മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ – 4 7അടിപൊളി  

​കട കണ്ടതും എന്നെക്കാൾ വലിയ ആവേശം അവർക്കായിരുന്നു.

​അബി: “എന്തായാലും ഉപ്പ നോക്കിയത് കലക്കി. നല്ല സ്പേസ് ഉണ്ട്. ഫ്രണ്ടിൽ വണ്ടി പാർക്ക് ചെയ്യാനും സ്ഥലമുണ്ട്.”

​അജു: “നമുക്കിവിടെയൊരു അടിപൊളി കഫേ തുടങ്ങിയാലോ അളിയാ ? അതോ നിനക്ക് മൊബൈൽ ഷോപ്പ് മതിയോ? എന്തായാലും നമ്മൾ മൂന്നുപേരും കൂടി ഇവിടെയൊരു സംഭവം

ആക്കും!”

​അവർ ഓരോരോ പ്ലാനുകൾ പറയുന്നത് കേട്ട് ഞാൻ ആ കടയുടെ ഷട്ടറിനടുത്തേക്ക് നടന്നു. അവിടെ നിന്ന് പുറത്തെ തിരക്കുകളിലേക്ക് ഞാൻ നോക്കിനിന്നു. തിരക്കിട്ട് നടക്കുന്ന മനുഷ്യർ… ആർക്കും എന്നെ അറിയില്ല, എന്നെ ഒരു ഭ്രാന്തനായി ആരും നോക്കുന്നില്ല. മൂന്നു വർഷത്തെ എന്റെ ഇരുണ്ട കാലം ആർക്കും അറിയേണ്ടതുമില്ല.

​എല്ലാം അവസാനിച്ചു എന്ന് കരുതിയ ആ ഇരുട്ടറയിൽ നിന്നും, ഒരുപാട് സ്വപ്നങ്ങളുള്ള ഈ തുറന്ന കടമുറിയിലേക്കുള്ള എന്റെ മാറ്റം എനിക്ക് വിശ്വസിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല.

എന്നെ പഴയ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ എന്റെ കുടുംബവും കൂട്ടുകാരും നടത്തുന്ന ശ്രമങ്ങൾ വെറുതെയാകില്ലെന്ന് ഞാൻ ഉറപ്പിച്ചു. പുറത്തെ വെയിലിലേക്ക് നോക്കി നിൽക്കുമ്പോൾ, എന്റെ പുതിയ ജീവിതത്തിലേക്കുള്ള യഥാർത്ഥ യാത്ര ഇവിടെ തുടങ്ങുകയാണെന്ന് എനിക്ക് തോന്നി…

ഞാൻ പുറത്തെ വെയിലിലേക്ക് നോക്കി നിൽക്കുന്നതിനിടയിൽ മെല്ലെ കണ്ണുകൾ ഒന്നടച്ചു.

അപ്പോൾ വീണ്ടും ആ അജ്ഞാതമായ നീലവെളിച്ചം എന്റെ മുന്നിലേക്ക് വരുന്നതുപോലെ എനിക്ക് തോന്നി. ഇത്തവണ ആ വെളിച്ചത്തിൽ ഞാൻ കണ്ടത് ഒരുപാട് കളിപ്പാട്ടങ്ങളും, അതുപോലെ കുട്ടികൾക്കുള്ള വിലകൂടിയ സാധനങ്ങളുമായിരുന്നു.

ആ വെളിച്ചം എന്നോട് എന്തോ പറയാൻ ശ്രമിക്കുന്നതായി എനിക്ക് തോന്നി. എന്താണെന്ന് മനസ്സിലാക്കാൻ ഞാൻ കൂടുതൽ ശ്രദ്ധിച്ചു നോക്കിയെങ്കിലും പെട്ടെന്ന് അത് എന്റെ മുന്നിൽ നിന്നും മാഞ്ഞുപോയി.

​ആ വെളിച്ചം എന്തിനാണ് എനിക്ക് കളിപ്പാട്ടങ്ങൾ കാണിച്ചുതന്നത്?

ഇവിടെയൊരു ടോയ് ഷോപ്പ് തുടങ്ങാനായിരിക്കുമോ അത് എന്നോട് ആവശ്യപ്പെടുന്നത്?

