” 45 മിനിറ്റ് ആണ് നിങ്ങളുടെ ടോട്ടൽ എക്സാം വരുന്നത്, ആരും 45 മിനിറ്റിലും കൂടുതൽ സമയം എടുക്കാൻ പാടുള്ളതല്ല അതുപോലെ ടോട്ടൽ 4 സെക്ഷൻ ഉണ്ടാവും ടെൻ ടെൻ ടെൻഡ് പ്ലസ് ഫിഫ്റ്റീൻ സോ ആർ വി ക്ലിയർ ടു ഗോ..??
” യെസ് ഗോകുൽ ”
അവർ ഒരേ സ്വരത്തിൽ മറുപടി പറഞ്ഞു.
” ഒക്കേ, എല്ലാവരും അവരുടെ വർക്ക് മെയിലിൽ ലോഗിൻ ചെയ്യുക, ഇപ്പോൾ നിങ്ങൾക്ക് ഒരു ലിങ്ക് റിസീവ് ആകും , അതിൽ കയറിയ ശേഷം നിങ്ങളുടെ ലോഗിൻ ഐഡിയും പാസ്സ്‌വേർഡും കൊടുത്തതിനു ശേഷം സ്റ്റാർട്ട് കൊടുക്കുക ആൻഡ് എല്ലാവരും അവരുടെ ഫോണും സ്മാർട്ട് വാച്ചും ഒക്കെ വെളിയിൽ വെച്ചിട്ടാണ് വന്നിരിക്കുന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു ”
ഗോകുൽ ഒരിക്കൽ കൂടി അവരെ സെക്യൂരിറ്റി പൊളിസിയെ പറ്റി ഓർമ്മപെടുത്തി,
” സൊ ഗയ്‌സ് ബെസ്റ്റ് ഓഫ് ലക്ക് ”
അതും പറഞ്ഞ് അവൻ തിരികെ പോയി ഹാളിൽ ഇട്ടിരിക്കുന്ന തന്റെ ചെയറിലേക്ക് ഇരുന്നു.
സമയം 10.30 ആയതും ആൽബി അവന്റെ മുൻപിലുള്ള സ്‌ക്രീനിൽ സ്റ്റാർട് ബട്ടണിൽ മൗസ് കൊണ്ട് വച്ചു, ഒന്ന് ശ്വാസം എടുത്തു വിട്ട് റിലാക്സ് ആയ ശേഷം അവൻ എക്സാം സ്റ്റാർട്ട് കൊടുത്തു.
കഫറ്റീരിയൽ ഒരു കോഫിയും കയ്യിൽ പിടിച്ച് ഇരിക്കുമ്പോൾ വല്ലാത്ത ടെൻഷനിൽ ആയിരുന്നു സ്റ്റെല്ല, സമയം ഏകദേശം പതിനൊന്നര കഴിഞ്ഞിരിക്കുന്നു, ഇതിനോടകം ആൽബി എക്സാം ഫിനിഷ് ചെയ്തിട്ടുണ്ടാകും,
‘അങ്ങോട്ട് ഒന്ന് വിളിച്ചു നോക്കണോ അല്ലെങ്കിൽ വേണ്ട കഴിയുമ്പോൾ ഇങ്ങോട്ട് വിളിക്കാം എന്നല്ലേ പറഞ്ഞിരിക്കുന്നത് ‘
ഓരോന്ന് ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ അവളുടെ ഫോൺ റിങ് ചെയ്യാൻ തുടങ്ങി,
പെട്ടെന്ന് തിരക്കിട്ട് ഫോൺ എടുത്തു നോക്കിയതും അവൾ പ്രതീക്ഷിച്ചത് പോലെ തന്നെ ആൽബി ആയിരുന്നു,
” ഹലോ ആൽബി എക്സാം എങ്ങനെ ഉണ്ടായിരുന്നു..?? പറ എളുപ്പമായിരുന്നോ..?? സ്റ്റെല്ലയുടെ തുടരെ തുടരെയുള്ള ചോദ്യങ്ങൾ
” എന്റെ പെണ്ണെ നീ എന്നെ ഒന്ന് സംസാരിക്കാൻ സമ്മതിക്കുമോ..? ”
” ആം എന്നാ പറ എങ്ങനെയുണ്ടായിരുന്നു ”
” എല്ലാം കൊണ്ടും അടിപൊളിയായിരുന്നു ഞാൻ ഉദ്ദേശിച്ച കാര്യങ്ങൾ തന്നെയാണ് കൂടുതൽ ചോദിച്ചത് ”
” ഓ അപ്പോൾ സെറ്റായല്ലേ..?? ”
ആൽബിക്ക് എളുപ്പം ആയിരുന്നു എന്നറിഞ്ഞതും സ്റ്റെല്ലയും ഹാപ്പി ആയിരുന്നു.
