അച്ചായത്തി ഫ്രം ബാംഗ്ലൂർ – 10 32അടിപൊളി 

ഓരോന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ഏകദേശം 15 മിനിട്ട് കഴിഞ്ഞതും ശിവയുടെ ഫോണിൽ നിന്നും അവൾക്ക് തിരികെ കോൾ വന്നു,
കോൾ അറ്റൻഡ് ചെയ്ത ചെവിയിലേക്ക് വെക്കുമ്പോൾ സ്റ്റെല്ലയുടെ നെഞ്ചിടിപ്പ് വല്ലാതെ ഉയരുന്നുണ്ടായിരുന്നു,
” ഹെലോ സ്റ്റെല്ല..?? ”

” ഹായ് ശിവ, എനിക്ക് നിന്നെ ഒന്ന് കണ്ട് സംസാരിക്കേണ്ട കാര്യമുണ്ട്, എപ്പോഴാണ് ഒന്ന് കാണാൻ പറ്റുക..?? ”

” എന്താ ഇത്ര എമർജൻസി..? ”
സ്റ്റെല്ലയുടെ സംസാരത്തിൽ ശിവക്കും ഒരു പന്തികേട് തോന്നിയിരിക്കണം.

” അതൊക്കെ കണ്ടിട്ട് പറയാം, എപ്പോഴാ കാണാൻ പറ്റുകാ..?? ”

” ഞാൻ ഈ ഒരാഴ്ച ഇവിടെ തന്നെയായിരിക്കും, എന്തായാലും ഈ ആഴ്ച നടക്കില്ല പിന്നെ നെക്സ്റ്റ് വീക്ക് തിങ്കളാഴ്ച്ച ആകുമ്പോൾ ഞാൻ വരുന്ന കാര്യത്തെപ്പറ്റി ആലോചിക്കുന്നുണ്ട്, പക്ഷേ അത് മുംബൈയിലെക്ക് വരികയുള്ളൂ , ബാംഗ്ലൂർക്ക് വരാൻ ചാൻസ് വളരെ കുറവാണ്”
ശിവയുടെ മറുപടി സ്റ്റെല്ലക്ക് തൃപ്തികരം ആയിരുന്നില്ല, അവനെ കണ്ടു സംസാരിക്കുന്നത് തനിക്ക് അത്യാവശ്യ കാര്യമാണ്, അതുകൊണ്ടുതന്നെ എങ്ങനെയെങ്കിലും അവനെ ബാംഗ്ലൂർക്ക് വരുത്തണമെന്ന് സ്റ്റെല്ലയുടെ ഉള്ളിൽ ഒരു ചിന്ത ഉയർന്നു,

” ശിവ മുംബൈ വരെ വരുന്ന നിനക്ക് എന്നെ കാണാൻ സമയമില്ലേ..?? ”

” സ്റ്റെല്ല , അങ്ങനെ അല്ലാ..”

” മുംബൈയിൽ നിന്നും ബാംഗ്ലൂർക്ക് എത്ര സമയമുണ്ട്, ശരി നിനക്ക് പറ്റില്ലെങ്കിൽ വേണ്ട ഞാൻ നിർബന്ധിക്കുന്നില്ല ”
ശിവയോടെ കൂടുതൽ ചോദിക്കുന്നതിൽ കാര്യമില്ല എന്ന് സ്റ്റെല്ലക്ക് മനസിലായിരുന്നു, അവൾ പിന്നെ അധികം സംസാരിക്കാൻ താല്പര്യം കാണിച്ചില്ല,
അതേ സമയം സ്റ്റെല്ലയുടെ മൗനം ശിവയെ അസ്വസ്ഥതപ്പെടുത്താൻ തുടങ്ങിയിരുന്നു, അത് കൊണ്ട് തന്നെ അവർക്കിടയിൽ കനത്ത മൂകത തളം കെട്ടി നിന്നു,

” സ്റ്റെല്ലാ , ഞാൻ ബാംഗ്ലൂർക്ക് വരാം..!!! ”
ശിവയുടെ മറുപടി കിട്ടിയതും സ്റ്റെല്ലയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.