ആ ചിന്തകൾക്കിടയിൽ ഞാൻ പെട്ടെന്ന് അവളെ ഓർത്തുപോയി… ഷെറിൻ! അവൾക്ക് കളിപ്പാട്ടങ്ങൾ ഒരുപാട് ഇഷ്ടമായിരുന്നല്ലോ. കോഴിക്കോട്ടെ ആ ഫ്ലാറ്റിൽ അവൾക്കേറ്റവും പ്രിയപ്പെട്ടത് അവൾ  ആ ടെഡിബെയർ ആയിരുന്നില്ലേ…

​അവളുടെ ഓർമ്മകൾ വീണ്ടും എന്റെ മനസ്സിൽ വലിയൊരു വിങ്ങലായി. ഞാൻ മെല്ലെ തിരിഞ്ഞു. അബിയും അജുവും കടയുടെ ചുറ്റും നോക്കിക്കൊണ്ട് അവിടെ നിൽപ്പുണ്ടായിരുന്നു. ഞാൻ അവരോടായി ചോദിച്ചു:

ഞാൻ: “എടാ… നമുക്ക് ഇവിടെ ഒരു ബേബി ഷോപ്പ് തുടങ്ങിയാലോ? ബേബി ഡ്രസ്സും ബേബി ഐറ്റംസും ടോയ്സും മാത്രം കിട്ടുന്ന ഒരു ഷോപ്പ്…”

​എന്റെ ആ ചോദ്യം കേട്ട് അവർ രണ്ടുപേരും അല്പനേരം അത്ഭുതത്തോടെ എന്നെ നോക്കി നിന്നു. കടയെക്കുറിച്ച് ഒരു ഐഡിയയും ഇല്ലാതിരുന്ന ഞാൻ പെട്ടെന്ന് ഇങ്ങനെയൊരു ആശയം പറഞ്ഞത് അവരെ ശരിക്കും അതിശയിപ്പിച്ചിരുന്നു.)

അബി : എടാ മൈരേ നീ ശെരിക്കും ബാംഗ്ലൂർ പഠിക്കാൻ പോയത് ആണോ..എവിടുന്നാ ഈ ഐഡിയ ഒക്കെ കിട്ടിയേ ഇതിന്റെ നേരെ അപ്പുറത്ത് ബാക്കിലായി വലിയ ഗൈനക്കോളജിക്കൽ ഹോസ്പിറ്റലാണ് ഇവിടെ ഇങ്ങനെ ഒരു ഐഡിയ വർക്ക് ഔട്ട് ചെയ്യാമെന്ന് നിനക്ക് എങ്ങനെ മനസ്സിലായി..?

അബിയുടെ ആ ചോദ്യം കേട്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയി.

ഞാൻ പെട്ടെന്ന് കടയുടെ പിൻഭാഗത്തെ ജനലിലൂടെ പുറത്തേക്ക് നോക്കി.

അവൻ പറഞ്ഞത് സത്യമാണ്! ഈ കെട്ടിടത്തിന്റെ

തൊട്ടുപിറകിലായി വലിയൊരു ഗൈനക്കോളജി ആശുപത്രിയുടെ വലിയ ബോർഡ് എനിക്ക് കാണാമായിരുന്നു.

വലിയൊരു തിരക്ക് ആ ആശുപത്രിയുടെ മുറ്റത്തുണ്ട്. അപ്പോഴാണ് ആ കടമുറിയുടെ യഥാർത്ഥ സാധ്യത എനിക്കും മനസ്സിലായത്.

​ഞാൻ (വലിയ അത്ഭുതത്തോടെ): “സത്യമായിട്ടും എനിക്കിതൊന്നും അറിയില്ലായിരുന്നെടാ… ഞാൻ വെറുതെ ഒരു തോന്നലിന്റെ പുറത്ത് പറഞ്ഞതാ…”

​അജു (ചിരിച്ചുകൊണ്ട് എന്റെ പുറത്തൊന്ന് അടിച്ചു): “അളിയാ… ഈ മൈരാന്നു ഒരു മാറ്റോം ഇല്ല പഴയ ത്തിലും കൂടുതൽ സ്ട്രോങ്ങ്‌ ആയി ആണ് വരവ് ! അഞ്ചു വർഷം ഇരുട്ടറയിൽ കിടന്നിട്ടും നിന്റെ തലച്ചോറിന് ഒരു കുഴപ്പവുമില്ലല്ലോ. ഇവിടെയൊരു ബേബി ഷോപ്പ് തുടങ്ങിയാൽ അത് പച്ചപിടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ!”

1 Comment

Add a Comment
  1. Keep writing broo

Leave a Reply

Your email address will not be published. Required fields are marked *