മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ – 4 8അടിപൊളി  

അജു: “എന്താടാ ആലോചിക്കുന്നെ? ഇന്ന് നിന്റെ കല്യാണമാണ്… ആ പഴയതൊക്കെ മറന്നേക്ക്. ഈ സ്യൂട്ടിൽ നിന്നെ കാണാൻ എന്തായാലും നല്ല ലുക്ക് ഉണ്ട്!”

അബിയും ചിരിച്ചുകൊണ്ട് എന്റെ

സ്യൂട്ടിന്റെ കോളർ ശരിയാക്കി തന്നു. ആ കൂട്ടുകാരുടെ സ്നേഹം എനിക്ക് നൽകിയ ധൈര്യം ചെറുതായിരുന്നില്ല. പള്ളിയിലെ നിക്കാഹിന് ശേഷം ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഞങ്ങൾ നേരെ പോയത് കല്യാണപ്പന്തലിലേക്കാണ്.

ഓഡിറ്റോറിയം മുഴുവൻ ആളുകളെക്കൊണ്ട് നിറഞ്ഞിരുന്നു. എല്ലാവരുടെയും മുഖത്ത് വലിയ സന്തോഷം. സ്റ്റേജിലേക്ക് കയറി ഇരുന്ന എന്റെ കണ്ണുകൾ അവളെ തിരയുകയായിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ ഉമ്മയും ഷമീമ താത്തയും മറ്റു ബന്ധുക്കളും കൂടി അവളെ സ്റ്റേജിലേക്ക് കൂട്ടിക്കൊണ്ടുവന്നു.

മെറൂൺ നിറത്തിലുള്ള മനോഹരമായ ഒരു വെഡ്ഡിംഗ് ലഹങ്കയായിരുന്നു അവളുടെ വേഷം. ഒരുപാട് ആഭരണങ്ങളൊന്നും അണിഞ്ഞിരുന്നില്ലെങ്കിലും, ഒരു വധുവായി അവളെ കണ്ടപ്പോൾ ശരിക്കും ഒരു രാജകുമാരിയെപ്പോലെ തോന്നി. അന്ന് പെണ്ണുകാണാൻ പോയപ്പോൾ ഞാൻ കണ്ട ആ ഭയവും സങ്കടവും നിറഞ്ഞ മുഖമായിരുന്നില്ല ഇപ്പോൾ അവൾക്ക്. ആ വലിയ കണ്ണുകളിൽ എന്നോടുള്ള വിശ്വാസവും, പുതിയൊരു ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷകളും എനിക്ക് കാണാമായിരുന്നു. അവൾ വന്ന് വളരെ പതുക്കെ എന്റെ അടുത്തായി ഇരുന്നു.

വലിയുപ്പ വന്ന് ഫാബിയയുടെ തലയിൽ കൈവെച്ച് അനുഗ്രഹിച്ചു. ആ പ്രായം ചെന്ന മനുഷ്യന്റെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.

ഉപ്പയും ഉമ്മയും ഇക്കയുമെല്ലാം ഞങ്ങളെ നോക്കി വല്ലാത്തൊരു ആശ്വാസത്തോടെ നിൽക്കുന്നത് ഞാൻ കണ്ടു.

ഫാബിയയുടെ കൈകളിലേക്ക് എന്റെ കൈകൾ ചേർത്തുവെക്കുമ്പോൾ അവളുടെ വിരലുകൾ നേരിയതായി വിറയ്ക്കുന്നുണ്ടായിരുന്നു. എനിക്കും നല്ല നെഞ്ചിടിപ്പുണ്ടായിരുന്നു. എങ്കിലും ഞാൻ അവളുടെ ആ കൈകളിൽ കുറച്ചുകൂടി മുറുകെ പിടിച്ചു. ഇനി ഒരിക്കലും ഈ കൈകൾ വിടില്ലെന്ന ഒരു വാഗ്ദാനമായിരുന്നു അത്.

ആ ഇരുട്ടറയിലെ ഏകാന്തതയിൽ നിന്നും, ഒരുപാട് പേരുടെ സ്നേഹത്തിലേക്കും എന്റെ പാതിയായി വന്ന അവളുടെ പ്രതീക്ഷകളിലേക്കും എന്റെ ജീവിതം പൂർണ്ണമായും മാറുകയായിരുന്നു…)

കല്യാണത്തിരക്കുകളെല്ലാം കഴിഞ്ഞ് രാത്രിയായപ്പോൾ ഞാൻ പതുക്കെ എന്റെ റൂമിലേക്ക് നടന്നു. മൂന്നു വർഷത്തെ ശൂന്യതയ്ക്ക് ശേഷം ഞാൻ തിരികെ വന്ന അതേ മുറി. പക്ഷേ ഇന്നീ മുറിയിൽ വലിയൊരു വ്യത്യാസമുണ്ട്, എനിക്കായി ഒരാൾ അവിടെ കാത്തിരിപ്പുണ്ട്… എന്റെ പാതിയായി എന്റെ ജീവിതത്തിലേക്ക് വന്നവൾ!

​വാതിൽ തുറന്ന് അകത്തേക്ക് കയറുമ്പോൾ എന്റെ നെഞ്ചിടിപ്പ് വീണ്ടും കൂടിയിരുന്നു. മുറിയിലെ കട്ടിലിൽ തലതാഴ്ത്തി ഇരിക്കുകയായിരുന്നു ഫാബിയ. ആ മുഖത്ത് നാണത്തേക്കാൾ കൂടുതൽ, തികച്ചും അപരിചിതമായൊരു വീട്ടിലേക്ക് വന്നതിന്റെ പേടിയും ആശങ്കയുമാണെന്ന് ഒറ്റനോട്ടത്തിൽ എനിക്ക് മനസ്സിലായി.

ഞാൻ പതുക്കെ നടന്ന് അവളുടെ അടുത്തായി ഇരുന്നു.

അവൾ എന്നെ നോക്കി ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു

പക്ഷെ അവളുടെ മുഖം ചുവന്നു തുടുത്തു വരുന്നത് ഞാൻ ഈ മുഖം മുൻപ് എവിടെയോ കണ്ടു മറന്നപോലെ എനിക്ക് തോന്നി പെട്ടന്ന് ഒരു മിന്നൽ പിണർ പോലെ ആണ് രംഗം എന്റെ ഓർമയിൽ മിന്നി… “ഷെറിൻ ” ഞാൻ മെല്ലെ മൊഴിഞ്ഞു..

ഫാബിയ എന്നോട് രോഷത്തോടെ പറഞ്ഞു.. അപ്പൊ ഓർമയുണ്ടല്ലോ… ഞാൻ

ഒരു ഞെട്ടലോടെ അവിടെ ഇരുന്നു.. എന്റെ കൈ കാലുകൾ തളരുന്ന പോലെ എനിക്ക് തോന്നി

(തുടരും )

1 Comment

Add a Comment
  1. Keep writing broo

Leave a Reply

Your email address will not be published. Required fields are marked *