” പേടിക്കേണ്ട ഞാനില്ലേ കൂടെ…”
അതിനു മറുപടിയായി അവൾ ഒന്ന് ചിരിക്കുക മാത്രമാണ് ചെയ്തത്,
” സ്റ്റെല്ലാ ഞാൻ ഒരു കാര്യം ആവശ്യപ്പെട്ടാൽ അംഗീകരിക്കാൻ പറ്റുമോ..?? ”
” എന്താ ശിവ കാര്യം പറ..?? ”
” നടന്നത് നടന്നു എന്റെ ഭാഗത്തു നിന്നും മിസ്റ്റേക്ക് സംഭവിച്ചിട്ടുണ്ട്, ആൻഡ് അയാം സോറി ഫോർ താറ്റ്, നിന്റെ ഭാഗത്തു നിന്നും കുറച്ചൊക്കെ മിസ്റ്റേക്ക് സംഭവിച്ചിട്ടുണ്ട്, കഴിഞ്ഞ കാര്യങ്ങളെല്ലാം മറന്ന് ഇനിയുള്ള ദിവസങ്ങൾ നമുക്ക് പഴയതുപോലെ ആയിക്കൂടെ..?? എന്റെ പെണ്ണായി, എന്റേത് മാത്രമായി രണ്ട് ദിവസം, പ്ലീസ് നിന്നോടുള്ള വല്ലാത്ത കൊതി കൊണ്ടാണ്..”
ശിവയുടെ മുഖ ഭാവത്തിൽ നിന്നും അവൻ തന്നെ ഒരുപാട് ആഗ്രഹിക്കുന്നുണ്ട് എന്ന് സ്റ്റെല്ലക്ക് മനസ്സിലായി,
” ആലോചിക്കാം ശിവ…”
ഒരു പുഞ്ചിരിയോടുള്ള അവളുടെ മറുപടി ശിവയ്ക്ക് ഒരുപാട് പ്രതീക്ഷകൾ നൽകിയിട്ടുണ്ടാവണം ,
പരസ്പരം കണ്ണുകൾ കോർത്തതും മൃദുല വികാരങ്ങൾ മുറ പോലെ ഉണരുന്നത് സ്റ്റെല്ലക്ക് അറിയാമായായിരുന്നു,
അവൾ സീറ്റിൽ പുറകോട്ട് തല ചായ്ച്ചു കിടന്നു, എയർ മലേഷ്യ ഫ്ലൈറ്റ് അവരെയും കൊണ്ട് ആകാശത്തേക്ക് കുതിച്ചുയർന്നു.
ക്വാലാലംപൂരിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്യുമ്പോൾ അവിടെ നിന്നും മെലാക്കാ സിറ്റിയിലേക്ക് കൂട്ടിക്കൊണ്ടു പോകുവാനായി ശിവയുടെ കാർ എത്തിയിട്ടുണ്ടായിരുന്നു,
ഏകദേശം രണ്ട് മണിക്കൂറോളം യാത്രയ്ക്ക് ശേഷം മെലാക്ക സിറ്റിയിൽ നിന്നും കുറച്ചു ഉള്ളിലേക്ക് കയറി തല ഉയർത്തി നിൽക്കുന്ന എ സ്സി ജി ഗ്രൂപ്പിൻറെ റിസോർട്ട് ,
ചെക്കിങ് പൂർത്തിയാക്കി അകത്തേക്ക് കയറുമ്പോൾ റിസപ്ഷൻ സ്റ്റാഫ് സ്റ്റെല്ലയെ തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു,
ഒരു പക്ഷേ അവരുടെ മുതലാളിയായ ശിവയുടെ ഒപ്പം കണ്ടത് കൊണ്ടാവാം എങ്കിലും അവൾ അത് കാര്യമാക്കാതെ അവനൊപ്പം അകത്തേക്ക് നടന്നു,
ഒരു വലിയ കൊമ്പൗണ്ടിൽ ഒരുപാട് ചെറിയ കൊട്ടേജുകൾ ആയിരുന്നു റിസോർട്ടിന്റെ പ്രേത്യകത,
