ആൽബി സാധനം അതുപോലെ തന്നെ തിരികെ വെച്ച് തിരിഞ്ഞപ്പോഴേക്കും സ്റ്റെല്ല മുറിയിലേക്ക് കയറി വന്നിട്ടുണ്ടായിരുന്നു,
” ആൽബി ഞാൻ കുറച്ച് സമയം കിടക്കട്ടെ..” അതും പറഞ്ഞ് അവൾ നേരെ ബെഡിലേക്ക് കയറി ചെരിഞ്ഞു കിടന്നു,
അന്ന മോളും അവളുടെ അരികത്ത് തന്നെ കിടന്നിരുന്നു,
സമയം വൈകുന്നേരം ഏകദേശം 7 മണിയോടെ അടുക്കുന്നു, പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തതിനാൽ ആൽബി കുറച്ച് ദിവസം മുമ്പ് ബാക്കിയായിരുന്ന ബക്കാർഡി ബോട്ടിൽ കൈയിലേക്ക് എടുത്തു നേരെ ഹാളിലേക്ക് പോയിരുന്നു…!!!
പിറ്റേ ദിവസം ഞായറാഴ്ച്ച അവർ പതിവ് പോലെ ഇലക്ട്രോണിക് സിറ്റിയിലെ കത്തോലിക്കാ പള്ളിയിൽ പോയിട്ടുണ്ടായിരുന്നു,
തിരിച്ചു വരുന്ന വഴിയെ പതിവുപോലെ റെസ്റ്റോറന്റിൽ നിന്ന് പ്രഭാത ഭക്ഷണം കഴിക്കുകയും, ലഞ്ചിനായി കറി മാത്രം വാങ്ങി പോരുകയും ചെയ്തു, തിരികെ വരുന്ന സമയവും എത്തിയതിനുശേഷം സ്റ്റെല്ല ആക്ടീവ് ആയിരുന്നില്ല,
അവളുടെ മനസ്സിൽ എന്തൊക്കെയോ ടെൻഷൻ കിടപ്പുണ്ട് എന്ന് ആൽബിക്ക് മനസ്സിലായി,
‘ആ പയ്യനെ കണ്ട് സംസാരിച്ചതിനുശേഷം സ്റ്റെല്ലയെ മര്യാദയ്ക്ക് ഒന്ന് ചിരിച്ചു താൻ കണ്ടിട്ടില്ല, എന്തായാലും അവൾ പറഞ്ഞതുപോലെ ഭഗത്തിനെ നാളെ കണ്ട് സംസാരിച്ച് എല്ലാം ക്ലിയർ ആവട്ടെ അതിനു ശേഷം പഴയതുപോലെ കാര്യങ്ങൾ ശരി ആക്കിയെടുക്കാം ‘
പതിവു പോലെ മറ്റു കാര്യങ്ങളുമായി ആ ദിവസം മുന്നോട്ടു ഓടിക്കൊണ്ടിരുന്നു വൈകുന്നേരം ഏകദേശം നാലു മണി ആയതും ആൽബിൻ കാറിന്റെ കീ എടുത്ത് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങി,
” പെണ്ണേ ഞാൻ ഒന്ന് പുറത്തു പോയിട്ട് വരാം..”
” ആൽബി എങ്ങോട്ടാ പോകുന്നത്..? ”
” ഒന്നുമില്ല എന്റെ ഒരു സുഹൃത്ത് ഇവിടെ ഇലക്ട്രോണിക് സിറ്റിയിൽ വന്നിട്ടുണ്ട് അവനെ ഒന്ന് കണ്ടിട്ട് വരാം..”
ആൽബി ഒരു കള്ളം പറഞ്ഞു ഒപ്പിക്കാൻ ശ്രെമിച്ചു,
” കുടിക്കാനുള്ള പോക്കാണോ..?? ”
” ഒന്ന് പോയെ പെണ്ണേ അതിന് കള്ളം പറഞ്ഞു പോകേണ്ട കാര്യമുണ്ടോ, ഞാൻ എന്തായാലും പെട്ടെന്ന് വരാം ”
അതും പറഞ്ഞ് മറുപടിക്ക് കാത്ത് നിൽക്കാതെ ആൽബി പതിയെ പുറത്തേക്ക് നടന്നു,
മുന്നോട്ട് നടക്കുമ്പോൾ അവന്റെ ചങ്കിടിപ്പ് വല്ലാതെ കൂടുന്നുണ്ടായിരുന്നു, ഒരു കള്ളം പറഞ്ഞ് പുറത്തിറങ്ങിയതിന്റെ ടെൻഷൻ ആൽബിയുടെ മുഖത്ത് നിറഞ്ഞു നിന്നിരുന്നു,
സ്റ്റെല്ല കൂടുതൽ ഒന്നും ചോദിക്കാത്തത് കൊണ്ടും അധിക നേരം അവിടെ നിൽക്കാത്തത് കൊണ്ടും അവൻ സേഫ് ആയി തന്നെ മുന്നോട്ടു പോയി…!!
