” എപ്പോഴാണ് മലേഷ്യയ്ക്ക് തിരിച്ച് പോകുന്നത്..?? ”
” ഈയാഴ്ച അവസാനം പോകണം എന്നാണ് കരുതുന്നത്, എന്താ പോരുന്നോ, മലേഷ്യ ഒക്കെ ഒന്ന് കണ്ട് ആസ്വദിച്ച് തിരിച്ചു പോരാം..”
” എന്താ വരണോ..?? ”
സ്റ്റെല്ലയുടെ മറു ചോദ്യം കേട്ടതും ശരിക്കും ശിവ ഞെട്ടിപ്പോയിരുന്നു…!!
ചെറിയ പുഞ്ചിരിയോടുള്ള അവളുടെ മുഖഭാവം അവന് മനസിലാക്കാൻ പറ്റിയിരുന്നില്ല,
” പെണ്ണേ നീ കാര്യമായിട്ടാണോ, എന്റെ കൂടെ വരുമോ..?? ”
” വരണമെന്നെല്ലാം ആഗ്രഹമുണ്ട് പക്ഷേ ഒരു കണ്ടീഷൻ കൂടിയുണ്ട്…”
” എന്താണ്..?? ”
” എനിക്കൊപ്പം ആൽബി ഉണ്ടാകും, പിന്നെ നിന്നോട് ഓപ്പണായി പറയുന്നതുകൊണ്ട് മറ്റൊന്നും വിചാരിക്കരുത്, അത്…. ഞാൻ പറഞ്ഞില്ലായിരുന്നൊ, ആൽബിക്ക് ചില ഇഷ്ടങ്ങളും ഫാന്റസിയും ഒക്കേ ഉള്ള കാര്യം ”
സ്റ്റെല്ല ഒന്ന് നിർത്തി, കുറച്ചു അധികം ടെൻഷനും അതിയായ നാണവും കലർന്ന വികാരത്തോടെ പെണ്ണ് കൈ വിരലുകൾ ഞൊടിച്ചു കൊണ്ടിരുന്നു,
“കാര്യം പറ സ്റ്റെല്ലാ , എന്താണ്..?? ”
” ശിവ, ആൽബിക്ക് എന്നെ നിന്റെ കൂടെ നേരിട്ട് കാണണമെന്ന് ഒരാഗ്രഹം…!! അവൻ ഒരുപാട് എന്നെ സപ്പോർട്ട് ചെയ്തിട്ടുണ്ട്, ഇപ്പോൾ നിന്റെ കൂടെ ബെഡ്ഢിൽ എന്നെ കാണാൻ ആൽബിക്ക് ഒരു മോഹം ”
സ്റ്റെല്ലാ പറഞ്ഞത് കേട്ട് വിശ്വസിക്കാനാവാതെ കണ്ണ് മിഴിച്ചിരിക്കുകയായിരുന്നു ശിവ…!!
ഇത്രയും നാൾ താൻ കണ്ടുകൊണ്ടിരുന്ന സ്റ്റെല്ല തന്നെയാണോ ഇപ്പോൾ സംസാരിക്കുന്നത് എന്ന് പോലും അവനു അതിശയമായി പോയി,
കേൾക്കുന്ന കാര്യങ്ങൾ സത്യമാണോ എന്ന് അവൻ ഒരു നിമിഷം അപ്പാടെ ശങ്കിച്ചു നിന്നു..!!
