” ആൽബി എനിക്ക് മനസ്സിലാകും പക്ഷേ ഇത്രയും നാൾ നിനക്ക് ഒന്നും അറിയില്ല എന്നുള്ള സാഹചര്യത്തിൽ നിന്നും നിനക്ക് എല്ലാം അറിയാം, നമ്മൾ ഒരുമിച്ച് ചെയ്യാൻ പോവുകയാണ് എന്നൊരു സിറ്റുവേഷനിലെക്ക് എത്തണമെങ്കിൽ കുറച്ച് സമയം എടുക്കില്ലേ..?? ”
സ്റ്റെല്ല ഒന്ന് നിർത്തി പിന്നെ ആൽബിയുടെ അടുത്തെക്ക് അൽപ്പം ചേർന്നിരുന്നു,
” ആൽബി, ഇപ്പോൾ തന്നെ ഇത്രയും എങ്ങനെയാണ് സെറ്റ് ആക്കി എടുത്തത് എന്ന് എനിക്ക് മാത്രമേ അറിയുകയുള്ളൂ, എങ്ങനെയെങ്കിലും എല്ലാം കൂടി അടുപ്പിക്കാൻ നോക്കുമ്പോൾ നീ കൂടി ഇങ്ങനെ തുടങ്ങിയാൽ പിന്നെ ഞാൻ എന്ത് ചെയ്യാനാ..?? ”
അവൾ പിന്നീട് ഒന്നും മിണ്ടാതെ ഹാളിൽ തന്നെ തിരിഞ്ഞിരുന്നു,
” എനിക്കറിയാമെന്ന് പറഞ്ഞപ്പോൾ അവൻ എന്താണ് പറഞ്ഞത്..?? ”
” ആദ്യമൊക്കെ അവന് അത്ഭുതമായിരുന്നു പിന്നെ ശിവ പുറം രാജ്യങ്ങളിലൊക്കെ പോയി ജോലി ചെയ്തു ശീലം ഉള്ള ആളല്ലേ..? നമ്മളെ പോലെ ഹോട്ട് വൈഫ് ഫാന്റസി ഉള്ള ആളുകളെ അവൻ ഒരുപാട് കണ്ടിട്ടുണ്ട്, അതുകൊണ്ട് പെട്ടെന്ന് തന്നെ ശിവക്ക് കാര്യം മനസ്സിലായി, എങ്കിലും നമ്മൾ മൂന്നുപേരും കൂടിയുള്ള ഒരു സാഹചര്യത്തിലേക്ക് എത്തണമെങ്കിൽ കുറച്ചു സമയം എടുക്കും, അതുകൊണ്ടാണ് ശിവ എന്നോട് രണ്ടു ദിവസം മുന്നേ അവന്റെ കൂടെ ചെല്ലാൻ ആവശ്യപെടുന്നത്, ”
അതും പറഞ്ഞ് സ്റ്റെല്ല ആൽബിയുടെ കവിളിലേക്ക് അവളുടെ കൈ ചേർത്തു,
” ആൽബി ഇങ്ങോട്ട് നോക്ക്, എന്തായാലും നമ്മൾ ഇതെല്ലാം നിർത്താൻ പോവുകയല്ലേ നീ ആലോചിച്ചിട്ട് പറ എന്തു വേണമെന്ന്…” അതും പറഞ്ഞ് സ്റ്റെല്ല എഴുന്നേറ്റ് മോളെയും കൊണ്ട് റൂമിനകത്തേക്ക് കയറിപ്പോയി,
ആൽബി ഹാളിൽ നിന്നും റിമോട്ട് എടുത്ത് ടിവിയിലെ ചാനലുകൾ വെറുതെ മാറ്റി കളിച്ചു കൊണ്ടിരുന്നു ,
രാത്രി അത്താഴം കഴിക്കുന്ന സമയത്തും ആൽബിയുടെ മുഖത്ത് വലിയ തെളിച്ചം ഉണ്ടായിരുന്നില്ല എങ്കിലും അവൻ തന്റെ ആഗ്രഹത്തിൽ നിന്നും പുറകോട്ട് പോകില്ല എന്ന സ്റ്റെല്ലക്ക് ഉറപ്പായിരുന്നു.
