” ഒന്നുമില്ല ആൽബി..”
” നീ ഒന്നും കഴിക്കാൻ ഉണ്ടാക്കിയില്ലേ..?? ”
” രാവിലെ കുറച്ചു ലേറ്റ് ആയിട്ടാ എഴുന്നേറ്റത് അതു കൊണ്ട് ഒന്നും ഉണ്ടാക്കാൻ പറ്റിയില്ല, ഞാൻ എന്തായാലും ബ്രേക്ക്ഫാസ്റ്റ് ഓർഡർ ചെയ്തിട്ടുണ്ട് ഇപ്പോൾ വരും ”
അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ സ്റ്റെല്ലയുടെ ഫോണിലേക്ക് ഒരു കോൾ വന്നു.
” ഹേലോ ഒക്കേ താഴെയുണ്ടൊ..?? ഇതാ ഇപ്പോൾ വരാം ”
അവൾ ആരോടോ ഫോണിൽ സംസാരിച്ച ശേഷം കോൾ കട്ട് ചെയ്ത്, ഫോൺ മേശപ്പുറത്ത് തന്നെ വച്ച് ആൽബിയുടെ പേഴ്സിൽ നിന്നും പൈസ എടുത്ത് താഴേക്ക് നടന്നു.
സ്റ്റെല്ല താഴേക്ക് പോയതും മേശപ്പുറത്തിരിക്കുന്ന അവളുടെ ഫോണിൽ തുടർച്ചയായി മെസ്സേജ് വരുന്ന ശബ്ദം കേട്ടതും ആൽബി അവളുടെ ഫോൺ കയ്യിലേക്ക് എടുത്തു, ഫോണിൽ വാട്സ് ആപ്പ് തുറന്നു നോക്കിയതും ശിവയുടെ നമ്പറിൽ നിന്നും വന്ന് കിടക്കുന്ന മെസ്സേജുകൾ അവൻ കണ്ടു.
‘അപ്പോൾ അതാണ് ഈ വിഷമത്തിന് കാരണം’
അവൻ ഒരു ചെറിയ ചിരിയോടെ മനസ്സിലേക്ക് എന്തൊക്കെയോ പ്ലാനുകൾ കണക്ക് കൂട്ടി ,
ശേഷം അവളുടെ ഫോണിൽ നിന്നും ശിവയുടെ നമ്പറിലേക്ക് മെസ്സേജ് അയച്ചിട്ടു. അതിനുശേഷം ഫോൺ പഴയത് പോലെ തിരികെ വച്ചു,
സ്റ്റെല്ല സൊമാറ്റോയിൽ നിന്നും വന്നിരുന്ന ബ്രേക്ക്ഫാസ്റ്റ് മേടിച്ചു കൊണ്ട് വന്ന് മേശപ്പുറത്ത് വെച്ച് രണ്ടുപേർക്കും വിളമ്പാൻ തുടങ്ങി, അത് കഴിച്ചു കൊണ്ടിരിക്കുമ്പോഴും അവളുടെ മുഖം വല്ലാതെ വാടിയിരുന്നു.
ആൽബി എക്സാമിന്റെ കാര്യം അവളോട് സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് സ്റ്റെല്ലയുടെ ഫോൺ വീണ്ടും റിങ് ചെയ്യാൻ തുടങ്ങിയത്,
ഫോൺ എടുത്തു നോക്കിയതും അവളുടെ മുഖം പെട്ടെന്ന് മാറുന്നത് കണ്ടപ്പോൾ തന്നെ ആൽബിനു കാര്യം മനസ്സിലായി.
” ശിവ ആണോ..?? എടുത്ത് സംസാരിച്ചു നോക്ക് ”
” വേണ്ട ആൽബി പിന്നെ സംസാരിച്ചോളാം ”
” നീ എടുത്തു നോക്ക് അവനെന്താണ് പറയാനുള്ളത് എന്ന് അറിയാമല്ലോ ”
ആൽബി നിർബന്ധിച്ചതും സ്റ്റെല്ല കോൾ അറ്റൻഡ് ചെയ്ത് ചെവിയിലേക്ക് ഫോൺ വെച്ചു.
