ഒറ്റ ശ്വാസത്തിൽ അതും പറഞ്ഞു ഞാൻ പതിയെ എഴുന്നേറ്റു.
ആ ഹാളിൽ തന്നെയുള്ള ഊൺ മേശയിൽ അവൾക്കായി വാങ്ങിയ പൊറോട്ടയുടെ കവർ വെച്ച് റൂമിലേക്ക് നടന്നു. നടക്കുന്നതിനിടയിൽ അവളെ നോക്കികൊണ്ട് ഞാൻ പറഞ്ഞു.
” അത് നിനക്ക് വേണ്ടി വാങ്ങിയതാ. വേണമെങ്കിൽ അതും കഴിച്ചു എവിടെയേലും ചുരുണ്ടുകൂടി കിടന്നുറങ്ങാൻ നോക്ക് എന്നെ ചോദ്യം ചെയ്യാൻ നിൽക്കാതെ.”
ഞാൻ പറഞ്ഞതൊക്കെകേട്ട്
ഇടിവെട്ടേറ്റതുപോലെ ആകെ ഞെട്ടിത്തരിച്ചു നിൽക്കുകയായിരുന്നു ഐഷു. എന്നാൽ അതൊന്നും ശ്രദ്ധിക്കാതെ റൂമിലേക്ക് നടന്നുകൊണ്ട് ഞാൻ പിറുപിറുത്തു:
“അവളെ, എന്നെകേറി ഭരിക്കാൻ വന്നേക്കുന്നു. ഇവളാര് എന്റെ ഭാര്യയോ അതോ എന്റെ കാമുകിയോ. രണ്ടായാലും വന്ന് എന്റെ കൂടെ കിടക്കെടി. വാടി വന്ന് എന്റെ കൂടെ കിടക്ക്. നിന്റെ വയറ് നിറച്ചു തരാടി ഞാൻ. അവളെന്നെ ചോദ്യം ചെയ്യാൻ വന്നേക്കുന്നു. അവള് എന്റെ ആരെന്ന് വിചാരിച്ച എന്നോട് ചോദിക്കാതേയും പറയാതേയും കേറി വന്നേക്കുന്നത്. ”
അതും പറഞ്ഞ് വേഷം പോലും മാറാതെ ഞാൻ കിടക്കയിലേക്ക് വീണു. ആ സമയം അടക്കിപ്പിടിച്ച ഒരു തേങ്ങൽ ഹാളിൽനിന്നുയർന്നു. ഹാളിലെ വെറും തറയിലിരുന്ന് ഐഷു മുഖംപൊത്തിക്കരയുകയായിരുന്നു. അതൊന്നും ഞാൻ അപ്പോൾ അറിഞ്ഞതേ
ഇല്ല.
അപ്പോഴേക്കും ഞാൻ ഉറക്കത്തിലേക്ക് വഴുതിവീണിരുന്നു. എന്നാൽ അധിക സമയം എനിക്ക് ഉറങ്ങാനായില്ല. കുറച്ചു സമയം കഴിഞ്ഞപ്പോഴേക്കും എന്റെ ഉറക്കം ഞെട്ടി.
പിന്നെ അന്ന് എനിക്ക് കിടന്നിട്ട് ഉറക്കം വന്നില്ല. ഓരോ മുഖങ്ങളായി എന്റെ മനസ്സിൽ തെളിഞ്ഞു വന്നു.
അതിൽ ഒന്ന്. എന്റെ മേഡമായ രാജ ലക്ഷ്മി എന്ന എന്റെ ലച്ചുവും. ലച്ചുവിനോടൊത്തു കഴിഞ്ഞ നിമിഷങ്ങളും.
രണ്ട്, മേഡത്തിന്റെ മകൾ ഐശ്വര്യ. എന്റെ ചുണ്ടിൽ ഉമ്മ വെച്ച് എന്നോട് എന്തോ സൗകര്യം പറയാൻ ഉണ്ടെന്ന് പറഞ്ഞ മറ്റൊരാളുമായി വിവാഹം ഉറപ്പിച്ചവൾ.
