അച്ചായത്തി ഫ്രം ബാംഗ്ലൂർ – 10 32അടിപൊളി 

ഓഫീസിലേക്ക് വന്ന് കയറി സ്ഥിരം പാർക്കിങ്ങിൽ വണ്ടി നിർത്തി ചുറ്റുപാടും ശ്രദ്ധിച്ചതും ശിവ എവിടെയും ഉണ്ടായിരുന്നില്ല,
അഞ്ചുമിനിറ്റ് കൂടി അവനെ കാത്തു നിന്നെങ്കിലും അവൻ വരുന്നുണ്ടായിരുന്നില്ല,
ഫോൺ എടുത്തു വിളിക്കാൻ തുടങ്ങിയതും ശിവയുടെ കറുത്ത ബിഎംഡബ്ല്യു മെയിൻ ഗേറ്റിൽ നിന്നും ഒഴുകിവരുന്നത് അവൾ കണ്ടു,

സ്റ്റെല്ലയുടെ മനസ്സിലാകെ ടെൻഷൻ നിറഞ്ഞു തുടങ്ങിയിരുന്നു, വാഹനം അടുത്തേക്ക് എത്തിയതും അവൾ ബിഎംഡബ്ല്യു കാറിന്റെ അടുത്തേക്ക് വന്നു,
ഡ്രൈവർ സീറ്റിലേക്ക് നോക്കിയതും അവളുടെ നെഞ്ചിടിപ്പ് കുത്തനെ ഉയരാൻ തുടങ്ങി, ഒട്ടും പ്രതീക്ഷിക്കാതെ കണ്ടു മുട്ടിയതിനാൽ സ്റ്റെല്ലയുടെ ശരീരമാകെ ദേഷ്യം കൊണ്ട് വിറച്ച് തുടങ്ങിയിരുന്നു, എങ്കിലും അവൾ പൂർണ സംയമനം പാലിച്ചു.

” ഹെലൊ മാഡം , ചേട്ടൻ കൂട്ടിക്കൊണ്ടു വരാൻ പറഞ്ഞു വിട്ടിരിക്കുകയാണ് ”
ഡ്രൈവർ സീറ്റിൽ നിന്നും ഭഗത്ത് ബാക്ക് ഡോറിന്റെ ലോക്ക് തുറന്നു കൊടുത്തു,
മറുപടി ഒന്നും മിണ്ടാതെ സ്റ്റെല്ല ഡോർ തുറന്നു അകത്തേക്ക് കയറിയതും വാഹനം അവളെയും കൊണ്ട് മെയിൻ ഗേറ്റ് കടന്ന് കോർമംഗല ലക്ഷ്യമാക്കി ഓടാൻ തുടങ്ങി,

” ഭഗത്ത് ഇവിടെ ഇല്ലായിരുന്നൊ…?? ”

” ഞാൻ കുറച്ച് നാളായി മലേഷ്യയിൽ ആയിരുന്നു മേഡം, ചേട്ടൻ എന്നെ അവിടെ ഒരു ജോലി ഏൽപ്പിച്ചിട്ടുണ്ടായിരുന്നു ”

” ഓഹ് അത് ശരി, ഓക്കേ ഞാൻ ചുമ്മാ ചോദിച്ചെന്നേയുള്ളു ”
അവനോട് എന്തെങ്കിലും ഒന്ന് സംസാരിച്ചു വരുത്താൻ വേണ്ടി മാത്രമായിരുന്നു സ്റ്റെല്ലയുടെ ചോദ്യം,
ഏകദേശം 30 മിനിറ്റോളം വാഹനം മുന്നോട്ട് സഞ്ചരിച്ചതും കോർമംഗല സെക്കന്റ്‌ ഫേസിൽ ശിവയുടെ അപ്പാർട്ട്മെന്റിന്റെ മെയിൻ ഗേറ്റ് കടന്നു അകത്തേക്ക് കയറി,
അവൾ പ്രതീക്ഷിച്ചതിലും വലിയൊരു ലക്ഷ്വറി സെറ്റപ്പ് തന്നെയായിരുന്നു അവന്റെ അപ്പാർട്ട്മെന്റ്,
പോർച്ചിൽ നിർത്തിയിട്ടിരിക്കുന്ന ഒരു ഫോർഡ് എൻടെവർ , ഇന്നോവ ക്രിസ്റ്റ കൂടെ റെഡ് കളർ ഫോർഡ് മസ്താങ് ,
വീടിനു ചുറ്റും വലിയ മതിൽ ഉയർത്തി അതിനു മുകളിൽ ചുറ്റു കമ്പി വച്ചിരിക്കുന്നു ,
മൂന്ന് നിലയുള്ള ആ മിനി ബംഗ്ലാവിന്റെ മുൻവശം കൂടുതലും ചില്ലു കൊണ്ടാണ് ചെയ്തിരിക്കുന്നത്, നാല് വശങ്ങളിൽ ചുറ്റി സി സി ടി വി വച്ചിരിക്കുന്നു,
മെയിൻ ഡോറിനു മുന്നിൽ സിനിമകളിൽ മാത്രം കണ്ട് പരിചയം ഉള്ള മെഷീൻ റൈഫിളുമായി കാവൽ നിൽക്കുന്ന സെക്യൂരിറ്റി ഗാർഡ്‌സ്..!!
എല്ലാം കൊണ്ടും ഒറ്റ നോട്ടത്തിൽ തന്നെ ലക്ഷ്വറി എടുത്തു കാണിക്കുന്നു.