” ഹേലോ ശിവ…”
അപ്പുറത്ത് ശിവയുടെ ശബ്ദം.
” ഇല്ലല്ലോ ശിവാ ഞാൻ മെസ്സേജ് അയച്ചിട്ടില്ലല്ലോ, ഒരു മിനിറ്റ് ”
അവൾ സംശയത്തോടെ ആൽബിയുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് തന്നെ കോൾ മ്യൂട്ട് ചെയ്ത ശേഷം തന്റെ ഫോൺ തുറന്ന് വാട്സാപ്പിൽ ശിവയുടെ ചാറ്റ് ഓപ്പൺ ചെയ്തു.
അതു വായിച്ചതും ഒരു ചിരിയോടെ പെണ്ണ് ആൽബിയുടെ മുഖത്തേക്ക് നോക്കി
” ഇത് ആൽബി അയച്ച മെസ്സേജ് ആണോ..?? ”
” ആണെങ്കിൽ..?? ” ”
” എന്താ പ്ലാൻ ഇങ്ങോട്ട് വരാൻ ഒക്കെ പറഞ്ഞു മെസ്സേജ് അയച്ചിരിക്കുന്നു…?? ”
അത് ചോദിക്കുമ്പോൾ പെണ്ണിന്റെ മുഖത്ത് പ്രേതീക്ഷ നിറഞ്ഞ ഒരു പുഞ്ചിരി നിറഞ്ഞു നിന്നിരുന്നു,
” ശിവ എന്താ പറയുന്നത് ഇവിടെയുണ്ടോ.?? ”
ആൽബി ചായകപ്പ് കയ്യിലേക്ക് എടുത്ത് വളരെ കാഷ്വലായി ചോദിച്ചു.
” ആം ഗാർബിപാവി പാലയ – കുടുലു ഗേറ്റ് ലൊക്കേഷനിൽ ഉണ്ട് എന്നാ പറയുന്നത് ”
” ആണോ എന്നാൽ ഇങ്ങോട്ട് വരാൻ പറ നമുക്ക് ഒന്ന് കാണാലോ..”
” ആൽബി കാര്യമായിട്ടാണോ..?? ”
പെണ്ണിന്റെ മുഖത്ത് വല്ലാത്ത പ്രതീക്ഷ.
” നീ പറയടി പെണ്ണേ ബാക്കി നമുക്ക് വരുന്നിടത്ത് വച്ച് കാണാം ”
ഫോണിൽ മ്യൂട്ട് മാറ്റിയ ശേഷം ശിവയോട് ആൽബി പറഞ്ഞതുപോലെ തന്നെ സ്റ്റെല്ല തങ്ങളുടെ അപ്പാർട്ട്മെന്റിലേക്ക് വരാനായി ക്ഷണിച്ചു.
അത് കഴിഞ്ഞ് ഫോണെടുത്തുവെച്ച് വീണ്ടും അവൻറെ മുമ്പിലേക്ക് കസേര വലിച്ചിട്ട് ഓപ്പോസിറ്റ് ആയിരിക്കുമ്പോൾ അവളുടെ മുഖത്ത് ഒരു വശ്യമായ ചിരി നിറഞ്ഞു നിന്നിരുന്നു,
” ഇത്രയും നേരം ഇവിടെ ഒരാൾ ജീവനോടെ ഉണ്ടോ ഇല്ലയോ എന്ന് പോലും അറിയില്ലായിരുന്നു ഇപ്പോൾ എന്തൊരു ചിരിയാണെന്ന് നോക്കിക്കേ ”
അതിനു സ്റ്റെല്ല മറുപടി ഒന്നും പറഞ്ഞില്ല.
ഭക്ഷണം കഴിഞ്ഞു ആൽബി വീണ്ടും തന്റെ ലാപ്ടോപ്പ് എടുത്ത് വർക്കിനായിരുന്നു,
ആ സമയം സ്റ്റെല്ല ഒരു ടർക്കിയും എടുത്ത് നേരെ കുളിക്കാൻ കയറുകയും ചെയ്തു ഏകദേശം 15 – 20 മിനിറ്റോളം അടുത്താണ് അവൾ ഫ്രഷ് ആയി പുറത്തേക്ക് ഇറങ്ങിയത്.
