അച്ചായത്തി ഫ്രം ബാംഗ്ലൂർ – 10 32അടിപൊളി 

അവൾ പതിയെ നടന്ന് അവിടെയുള്ള സോഫയിൽ പോയി ഇരുപ്പുറപ്പിച്ചു,
ഒരു കയ്യിൽ മുഖം താങ്ങി പ്രേത്യകിച്ച് വികാരങ്ങൾ ഇല്ലാതെ അവൾ അവിടെ തന്നെ കുറച്ചു സമയം ഇരുന്നു,
ആ സമയമെല്ലാം അവർക്കിടയിൽ വല്ലാത്ത മൂകത തളം കെട്ടി നിന്നു…!!

” പെണ്ണേ ഞാൻ നിന്നോട് ചെയ്തത് ഒരു ചെറ്റത്തരം തന്നെയാണ്, ന്യായികരിക്കുന്നില്ല. എങ്ങനെയും നിന്നെ നേടണമെന്ന് മാത്രമേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ അത്രയ്ക്കും ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട് ഇഷ്ടപ്പെടുന്നുണ്ട് നിന്നെ പ്രണയിക്കുന്നുണ്ട്, നിന്റെ വയറ്റിൽ എനിക്കൊരു കുഞ്ഞിനെ വേണമെന്ന് ഞാൻ ഇപ്പോഴും ആഗ്രഹിക്കുന്നു ”
ശിവ മദ്യം നിറച്ച ഗ്ലാസുമായി അവൾക്കരികിൽ വന്നിരുന്നു,
” എനിക്കറിയാം സ്നേഹിക്കുന്നതിനെ നേടാൻ ഉള്ള സ്വാർഥമായ ആഗ്രഹം കൊണ്ട് ഞാൻ സ്വീകരിച്ച മാർഗ്ഗം കടുത്തതായി പോയി, ഐ ആം റിയലി സോറി സ്റ്റെല്ലാ…”
ശിവ ഇടത് കൈ അവളുടെ കൈകൾക്ക് മേൽ വച്ചതും സ്റ്റെല്ല അവന്റെ മുഖത്തെക്ക് നോക്കി,

” എനിക്കറിയില്ല ശിവ ഇതെല്ലാം എവിടെ പോയി അവസാനിക്കുമെന്ന്, നിന്റെ ഈ ഒബ്സെഷൻ എന്നെ ഭയപെടുത്തുന്നു ”

” യെസ് അയാം ഒബ്സേസ്ഡ് വിത്ത്‌ യൂ, സ്റ്റെല്ലാ, പ്ലീസ് എന്നെ വിട്ടു പോകരുത്, നിന്നെ ഒരു രാജകുമാരിയെ പോലെ ഞാൻ നോക്കും, സ്വർണ്ണവും വെള്ളിയും പവിഴങ്ങളുമടക്കം നീ ആഗ്രഹിക്കുന്നതെല്ലാം നിന്റെ സ്വന്തമാകും, ഈ കാണുന്നതെല്ലാം എന്റെ… എന്റെ മാത്രം സ്വന്തമാണ് ഇനി അത് നിന്റേതുമാകും , കം ഓൺ സ്റ്റെല്ല ജസ്റ്റ്‌ യെസ് പറ…!! ”
ശിവയുടെ കണ്ണുകൾ വിടർന്നു, ചുണ്ടിൽ ഭയ പ്പെടുത്തുന്ന ഒരു പുഞ്ചിരി വിരിഞ്ഞു…!!
സ്റ്റെല്ലയുടെ മിഴികൾ , തുടിക്കുന്ന അധരങ്ങൾ, പെണ്ണിന്റെ ശരീരത്തിന്റെ മണം പോലും ശിവയെ വല്ലാതെ മോഹിപ്പിക്കുകയായിരുന്നു,

” ഞാൻ മറ്റൊരാളുടെ ഭാര്യ ആണ് ,ഇതിനു മുൻപും ഞാൻ പറഞ്ഞിരുന്നു, ഒരിക്കലും ആൽബിയെ വിട്ട് ഞാൻ വരില്ല എന്ന്..”
സ്റ്റെല്ല രണ്ട് കൈയ്യിലുമായി അവളുടെ മുഖം താങ്ങി ഒരു നിമിഷം നിശബ്ദയായി,
” ശിവ നമുക്കിത് എന്നെന്നേക്കുമായി അവസാനിപ്പിക്കാം..!! ”

