അച്ചായത്തി ഫ്രം ബാംഗ്ലൂർ – 9 18അടിപൊളി 

” വേണ്ട ശിവ മദ്യം വിഷമാണ് ”

” സ്വാമി രണ്ടും കൂടി വേണോ..?? ”
ചിരിച്ചു കൊണ്ട് ശിവ രണ്ട് ഗ്ലാസിലേക്ക് മദ്യം പകർന്നു, ശേഷം ഒരു ഗ്ലാസ് സ്വാമിക്ക് കൈ മാറിയതും സ്വാമിയും ചിരിച്ചു കൊണ്ട് അത് വാങ്ങി, പരസ്പരം ഒന്ന് മുട്ടിച്ചതും രണ്ട് പേരും സിപ്പ് എടുത്ത് തുടങ്ങി.

” എന്താ ഇൻഫർമേഷൻ ഉണ്ട് എന്ന് പറഞ്ഞത്..?? ”

” ചേട്ടാ മലേഷ്യയിലെ പ്രശ്നങ്ങൾ ഏകദേശം തീർന്നിട്ടുണ്ട് എന്ന് തോന്നുന്നു ”

” അതെന്താ അങ്ങനെ തോന്നാൻ..?? ”
ശിവ സംശയത്തോടെ രണ്ട് പേരെയും മാറി മാറി നോക്കി

” ശിവ, മെലാക്കയിൽ നിന്നും നമ്മുടെ ആൾക്കാർ വിളിച്ചിരുന്നു അവിടെ നിന്നും സാം ബ്രദർസിന്റെ ഗ്യാങ്ങ് പൂർണമായും പിന്മാറി എന്നാണ് പറയുന്നത്, മാത്രമല്ല ജോർജ് ടൗണിൽ ഫിദാൻ ഗ്രൂപ്പ് ഒതുങ്ങിയിരിക്കുന്നു, ”
ഇത്തവണ മറുപടി കൊടുത്തത് സ്വാമി ആണ്, ഒന്ന് നിർത്തിയതിന് ശേഷം സ്വാമി വീണ്ടും തുടർന്നു..
” എനിക്ക് തോന്നുന്നത്, ലാസ്റ്റ് ടൈം അവർ നമ്മുടെ പ്രോപ്പർട്ടികൾ അടിച്ചു തകർത്തതിനു ശേഷം, നമ്മൾ തിരിച്ച് ഒന്നും തന്നെ ചെയ്തിട്ടില്ലാലോ..?? ചിലപ്പോൾ അതൊക്കെ കൊണ്ടാവാം ”
അതേ സമയം ഗ്ലാസ്സിലേക്ക് വീണ്ടും മദ്യം നിറച്ച് ശിവ, സ്വാമിയുടെ അരികത്തായി വന്നിരുന്നു.

സംസാരത്തിനിടയിലും അവർ രണ്ടുപേരും ടിവിയിൽ ഡിസ്കവറി ചാനലിൽ നടക്കുന്ന ഒരു പ്രോഗ്രാമിലേക്ക് ശ്രദ്ധിക്കുന്നുണ്ടായിരുന്നു, ഏതോ ആഫ്രിക്കൻ വനാന്തരങ്ങളിലെ ഒരു വേട്ടയാടലിന്റെ ദൃശ്യമാണ് അതിൽ ഓടിക്കൊണ്ടിരുന്നത്,

” ചേട്ടാ ഞാൻ ചുമ്മാ പറയുന്നതല്ല നമ്മുടെ ആൾക്കാർ കൺഫോം ചെയ്തിരിക്കുകയാണ് അവർ തിരിച്ചു പോയിട്ടുണ്ട് എന്ന്..”
വീണ്ടും ഭഗത്ത് സംസാരിച്ചു തുടങ്ങി

” എങ്ങനെ ഉറപ്പിക്കാൻ പറ്റും ഭഗത്ത് ..?? ”
ശിവ ടിവിയിൽ നിന്നും കണ്ണ് എടുക്കുന്നില്ല.

” ചേട്ടന്റെ നിർദേശ പ്രകാരം നമ്മുടെ ആൾക്കാർ അവരെ വാച്ച് ചെയ്യുന്നുണ്ടായിരുന്നു, കുറച്ചു നാൾ മുമ്പ് ഏതോ ഒരു പയ്യനെയും അവന്റെ ഭാര്യയെയും ഇവർ പിടിച്ചു കൊണ്ട് പോയിരുന്നു , അതൊരു കിഡ്നാപ്പിംഗ് ആയിട്ടായിരുന്നു പോലീസ് ഫയൽ ചെയ്തത് പക്ഷേ..”