കാർ പുതിയ മുന്നോട്ട് ഓടിക്കൊണ്ടിരുന്നു മാധവിന്റെ അപ്പാർട്മെന്റ് ആയിരുന്നു അവന്റെ ലക്ഷ്യം, ഗൂഗിൾ മാപ്പിൽ ഒരിക്കൽ അയച്ച ലൊക്കേഷന്റെ സഹായത്തോടെ ആൽബിന്റെ പോളോ ജിറ്റി മുന്നോട്ടു ഓടി ക്കൊണ്ടിരുന്നു,
വാഹനം കോർമംഗല പിന്നിട്ട് വീണ്ടും മുന്നോട്ടു പോകുന്തോറും ആൽബിന്റെ മനസ്സിൽ പല വിധ ചിന്തകൾ ആയിരുന്നു,
ഒരു പക്ഷേ താൻ ഒരുപാട് ആഗ്രഹിച്ചു ചെല്ലുമ്പോൾ മാധവ് അതിന് തയ്യാറായില്ലെങ്കിലോ..??
അല്ലെങ്കിൽ സായാ താല്പര്യപ്പെട്ടില്ലെങ്കിലൊ..?? അവളോട് ഒന്ന് ഒറ്റയ്ക്ക് സംസാരിച്ചാൽ ചിലപ്പോൾ തന്റെ ആഗ്രഹം നടന്നേക്കും അതിനെ മാധവ് അവിടെ ഉണ്ടെങ്കിൽ നടക്കില്ല.
ഓരോന്ന് ആലോചിച്ചും മനസ്സിൽ ഒരുപാട് പ്രേതീക്ഷകൾ നെയ്ത് കൂട്ടിയും അവൻ ഡ്രൈവിംഗ് ചെയ്തു കൊണ്ടിരുന്നു, തീരക്കുകളും ആളും ബഹളവും ഇല്ലാത്ത സൺഡേ ആയതിനാൽ ഏകദേശം 30 മിനിറ്റ് കൊണ്ട് തന്നെ ആൽബിന്റെ കാർ മാധവിന്റെ അപ്പാർട്ട്മെന്റിന്റെ മുമ്പിലെക്ക് എത്തി,
വാഹനം സൈഡ് ആക്കി അകത്തേക്ക് പോകുന്നതിനു മുന്നായി ആത്മവിശ്വാസം കൂട്ടാനായി ശ്വാസം വലിച്ചു വിട്ടു കൊണ്ടിരുന്നു ,
പെട്ടെന്ന് കാറിൽ നിന്നും ഇറങ്ങുന്നതിനു മുന്നായി ആൽബിന്റെ ഫോണിലേക്ക് മാധവിന്റെ കോൾ വന്നു,
” ഹലോ ആൽബിൻ എത്തിയോ..?? ”
” ആ മാധവ് ഞാൻ എത്തുന്നതേയുള്ളൂ..” അവൻ വളരെ ശാന്തമായി തന്നെ മറുപടി കൊടുത്തു,
” ആൽബിൻ എനിക്കൊന്ന് പുറത്തേക്കിറങ്ങേണ്ട ആവശ്യമുണ്ട് ഞാൻ ജസ്റ്റ് ഒന്ന് പോയിട്ട് വരാം, താൻ എന്തായാലും ഫ്ലാറ്റിലേക്ക് കയറിക്കോ ”
നിനച്ചിരുന്നത് പോലെ മാധവിന്റെ വായിൽ നിന്നും ആ വാക്കുകൾ കേട്ടതും ആൽബിന്റെ നെഞ്ചിൽ എക്സൈറ്റ്മെന്റ് കൊണ്ട് നിറയാൻ തുടങ്ങി,