“വാട്ട് തെ ഫക്ക്..??? കം ഓൺ സ്റ്റെല്ല പ്ലീസ് ഡോണ്ട് ഡൂ തിസ്, എനിക്ക് വേണം നിന്നെ ”
ശിവ അവന്റെ കൈ എടുത്ത് അവളുടെ മുഖത്തേക്ക് ചേർത്തതും പെണ്ണ് ഒരു നിമിഷം അവന്റെ കണ്ണുകളിൽ തന്നെ നോക്കി നിന്നു,
പിന്നെ അവൾ ശിവയുടെ കൈ വലിച്ചെടുത്ത് ഒന്നും മിണ്ടാതെ പുറത്തെക്ക് നടക്കാൻ തുടങ്ങി,
” സ്റ്റെല്ലാ….????? ”
ഒരിക്കൽ കൂടി ശിവയുടെ വിളി കേട്ടതും, സ്റ്റെപ്പ് ഇറങ്ങുന്നതിനു മുന്നേ അവൾ അവസാനമായി ഒരു നിമിഷം തിരിഞ്ഞു നിന്നു…!!
” ഞാൻ..ഞാൻ പോവാ ശിവാ, ആൽബിക്ക് ഒരു ഇന്റർവ്യൂ കൂടി പാസ്സ് ആയാൽ ഞങ്ങൾ യൂ എസിലോട്ട് മൈഗ്രേറ്റ് ചെയ്യും, നീ എന്നെ ഇനിയും ആഗ്രഹിക്കരുത്… ”
ശിവയിൽ നിന്നും നടന്നു അകലുമ്പോൾ അവൾ തന്റെ കണ്ണുകൾ നിറയുന്നത് ഷാൾ കൊണ്ട് തുടച്ചു നീക്കി,
തിരികെ പോകാൻ നേരം ഭഗത്ത് കൊണ്ട് വിടാം എന്ന് പറഞ്ഞെങ്കിലും അവൾ കാറിൽ പോകാൻ കൂട്ടാക്കിയില്ല,
അധിക നേരം കാത്ത് നിൽപ്പിക്കാതെ ഊബർ ടാക്സി എത്തിയതിനാൽ എത്രയും പെട്ടെന്ന് തന്നെ അവൾ കോർമംഗലയിൽ നിന്നും തിരിച്ചു പോന്നു.

ഓഫീസിൽ നിന്നും സ്കൂട്ടി എടുത്ത് തിരികെ ഓടിക്കുമ്പോൾ സ്റ്റെല്ലയുടെ രണ്ട് കണ്ണുകളും നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു,
‘ ഒരിക്കലെങ്കിലും ഞാൻ അല്ല ചെയ്തതെന്ന് ഒരു മറുപടി ശിവയുടെ ഭാഗത്തു നിന്ന് പ്രതീക്ഷിച്ചാണ് താൻ അവിടെ ചെന്നത് പക്ഷേ വിധി മറ്റൊന്നായിരുന്നു ‘
ഓരോന്ന് ആലോചിച്ച് വണ്ടി ഓടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ഡ്യൂട്ടി സമയത്തിന്റെ കാര്യം സ്റ്റെല്ലക്ക് ഓർമ്മ വന്നത്,
പെട്ടെന്ന് തന്നെ വണ്ടി സൈഡ് ആക്കി ഫോൺ എടുത്ത് ആൽബിയുടെ നമ്പറിൽ ‘താൻ ഹാഫ് ഡെ എടുക്കുകയാണെന്നും വീട്ടിലേക്ക് തിരികെ വരികയാണെന്നും ‘ അവൾ മെസ്സേജ് അയച്ചിട്ടു,

അപ്പാർട്ട്മെന്റിൽ തിരികെ വന്ന് കേറുമ്പോൾ ആൽബിയും കുഞ്ഞും അവിടെ ഉണ്ടായിരുന്നില്ല,
ഫോൺ എടുത്തു നോക്കിയതും അവർ ലഞ്ച് കഴിക്കാനായി പുറത്തേക്കിറങ്ങിയതാണെന്ന് മെസ്സേജ് വന്നു കിടക്കുന്നു,
ഒരുതരത്തിൽ അത് അവൾക്കൊരു ഭാഗ്യമായിട്ടാണ് തോന്നിയത്, ഡ്രസ്സ് എല്ലാം മാറിയിട്ട് കുറച്ചു സമയം ബെഡ്ഢിലേക്ക് കിടന്നതും വല്ലാത്ത ആശ്വാസം..!!
കുറച്ചു നേരം എല്ലാത്തിൽ നിന്നും വിട്ടു മാറി തനിയെ ഇരിക്കാൻ കിട്ടിയ സമയം, ബെഡ്ഢിൽ ഒരുവശം ചരിഞ്ഞു കിടക്കുമ്പോൾ കണ്ണുകൾ ഒലിച്ചിറങ്ങി തുടങ്ങി,
ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോഴാണ് ആൽബിൻ വരുന്നത്
” എന്തു പറ്റി ഹാഫ് ഡെ എടുത്തത്..?? ”
ഒരു ചോദ്യത്തോടെ അവൻ ബെഡ്റൂമിലേക്ക് കയറി വന്നതും സ്റ്റെല്ല പെട്ടെന്ന് അവൻ കാണാതെ രണ്ടു കണ്ണുകളും തുടച്ചു, മുഖത്ത് ഒരു ചിരി വരുത്തിയിരുന്നു,

Leave a Reply

Your email address will not be published. Required fields are marked *