രണ്ട് ബെഡ് റൂം, ഒരു ഹാളും കിച്ചനും അടങ്ങുന്ന അത്യാവശ്യം വലിയ കോട്ടജ് തന്നെ ആയിരുന്നു അവർ എടുത്തത്,
ആൽബി വരുമ്പോൾ പ്രത്യേകം ബുക്ക് ചെയ്യേണ്ട എന്ന് കരുതിയാണ് ആദ്യമേ ശിവ രണ്ടും റൂം ഉള്ള കൊട്ടേജ് ബുക്ക് ചെയ്തത്,
മലേഷ്യയിൽ ഫ്ലൈറ്റ് ഇറങ്ങിയത് മുതൽ സ്റ്റെല്ല ശിവയെ ശ്രെദ്ധിക്കുന്നുന്നുണ്ടായിരുന്നു,
ആദ്യത്തെ തവണത്തെപ്പോലെ അവൻ ആവേശത്തോടെ പെരുമാറുന്നില്ല എന്നത് അവളിൽ ചെറിയ അത്ഭുതമുണ്ടാക്കിയിരുന്നു,
ഇത്രയും ദൂരത്ത് തന്നെ ഒറ്റയ്ക്ക് കയ്യിൽ കിട്ടിയിട്ടും അവനായിട്ട് ഒന്നും ചെയ്യാൻ ശ്രമിക്കുന്നില്ല,
ശിവയുടെ മനസ്സ് അറിയാത്തതിനാൽ സ്റ്റെല്ലയും അതെ രീതിയിൽ തന്നെ മുന്നോട്ടു പോയി,
രണ്ട് പേരും രണ്ട് മുറികളിലെക്ക് ആണ് പോയത്, അതി രാവിലെ ഫ്ലൈറ്റ് ലാൻഡ് ചെയ്തതിനാൽ ഫ്രഷായതിനു ശേഷം കുറച്ചു സമയം അവർ റസ്റ്റ് എടുത്തിട്ടുണ്ടായിരുന്നു,
11 മണിയാവുമ്പോൾ എങ്ങോട്ടോ പോകാൻ ഉണ്ടെന്ന ശിവയുടെ നിർദ്ദേശ പ്രകാരം അവൾ ഫോണിൽ അലാം സെറ്റ് ചെയ്തിട്ടാണ് കിടന്നത്,
നല്ല ഒരു ഉറക്കത്തിന് ശേഷം കൃത്യസമയത്ത് അലാം അടിച്ചതും പെണ്ണ് ഉറക്ക ചടവോടെ എഴുന്നേറ്റിരുന്നു,
ശിവയുടെ കോൾ നേരത്തെ വന്നിരുന്നതിനാൽ പുറത്തേക്കിറങ്ങാൻ അവൾ ഒരുങ്ങി കൊണ്ടിരുന്നു,
ഒരു ഗോൾഡൻ കളർ ലെഗ്ഗിൻസും വൈറ്റ് കളർ ടോപ്പും സ്റ്റെല്ലയ്ക്ക് അത്യാവശ്യം നല്ല ഭംഗി ഉണ്ടായിരുന്നു,
സൈഡ് ബാഗും കാതിൽ ഞാന്ന് കിടക്കുന്ന ജിമുക്കി കമ്മലും, അതിന്നൊപ്പം കേരള സ്റ്റൈലിൽ കെട്ടി വച്ചിരിക്കുന്ന മുടിയും എല്ലാം കൂടി പെണ്ണ് സുന്ദരിയായിരുന്നു…!!
അവൾ പുറത്തേക്ക് ഇറങ്ങി വരുന്ന സമയം റിസപ്ഷന് വെളിയിയിൽ കാറുമായി ശിവ കാത്തു നിൽക്കുന്നുണ്ടായിരുന്നു,
റിസോർട്ടിൽ നിന്നും അവരെയും കൊണ്ട് കാർ മുന്നോട്ട് ഓടിക്കൊണ്ടിരുന്നു,
” ശിവ നമ്മൾ എങ്ങോട്ടാ പോകുന്നത്..?? ”
” ഇവിടെ അടുത്ത് ഒരു നല്ല കാഴ്ചയുണ്ട് നമുക്ക് അതൊന്നു പോയി കണ്ടിട്ട് വരാം…” അവൾക്ക് മറുപടി നൽകിയശേഷം അവൻ ഡ്രൈവിംഗിൽ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു,