” പക്ഷേ..?? ”

“അവന്മാർ ആ പെണ്ണിനെ തീർത്തു കളഞ്ഞു, ഏതോ ഓവൂ ചാലിൽ നിന്നാ ബോഡി കിട്ടിയത്, പോലീസ് കേസെടുത്തു , അതിനു ശേഷം അവരുടെ ഭാഗത്തു നിന്ന് പൊതു ജനങ്ങൾക്കോ നമ്മൾക്കോ അല്ലെങ്കിൽ മറ്റാർക്കും പ്രശ്നം ഉണ്ടാകുന്ന രീതിയിൽ കുഴപ്പങ്ങൾ ഒന്നും ഉണ്ടായിട്ടില്ല..”
ഭഗത്ത് ഒന്ന് നിർത്തി പിന്നെ വീണ്ടും തുടർന്നു

” പിന്നെ മലേഷ്യയിൽ അവരുടെ സാന്നിധ്യം ഉണ്ടെന്ന് നമ്മൾ വിചാരിക്കുന്ന പ്രദേശങ്ങളിൽ എല്ലാം ഗ്യാങ്ങ് ആക്ടിവിറ്റി പറ്റെ കുറഞ്ഞതും എല്ലാം വച്ചുനോക്കുമ്പോൾ അവർ തിരിച്ചു പോയിട്ടുണ്ടാവാനാണ് സാധ്യത ”

ഭഗത്ത് പറഞ്ഞു നിർത്തിയതും ശിവ കുടിച്ചു തീർത്ത ഗ്ലാസ് നെഞ്ചിൽ കൂടി ഉരുട്ടി കൊണ്ടിരുന്നു,

” ഒരു മിനിറ്റ്, ഇതൊന്ന് കാണട്ടെ ”
ശിവ ഡിസ്കവറി ചാനലിലെ വേട്ടയാടൽ രംഗങ്ങളിലേക്ക് കൂടുതൽ ശ്രദ്ധയോടെ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരുന്നു,

” ആ പെണ്ണിന്റെ ഹസ്ബൻഡ് കേസ് കൊടുത്ത് ആണെന്ന്…..”

“ഷ്ഷൂൂൂ..!! ”
ഭഗത്തിനോട് സംസാരിക്കരുതെന്ന് ചുണ്ടിൽ കൈ വച്ച് ആംഗ്യം കാണിച്ച ശേഷം ശിവയുടെ നോട്ടം ടി വി സ്‌ക്രീനിലെക്ക് മാത്രമായി ,
സ്വാമിയും ശിവയും ഒരുപോലെ തന്നെ സ്ക്രീനിലേക്ക് നോക്കിക്കൊണ്ടിരിക്കുമ്പോൾ ആവേശകരമായത് എന്താണ് എന്ന ആകാംക്ഷയിൽ ഭഗത്തും ടിവി സ്‌ക്രീനിലേക്ക് തന്നെ നോക്കിക്കൊണ്ടിരുന്നു,

അതേ സമയം സ്ക്രീനിൽ ഒരു കരിമ്പുലി അതിന്റെ ഇരയെ ലക്ഷ്യം വെച്ച് കഴുത്തിൽ തന്നേ പിടി മുറുക്കി ആക്രമിക്കാൻ, എറ്റവും ശരിയായ സമയം നോക്കി പതിയെ കാലടികൾ പുറകോട്ടു വയ്ക്കുകയായിരുന്നു….!!!
ശത്രുവിന്റെ സാന്നിധ്യം അറിയാതെ അപകടം ഒഴിഞ്ഞു എന്ന് ആശ്വസിച്ചിരുന്ന ഇരയെ, ഒറ്റ കുതിപ്പിൽ തന്നെ തീർക്കാൻ എന്ന വണ്ണം ആ കരിബുലി ഓരോ ചുവടുകളായി പുറകോട്ട് വെച്ച് തക്കം പാർത്ത് മറഞ്ഞിരുന്നു..!!
വിഷ്വൽ അവസാനിച്ചതും ശിവ സ്വാമിയേ ഒന്ന് തിരിഞ്ഞു നോക്കി, കിംഗ്സ് സിഗരറ്റിന്റെ പുക ചുരുളുകൾ പുറത്തേക്ക് വിട്ടതും സ്വാമിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു..!!

Leave a Reply

Your email address will not be published. Required fields are marked *