അച്ചായത്തി ഫ്രം ബാംഗ്ലൂർ – 10 32അടിപൊളി 

” ശിവ കൊള്ളാമല്ലോ ആകെക്കൂടി ഒരു ലക്ഷ്വറി സെറ്റപ്പ് ആണല്ലോ.. ?”

“കുറച്ചു നേരത്തെ വരത്തില്ലായിരുന്നൊ..? എന്നാൽ പിന്നെ കുറച്ചു കൂടി നേരത്തെ അറിയാമായിരുന്നല്ലോ….”
ശിവക്ക് ഒരു ചിരി മാത്രം മറുപടി നൽകി, സ്റ്റെല്ല അവളുടെ ഇടുപ്പിൽ നിന്നും അവന്റെ കൈ പതിയെ എടുത്ത് മാറ്റി, ശേഷം അടുത്തുള്ള സോഫയിൽ ആയി ഇരുന്നു,

“നിന്നെ കാണണമെന്ന് പറഞ്ഞതിന് ഒരു കാരണമുണ്ട് ശിവ..”

” എന്ത് കാരണം, ഐ നോ സംതിങ് ഇസ് തെയർ, സോ നീ കാര്യം പറ ”

” അന്നൊരിക്കൽ എന്റെ ബാഗിൽ നിന്നും പോലീസ് കഞ്ചാവ് കണ്ടെടുത്തത് നിനക്ക് ഓർമ്മയുണ്ടോ..?? ”

“യെസ് ഓർമ്മയുണ്ട് ”

” കുറച്ചു ദിവസങ്ങൾക്കു മുമ്പ് ഞാൻ ആ പയ്യനെ വീണ്ടും കണ്ടിരുന്നു ”
അത് പറയുമ്പോൾ അവൾ റൂമിലെ ഒരു കണ്ണാടിയിൽ കൂടി ശിവയുടെ മുഖ ഭാവം ശ്രദ്ധിക്കുന്നുണ്ടായിരുന്നു,

“ആണോ എന്നിട്ട് അവൻ എവിടെ? എന്തെങ്കിലും പറഞ്ഞോ നിന്നോട്..?? ” ശിവയുടെ ചോദ്യങ്ങൾക്ക് അവൾ പെട്ടെന്ന് മറുപടി ഒന്നും നൽകിയില്ല,

” ശിവ പോലീസിനോട് ആ കാര്യം അന്വേഷിക്കണം എന്ന് പറഞ്ഞിട്ടുണ്ടായിരുന്നു പിന്നീട് ഒന്നും ആയില്ലേ..??”

” പെണ്ണെ ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു, എങ്കിലും അവരുടെ ഭാഗത്തുനിന്ന് വലിയ സപ്പോർട്ട് ഒന്നും ഉണ്ടായിട്ടില്ല, ബാംഗ്ലൂർ പോലീസിന്റെ കാര്യം നിനക്കറിയാമല്ലോ.. ”
ശിവ വളരെ കാഷ്വൽ ആയിട്ടായിരുന്നു മറുപടി പറഞത്

“എനിക്കറിയാം എന്നാലും ഞാൻ ചുമ്മാ ചോദിച്ചെന്നേയുള്ളു,

” നീ ആ പയ്യനെ കണ്ടിട്ട് എന്തായി അവൻ എന്തെങ്കിലും പറഞ്ഞൊ..?? ”

” യെസ്..!! ആരാണ് ചെയ്യിപ്പിച്ചത് എന്ന് വ്യക്തമായി എന്റെടുത്ത് പറഞ്ഞു ”
സ്റ്റെല്ലയുടെ സ്വരം മാറി തുടങ്ങിയിരുന്നു, അത് ശിവയിലും ചെറിയ അമ്പരപ്പ് ഉണ്ടാക്കി.

