ട്രാഫിക്കിൽ കിടന്നും പുതിയ വഴികൾ തേടിയും വാഹനം പതിയെ മുന്നോട്ട് ഓടിക്കൊണ്ടിരുന്നു,
സ്റ്റെല്ലക്ക് ശരിക്കും വല്ലാത്ത അതിശയം ആയിരുന്നു, ശിവയുടെ ഭാഗത്ത് നിന്നും ഇതുവരെ ഒരു തരത്തിലുള്ള നീക്കവും ഉണ്ടായിട്ടില്ല,
” ശിവ ഞാനൊരു കാര്യം ചോദിച്ചാൽ സത്യം പറയുമോ..?? ”
” എന്താ സ്റ്റെല്ലാ…?? ”
” എന്നോട് ദേഷ്യം പിടിച്ചിരിക്കുകയാണോ..??”
” എന്തിനാ ദേഷ്യം…”
” അതല്ല പണ്ടത്തെ ശിവയെ എനിക്ക് നന്നായിട്ട് അറിയാം, പക്ഷേ ഇപ്പോൾ ഞാൻ അടുത്തുണ്ട് എന്നുള്ള ചിന്ത പോലും ഇല്ലാതെയാണ് പെരുമാറ്റം, അതുകൊണ്ട് ചോദിച്ചതാണ്….”
അതിനു മറുപടിയായി അവൻ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്,
ശിവ വാഹനം ഓടിച്ചു കയറ്റിയത് അവിടുത്തെ അതിപ്രശസ്തമായ ഒരു ഷാവ്‌ലിൻ ടെമ്പിളിന്റെ മുൻപിലേക്ക് ആയിരുന്നു,
” ശിവ ഇതാണോ ഈ സിനിമയിൽ ഒക്കെ കാണിക്കുന്ന ഷാവ്‌ലിൻ ടെമ്പിൾ..??”
അതിന്റെ ഭംഗിയിൽ സ്റ്റെല്ല കണ്ണ് മിഴിച്ചു നിന്നു.
” അതെ ആദ്യമായിട്ടല്ലേ കാണുന്നത്..?”
” യെസ് ഞാൻ ആദ്യമായിട്ടാണ് വരുന്നത്,ദൈവമേ എന്ത് ഭംഗിയാ, നല്ല രസമുണ്ടല്ലേ കാണാൻ…”
സ്റ്റെല്ല ടെമ്പിളിന്റ രൂപ ഭംഗിയിൽ മയങ്ങി നിന്ന സമയം, ശിവ അധികാരത്തോടെ അവളുടെ കയ്യിലേക്ക് കോർത്തുപിടിച്ചതും, ഇത്തവണ സ്റ്റെല്ല മടി കാണിച്ചില്ല,
പെണ്ണ് അവന്റെ കൂടെ മുന്നോട്ടു നടന്നു, ടെമ്പിളിന് ഏകദേശം മുൻവശത്തായി എത്തിയതും കുറച്ച് സമയത്തേക്ക് ശിവ ഒന്നും മിണ്ടിയില്ല,
” സ്റ്റെല്ലാ, നീ നേരത്തെ ചോദിച്ച ചോദ്യത്തിന് ഞാൻ ഇപ്പോൾ ഉത്തരം പറയട്ടെ..?? ”
“ആം പറ…”
” ഇങ്ങോട്ട് വരുന്നതിനു മുൻപേ ഞാൻ ചോദിച്ചിട്ടുണ്ടായിരുന്നു, ഈ രണ്ടു ദിവസം എങ്കിലും നിനക്ക് എന്റെ ഭാര്യയായി, എന്റേത് മാത്രമായികൂടെ എന്ന്…”
ശിവ അവളുടെ കവിളിൽ പിടിച്ച് പതിയെ മുഖമുയർത്തി അവന്റെ നേരെയാക്കി ,
” അധികാരത്തോടെ നിന്നെ പ്രാപിക്കാൻ എന്റേതു മാത്രമായി നിന്നെ ആസ്വദിക്കാൻ, എന്റെ ഭാര്യ ആവാൻ നിനക്ക് സമ്മതമാണോ..?? ”
ശിവയുടെ ചോദ്യത്തിന് സ്റ്റെല്ല കുറച്ചുസമയം എന്തോ ആലോചിച്ചു നിന്നു,
” ഇവിടെ നിന്നും തിരിച്ചു പോകുമ്പോൾ നമ്മൾക്കിടയിൽ അതൊരു വിഷയമാവില്ല, അധികാരത്തോടെ നീ എന്നെ തേടി വരില്ല എന്ന് നിനക്ക് ഉറപ്പുണ്ടോ…?? ”
” നിന്റെ ഇഷ്ടം പോലെ , ഒരിക്കലും ഞാൻ ആയിട്ട് നിന്നെ സ്റ്റോക്ക് ചെയ്യില്ല..”