രാത്രിയിൽ അന്ന മോളെ കിടത്തി ഉറക്കിയ ശേഷം സ്റ്റെല്ല ഫോണിൽ കളിച്ച് ഇരിക്കുകയായിരുന്നു,
ബാൽക്കണിയിൽ നിന്നും തോളിൽ ഒരു നനഞ്ഞ ടർക്കിയുമിട്ട് ആൽബിൻ റൂമിലേക്ക് കയറി വന്നതും സ്റ്റെല്ല ഫോൺ എടുത്ത് മാറ്റി വച്ചു,
“ഇതെന്നാ ആൽബി നനഞ്ഞ ടർക്കിയും ഇട്ടു നടക്കുന്നത്, വെറുതെ ജലദോഷം പിടിക്കുമേ ”
” നല്ല ചൂടാണ് അതുകൊണ്ട് ഇട്ടതാ..”
അതും പറഞ്ഞ് അവൻ ടർക്കിയെടുത്ത് റൂമിലെ വാതിലിനു മുകളിലേക്ക് വിരിച്ചിട്ടു ശേഷം ബെഡ്ഢിലേക്ക് കയറി സ്റ്റെല്ലയുടെ അരികിലായി കിടന്നു,
” ശിവ എന്തായാലും നീ കൂടെ ചെല്ലണമെന്ന് ആണോ പറയുന്നത്..?? ”
” അതെ ആൽബി നമ്മുടെ ആഗ്രഹങ്ങൾക്ക് അവനും കൂടെ നിൽക്കുന്നില്ലേ അപ്പോൾ പിന്നെ നമ്മളും കുറച്ച് അഡ്ജസ്റ്റ് ചെയ്യേണ്ടേ..”
സ്റ്റെല്ല അവന്റെ നെഞ്ചിലേക്ക് തല വച്ച് കിടന്നു,
“ശരി എന്തായാലും കുഴപ്പമില്ല, ഇത്രയും പ്ലാൻ ആയതല്ലേ അങ്ങനെ തന്നെ ചെയ്യാം ” ആൽബി മടിച്ചു മടിച്ചാണ് അത് പറഞ്ഞത്,
” ആൽബി ശരിക്കും, നീ കാര്യമായിട്ട് തന്നെ ആണോ..?? ”
സ്റ്റെല്ല അവന്റെ നെഞ്ചിൽ നിന്നും തല ഉയർത്തി ആൽബിയുടെ മുഖത്തേക്ക് നോക്കി, ഇത്ര പെട്ടെന്ന് സമ്മതിക്കുമെന്ന് അവൾ തീരെ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല,
” അതേടി പെണ്ണേ എന്തായാലും നമ്മൾ ഇതു കഴിഞ്ഞാൽ പിന്നെ വേറെ ഒരു ലോകത്തേക്ക് പോവുകയല്ലേ, ഇത്തവണ കൂടി ഇങ്ങനെ തന്നെ പോകട്ടെ…”
അതുകൂടി കേട്ടതോടെ പെണ്ണ് വീണ്ടും അവന്റെ നെഞ്ചിലേക്ക് തല വെച്ച് ആൽബിയെ കെട്ടിപ്പിടിച്ചു കിടന്നു,
പിറ്റേ ദിവസം തന്നെ ആ കാര്യം ശിവയെ വിളിച്ച് സംസാരിക്കുമ്പോൾ അറിഞ്ഞോ അറിയാതെയോ തന്റെ ഉള്ളിലും ചെറിയൊരു ആഗ്രഹം വിടരുന്നത് സ്റ്റെല്ല തിരിച്ചറിയുന്നുണ്ടായിരുന്നു,
‘ഒരിക്കൽ അവനോട് മുഖം കറുപ്പിച്ച് ഇറങ്ങി പോന്നതാണ് ഇനി ഒരിക്കലും കാണുകയോ സംസാരിക്കുകയോ ഇല്ല എന്നും തീരുമാനിച്ചിരുന്നു, ഇപ്പോൾ വീണ്ടും തന്റെ മനസ്സിൽ അവനൊരു സ്ഥാനം വരുന്നുണ്ടോ..?? ‘
