മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ – 4 7അടിപൊളി  

ഉപ്പ  വന്ന് കസേരയിലിരുന്ന് ഞങ്ങളോടൊപ്പം സംസാരിച്ചു തുടങ്ങി.

ഉപ്പ ഇക്കാനോട് ചോദിച്ചു:

​ഉപ്പ: “നീ എന്നാ തിരിച്ചു പോകുന്നേ?”

​ഇക്ക: “ശരിക്കും നാളെ പോകേണ്ടതായിരുന്നു ഉപ്പാ. പക്ഷേ ഞാൻ ഒരു പതിനാല് ദിവസത്തേക്ക് കൂടി ലീവ് നീട്ടി ചോദിച്ചിട്ടുണ്ട്. അവനെ കണ്ടിട്ട് പെട്ടെന്ന് പോകാൻ ഒരു മനസ്സ് വരുന്നില്ല.”

​ഉപ്പ: “അതെന്തായാലും നന്നായി.”

​(ഉപ്പ എന്നെ നോക്കി തുടർന്നു:)

​ഉപ്പ: “പിന്നെ മോനു … ഞാൻ ടൗണിൽ നിനക്കൊരു കടമുറി നോക്കുന്നുണ്ട്. നമുക്കവിടെ ഒരു ഷോപ്പ് തുടങ്ങിയാലോ?

നിനക്കെന്തെങ്കിലുമൊക്കെ ഒരു ജോലിയോ ബിസിനസ്സോ ഒക്കെ സെറ്റ് ചെയ്യണമെന്നാണ് ഡോക്ടർ പ്രത്യേകം പറഞ്ഞത്. എപ്പോഴും എന്തെങ്കിലും കാര്യങ്ങളിൽ എൻഗേജ്ഡ് ആയിരിക്കണം.”

​ഞാൻ മെല്ലെ ഒന്ന് ചിരിച്ചു.

​ഞാൻ: “ഉപ്പാ… എനിക്ക് ഈ ലോകം എന്താണെന്ന് പോലും ഇതുവരെ മനസ്സിലായി തുടങ്ങിയിട്ടില്ല. എന്റെ മനസ്സ് ഇപ്പോഴും വർഷങ്ങൾ  പിന്നിലാണ് നിൽക്കുന്നത്. ഈയൊരു അവസ്ഥയിൽ…”

​ഉപ്പ (എനിക്ക് ധൈര്യം നൽകിക്കൊണ്ട്):

“അതൊന്നും കുഴപ്പമില്ലടാ. നീ ഒറ്റയ്ക്കല്ലല്ലോ. അജുവും അബിയും ഓൾറെഡി എന്നോട് പറഞ്ഞു വെച്ചതാണ് ഈ കാര്യം. അവർ എപ്പോഴും നിന്റെ കൂടെത്തന്നെ ഉണ്ടാവും. അവർക്കും കൂടി ചേർന്നുള്ള എന്തെങ്കിലും പരിപാടി നമുക്ക് നോക്കാം.”

​എന്റെ ചങ്ങാതിമാർ എനിക്കായി

നേരത്തെ തന്നെ ഇങ്ങനെയൊരു പ്ലാൻ തയ്യാറാക്കിയിരുന്നു എന്നറിഞ്ഞപ്പോൾ എന്റെ ഉള്ളിൽ വലിയ സന്തോഷം തോന്നി.

​ഞാൻ: “അങ്ങനെയാണെങ്കിൽ ഓക്കെ ഉപ്പാ… എനിക്ക് കുഴപ്പമില്ല.”

​ഉപ്പ (കുറച്ചുകൂടി ഗൗരവത്തിൽ): “പിന്നെ, നിന്നോട് ഒരു കാര്യം കൂടി പറയാൻ വിട്ടുപോയി. നീ ഈ അഞ്ചു വർഷം ബാംഗ്ലൂരിൽ പഠിക്കാൻ പോയിരിക്കുകയാണെന്നാണ് നാട്ടുകാരോടൊക്കെ നമ്മൾ പറഞ്ഞിട്ടുള്ളത്. ആരോടെങ്കിലും സംസാരിക്കുമ്പോൾ അറിയാതെ പോലും ഇത് മാറ്റി പറഞ്ഞേക്കരുത്.”

