ഐഷു – 2 6അടിപൊളി  

എങ്കിലും അവളൊരു കൊച്ചു സുന്ദരി ആയിരുന്നു . എന്നിട്ടും ഞാൻ അവളെ അവഗണിച്ചു. . പക്ഷെ എന്നെങ്കിലും എന്റെ മനസ്സ് മാറുമെന്നും ഞാൻ അവളെ സ്നേഹിക്കുമെന്നും

അവളെ ഞാനെന്റെ ജീവിതത്തിലേക്ക് ക്ഷണിക്കുമെന്നും സ്നേഹത്തോടെ അവളെ കെട്ടിപിടിച്ചു അവളെ ഉമ്മ വെക്കുമെന്നും കുടുംബവും കുട്ടികളുമൊക്കെയായി സ്നേഹത്തോടെ സന്തോഷത്തോടെ കഴിയാമെന്നുമൊക്കെ ആശിച്ച് ഒരു വേഴാമ്പലിനെപോലെ ഇന്നുമവൾ എനിക്കായി കാത്തു നിൽക്കുന്നു.

ആ മഹേഷിന്റെ വാക്കുകൾ കൊണ്ടും, ആ പ്രോജക്റ്റിന്റെ വിജയത്തിന് ശേഷം മേഡം എന്നോട് കാണിച്ച സമീപനം കൊണ്ടും ഞാൻ നെയ്യ്തു കൂട്ടിയ ഒരു പാഴ് സ്വപ്നം. . മേഡത്തിന്റെ ഒരു വാക്കിനാൽ തകർന്നു

വീണപ്പോൾ എനിക്ക് എത്ര മാത്രം വേദനിച്ചോ. അതിന്റെ എത്ര മടങ്ങ് ഞാനവളെ അവഗണിക്കുമ്പോൾ അവൾക്ക് വേദനിച്ചു കാണും.

അത് ഓർത്തപ്പോൾ എനിക്ക് എന്തോ കുറ്റബോധം തോന്നി. അവളോട് ഇത്തിരിയെങ്കിലും സ്നേഹത്തോടെ പെരുമാറമായിരുന്നെന്ന് എനിക്ക് തോന്നി. അതും അതിലേറെയും അവൾ അർഹിക്കുന്നുണ്ട്.

അങ്ങനെ ഓരോന്ന് ചിന്തിച്ച് ഞാൻ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ.

“ഇക്കാ എനിക്ക് മതി . ഞാൻ എഴുന്നേറ്റോട്ടെ..?” ഐഷുവിന്റെ ചോദ്യം എന്നെ റോഷിമയുടെ ഓർമ്മയിൽ നിന്നും ഉണർത്തി.

“ഉം.” എന്ന് മൂളിക്കൊണ്ട് ഞാനും എഴുന്നേറ്റു.

അവിടെ നിന്നും ഇറങ്ങിയ ശേഷം വേഗം തന്നെ കാറിൽ കയറി. ഐഷുവിനെ ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചുകൊണ്ട് ഞാൻ കാർ മുൻപോട്ടേക്ക് എടുത്തു.

കാർ ബസ് സ്റ്റാൻഡിലേക്കുള്ള റോഡിലേക്ക് തിരിഞ്ഞു കയറുന്നതിനു തൊട്ട് മുൻപ് തന്നെ ഞാൻ നല്ല ഒരു തീരുമാനം എടുത്തു. അതല്ലാതെ തല്ക്കാലം വേറെ വഴിയില്ല. ഈ കാര്യം എങ്ങനെ എങ്കിലും ഐഷുവിനെ പറഞ്ഞു മനസ്സിലാക്കി സമ്മതിപ്പിക്കണം. ഞാൻ മനസ്സിൽ ഉറപ്പിച്ചു.

അവളോട് സംസാരിക്കാനായി

ഞാൻ കാർ ബസ് സ്റ്റാൻഡിനു തൊട്ട് മുന്നിൽ കൊണ്ട് പോയി നിർത്തിയ ശേഷം അവളെ ഒന്ന് നോക്കി. ഞാൻ അവളോട് ചോദിച്ചു .

“ഐഷു. ഇനി എന്താ ചെയ്യുന്നേ നാട്ടിലേക്ക് പോകുവല്ലേ..? ”

” ഉം. ” എന്ന് മൂളിയ ശേഷം അവൾ പറഞ്ഞു.