ശിവയുടെ മറുപടി കിട്ടിയതും പെണ്ണ് കുറച്ചു സമയം എന്തോ ആലോചിച്ചു നിന്നു, പിന്നെ പതിയെ അവളുടെ കണ്ണുകൾ വിടർന്നു, ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു…
” എനിക്ക് സമ്മതമാണ് ശിവ, ഇനിയുള്ള ദിവസങ്ങൾ ഞാൻ നിന്റേതു മാത്രമായിരിക്കും…”
അവളുടെ മറുപടി കിട്ടിയതും ശിവ അവന്റെ പോക്കറ്റിൽ നിന്നും പുറത്തേക്ക് ഒരു സാധനം എടുത്തു,
” സ്റ്റെല്ല ഒന്ന് കണ്ണടച്ച് നിന്നെ..”
” എന്തിനാ ശിവ..??”
” ഒന്ന് കണ്ണടച്ചു നിന്നെ ഒരു കാര്യമുണ്ട്..” സ്റ്റെല്ലാ കണ്ണുകൾ പതിയെ അടച്ചതും ശിവ അവന്റെ കൈയിൽ ഉണ്ടായിരുന്ന മഞ്ഞ ചരടിൽ കോർത്ത താലി അവളുടെ കഴുത്തിലേക്ക് കെട്ടി….!!
കണ്ണുകൾ തുറന്നതും അപ്രതീക്ഷിതമായ അവന്റെ നീക്കത്തിൽ സ്റ്റെല്ല ആകെ ഞെട്ടിപ്പോയി…!!
“ശിവ എന്തായിത്..?? ”
“ഇനിയുള്ള ദിവസങ്ങൾ എനിക്ക് നിന്നെ എന്റെ ഭാര്യയായി വേണം നമ്മൾ മാത്രമേ ഇത് അറിയുകയുള്ളൂ, ഇവിടെ നിന്ന് പോകുമ്പോൾ നിനക്ക് ഇത് അഴിച്ച് എന്തും ചെയ്യാം..” സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ ശിവ അവന്റെ പോക്കറ്റിൽ നിന്നും ഒരു ചെറിയ പൊതിയെടുത്ത് അതിൽ നിന്നും സിന്ദൂരം അവളുടെ നെറ്റിയിലേക്ക് ചാർത്തി….!!!
” ഇപ്പോൾ മുതൽ നീ ശിവയുടെ ഭാര്യയാണ്..”
നടന്നതെല്ലാം വിശ്വസിക്കാനും പ്രോസസ് ചെയ്യാനും അവൾക്ക് കുറച്ച് അധികം സമയം ആവശ്യമായിരുന്നു,
തന്റെ കഴുത്തിലേക്ക് ചേർന്ന് കിടക്കുന്ന മഞ്ഞ ചരടിൽ കോർത്ത താലി അവൾ ഉള്ളം കയ്യിലേക്ക് എടുത്തു,
തിരിച്ചും മറിച്ചും നോക്കിയ ശേഷം ചെറിയ നാണം കലർന്ന വശ്യമായ ചിരിയോടെ അവന്റെ മുഖത്തേക്ക് നോക്കി…!!