വാഹനം നിർത്തിയതും അവൾ ഡോർ തുറന്ന് പുറത്തേക്ക് ഇറങ്ങി മുന്നോട്ട് നടക്കാൻ തുടങ്ങി, അകത്ത് കടക്കുന്നതിന് മുന്നേ സെക്യൂരിറ്റീസ് അവരുടെ ബാറ്റ് കൊണ്ട് സ്റ്റെല്ലയെ മൊത്തമായി ചെക്ക് ചെയ്തു

“കമോൺ ഗയ്സ് ഡോണ്ട് നീഡ് ട്ടു ചെക്ക് ഹേർ, ഷീ ഈസ് മൈ വുമൺ ”
സ്റ്റെല്ലയുടെ ബാഗ് സെക്യൂരിറ്റ്സ് ചെക്ക് ചെയ്യുമ്പോഴായിരുന്നു ശിവ പുറത്തേക്ക് വന്നത്,
” സോറി സർ ആരെയും ചെക്ക് ചെയ്യാതെ അകത്തേക്ക് കടത്തി വിടരുത് എന്നാ സ്വാമി സാർ പറഞ്ഞിരിക്കുന്നത് ”
അവരിൽ ഒരാൾ മറുപടി നൽകി,

” ഈ സ്വാമിയുടെ ഒരു കാര്യം ”
അപ്പോഴേക്കും സെക്യൂരിറ്റീസ് അവരുടെ ചെക്കപ്പ് പൂർത്തിയാക്കിയിട്ടുണ്ടായിരുന്നു,

” പൊക്കോളു മാം ”

” താങ്ക്യൂ ”
അവർക്ക് നേരെ ഒന്ന് തലയാട്ടിയതിനു ശേഷം സ്റ്റെല്ല നേരെ അകത്തേക്ക് നടന്നു,
അവളെ കണ്ടതും ശിവ നേരെ വന്ന് രണ്ടു കൈ നീട്ടിയതും, സ്റ്റെല്ല അവന്റെ കൈകളിലേക്ക് കൈ ചേർത്ത് പിടിച്ചു,
ഒരു നിമിഷത്തിനു ശേഷം ശിവ അവളുടെ ഇടുപ്പിൽ ചേർത്ത് പിടിച്ച് സ്റ്റെല്ലയേം കൊണ്ട് അകത്തേക്ക് നടന്നു,

” സുഖമായിരിക്കുന്നോ പെണ്ണേ..?? ”

“യെസ് ശിവാ, വലിയ കുഴപ്പമില്ലാതെ പോകുന്നു ”

“എന്താ നിനക്കൊരു ടെൻഷൻ പോലെ..?? ”
ശിവ അവളെ ഇടുപ്പിൽ ബലം കൊടുത്ത് അവനിലേക്ക് കുറച്ചു കൂടി അടുപ്പിച്ചു,

” തോന്നുന്നുണ്ടോ ശിവ..?? ”

” ആ മുഖത്ത് ഉണ്ട് , എന്തോ കാര്യമായിട്ട് പ്രശ്നമുള്ളതുപോലെ, എന്താ പെട്ടെന്ന് കാണണം എന്നൊക്കെ പറഞ്ഞത്..?? ”
ഒന്നിനു പുറകെ ഒന്നൊന്നായി ശിവയുടെ ചോദ്യങ്ങൾ,
അതിനു മറുപടി പറയാതെ സ്റ്റെല്ല അകത്തേക്ക് നടന്നു, ഉള്ളിൽ കടന്നതും അവൾ വീട് ഒട്ടാകെ ഒന്നു നിരീക്ഷിച്ചു,

Leave a Reply

Your email address will not be published. Required fields are marked *