സമയം വീണ്ടും മുന്നോട്ടു ഓടി ക്കൊണ്ടേയിരുന്നു, ഇതിനിടയിൽ എപ്പോഴോ ആൽബിന്റെ എക്സാം റിസൾട്ട് വരുന്ന ഡേറ്റ് ഓഫീസിൽ നിന്ന് അറിയിച്ചിട്ടുണ്ടായിരുന്നു,
ആൽബി അതിന്റെ കാര്യങ്ങൾ അന്വേഷിക്കാൻ ആരംഭിച്ചതിനാൽ തൽക്കാലം സ്റ്റെല്ല അവന്റെ ചോദ്യങ്ങളിൽ നിന്നും രക്ഷപെട്ടിരുന്നു,
ശിവ വരാം എന്ന് ഏറ്റിരിക്കുന്നത് അടുത്ത ആഴ്ചയാണ്, ആൽബി ഇടക്കെല്ലാം ഓഫീസിലെ കാര്യങ്ങളും , ഭഗത്തിനെ കണ്ട് സംസാരിച്ചതിനെ പറ്റി എല്ലാം ചോദിക്കുമെങ്കിലും സ്റ്റെല്ല എന്തെങ്കിലും ഉത്തരം നൽകി ചോദ്യത്തിൽ നിന്നും ഒഴിഞ്ഞു മാറുമായിരുന്നു,
ശിവയെ കണ്ട് സംസാരിക്കുന്നത് വരെ ആൽബിയുടെ ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ അവൾക്കും കഴിയുമായിരുന്നില്ല.

ആൽബിയുടെ വരാൻ പോകുന്ന ക്ലൈന്റ ഇന്റർവ്യൂയുടെ പ്രാധാന്യത്തെ പറ്റി സംസാരിച്ച് അവൾ പലപ്പോഴും വിഷയം തിരിച്ചു വിട്ടതിനാൽ, ആൽബിയും അതിലേക്ക് തന്നെ കൂടുതൽ ശ്രദ്ധ കൊടുത്തു,
ഇതിനിടയിൽ ആഴ്ചയിലെ ഓരോ ദിവസവും സ്റ്റെല്ല ഓഫീസിൽ പലയിടത്തായി ചില മുഖങ്ങൾ തിരഞ്ഞുവെങ്കിലും അവൾ തിരഞ്ഞ മുഖം മാത്രം എവിടെയും ഉണ്ടായിരുന്നില്ല….!!

പതിവു പോലെ അന്നൊരു ദിവസം ഉച്ച ഭക്ഷണത്തിനു ശേഷം കഫ്റ്റീരിയൽ കുറച്ചു സമയം ഫോണിൽ നോക്കിയിരിക്കുകയായിരുന്നു സ്റ്റെല്ല, അവളുടെ ഫോൺ തുടർച്ചയായി റിംഗ് ചെയ്യാൻ തുടങ്ങിയതും കണ്ട് കൊണ്ടിരുന്ന റീൽസ് അവൾ നിർത്തി വച്ചു,
ശിവ ആണ് വിളിക്കുന്നത്, അക്ഷമയോടെ കോൾ അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് ഫോൺ ചേർത്തതും അവന്റെ ശബ്ദം,
” ഹലോ പെണ്ണേ..”

” ഹാ ശിവ പറ..”

“സ്റ്റെല്ല, എനിക്ക് തിങ്കളാഴ്ച്ച മുംബൈയിൽ മീറ്റിംഗ് ഉണ്ട്, അത് കൊണ്ട് ഞാൻ ഈ ശനിയാഴ്ച ബാംഗ്ലൂർക്ക് വരാമെന്നാണ് വിചാരിക്കുന്നത് താൻ അന്ന് ഫ്രീ ആയിരിക്കുമോ..?? ”

” ആം ശനിയാഴ്ച ഓഫ് ആണ് എന്നാലും കുഴപ്പമില്ല, ഞാൻ ഇറങ്ങാം ”
സ്റ്റെല്ലയുടെ നെഞ്ചിടിപ്പ് പതിയെ ഉയരാൻ തുടങ്ങി , കാത്തിരുന്ന സമയം ആഗതമായിരിക്കുന്നു,

Leave a Reply

Your email address will not be published. Required fields are marked *