ഐഷു – 2 6അടിപൊളി  

“ഏതായാലും നീ തനിച്ച് പോകേണ്ട. ബസ് കയറ്റാൻ ഞാൻ വരാം. നീ വീട്ടിലേക്ക് തന്നെ തിരിച്ചു പോയാൽ മതി. ബാക്കി കാര്യങ്ങൾ ഞാൻ അച്ഛനെ വിളിച്ചു പറഞ്ഞോളാം. ”

ഞാൻ പറഞ്ഞത് കേട്ട് അവൾ എന്നെ നോക്കി. അപ്പോഴും അവളുടെ കണ്ണുകൾ നിറഞ്ഞൊഴുക്കുന്നുണ്ടായിരുന്നു.

ഞാൻ മെല്ലെ ആ കണ്ണുനീർ തുടച്ചുകൊടുത്തുകൊണ്ട് പറഞ്ഞു.

“ഇന്നലെ മുതൽ നീ ഒന്നും കഴിച്ചില്ലല്ലോ.! തൽക്കാലം പോയി ആ കട്ടൻ ചായ എടുത്തു കുടിക്ക്. നിനക്ക് വേണ്ടി ഉണ്ടാക്കിയതാ. ഭക്ഷണം പോകുന്ന വഴിയിൽ നിന്ന് കഴിക്കാം. എന്തെങ്കിലും കഴിച്ചിട്ട് മാത്രം നീ പോയാൽ മതി.”

അതും പറഞ്ഞു ഞാൻ റൂമിലേക്ക് നടന്നു. റൂമിൽ എത്തിയ ഉടനെ എന്റെ പോക്കറ്റിൽ നിന്നും ആ കത്ത് എടുത്ത് എന്റെ ബാഗിൽ വെച്ചു. എന്താണ് ഐഷു ഒരിക്കലും അറിയരുതെന്ന് പറഞ്ഞ്

അച്ഛന് എന്നോട് മാത്രമായി പറയാനുള്ള കാര്യം. അത് അറിയാനായി മനസ്സ് തുടിച്ചെങ്കിലും എന്തായാലും അത് പിന്നെയാവാം എന്ന് കരുതി ഞാൻ ബാത്റൂമിലേക്ക് കയറി.

‘ എന്റെ പടച്ചോനെ! ഇതെന്തൊരു ദുഷ്ടൻ. ഇത്രയും പറഞ്ഞിട്ടും കരഞ്ഞിട്ടും ഒരു ദിവസം പോലുമെന്നെ കൂടെ നിർത്താൻ ഈ ദുഷ്ട്ടന് തോന്നുന്നില്ലല്ലോ!? ഇങ്ങനെ ഒരു ദുഷ്ട്ടനെ ആണോ ഞാൻ ഇക്കാ.. ഇക്കാ എന്ന് വിളിച്ചത്. ഒരു രാത്രി മുഴുവൻ ഉറങ്ങാതെ കാത്തിരുന്നത്. എന്നൊക്കെ ഐഷുവിന്റെ മനസ്സിൽ തോന്നുന്നുണ്ടാകും എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് ഞാൻ കുളിക്കാൻ കയറി.

ഒഴുകിവന്ന കണ്ണീർ തുടച്ചുകൊണ്ട് ഐഷു അവിടെ ഇരുന്ന് ചായ എടുത്തു കുടിച്ചു.

കുളി കഴിഞ്ഞ് വേഷവും മാറി ഞാൻ ഹാളിലേക്ക് വരുമ്പോൾ ഐഷു വീണ്ടും ബാഗുമെടുത്ത് പോകാൻ തയ്യാറായി നിൽക്കുകയായിരുന്നു .

“ചായ കുടിച്ചോ.?” ഞാൻ ചോദിച്ചു.

” ഉം ” അവൾ മൂളി.

“എന്നാ ഇറങ്ങാം സമയം വൈക്കേണ്ട.” ഞാൻ പറഞ്ഞു.

” ഉം ” പതുക്കെ മൂളിയ ശേഷം ബാഗുകളും എടുത്തു അവൾ പുറത്തേക്ക് നടന്നു.

ഞാൻ ഒന്നും മിണ്ടാതെ വണ്ടിയുടെ കീയെടുത്ത ശേഷം ഫ്ലാറ്റിന്റെ വാതിൽ പൂട്ടി താഴേക്ക് നടന്നു. എന്റെ തൊട്ടു പിന്നിലായി പൊട്ടി വന്ന കരച്ചിൽ അടക്കി നിർത്താൻ പാടുപെട്ട് ശ്രമിച്ചുകൊണ്ട് അവളും നടന്നു.

