നു ” അവൾ പതിയെ പറഞ്ഞു.

” വിശപ്പില്ലാതിരിക്കാൻ നീ എന്തെങ്കിലും കഴിച്ചിരുന്നോ? ” സ്വരം ഇത്തിരി കടുപ്പിച്ചുകൊണ്ട് ഞാൻ ചോദിച്ചു.

എന്റെ ചോദ്യം കേട്ട് മറുപടി പറയാതെ അവൾ താഴേക്ക് നോക്കി. പിന്നെ പതിയെ പറഞ്ഞു.

“ഇല്ല. ” അവൾ ഇന്നലെ പട്ടിണി കിടക്കുകയായിരുന്നു എന്നത് എന്നിൽ കൂടുതൽ വേദനയുണ്ടക്കി. അവൾ മെല്ലെ ചോദിച്ചു.

“ഞാൻ പോയിക്കോട്ടെ ഇക്കാ.”

“എവിടേക്ക് ? വീട്ടിലേക്കോ?”

“അറിയില്ല. വീട്ടിൽ പോയാൽ ഒരുപക്ഷെ അച്ഛനും ഉമ്മയ്ക്കും സങ്കടമാകും. അവരെ സങ്കടപ്പെടുത്താൻ എനിക്കാവില്ല. മാത്രമല്ല അവർ ഇക്കയെ കുറിച്ച് എന്ത് കരുതും. അവർ ഇക്കയെ കുറ്റം പറയില്ലേ..? അതുകൊണ്ട്

എനിക്ക് വീട്ടിൽ പോകാൻ വയ്യ.!”

“പിന്നെ! നീ എവിടെ പോകും.?”

“എനിക്കറിയില്ല ഇക്കാ. എന്നാലും എന്റെ ഇക്കയെ വിഷമിപ്പിച്ച് ഞാൻ ഇവിടെ നിൽക്കുന്നില്ല. ഞാൻ എവിടെയെങ്കിലും പോയിക്കൊള്ളാം.”

അവൾ പറഞ്ഞതൊക്കെയും എന്റെ ചങ്കിൽ തറച്ചു. എങ്കിലും അത് പുറത്തു കാണിക്കാതെ ഞാൻ പറഞ്ഞു.

” ഉം, ശരി. ഏതായാലും നീ പോയി ഫ്രഷായിവാ. എന്നിട്ട് പോകാം. ഏതായാലും ഈ കോലത്തിൽ നീ എവിടേയും പോകേണ്ട. എവിടെ പോകാൻ ആയാലും ഞാൻ ബസ്സ് കയറ്റി വിടാം. പോ പോയി കുളിച്ച് വേഷം മാറി വാ.” കണ്ണിൽ ചോരയില്ലാത്തപോലെ ഞാൻ അവളോട് പറഞ്ഞു.

ഞാൻ പറഞ്ഞത് കേട്ട് അവൾ പതർച്ചയോടെ എന്നെ നോക്കി. ശേഷം പൊട്ടിവന്ന കരച്ചിൽ കൈകൊണ്ട് അമർത്തി പിടിച്ച ശേഷം അവൾ എന്റെ റൂമിലേക്ക് ഓടി.

ആ വീട്ടിൽ ആകെ ഉണ്ടായിരുന്നത് ആ ഒരു മുറി മാത്രമായിരുന്നു. അതിൽ തന്നെയായിരുന്നു ബാത്‌റൂമും. പിന്നെ ഉള്ളത് ചെറിയൊരു അടുക്കള മാത്രമായിരുന്നു. ഹാളും ഊൺ മുറിയുമെല്ലാം ആ ഹാൾ തന്നെയായിരുന്നു.

ഹാളിൽ ഒരു വാഷ് ബെയ്‌സ് ഉണ്ട്. അതിൽ മുഖം കഴുകിയ ഞാൻ അടുക്കളയിൽ കയറി രണ്ട് കപ്പ് കട്ടൻ ചായയുണ്ടാക്കി. വല്ലപ്പോഴും പെരുമാറുന്ന വൃത്തികേടായി കിടക്കുന്ന ആ അടുക്കള പോലും അവൾ വൃത്തിയാക്കിയിരുന്നു. നല്ല വൃത്തിയുള്ള പെണ്ണാണ് ഐഷു എന്ന് എനിക്ക് മനസ്സിലായി.

ഐഷു നേരെ ഓടി കയറിയത് ബാത്‌റൂമിലേക്ക് ആയിരുന്നു. അവിടെനിന്നും അവൾ പൊട്ടിക്കരഞ്ഞു.

ചായയും കൊണ്ട് പുറത്ത് വന്ന ഞാൻ നേരെ പോയി ഹാളിലെ സോഫയിൽ ഇരുന്നു. ഐഷുവിന് വേണ്ടി ഉണ്ടാക്കിയ ചായ ആ ടീ

Updated: November 26, 2026 — 5:05 pm

Leave a Reply

Your email address will not be published. Required fields are marked *