അവർ കാത്തിരുന്നതുപോലെ അന്നേ ദിവസം തിങ്കളാഴ്ചയായിരുന്നു,
രാവിലെ ആൽബി ഇറങ്ങുന്നതിനു മുന്നായി ആൽബിയും സ്റ്റെല്ലയും അന്ന മോളും ചേർന്ന് ഹാളിലെ രൂപങ്ങൾക്ക് മുന്നിൽ ചെറിയ ഒരു കുടുംബ പ്രാർത്ഥന നടത്തി,
സെക്യൂരിറ്റി റീസൺസ് ഉള്ളതു കൊണ്ട് ഫേസ് ടൂ ഫെയ്സ് മീറ്റിംഗ് ആണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്,
ആൽബിക്ക് കുറച്ച് ടെൻഷൻ ഉണ്ടെങ്കിലും എങ്കിലും നേരിടാമെന്ന പൂർണമായ ആത്മവിശ്വാസത്തോടെ അവൻ ഇറങ്ങാൻ തുടങ്ങി.
“ആൽബി എല്ലാകാര്യങ്ങളും നോക്കി ഉറപ്പാക്കിയതല്ലേ, പിന്നെ എന്തിനാ ടെൻഷൻ ഒന്നും പേടിക്കേണ്ട എല്ലാം ഒക്കെ ആയിട്ട് വരും”
ഇറങ്ങുന്നതിനു മുന്നായി സ്റ്റെല്ല അവനെ കെട്ടി പിടിച്ചു,
” താങ്ക്യൂ മൈഡിയർ വൈഫ്…”
” ബെസ്റ്റ് ഓഫ് ലക്ക് മൈ ഹസ്ബൻഡ്, പപ്പയ്ക്ക് ഉമ്മ കൊടുത്തെ പെണ്ണേ ”
സ്റ്റെല്ല പറഞു നിർത്തിയതും അന്നമോൾ മുന്നോട്ടു ആഞ്ഞു ആൽബിയുടെ കവിളിലേക്ക് അമർത്തി ചുംബിച്ചു,
രണ്ടുപേരെയും ഒന്നുകൂടി തിരിഞ്ഞു നോക്കിയ ശേഷം ആൽബി കാറിന്റെ ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്നു….!!
ആൽബിയെ യാത്രയാക്കിയ പുറമെ സ്റ്റെല്ലയും ഓഫീസിലേക്ക് തിരിച്ചിട്ടുണ്ടായിരുന്നു,
പതിവുപോലെ വാഷ് റൂമിൽ കയറി ഫ്രഷ് ആയി തന്റെ ചേമ്പറിൽ വന്നിരിക്കുമ്പോഴാണ് വാട്സാപ്പിൽ അറിയാത്ത ഒരു നമ്പറിൽ നിന്നും മെസ്സേജ് വന്നു കിടക്കുന്നത് കണ്ടത്,
അവൾ ഫോൺ എടുത്ത് മെസ്സേജ് ഓപ്പൺ ആക്കി നോക്കിയതും പ്രതീക്ഷിച്ചതുപോലെ അത് ശിവ തന്നെയായിരുന്നു,
‘ സ്റ്റെല്ല, എന്റെ നമ്പർ ബ്ലോക്ക് ആക്കിയിരിക്കുന്നത് കൊണ്ടാണ് മറ്റൊരു നമ്പറിൽ നിന്നും മെസ്സേജ് അയക്കുന്നത്, ഞാൻ ഈ ആഴ്ച മലേഷ്യയ്ക്ക് തിരിച്ചു പോവുകയാണ്, ചിലപ്പോൾ ഇനിയൊരിക്കലും നമ്മൾ കണ്ടെന്ന് വരില്ല, പോകുന്നതിനു മുൻപ് അവസാനമായി ഒന്ന് കാണണമെന്നുണ്ട്, പറ്റുമെങ്കിൽ എന്നോട് പറയാമോ..?? ”
മെസ്സേജ് വായിച്ചു കഴിഞ്ഞ് ഉടനെ അവളിൽ നിന്നും ഒരു നിശ്വാസം ഉയർന്നു, എങ്കിലും സ്റ്റെല്ലാ നമ്പർ ബ്ലോക്ക് ചെയ്തിരുന്നില്ല,
കുറച്ചു സമയം ഫോണും കയ്യിൽ പിടിച്ച് എന്തോ ആലോചിച്ചു നിന്ന ശേഷം ഫോൺ ലോക്ക് ചെയ്ത് അവൾ മേശപ്പുറത്തേക്ക് വച്ച് തന്റെ ജോലികളിലെക്ക് തിരിഞു !!
ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിന് ഇറങ്ങുന്ന സമയം അവൾ ആൽബിയുടെ ഫോണിലേക്ക് വിളിച്ചു എങ്കിലും അപ്പുറത്ത് മറുപടിയൊന്നും ഉണ്ടായിരുന്നില്ല,
സമയം പതിയെ മുന്നോട്ടു ഓടിക്കൊണ്ടിരുന്നു ഏകദേശം മൂന്നു മണി ആകുമ്പോഴാണ് അവളുടെ ഫോൺ തുടർച്ചയായി ബെല്ലടിക്കുന്നത്, ഫോൺ എടുത്തു നോക്കിയതും ആൽബിയാണ്,
സ്റ്റെല്ല ആകാംക്ഷയോടെ കോൾ അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് ഫോൺ ചേർത്തു,
“ഹലോ ആൽബി എന്തായി..?? ”
” ഒന്നും പറായനില്ല അടിപൊളിയായിരുന്നു, ഓൾറെഡി കഴിഞ്ഞ എക്സാമിൽ എനിക്ക് മാർക്കുള്ളത് കൊണ്ട് ക്വസ്റ്റ്യൻസ് എല്ലാം ഒരു കാഷ്വൽ ടോക്ക് പോലെ ആയിരുന്നു…”
” ഓ സമാധാനമായി..!! ഞാൻ ഇവിടുന്ന് പ്രാർത്ഥിക്കുന്നുണ്ടായിരുന്നു ”
“എന്തായാലും നിന്റെ പ്രാർത്ഥന ഏറ്റു എന്നു തോന്നുന്നു, ഒരാഴ്ചയ്ക്കുള്ള റിസൾട്ട് പറയാം എന്നാണ് ബോസ്സ് പറഞ്ഞിരിക്കുന്നത്, അതും കൂടി കഴിഞ്ഞാൽ പിന്നെ നമ്മുടെ ലൈഫ് സെറ്റ് ആവും, ആവുമായിരിക്കുമല്ലേ..?? ”
” ആൽബി ഒന്നു കൊണ്ടും ടെൻഷൻ അടിക്കേണ്ട എല്ലാം സെറ്റ് ആകും, ”
” ശരി ഇന്നെനിക്ക് ഡ്യൂട്ടിക്ക് കേറണ്ട, ഞാൻ നേരെ വീട്ടിലേക്ക് പോവുകയാണ്, നീ പറ്റുമെങ്കിൽ നേരത്തെ ഇറങ്ങാൻ നോക്ക്, നമുക്ക് പുറത്തു നിന്ന് ഫുഡ് ആക്കാം ”
” ഒക്കെ ആൽബി ”
സ്റ്റെല്ല മറുപടി പറഞ്ഞതും അപ്പുറത്തു കോൾ കട്ടായിട്ടുണ്ടായിരുന്നു,
ചെറിയ ചിരിയിൽ സന്തോഷത്തോടെ സ്റ്റെല്ല ഫോൺ അവളുടെ നെഞ്ചോട് ചേർത്തു പിടിച്ചു,
‘യെസ് ആൽബി അവന്റെ ലക്ഷ്യത്തിലേക്ക് എത്തുകയാണ്, താങ്ക് ഗോഡ് ഫോർ ബ്ലെസിംഗ് അസ്..’
വൈകുന്നേരം സ്റ്റെല്ല വന്നു കയറിയപ്പോഴേക്കും ആൽബി വീട്ടിലെ ചെറിയ പണികൾ എല്ലാം തീർത്തു വച്ചിട്ടുണ്ടായിരുന്നു തീർത്തു വെച്ചിട്ടുണ്ടായിരുന്നു,
കുഞ്ഞിനെയും കുളിപ്പിച്ച് രണ്ടുപേരും പോകാൻ തയ്യാറായിരിക്കുന്നത് കണ്ടപ്പോൾ തന്നെ ഇനി താൻ കൂടിയെ തയ്യാറാവാൻ ബാക്കിയുള്ളൂ എന്ന് അവൾക്ക് മനസ്സിലായി.
