ഐഷു – 2 6അടിപൊളി  

വെക്കണം. അല്ലാതെ വേറെ എന്ത് ചെയ്യും. ” അങ്ങനെ പറഞ്ഞ ശേഷം ഞാൻ അവളെ ഒന്ന് നോക്കി. എന്നാൽ അവൾ എന്നെ നോക്കിയതേ ഇല്ല . അപ്പോൾ ഞാൻ വീണ്ടും പറഞ്ഞു.

“അഹ്! വേറൊരു വഴിയുണ്ട്, വീട്ടിൽ എത്തിയ ശേഷം നിന്റെ ഉമ്മയോടും അച്ഛനോടും പറയുക നിന്നെ വേഗം

കെട്ടിച്ചയക്കാൻ. അതാകുമ്പോൾ പിന്നെ ആർക്കും ഒരു ബുദ്ധിമുട്ടും ഇല്ലല്ലോ ”

അതും പറഞ്ഞു ഞാൻ ചിരിച്ചതും. അവൾ എന്നെ നോക്കി. ആ നോട്ടത്തിൽ നാണമാണോ സങ്കടമാണോ നിരാശയാണോ അതോ എന്നോടുള്ള ദേഷ്യമായിരുന്നോ എന്നെനിക്ക് വേർതിരിച്ചെടുക്കാൻ ആയില്ല. കുറച്ചു സമയം എന്നെ നോക്കിയ ശേഷം വീർപ്പിച്ചുവെച്ച അവളുടെ മുഖം തിരിച്ചു പുറത്തേക്ക് നോക്കിയിരുന്നു.

‘എന്നാലും ഇക്കാ. എത്ര സ്നേഹത്തോടെയാ ഇക്കയെ ഒന്ന് കാണാനും കൂടെ താമസിക്കാനുമായി ഞാൻ ഇക്കയുടെ അടുത്തേക്ക് ഓടി വന്നത്. എന്നിട്ട് എന്നോട് സ്നേഹത്തോടെ ഒരു വാക്കു പോലും പറയാൻ ഇക്കയ്ക്ക് ഇപ്പോഴും തോന്നുന്നില്ലാലോ. എന്നെ തിരിച്ചയക്കാൻ അല്ലേ ഇക്കാക്ക് തിടുക്കം. ഒരു ദിവസമെങ്കിലും എന്നെ ഇക്കയുടെ കൂടെ താമസിപ്പിക്കാൻ ഇക്കാക്ക് തോന്നിയില്ലല്ലോ . ഇതിന് മാത്രം എന്ത് തെറ്റാ ഞാൻ ഇക്കയോട് ചെയ്തത്. ഞാൻ ഇക്കയുടെ കൂടെ കഴിയുന്നത് ഇക്കയ്ക്ക് ഇഷ്ടമല്ലെങ്കിൽ ഇക്കയ്ക്ക് ബുദ്ധിമുട്ടാക്കാതെ ഞാൻ പോയേക്കാം.’

അങ്ങനെ മനസ്സിൽ ചിന്തിച്ചുകൊണ്ടായിരിക്കാം ഐഷു എന്നെ നോക്കിയതും പിന്നെ മുഖം തിരിച്ചതും .

അവിടെയുള്ള ഏറ്റവും നല്ലൊരു കോഫി ഷോപ്പിനു മുന്നിൽ കൊണ്ടുപോയി കാർ നിർത്തിയ ശേഷം ഞാൻ പറഞ്ഞു..

“ഇറങ്ങ്, എന്തെങ്കിലും കഴിക്കാം.”

“എനിക്ക് വിശപ്പില്ല ഇക്കാ, ഇക്ക എന്നെ ബസ് സ്റ്റാൻഡിൽ ഇറക്കി

തന്നാൽ മാത്രം മതി.” അവൾ തിരിഞ്ഞു നോക്കാതെ പറഞ്ഞു.

“ഇറങ്ങാൻ പറഞ്ഞാൽ ഇറങ്ങിക്കോണം. മര്യദയ്ക്ക് എന്റെ കൂടെ വന്ന് എന്താ വേണ്ടത് എന്ന് വെച്ചാൽ വാങ്ങി കഴിച്ചോണം. നിന്നെ കൂടെ താമസിപ്പിച്ചില്ല എന്നത് കൂടാതെ നിനക്ക് കഴിക്കാനും ഒന്നും വാങ്ങി തന്നില്ല എന്ന കുറ്റം കൂടെ കേൾക്കാൻ എനിക്ക് വയ്യ. അല്ലെങ്കിലും ഇന്നലെ മുതൽ നീ ഒന്നും കഴിക്കാതിരിക്കുന്നതല്ലേ. അതുകൊണ്ട് നീ ഇപ്പോൾ കഴിച്ചിട്ട് പോയാൽ മതി. ”

അതും പറഞ്ഞു ഞാൻ കാറിൽ നിന്നും ഇറങ്ങി നടന്നതും ഐഷു എന്റെ പിന്നാലെ ഇറങ്ങി വന്നു.