” അതാരാണ്..?? ”
ശിവയുടെ ചോദ്യത്തിൽ ഒരുപാട് ആകാംക്ഷയും അതുപോലെ മറ്റെന്തൊക്കെയോ വികാരങ്ങളും നിറഞ്ഞിരുന്നു,

” അത് മറ്റാരുമല്ല ശിവ, നിന്റെ സന്തത സഹചാരിയായ ഭഗത്ത് തന്നെയാണ് അവൻ പറഞ്ഞിട്ടാണ് ആ പയ്യൻ എന്റെ ബാഗിൽ കഞ്ചാവ് വെച്ചതും പോലീസ് പിടിച്ചതും അവനാണ് ഇതിനു എല്ലാത്തിനും പിന്നിൽ..”
ഒറ്റ ശ്വാസത്തിൽ സ്റ്റെല്ല പറഞ്ഞതിന് പിന്നാലെ ശിവയുടെ ഭാവം മാറുന്നതും അവന്റെ കണ്ണുകൾ കുറുകുന്നതും അവൾ ശ്രദ്ധിച്ചു, ദേഷ്യമോ ഞെട്ടലൊ എന്നറിയാത്ത വിധം അവന്റെ മുഖം മാറി തുടങ്ങിയിരുന്നു,

” നോ നോ നോ ദാറ്റ് വാസ് എ ലൈ, ഭഗത്ത് ഒരിക്കലും അങ്ങനെ ചെയ്യില്ല..!! അവൻ എവിടെയുണ്ട് ആ പയ്യൻ..?? അവനെ ക്കൊണ്ട് സത്യം ഞാൻ പറയിപ്പിക്കാം..” ശിവയുടെ മുഖ ഭാവം മാറി ഇപ്പോൾ ദേഷ്യം പിടിച്ചു തുടങ്ങിയിരിക്കുന്നു, എങ്കിലും സ്റ്റെല്ലയുടെ മുഖഭാവത്തിൽ മാറ്റമില്ല, അവൾ രണ്ടു കൈയും കെട്ടി ശിവയുടെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു,

” കം ഓൺ സ്റ്റെല്ല , ആ തായോളി അങ്ങനെ പറഞ്ഞു എന്ന് കരുതി ഭഗത്ത് ഒരിക്കലും അങ്ങനെ ചെയ്യില്ല, ഞാൻ വേണമെങ്കിൽ അവനെ ഇപ്പോൾ തന്നെ വിളിച്ചു ചോദിക്കാം, ഭഗത്ത്….??? ”
അപ്പോഴേക്കും ശിവ പുറത്തേക്ക് നീട്ടി വിളിച്ചിരുന്നു, സ്റ്റെല്ല മറുപടി ഒന്നും മിണ്ടിയില്ല പകരം അത് പോലെ തന്നെ കൈ രണ്ടും കെട്ടി അവനെ തന്നെ നോക്കി നിന്നു,
ശിവയുടെ പ്രകടനങ്ങളും അവൻ ഭഗത്തിനെ വിളിക്കുമ്പോൾ മുഖത്ത് വരുന്ന ഭാവങ്ങളും അവൾ ശ്രെദ്ധിച്ചു കൊണ്ടേയിരുന്നു.

രണ്ടു മിനിറ്റ് കൂടി കഴിഞ്ഞതും ഭഗത്ത് അങ്ങോട്ടേക്ക് കയറിവന്നു,
” ചേട്ടാ വിളിച്ചിരുന്നോ..??”

” യെസ്..യെസ്..!! ഭഗത്ത് എനിക്ക് നിന്നോട് ഒരു കാര്യം ചോദിക്കാനുണ്ട് , മാസങ്ങൾക്ക് മുൻപ് സ്റ്റെല്ലയുടെ ബാഗിൽ കഞ്ചാവ് വെച്ച കേസും അത് ചെയ്‌തെന്ന് പറയുന്ന തയോളിയുമായി നിനക്ക് എന്തെങ്കിലും ബന്ധമുണ്ടോ..?? ആ പയ്യൻ നിന്റെ പേരാണ് പറഞ്ഞിരിക്കുന്നത്, പറ എന്തെങ്കിലും ബന്ധമുണ്ടോ..?? ”

ശിവ പറഞ്ഞു നിർത്തിയതും ഒരു ഞെട്ടലോടെ ഭഗത്ത് ഒരു നിമിഷം സ്റ്റെല്ലയെയും ശിവയെയും ഒരു പോലെ ശ്രദ്ധിച്ചു,
അവന്റെ കണ്ണുകളിൽ എന്തൊക്കെയോ പറയാതെ പറയുന്നുണ്ടായിരുന്നു,
” പറ ഭഗത്ത് , ആ പ്രശ്നത്തിൽ നിനക്ക് എന്തെങ്കിലും ബന്ധമുണ്ടോ..?? ”

Leave a Reply

Your email address will not be published. Required fields are marked *