​ഇന്നലെ രാമേട്ടന്റെ കടയിൽ വെച്ച് ഞാൻ മനസ്സിലാക്കിയ ആ സത്യം ഉപ്പ നേരിട്ട് പറഞ്ഞപ്പോൾ ഞാൻ തലകുലുക്കി സമ്മതിച്ചു

​ഞാൻ: “ഒരിക്കലുമില്ല ഉപ്പാ. നമുക്ക് അങ്ങനെ തന്നെ ചെയ്യാം.”

​എന്നെ ഒരു സാധാരണക്കാരനായി സമൂഹത്തിന് മുന്നിൽ നിർത്താൻ എന്റെ കുടുംബവും കൂട്ടുകാരും നടത്തുന്ന ശ്രമങ്ങളെ ഞാൻ നിറഞ്ഞ മനസ്സോടെ ഉൾക്കൊള്ളുകയായിരുന്നു. ഞാൻ പറഞ്ഞു നിർത്തി.

രണ്ടു ദിവസങ്ങൾക്ക് ശേഷം, ഉപ്പ പറഞ്ഞ ആ കടമുറി കാണാൻ ഞാനും അബിയും അജുവും കൂടി ടൗണിലേക്ക് പോയി. മൂന്നു വർഷങ്ങൾക്ക് ശേഷമുള്ള എന്റെ ആദ്യത്തെ ടൗൺ യാത്രയായിരുന്നു അത്.

ടൗണിലെത്തിയപ്പോൾ എനിക്ക് ശരിക്കും അത്ഭുതം തോന്നി. പഴയ ടൗൺ ആയിരുന്നില്ല അത്. ഒരുപാട് പുതിയ കെട്ടിടങ്ങളും വലിയ ഷോപ്പിംഗ് കോംപ്ലക്സുകളും വന്നിരിക്കുന്നു. വാഹനങ്ങളുടെ വലിയ തിരക്കും ഹോണടിയും ആളുകളുടെ ബഹളവുമെല്ലാം കേട്ടപ്പോൾ പെട്ടെന്ന് എനിക്ക് വല്ലാത്തൊരു അസ്വസ്ഥത തോന്നി.

ഇത്രയും വലിയൊരു ആൾക്കൂട്ടത്തെ എങ്ങനെ അഭിമുഖീകരിക്കും എന്ന ഭയത്താൽ ഞാൻ ഒരു നിമിഷം വണ്ടിയിൽ നിന്നിറങ്ങാതെ നിന്നുപോയി.

​എന്റെ മുഖത്തെ ഭയം കണ്ടതും അജു ചിരിച്ചുകൊണ്ട് എന്റെ കൈയിൽ പിടിച്ചു.)

​അജു: “എന്താടാ മൈരെ നോക്കി നിൽക്കുന്നെ? ഇറങ്ങ്… ബാംഗ്ലൂർ സിറ്റിയിൽ കറങ്ങി നടന്നവനാ ഈ ചെറിയ ടൗൺ കണ്ട് പേടിക്കുന്നത്!”

​നാട്ടുകാർക്ക് മുന്നിലെ ആ കള്ളം എന്നെ ഓർമ്മിപ്പിച്ചുകൊണ്ട് അവൻ കണ്ണിറുക്കി കാണിച്ചു. അതുകണ്ടപ്പോൾ എന്റെ പേടിയെല്ലാം മാറി വലിയൊരു ചിരി വന്നു. അബിയും അജുവും എന്റെ ഇരുവശത്തുമായി ചേർന്നു നടന്നു. അവരുടെ സാന്നിധ്യം എനിക്ക് വലിയ ധൈര്യമാണ് നൽകിയത്

​ടൗണിന്റെ ഒത്ത നടുക്ക് തന്നെയുള്ള പുതിയൊരു ബിൽഡിംഗിലായിരുന്നു ഉപ്പ കടമുറി കണ്ടുവെച്ചിരുന്നത്.

ഞങ്ങൾ അതിന്റെ മുന്നിലെത്തി. അബി പോക്കറ്റിൽ നിന്നും താക്കോൽ എടുത്ത് ഷട്ടർ തുറന്നു. ഞങ്ങൾ അകത്തേക്ക് കയറി.

അത്യാവശ്യം വലുപ്പമുള്ള, നല്ല വെളിച്ചം കയറുന്ന ഒരു മുറി. പെയിന്റ് ഒക്കെ അടിച്ച് വൃത്തിയാക്കി ഇട്ടിരിക്കുകയായിരുന്നു.

1 Comment

Add a Comment
  1. Keep writing broo

Leave a Reply

Your email address will not be published. Required fields are marked *