“ഇക്കാ…. ഇക്കയുടെ സമ്മതം വാങ്ങാതെ ഞാൻ ഇക്കയുടെ അടുത്തേക്ക് വന്നത് വലിയ തെറ്റ് തന്നെയാ. എങ്കിലും എന്നെ കണ്ട ഉടനെ എന്നെയും കൊണ്ട് ഇക്കയുടെ ഫ്ലാറ്റിൽ വന്നില്ലേ, പാതിരാത്രിയിലും എനിക്ക് കഴിക്കാനായി ഫുഡ് വാങ്ങി വന്നില്ലേ.

എന്നിട്ടും ഞാൻ അത് തൊട്ട് നോക്കിയത് പോലും ഇല്ലാ. അത് ഇക്കയെ ഒരുപാട് വേദനിപ്പിച്ചു കാണും എന്നെനിക്കറിയാം. ആ സമയം ഒന്നും കഴിക്കാൻ എനിക്ക് തോന്നിയില്ല അതാ ഞാൻ കഴിക്കാതിരുന്നത് .

എന്നിട്ടും ഇക്ക എനിക്ക് ചായ ഉണ്ടാക്കി തന്നില്ലേ , ഭക്ഷണം കഴിച്ചിട്ട് പോയാൽ മതിയെന്ന് പറഞ്ഞില്ലേ. എനിക്ക് ഭക്ഷണം വാങ്ങി തന്നില്ലേ.

എന്നെ കൊണ്ട് വിടാൻ ഇക്ക ബസ് സ്റ്റാൻഡിലേക്ക് വന്നില്ലേ. അതൊക്കെ ഇക്കയ്ക്ക് എന്നോട് സ്നേഹം ഉള്ളത് കൊണ്ടല്ലേ.

ഇക്ക എന്നോട് സ്നേഹത്തോടെ സംസാരിച്ചില്ലെങ്കിൽ പോലും എനിക്ക് വേണ്ടി ഇക്കാ ഇത്രയും ചെയ്തു തന്നില്ലേ!

എന്നിട്ട് ഞാനോ! ഇക്കയെ ഒരുപാട് ഇഷ്ടം ആണെന്ന് പറഞ്ഞു നടന്നതല്ലതെ ഒരിക്കലെങ്കിലും ഇക്കയെ ഫോണിൽ പോലും വിളിച്ചു സംസാരിക്കാൻ ശ്രമിച്ചോ . പോട്ടെ ഒരു കത്തെങ്കിലും എഴുതിയോ. ഫോണിൽ ഒരു മെസ്സേജ് എങ്കിലും അയച്ചോ? ഇത് ഒന്നും ചെയ്യാതെ ഒരു ദിവസം ഇക്കയുടെ വീട്ടിലേക്ക് കയറി വന്നു.

ഒരു വാക്ക് പോലും ചോദിക്കുകയോ പറയുകയോ ചെയ്തെ ആര് കയറി വന്നാലും ഒരു വീട്ടുകാരൻ ചെയ്യുന്നത് മാത്രമേ എന്റെ ഇക്കയും ചെയ്തിട്ടുള്ളൂ. എന്റെ ഇക്ക പാവമാ. എനിക്കറിയാം. ഇക്കയോട് സമ്മതം ചോദിക്കാതെ കയറിവന്നതിൽ ഇക്ക എന്നെ എന്ത് വേണമെങ്കിലും പറഞ്ഞൊ. എന്നെ വെറുതൊ . പക്ഷെ എന്റെ പാവം ഉമ്മയേയും ഇക്കയുടെ അച്ഛനേയും ഒന്നും പറയല്ലേ ഇക്കാ. അത് മാത്രം എനിക്ക് സഹിക്കാൻ ആവില്ല. ”

അങ്ങനെ പറഞ്ഞുകൊണ്ട് ഐഷു മുഖം പൊത്തി കരഞ്ഞു. ഞാൻ അവളെ നോക്കി ഇരുന്നു പോയി. അവളുടെ വാക്കുകൾ എന്നെ വല്ലാതെ വേദനിപ്പിച്ചു.

Updated: November 26, 2026 — 5:05 pm

Leave a Reply

Your email address will not be published. Required fields are marked *