” എടോ സ്റ്റെല്ല ഞാൻ ഇറങ്ങിയേക്കുവാ എന്തായാലും കണ്ടതിൽ സന്തോഷം..”
” ഒക്കെ ശിവ ഇനി വരുമ്പോൾ ഇങ്ങോട്ടൊക്കെ ഇറങ്ങ് ”
വളരെ കാഷ്വൽ ആയിട്ടാണ് സ്റ്റെല്ല സംസാരിക്കുന്നതെങ്കിലും മനസ്സുകൊണ്ട് അവനെ കെട്ടിപ്പിടിച്ച് ഒന്ന് യാത്ര പറയാൻ വല്ലാതെ കൊതിക്കുന്നുണ്ടായിരുന്നു, സ്റ്റെല്ലക്കും ആൽബിക്കും മാറി മാറി ഷേക്ക് ഹാൻഡ് കൊടുത്ത ശേഷം ശിവ താഴേക്ക് ഇറങ്ങാൻ തുടങ്ങി..!!
ഇലക്ട്രോണിക് സിറ്റിയിൽ നിന്നും തിരികെ കോർമംഗലയിലേക്ക് വണ്ടി ഓടിക്കുമ്പോൾ ശിവയുടെ മനസ്സ് ആകെ കുഴഞ്ഞു മറിഞ്ഞു കിടന്നിരുന്നു,
അപ്പാർട്ട്മെന്റിൽ ആൽബിയുടെയും സ്റ്റെല്ലയുടെയും പെരുമാറ്റം നോർമൽ ആയിരുന്നെങ്കിലും
‘ എന്തോ എവിടെയോ കൂടിച്ചേരാത്തത് പോലെ ‘
‘സ്റ്റെല്ല പറഞ്ഞത് പ്രകാരം ആൽബിക്ക് തങ്ങളുടെ കാര്യത്തിൽ ചെറിയ സംശയം ഉണ്ട് പക്ഷേ എന്നിട്ടും തനിക്കൊപ്പം സ്റ്റെല്ലയെ തനിച്ചാക്കി കാറും കൊണ്ട് അവൻ പുറത്തു പോയിരിക്കുന്നു ? ‘
ഒരു കൈ കൊണ്ട് മസ്താങിന്റെ ഗിയർ ഫോർത്തിലേക്ക് മാറിയതും വാഹനം ഇരച്ചു കൊണ്ട് 80 ലേക്ക് കയറി,
‘ ഇടയ്ക്ക് തിരികെ വന്ന സമയമാണെങ്കിൽ അവന്റെ പെരുമാറ്റത്തിൽ പോലും തരിമ്പും സംശയം ഇല്ല, വളരെ നോർമൽ ആയ ഇടപഴുകലിൽ തന്നേ എന്തോ ഫിഷിങ് ഉള്ളതു പോലെ ? ‘
മസ്താങിന്റെ ഗിയർ ഫിഫ്ത്തിലേക്ക് മാറിയതും ഒരു കിംഗ് കോബ്രയുടെ, ഭയപ്പെടുത്തുന്ന മുരൾച്ചയോടെ 100 കിലോ മീറ്റർ സ്പീഡിൽ കേറി വാഹനം ഹൈവെയിൽ കൂടി ചീറി പാഞ്ഞു.
ഓരോന്ന് ആലോചിക്കുന്തോറും ശിവയുടെ മനസ്സ് ആകെ കലുഷിതമായി തുടങ്ങിയിരുന്നു
‘ താൻ അവിടെ നിന്നും ഇറങ്ങുന്നതിന് തൊട്ട് മുൻപായി ഏകദേശം 5 മിനിറ്റോളം അവർ തനിയെ അടച്ചിരിക്കുന്നു, അതിനു ശേഷം ആൽബിൻ പുറത്തു വന്ന് ഫാമിലി എമർജൻസി എന്ന് പറയുന്നു വിത്ത് എ ഫക്കിംഗ് സ്മൈൽ, എന്തൊക്കെയോ മിസ്റ്റേക്ക് ഉള്ളതുപോലെ ‘
ശിവയുടെ ഉള്ളിൽ നിന്ന് ഒരു ചിന്ത പുകഞ്ഞു വരാൻ തുടങ്ങി, അവന്റെ മനസ്സിൽ കലുഷിതമായ ചിന്തകൾ ഉടലെടുക്കുന്നതനുസരിച്ച് മസ്താങിന്റെ സ്പീഡ് കൂടിക്കൊണ്ടിരുന്നു,
ട്രാഫിക്ക് ഇല്ലാത്ത സൺഡേ ആയതിനാൽ ഇലക്ട്രോണിക് സിറ്റിയിൽ നിന്നും സിൽക്ക് ബോർഡിലേക്ക് അവൻ 10 മിനിറ്റ് കൊണ്ട് വാഹനം ഓടിച്ചെത്തി,
സിൽക്ക് ബോർഡ് – മടിവാള ഓവർ ബ്രിഡ്ജ് കയറി സെന്റ് ജോൺസ് ട്രാഫിക്ക് എത്താറായപ്പോഴാണ് ശിവയുടെ ഫോൺ അടിക്കാൻ തുടങ്ങുന്നത്, എടുത്തു നോക്കിയതും മറു തലക്കൽ ഭഗത് ആണ്
” ഹലോ ഭഗത് പറ..”