മേഡത്തിന്റെ കാറിന്റെ അടുത്തേക്കാണ് ഞാൻ അവളേയും കൊണ്ട് പോയത്. ഇങ്ങോട്ട് വന്നപ്പോൾ ഒരു കാർ ഇപ്പോൾ വേറൊരു കാർ എന്നവൾ ചിന്തിച്ചുകാണുമോ..!

ഇന്നലെ ഇവളേയും കൊണ്ട് ഇങ്ങോട്ടേക്ക് വന്നത് മഹേഷിന്റെ കാറിൽ ആയിരുന്നെങ്കിൽ ഇപ്പോൾ പോകുന്നത് മേഡത്തിന്റെ കാറിലും.

അവളുടെ കൈയിൽ നിന്നും

ബാഗുകൾ വാങ്ങി പിൻ സീറ്റിൽ വെച്ച ശേഷം വേഗം തന്നെ അവളോട് കയറാൻ പറഞ്ഞു.

അവൾ വേഗം തന്നെ മുന്നിലുള്ള സീറ്റിൽ കയറിയിരുന്നു.

ഡ്രൈവർ സീറ്റിൽ കയറി ഇരുന്ന് സ്റ്റാർട്ട് ചെയ്ത ഉടനെ ഞാൻ അവളെ നോക്കികൊണ്ട് പറഞ്ഞു.

“ബെൽറ്റ് ഇട്.”

ഏത് ബെൽറ്റ് എന്ന ഭാവത്തിൽ അവൾ എന്നെ നോക്കി.

“സീറ്റ് ബെൽറ്റ് ഇടാൻ. ” ഞാൻ വീണ്ടും പറഞ്ഞു. ഇത്തവണ അവൾ വേഗം സീറ്റ് ബെൽറ്റ് ഇട്ടു. അപ്പോഴും കരച്ചിൽ നിർത്താൻ അവൾ പെടാപ്പാട് പെടുന്നുണ്ടായിരുന്നു. .

“പോകാം.” ഞാൻ ചോദിച്ചു.

” ഉം ” അപ്പോഴും ഒരു മൂളൽ മാത്രം അവളിൽ നിന്നും ഉയർന്നു .

ഞാനാ ഫ്ലാറ്റ് സമുച്ചയത്തിൽ നിന്ന് കാർ റോഡിലേക്ക് ഇറക്കി. ഐഷു എന്നെ നോക്കാതെ ഒഴുകി വരുന്ന കണ്ണീർ തുടച്ചുകൊണ്ട് നേരെ നോക്കിയിരുന്നു.

“ഏതാ കോളേജ്.?” ഞാൻ പതിയെ ചോദിച്ചു. പതിയെ ആണെങ്കിലും ഉറച്ച ശബ്‍ദം ആയിരുന്നു എന്റേത്.

പെട്ടന്നുള്ള എന്റെ ചോദ്യം അവൾക്ക് ശരിക്കും മനസ്സിലായില്ല എന്ന പോലെ അവൾ വീണ്ടും എന്നെ നോക്കി.

” ഞാൻ ചോദിച്ചത് മനസ്സിലായില്ലേ….. ഏതാ നിന്റെ കോളേജെന്ന്..? ”

” ഗവൺമെന്റ് വിമൻസ് കോളേജ്.” അവൾ പതിയെ പറഞ്ഞു

“എന്തിന്..?”

” ബി എ ”

“ഏതാ വിഷയം..,?”

” ഇംഗ്ലീഷ് സാഹിത്യം.”

” ഉം ” എന്ന് മൂളിയ ശേഷം ഞാൻ വീണ്ടും ചോദിച്ചു.

“ഇനി ഇപ്പോൾ നാട്ടിലേക്ക് പോയാൽ ഏതെങ്കിലും കോളേജിൽ നിനക്ക് അഡ്മിഷൻ കിട്ടുമോ..?”

“അറിയില്ല. ” അവൾ പതിയെ പറഞ്ഞു.

“കിട്ടിയില്ലെങ്കിൽ പോട്ടെന്നു

Updated: November 26, 2026 — 5:05 pm

Leave a Reply

Your email address will not be published. Required fields are marked *