മൂന്ന് റോഷിമ . മേഡം പോലും നല്ലവളാണെന്നു പറഞ്ഞവൾ. പ്രേമിക്കാനും വിവാഹം കഴിക്കാനും മേഡം പോലും എന്നോട് നിർദ്ദേശിച്ചവൾ. മാസങ്ങളായി എന്റെ പിറകെ നടക്കുന്നവൾ. ഇന്നും എന്റെ കാര്യം പറഞ്ഞു കളിയാക്കലുകൾ നേരിടുന്നവൾ.
നാല് . ആയിഷ എന്ന ഐഷു. ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു കത്തിന് പിറകെ ബാഗും തൂക്കി എന്റെ കൂടെ കഴിയാൻ വന്നവൾ. തന്നെ ഓർത്ത് പാതിരാത്രി വരെ തനിക്ക് വേണ്ടി കാത്തു നിന്നവൾ. തന്റെ കൂടെ കഴിയാൻ ആഗ്രഹിക്കുന്നവൾ. അച്ഛൻ അവളുടെ ഉമ്മയെ വിവാഹം കഴിച്ചു എന്ന ഒറ്റ കാരണത്താൽ ഞാൻ അവളുടെ ഇക്കയാണ് എന്ന് അഭിമാനത്തോടെ പറയുന്നവൾ.
ഈ നാല് മുഖങ്ങളും ചേർന്ന് എനിക്ക് ഉറക്കം നൽകാതെ എന്നെ വട്ടം ചുറ്റിച്ചു. ഇടയിൽ എപ്പോഴോ ഞാൻ വീണ്ടും ഉറങ്ങിപ്പോയി.
അടുത്ത ദിവസം ഏറെ വൈകി എഴുന്നേറ്റ ഞാൻ കുറച്ചു സമയം കട്ടിലിൽ തന്നെ ഇരുന്നുകൊണ്ട് ആ റൂമിൽ മെല്ലെ കണ്ണോടിച്ചു. ഇന്നലെവരെ കുഴഞ്ഞു മറിഞ്ഞു കിടന്ന എന്റെ റൂം വളരെ
വൃത്തിയായി കിടക്കുന്നത് കണ്ട് ഞാൻ അതിശയപ്പെട്ടു. ഒരിക്കലും എന്റെ റൂം ഇത്രയും വൃത്തിയായി ഞാൻ കണ്ടിരുന്നില്ല.
കട്ടിലിൽത്തന്നെ ഇരുന്ന് ഞാൻ കഴിഞ്ഞുപോയ ദിവസത്തെ സംഭവങ്ങൾ ഓരോന്നായി ഓർത്തെടുക്കാൻ ശ്രമിച്ചു.
അപ്പോഴാണ് ഇന്നലെ രാത്രിയിൽ ഞാൻ ഐഷുവിനോട് പറഞ്ഞതൊക്കെ മെല്ലെ ഓർമ്മയിൽ തെളിയാൻ തുടങ്ങിയത്.
മദ്യത്തിന്റെ ലഹരിയിൽ താൻ ഐഷുവിനോട് എന്തൊക്കെയോ വിളിച്ചുപറഞ്ഞത് ഓർമ്മയിൽ തെളിഞ്ഞതും എന്റെ നെഞ്ചൊന്നു കാളി. എന്തോ ഒരു ഭയം എന്റെ ഉള്ളിൽ നിറയാൻ തുടങ്ങി.
അയ്യോ! ഞാനിന്നലെ അത്രയും മോശമായി പറഞ്ഞതുകൊണ്ട് അവൾ ഇന്നലെ രാത്രിയിൽ തന്നെ ഇറങ്ങിപ്പോയിക്കാണുമോ. അങ്ങനെ അവൾ ഇറങ്ങിപ്പോയെങ്കിൽ അവൾക്ക് എന്തെങ്കിലും പറ്റിക്കാണുമോ എന്ന പേടിയിൽ ഞാൻ വേഗം എഴുന്നേറ്റു ഹാളിലേക്ക് നടന്നു.
ഭീതിയോടെ ഹാളിലേക്ക് നോക്കിയ ഞാൻ ആ കാഴ്ച കണ്ടു. അവിടെ, ഊൺമേശയിൽ തല ചായ്ച്ചിരിക്കുകയായിരുന്നു ഐഷു. ഒട്ടും ഉറങ്ങിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന വിധം അവളുടെ മുഖം ആകെ തളർന്നുപോയിരുന്നു.