” ചേട്ടാ എവിടെയാ ഉള്ളത്..??”
” എത്താറായിട്ടുണ്ട് , സിൽക്ക് ബോർഡ് പാസ് ചെയ്തു, എന്താ എന്തെങ്കിലും ഇഷ്യൂസ് ഉണ്ടോ..??”
” ചേട്ടാ ഒരു ന്യൂസ് കിട്ടിയിട്ടുണ്ട്, എത്രയും പെട്ടെന്ന് ഷെയർ ചെയ്യാൻ വിളിച്ചത് ആണ് ”
” ഭഗത് ഞാൻ ട്രാഫിക്കിലാണ് ഒരു 10 മിനിറ്റ് കൊണ്ട് കോർമംഗല എത്തും ”
” ശരി ചേട്ടാ ”
ശിവ പറഞ്ഞതിന്റെ ഉദ്ദേശം മനസ്സിലായതോടെ അവൻ പെട്ടെന്ന് തന്നെ കോൾ കട്ട് ചെയ്തു,
സെന്റ് ജോൺസ് ട്രാഫിക്കിൽ കിടക്കുമ്പോൾ ശിവയുടെ മനസ്സ് പിന്നെയും പുറകോട്ട് പറഞ്ഞു,
‘ ഇന്ന് രാവിലെ അയച്ച മെസ്സേജുകൾക്ക് റിപ്ലൈ തരാതിരുന്നതും , അതിനു ശേഷം വാട്സാപ്പിൽ ഇങ്ങോട്ട് അയച്ച മെസ്സേജിനെ പറ്റിയും ചോദിപ്പോൾ കുറച്ച് സമയം എടുത്താണ് സ്റ്റെല്ല മറുപടി തന്നത്, ഒരു പക്ഷേ കോൾ മ്യൂട്ട് ചെയ്തിരിക്കാം അത് എന്തുകൊണ്ടായിരിക്കാം..???? ‘
ഓരോന്ന് ചിന്തിച്ച് ശിവയുടെ കാർ മുന്നോട്ടു ഓടിക്കൊണ്ടിരുന്നതും , കോർമംഗല സെക്കൻഡ് ഫേസിലേക്ക് പ്രവേശിച്ച് തന്റെ വലിയ അപ്പാർട്ട്മെന്റിന് മുമ്പിലേക്കായി നിന്നു,
കാർ വന്ന് കയറിയതും അവന്റെ സെക്യൂരിറ്റി ഗാർഡ്സ് വന്ന് ഡോർ തുറന്നു കൊടുത്തു, ശിവ അതു പോലെ തന്നെ നടന്നു കയറി രണ്ടാം നിലയിൽ എത്തിയതും, അവിടെ സ്വാമിയും ഭഗത്തും ഉണ്ടായിരുന്നു.
ശിവ വന്ന് കയറിയതും രണ്ട് പേരും ഒരുമിച്ച് എഴുനേറ്റു, അവൻ രണ്ടു പേരെയും വിഷ് ചെയ്ത ശേഷം നേരെ പോയി അലമാരയിൽ നിന്നും ഒരു ജാക്ക് ഡാനിയേലിന്റെ ബോട്ടിൽ പുറത്തേക്ക് എടുത്തു,
” സ്വാമി ഒഴിക്കട്ടെ..?? ”
