അച്ചായത്തി ഫ്രം ബാംഗ്ലൂർ – 10 32അടിപൊളി 

” നീ കാര്യം പറ, ഇപ്പോൾ നീ എന്നോട് പറയുന്ന കാര്യങ്ങൾ നീയും ഞാനും മാത്രമേ അറിയുകയുള്ളൂ…”
സ്റ്റെല്ല പറഞ്ഞു നിർത്തിയതും പയ്യൻ ആൽബിയുടെ മുഖത്തേക്ക് സംശയത്തോടെ നോക്കി,
” ഇത് എന്റെ ഭർത്താവാണ് നീ ഒരിക്കൽ അറിയാം എന്ന് പറഞ്ഞ് ആൽബിൻ..!! നിന്നെ ക്കൊണ്ടിതെല്ലാം ആരോ ചെയ്യിച്ചതാണെന്നും, നീ മുന്നിൽ നിൽക്കുന്ന ഒരു കാർഡ് മാത്രമാണെന്നും എനിക്ക് നന്നായിട്ട് അറിയാം”
സ്റ്റെല്ല കുറച്ചു കൂടി മുന്നോട്ട് അടുത്തതും അവൻ ഭയന്ന് പുറകോട്ട് മാറി,
” പറ ജിതിൻ , ആർക്കുവേണ്ടിയാ നീ അത് ചെയ്തത്..??”
ഒരു നിമിഷം അവർക്കിടയിൽ കനത്ത മുഖത തളം കെട്ടി നിന്നു,

” ഭഗത്ത്, അവൻ പറഞ്ഞിട്ടാ ഞാൻ ഇത് ചെയ്തത്..”
പയ്യന്റെ വായിൽ നിന്നും ആ പേര് വീണതും സ്റ്റെല്ലയുടെ സകല നാഡീ ഞരമ്പുകളും ഒരു നിമിഷം തരിക്കുന്നത് അവൾ തിരിച്ചറിഞ്ഞു..!!
“ഭഗത്ത്..????? അവൻ എന്തിന് ”
കേട്ടത് വിശ്വസിക്കാൻ ആവാതെ, മനസ്സു മരവിച്ചു ഒന്ന് അനങ്ങാൻ പോലും പറ്റാത്ത അവസ്ഥയിൽ ആയിരുന്നു സ്റ്റെല്ല,

“സ്റ്റെല്ല ഭഗത്ത് ആരാണ്..?? ”
സ്റ്റെല്ലയുടെ ഭാവം കണ്ട് ഒന്നും മനസിലാവാതെ നിൽക്കുകയായിരുന്നു ആൽബി,

” ആൽബി രണ്ട് മിനിറ്റ് , ഞാൻ പറയാം..!! ജിതിൻ നീ സത്യമാണോ പറയുന്നത്..?? ഭഗത്ത് അവൻ എന്തിനാ ഇത് ചെയ്യുന്നത്..?? ”

” എനിക്കറിയില്ല ചേച്ചി, അവൻ പറഞ്ഞതുപോലെ ആയിരുന്നു ഞാൻ എല്ലാം മുന്നോട്ട് ചെയ്തത്, ചേച്ചിക്ക് ഇത് തരണം ബാക്കി അവൻ നോക്കിക്കോളാം എന്ന് പറഞ്ഞു , അതിനു എനിക്ക് ഒരു പേയ്മെന്റും തന്നു ”

” അവൻ മാത്രമായിരുന്നൊ..?? വേറെ ആരെങ്കിലും കൂടെ ഉണ്ടായിരുന്നോ..? ”
സ്റ്റെല്ല തന്റെ സംശയം മറച്ചുവച്ചില്ല.