” പിന്നല്ലാതെ എല്ലാം സെറ്റ് ആണ്, ഒരു കുഴപ്പവുമില്ല ”
” ഞാൻ വല്ലാതെ ടെൻഷൻ അടിച്ചിരിക്കുകയായിരുന്നു ആൽബി ”
” സീൻ ഒന്നുമില്ലടി അത്യാവശ്യം പോസിറ്റീവ് ആണ്, പെണ്ണേ ഞാൻ ഇതൊന്ന് പറയാൻ വിളിച്ചതാ , ഒന്നും കഴിച്ചിട്ടില്ല പോയിട്ട് ഒരു കാപ്പി കുടിച്ചിട്ട് വരാം ”
” ശരി വച്ചോ ഞാനും കേറുവാ..”
ആൽബിൻ ഫോൺ വച്ചതും കുറച്ചു സമയം കൂടി സ്റ്റെല്ല ഫോൺ കയ്യിൽ പിടിച്ചു നിന്നു, എല്ലാം കൊണ്ടും അവളുടെ ഉള്ളിലും വല്ലാത്ത സന്തോഷം നിറഞ്ഞു,
വൈകുന്നേരം ഏകദേശം 5.30 ക്ക് അടുത്താണ് സ്റ്റെല്ല അപാർട്മെന്റിൽ എത്തിയത്, വരുന്ന വഴിയിൽ കുഞ്ഞിനെയും കൂട്ടി, റൂമിൽ വന്നു ഫ്രഷായി ഫോൺ എടുത്തു നോക്കിയതും ശിവയുടെ നമ്പറിൽ നിന്നും ഒരു മെസ്സേജ് വന്നു കിടപ്പുണ്ട്, അവൾ വേഗം ഫോണെടുത്ത് എന്താണെന്ന് നോക്കിയതും അതിൽ
‘ഫിലിപ്പീൻസ് എത്തി ‘
എന്ന് പറഞ്ഞിരിക്കുന്ന ഒരു മെസ്സേജ് ആണ്.
നോക്കുമ്പോൾ ശിവ ഓൺലൈനിൽ തന്നെ ഉണ്ടായിരുന്നു സ്റ്റെല്ല അപ്പോൾ തന്നെ അവന്റെ ഫോണിലേക്ക് വോയിസ് കോൾ ചെയ്തു, പക്ഷേ അപ്പുറത്ത് ഡിസ്കണക്ട് ചെയ്തു വിടുകയാണ് ഉണ്ടായത്,
എന്തെങ്കിലും തിരക്ക് ആകാം കുറച്ചു കഴിയുമ്പോൾ തിരിച്ചു വിളിക്കും എന്ന് കരുതിയിരുന്നതും, അപ്പോൾ തന്നെ അവന്റെ ഫോണിൽ നിന്നും തിരിച്ചു വീഡിയോ കോൾ വന്നു,
സ്റ്റെല്ല കോൾ അറ്റൻഡ് ചെയ്തു കുറച്ചു വെളിച്ചമുള്ള ഭാഗത്തേക്ക് മാറി നിന്നു,
സ്ക്രീനിൽ ശിവയെ കണ്ടതും അവൾ കൈ ഉയർത്തി കാണിച്ചു
” ഹലോ ശിവ..”
” പെണ്ണേ തിരക്ക് ആണെല്ലോടി നിനക്ക്..?? ”
” അതെന്താ ശിവ..?? ”
” ഇന്നലെ അയച്ച മെസ്സേജ് നോക്കാൻ പോലും സമയം ഇല്ലാലോ, അത് കൊണ്ട് ചോദിച്ചതാ ”