ഞങ്ങൾ ആ കോഫി ഷോപ്പിൽ കയറി ഭക്ഷണം ഓർഡർ ചെയ്തു. ഭക്ഷണം വന്നതും അവൾ പതുക്കെ ഭക്ഷണം കഴിക്കുന്നത് ഞാൻ നോക്കിയിരുന്നു. ആർക്കോ വേണ്ടിയെന്ന പോലെയാണ് അവൾ ഭക്ഷണം കഴിക്കുന്നത്.

അച്ഛൻ എന്താണ് പറഞ്ഞു വന്നത് എന്ന് കൃത്യമായി അറിയാതെ ഇവളെ തിരിച്ചയക്കാൻ എനിക്ക് മനസ്സ് വന്നില്ല. എങ്കിലും ഒരു അടുക്കും ചിട്ടയുമില്ലാതെ തനിച്ച് കഴിയുന്ന എന്റെ കൂടെ എന്ത് വിശ്വസിച്ചു ഞാൻ ഇവളെ താമസിപ്പിക്കും. അതും തൊട്ടാൽ പൊട്ടുന്ന പരുവത്തിലുള്ള പ്രായം തികഞ്ഞ ഒരു പെണ്ണിനെ. അതൊരിക്കലും ശരിയാവില്ല.

എന്തോർത്ത അങ്ങേര് ഇങ്ങനൊരു ചതി എന്നോട് കാണിച്ചത്. എന്നോട് ഒന്ന് ആലോചിക്കുക പോലും ചെയ്യാതെ എന്ത് കണ്ടിട്ടാ ഇവളെ അങ്ങേരു എന്റെ അടുത്തേക്ക് അയച്ചത്. എന്റെ ജീവിതകാലം മുഴുവൻ ഞാൻ ഇവളെ ചുമക്കുമെന്ന് കരുതിയാണോ ഒരിക്കലും ഉപേക്ഷിക്കരുത് എന്ന് ഒരു എഴുത്തും എഴുതി ഇവളെ എന്റെ അടുത്തേക്ക് അയച്ചത്..

ഭക്ഷണം കഴിക്കുമ്പോഴും എന്റെ ചിന്തകൾ ഐഷുവിൽ തങ്ങിനിന്നു .

എന്നാൽ അതിനൊപ്പം മറ്റൊരു മുഖവും എന്റെ മനസ്സിൽ തെളിഞ്ഞു വന്നു . റോഷിമയുടെ മുഖം.

സ്നേഹത്തോടെ എന്നെ നോക്കി ചിരിക്കുന്ന അവളുടെ മുഖം, എന്നെ കാണുമ്പോൾ നാണം തുളുമ്പുന്ന അവളുടെ കണ്ണുകൾ, എന്നോട് സംസാരിക്കാനും അതുപോലെ എന്നെ ഉമ്മ ഉമ്മ വെക്കാനും കൊതിക്കുന്ന അവളുടെ ചുണ്ടുകൾ, എന്നെ വാരിപുണരാൻ കൊതിക്കുന്ന അവളുടെ കൈകൾ, എന്നോടുള്ള സ്നേഹം കൊണ്ട് നിറഞ്ഞു തുളുമ്പുന്ന അവളുടെ നിറമാറിൽ എന്റെ മുഖം അമർത്തി കെട്ടിപിടിച്ചു കിടക്കാൻ കൊതിക്കുന്ന അവളുടെ മനസും.

പാവം റോഷിമ! എത്ര നാളായി അവൾ എന്റെ പിറകെ നടക്കുന്നു. അത് എന്നോടുള്ള സ്നേഹം കൊണ്ടല്ലേ.. എന്നിട്ടും ഞാൻ അവളെ അവഗണിച്ചില്ലേ. പക്ഷെ അതൊരിക്കലും അവളെ ഇഷ്ടം അല്ലാത്തത് കൊണ്ടോ അവളോടുള്ള വെറുപ്പ് കൊണ്ടോ ആയിരുന്നില്ല. എന്തോ എനിക്ക് അവളോട് അങ്ങനെ ഒന്നും തോന്നിയില്ല. അവൾ എന്നിൽ നിന്നും കൊതിക്കുന്നപോലെ ഒരു സ്നേഹം എന്തോ അവളോട് എനിക്ക് തോന്നിയിരുന്നില്ല.

Updated: November 26, 2026 — 5:05 pm

Leave a Reply

Your email address will not be published. Required fields are marked *