” കൂടെ.. ഹാ ഒരു കോട്ടിട്ട ആൾ ഉണ്ടായിരുന്നു എന്നോട് എന്തോ പേര് പറഞ്ഞിരുന്നു പക്ഷേ ഞാൻ മറന്നു പോയി, ആള് പെട്ടെന്ന് വന്നിട്ട് പോയി ”
പയ്യന്റെ മുഖ ഭാവത്തിൽ നിന്നും അവന്റെ റോൾ കഴിഞ്ഞു എന്ന് സ്റ്റെല്ലക്ക് മനസിലായി,

” ശരി നിനക്ക് പോകാം ഇതിൽ കൂടുതൽ ഒന്നും എനിക്ക് ചോദിക്കാൻ ഇല്ല ”
സ്റ്റെല്ല അവന്റെ മുന്നിലേക്ക് നിസ്സംഗ ഭാവത്തോടെ കൈ കെട്ടി നിന്നു,

” ചേച്ചി, സോറി റിയലി സോറി ”
അതും പറഞ്ഞു പയ്യൻ അവന്റെ സ്കൂട്ടി സ്റ്റാർട്ട് ചെയ്തു വേഗം ഓടിച്ചു പോയി,

“സ്റ്റെല്ല , ആരാണ് ഭഗത്ത്..??”
ആൽബി വീണ്ടും ചോദിച്ചെങ്കിലും മറുപടി പറയാതെ ശരീരം വിറച്ചുകൊണ്ട് സ്റ്റെല്ല ആൽബിയുടെ മേലേക്ക് ചാരി നിന്നു,
‘ എന്നാലും അവൻ എന്തിന്..?’
അവളുടെ മനസ്സിലേക്ക് ഒരു നൂറായിരം ചോദ്യങ്ങൾ വരുന്നുണ്ടായിരുന്നു,
ആ പയ്യൻ എത്രയും പെട്ടെന്ന് അവിടെ നിന്നും സ്കൂട്ടി ഓടിച്ചു ദൂരെക്ക് മറയുന്നത് ആൽബി നോക്കി നിന്നു,
സ്റ്റെല്ല ശരീരമാകെ തളർന്ന് ആൽബിയുടെ മേലേക്ക് ചാരി നിൽക്കുകയായിരുന്നു, അവൾ ഒട്ടും പ്രതീക്ഷിക്കാത്ത ഒരു ഉത്തരമായിരുന്നു അവനിൽ നിന്നും കിട്ടിയത്

” പെണ്ണേ എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ..,?? എനിക്ക് ഒന്നും മനസിലാകുന്നില്ല” ആശങ്കയോടെയുള്ള ആൽബിയുടെ ചോദ്യം കേട്ടിട്ടും സ്റ്റെല്ല ഒന്നും മിണ്ടാൻ ആവാതെ നിന്നു,
എല്ലാം കൊണ്ടും അവളുടെ മനസ്സ് ഒരു വല്ലാത്ത അവസ്ഥയിലേക്ക് എത്തിയിരുന്നു, അവളുടെ കണ്ണുകളിൽ ഇരുട്ടു പടർന്ന് മനസ്സാകെ വല്ലാതെ കലുഷിതമായി തുടങ്ങിയിരുന്നു,

” ആൽബി എനിക്ക് വീട്ടിൽ പോണം എന്നെ കൊണ്ടു പോ..”

” വാ പോകാം ”
ആൽബി സജിനോട് പോവുകയാണ് എന്ന് കൈകൊണ്ട് കാണിച്ച്, അവളെയും കൂട്ടി കാറിനടുത്തേക്ക് നടന്നു,
ഡോർ തുറന്ന് സ്റ്റെല്ലയെ പാസഞ്ചർ സീറ്റിലേക്ക് ഇരുത്തിയ ശേഷം ആൽബിൻ എത്രയും പെട്ടെന്ന് കാർ മുന്നോട്ടേക്ക് എടുത്തു.

മടിവാളയിൽ നിന്നും ഇലക്ട്രോണിക് സിറ്റി ലക്ഷ്യമാക്കി കാർ ഓടുന്ന സമയം സ്റ്റെല്ല ഒരു സെക്കൻഡ് പോലും സംസാരിച്ചിരുന്നില്ല,
” സ്റ്റെല്ല ഭഗത്ത് ആരാണ്..?? അവന്റെ പേര് കേട്ടതിനു ശേഷം നീ ഇത്രയും ടെൻഷൻ ആവുന്നത് എന്തിനാ..?? ”
വീണ്ടും മൗനം മാത്രമായിരുന്നു മറുപടി,

Leave a Reply

Your email address will not be published. Required fields are marked *