“സ്റ്റെല്ലാ നീ ഇതെല്ലാം കാര്യമായിട്ടാണൊ പറയുന്നത്..?? ”
” അതെ ശിവ, ഇനിയും നിന്റെ മുമ്പിൽ കള്ളങ്ങൾ കൊണ്ട് ഒരു കൊട്ടാരം തീർക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, ആൽബി എന്നെ നിന്റെ കൂടെ കാണാൻ ഇഷ്ടപ്പെടുന്നുണ്ട്, കുറച്ചു കൂടി ഓപ്പൺ ആയിട്ട് പറഞ്ഞാൽ നമുക്ക് ഒപ്പം സെക്സ് ചെയ്യാൻ…”
അതും പറഞ്ഞ് സ്റ്റെല്ല തല കുമ്പിട്ടിരുന്നു, ശിവയുടെ മുഖത്ത് നോക്കാൻ അവൾക്ക് വല്ലാത്ത ചമ്മലും നാണവും തോന്നി,
” എനിക്കറിയാം ശിവാ, നിനക്ക് ഇത് കേൾക്കുമ്പോൾ ചിലപ്പോൾ ദേഷ്യവും എന്നെ പറ്റി പല തരത്തിലുള്ള ചിന്തകളും വരാം, പക്ഷേ ഇനി ഒരിക്കൽ കൂടി നമ്മൾ തമ്മിൽ ഒരു സംഗമം നടക്കുകയാണെങ്കിൽ അവിടെ ആൽബിയും ഉണ്ടാകും, നീ ആലോചിച്ചു പറഞ്ഞാൽ മതി, ശരി ശിവാ എനിക്ക് സമയമായി ”
അതും പറഞ്ഞ് സ്റ്റെല്ല അവന്റെ മുമ്പിൽ നിന്നും എഴുന്നേറ്റ് വേഗം നടന്നു,
മുന്നോട്ട് നടക്കും തോറും അവളുടെ നെഞ്ചിടിപ്പ് വർദ്ധിക്കുന്നുണ്ടായിരുന്നു,
‘ എങ്ങനെയാണ് ശിവയോട് താൻ ഇത്രയും പറഞ്ഞു ഒപ്പിച്ചത് എന്ന് അവൾക്ക് ഇപ്പോഴും നിശ്ചയം ഇല്ലായിരുന്നു,
മനസ്സിൽ അവനോട് ദേഷ്യം ഒന്നുമില്ല എങ്കിലും പെട്ടെന്ന് പഴയതുപോലെ ആവാൻ പറ്റുമോ എന്നൊരു ഉറപ്പുമില്ല,
ഇറങ്ങി പുറപ്പെട്ട സ്ഥിതിക്ക് നല്ല രീതിയിൽ തന്നെ അവസാനിക്കണം എന്നാണ് ആഗ്രഹം ഒന്നുമില്ലെങ്കിലും ഇത്രയും നാളും സ്നേഹിച്ചു കൊണ്ട് നടന്ന തന്റെ കാമുകൻ അല്ലേ അവൻ…’
ഇലക്ട്രോണിക് സിറ്റിയിൽ നിന്നും തിരികെ കോർമംഗലയിലേക്ക് വാഹനം ഓടിക്കുമ്പോൾ ശിവയുടെ ചിന്തകൾ വല്ലാതെ കുമിഞ്ഞു കൂടിക്കൊണ്ടിരുന്നു,
‘ ആൽബിക്ക് എല്ലാം അറിയാം എന്നത് വെറും ഊഹം മാത്രമായിരുന്നു ഇത്രയും നാൾ , ഇപ്പോൾ സ്റ്റെല്ല തന്നെ അത് തുറന്നു സമ്മതിച്ചിരിക്കുന്നു, അവൾ ആവശ്യപ്പെട്ടത് തങ്ങൾ മൂന്നുപേരും തമ്മിലുള്ള നിമിഷമാണ്,
കാര്യം തന്റെ ജീവിതത്തിൽ ഒരുപാട് പെണ്ണുങ്ങൾ വന്ന് പോയിട്ടുണ്ടെങ്കിലും സ്റ്റെല്ലയുമായി അങ്ങനെ ഒരു നിമിഷം, അതും ആൽബിന്റെ മുന്നിൽ തനിക്ക് പറ്റുമോ..??
പക്ഷേ ഒരിക്കൽ കൂടി അവളെ അടുത്ത് കിട്ടാനും വീണ്ടും പഴയത് പോലെ ആവാനും ഇതല്ലാതെ മറ്റൊരു മാർഗവുമില്ല ‘
ഓരോന്ന് ആലോചിച്ചു കൊണ്ട് ശിവ, കാർ കോർമംഗല ലക്ഷ്യമാക്കി ഓടിച്ചു കൊണ്ടിരുന്നു,
പെട്ടെന്ന് എന്തോ ഓർത്തത് കൊണ്ടാവണം അവൻ ഫോണെടുത്ത് ഭഗത്തിന്റെ നമ്പർ ഡയൽ ചെയ്തു,
അപ്പുറത്ത് പെട്ടെന്നു തന്നെ കോൾ അറ്റൻഡ് ആയിട്ടുണ്ടായിരുന്നു,
