“മേഡം..”
അത് കേട്ട് മേഡം മുഖം ഉയർത്തി എന്നെ നോക്കിയ ശേഷം മെല്ലെ എന്റെ ചുണ്ടുകളിൽ അടിച്ചുകൊണ്ട് ചോദിച്ചു.
“നമ്മൾ മാത്രമുള്ള സമയങ്ങളിൽ എന്നെ എന്ത് വിളിക്കാനാ ഞാൻ പറഞ്ഞത്..? ”
“ലച്ചൂന്ന് ” ഞാൻ പതിയെ പറഞ്ഞു.
“പിന്നെ എന്തിനാ എന്നെ ഇപ്പോൾ മേഡം എന്ന് വിളിച്ചത്.?”
“അത്. വെറുതെ. ഒരു തമാശയ്ക്ക് . ” ഞാൻ പറഞ്ഞു.
“ഒരു തമാശ! അങ്ങനെയൊരു തമാശയും വേണ്ട. നമ്മൾ മാത്രമുള്ളപ്പോൾ അത് എവിടെയാണെങ്കിലും എന്നെ ലച്ചൂന്ന്
മാത്രം വിളിച്ചാൽ മതി. വിളിക്ക് എന്നെ ലച്ചൂന്ന് വിളിക്ക്. ”
“ലച്ചൂ ” സ്നേഹമൂറുന്ന സ്വരത്തിൽ ഞാനെന്റെ ലച്ചു പെണ്ണിനെ വിളിച്ചതും ഉടനെ സന്തോഷത്തോടെ ലച്ചു എന്റെ ചുണ്ടിൽ ഉമ്മ വെച്ചു. അതിന് ശേഷം പറഞ്ഞു.
“എന്റെ ആദി എന്നെ ലച്ചൂന്ന് വിളിക്കുമ്പോഴേ ഞാൻ എന്റെ ആദിയുടെ പെണ്ണാണെന്ന് എനിക്ക് ഫീലാവൂ . എനിക്ക് എന്റെ ആദിയുടെ പെണ്ണായാൽ മതി. എനിക്ക് എന്റെ ആദിയുടെ മേഡം ആകേണ്ട.” അതും പറഞ്ഞു മേഡം എന്റെ മുഖം നിറയെ ഉമ്മ വെച്ചു. അപ്പോൾ ഞാൻ ചോദിച്ചു.
“എന്റെ ലച്ചൂ……. എന്റെ ലച്ചു പെണ്ണേ.. ഞാനെന്റെ ഈ ലച്ചു പെണ്ണിനെ കെട്ടിക്കോട്ടെ..?”
ഞാൻ അങ്ങനെ ചോദിച്ചതും എന്നെ നോക്കികൊണ്ട് മേഡം പറഞ്ഞു.
“പോ! ചെറുക്കാ വേണ്ടാത്തത് പറയാതെ. എന്നെ കെട്ടാതെ തന്നെ ഞാൻ എന്നെ എന്റെ ചെറുക്കന് തന്നില്ലേ. ഇനിയും തരില്ലേ. പിന്നെ എന്തിനാ എന്നെ കെട്ടുന്നത്. കെട്ടാതെ തന്നെ ഞാൻ ഈ ചെറുക്കന്റെ സ്വന്തമല്ലേ?”
“അത് ഞാൻ ആദ്യം തൊട്ട പെണ്ണ് എന്റെ ലച്ചുവല്ലേ. അതുകൊണ്ട് ഞാൻ ആദ്യം കെട്ടുന്നത് എന്റെ ലച്ചുവിനെ ആകണം എന്ന് ഒരാഗ്രഹം. പ്ലീസ് ലച്ചു ആരും അറിയില്ല. ഞാനും എന്റെ ലച്ചുവും മാത്രം. അതും ഇപ്പോൾ വേണ്ട ഐശ്വര്യയുടെ വിവാഹം കഴിഞ്ഞ ശേഷം മാത്രം മതി. എന്താ ഞാൻ എന്റെ ഈ പെണ്ണിനെ കെട്ടിക്കോട്ടെ?”
ഞാൻ അങ്ങനെ പറഞ്ഞതും മേഡം എന്റെ കണ്ണുകളിലേക്ക് നോക്കി. ആ കണ്ണുകൾ വീണ്ടും നിറഞ്ഞെന്ന് തോന്നുന്നു. മേഡം വീണ്ടും എന്റെ നെഞ്ചിൽ ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു.
“അതൊക്കെ അപ്പോഴുള്ള
കാര്യമല്ലേ. അതൊക്കെ അപ്പോൾ നോക്കാം. ഈ ചെക്കന് എന്റെ കഴുത്തിൽ ഒരു താലി കെട്ടിയാൽ മതിയല്ലോ..?””
” ഉം. മതി ” ഞാൻ മെല്ലെ പറഞ്ഞു .
” എന്നാൽ ആദ്യം എന്റെ മോളുടെ വിവാഹം കഴിയട്ടെ എന്നിട്ട് എന്റെ ആദിയുടെ വിവാഹം. അത് കഴിഞ്ഞു വേണമെങ്കിൽ നോക്കാം. അത് കഴിഞ്ഞു മാത്രം.
ഞാനും എന്റെ ആദിയും മാത്രം അറിയുന്ന, മറ്റാരും ഇല്ലാതെ മറ്റാരും അറിയാതെ നമ്മുടെ വിവാഹം. ” അതും പറഞ്ഞു മേഡം നാണത്തോടെ എന്റെ കഴുത്തിൽ മുഖം അമർത്തി.
ഞാൻ സന്തോഷത്തോടെ മേഡത്തെ കെട്ടിപിടിച്ചു കൊണ്ട് മേഡത്തിന്റെ പുറത്തുകൂടെ തഴുകികൊണ്ട് ചോദിച്ചു.
” ഐശ്വര്യയുടെ വിവാഹം മാത്രം കഴിഞ്ഞാൽ പോരെ? എന്തിനാ എന്റെ വിവാഹം കഴിയുന്നത്. ഞാൻ ഈ പെണ്ണിനെ അല്ലേ കെട്ടാൻ പോകുന്നത്. പിന്നെ എന്തിനാ എനിക്ക് വേറൊരു വിവാഹം.? ”
” എന്നെ കെട്ടാതെ തന്നെ ഒരു ഭാര്യയെ പോലെ ഞാൻ എന്റെ എല്ലാം തന്നില്ലേ. ഇനി എന്നെ കെട്ടിയാലും അത് മാത്രമല്ലെ എന്റെ ആദിക്ക് കിട്ടൂ. അതിൽ കൂടുതൽ ഒന്നും തരാൻ എനിക്ക് കഴിയില്ലല്ലോ. ” അല്പം സങ്കടത്തോടെ മേഡം പറഞ്ഞു.
“അതിന് എനിക്ക് ഈ പെണ്ണിനെ മാത്രം മതിയെങ്കിലോ? അതിൽ കൂടുതൽ ഒന്നും എനിക്ക് വേണ്ടെങ്കിലോ?” ഞാൻ സ്നേഹത്തോടെ ചോദിച്ചു.
“പക്ഷെ എനിക്ക് വേണം. എനിക്ക് എന്റെ മോളുടെ വിവാഹം പോലെ തന്നെ എന്റെ സ്വപ്നമാ എന്റെ ആദിയുടെ വിവാഹവും. ആദിയുടെ വിവാഹം , കുടുംബം, കുട്ടികൾ ഒക്കെ. ആദി എന്നെ മാത്രം കെട്ടിയാൽ ഇതൊന്നും ആദിക്ക് കിട്ടില്ല.
ആദി കുടുംബമായി സന്തോഷത്തോടെ ജീവിക്കുന്നത് എനിക്ക് കാണണം. അതുകൊണ്ട് എന്റെ ചെക്കൻ വേറൊരു പെണ്ണിനെ കെട്ടിയിട്ടേ ഞാൻ എന്നെ കെട്ടാൻ സമ്മതിക്കൂ..””
മേഡത്തിന് എന്നോടുള്ള സ്നേഹവും എന്റെ ജീവിതത്തെ കുറിച്ചുള്ള കരുതലും എന്നെ സന്തോഷം കൊണ്ട് വീർപ്പ് മുട്ടിച്ചു.
ഞാൻ മേഡത്തെ എന്നിലേക്ക് കൂടുത്തൽ ചേർത്തമർത്തി. മേഡത്തിന്റെ പുറത്തുകൂടെ തഴുകികൊണ്ട് മേഡത്തെ കെട്ടിപ്പിടിച്ചു കിടന്നു . അങ്ങനെ തഴുകിത്തഴുകി
