മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ – 4 7അടിപൊളി  

​ഡോക്ടർ: “ഷാൻ…”

​ഞാൻ (വളരെ കൺഫ്യൂസ്ഡായി): “യെസ് മേഡം…”

​ഞാൻ എവിടെയാണെന്നും എന്താണെന്നും ഒന്നും എനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല. എനിക്ക് എന്താ സംഭവിച്ചതെന്നും എനിക്കറിയില്ലായിരുന്നു.)

​ഞാൻ: ” നിങ്ങളാരാണ്?”

​ഡോക്ടർ: “ഞാൻ ഇവിടുത്തെ ഡോക്ടറാണ്.”

​ഞാൻ: “എനിക്ക് എന്ത് പറ്റി ഡോക്ടർ?”

​ഡോക്ടർ : എല്ലാം പറയാം കുറച്ചു കാര്യങ്ങൾ ഉണ്ട്, അതിനു ശേഷം നമ്മുക്ക് സംസാരിക്കാം, ഡോക്ടർ ഒരു പുഞ്ചിരി സമ്മാനിച്ചു കൊണ്ട് നടന്നു അക്കന്നു

​അതിനുശേഷം കുറച്ച് ആളുകൾ വന്ന് എന്നെ സെല്ലിൽ നിന്നും പുറത്തിറക്കി.

അപ്പോഴും എന്റെ കൈകാലുകൾ ബന്ധിപ്പിച്ചിരുന്നു.

അവരെന്നെ കൂട്ടിക്കൊണ്ടുപോയി എന്നോട് കുറെ കാര്യങ്ങൾ ചോദിച്ചു.

വളരെ പ്രാഥമികമായ കുറെ കാര്യങ്ങളായിരുന്നു ചോദിച്ചത്.

​അവർ: “നിങ്ങളുടെ പേരെന്താണ്?”

​ഞാൻ: “ഷാൻ.”

​അവർ: “ഉപ്പയുടെ പേരോ?”

​ഞാൻ: “മുഹമ്മദ്.”

​അവർ: “ഉമ്മയുടെ പേരെന്താണ്?”

​(അതും ഞാൻ കൃത്യമായി മറുപടി പറഞ്ഞു.)

​അവർ: “നിങ്ങൾക്ക് എന്താണ് സംഭവിച്ചതെന്ന് ഓർമ്മയുണ്ടോ?”

​ഞാൻ: “ഇല്ല… സത്യം പറഞ്ഞാൽ എനിക്കൊന്നും ഓർമ്മയില്ല. ഞാൻ ഇപ്പോൾ എവിടെയാണ്?”

​(അവരുടെ മുഖത്ത് ഒരു ചെറിയ പുഞ്ചിരി ഉണ്ടായിരുന്നു. ഒപ്പം ഒരത്ഭുതവും.

അവർ എന്നെ ഒരു വാഷ്റൂം ല്ലേക്കു കൊണ്ട് പോയി അവിടെയുണ്ടായിരുന്ന വലിയൊരു കണ്ണാടിക്ക് മുന്നിൽ ചെന്നുനിന്ന ഞാൻ, അതിലെ എന്റെ പ്രതിബിംബം കണ്ട് ശരിക്കും ഞെട്ടിത്തരിച്ചുപോയി.

​അത് ഞാനാണെന്ന് വിശ്വസിക്കാൻ എനിക്ക് കഴിയുന്നുണ്ടായിരുന്നില്ല.

ജടപിടിച്ച് നീണ്ടുകിടക്കുന്ന മുടിയും, മുഖം മുഴുവൻ മൂടിയ വലിയ താടിയും,

വിളറിയ മുഖവും കുഴിഞ്ഞ കണ്ണുകളും… എനിക്ക് എന്നെത്തന്നെ തിരിച്ചറിയാൻ കഴിഞ്ഞില്ല.

എന്റെ ശരീരമാകെ വല്ലാതെ മെലിഞ്ഞൊട്ടിയിരുന്നു.

കൈകളിലെയും കാലുകളിലെയും ചങ്ങല ഉരഞ്ഞ പാടുകൾ ആ കാഴ്ചയുടെ ഭീകരത കൂട്ടി.

സ്വന്തം രൂപം കണ്ട് എനിക്ക് തന്നെ ഭയം തോന്നിത്തുടങ്ങിയിരുന്നു.

​കണ്ണാടിയിലൂടെ എന്നെത്തന്നെ നോക്കി കുറച്ചുനേരം ഞാൻ അങ്ങനെ തറഞ്ഞുനിന്നുപോയി.

എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞൊഴുകി.

ഈ രൂപം ഇത്രത്തോളം മാറാൻ മാത്രം എത്ര കാലം ഞാൻ ആ ഇരുട്ടറയിൽ കിടന്നിട്ടുണ്ടാകും?

എന്തൊക്കെയാണ് എന്റെ ജീവിതത്തിൽ സംഭവിച്ചത്?

ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ എന്റെ മനസ്സിൽ ഒന്നൊന്നായി ഉയർന്നുകൊണ്ടിരുന്നു.)

​(പതിയെ ഞാൻ ആ യാഥാർത്ഥ്യത്തിലേക്ക് തിരിച്ചുവന്നു. അവിടെയുണ്ടായിരുന്ന വെള്ളവും സോപ്പും ഷമ്പുവും സാധനങ്ങളും ഉപയോഗിച്ച് ഞാൻ എന്റെ മുഖവും ശരീരവും നന്നായി കഴുകി വൃത്തിയാക്കി.

ആ വലിയ മുടിയും താടിയും കഴിയുന്നത്ര ഒതുക്കിവെച്ച്, അവർ തന്ന പുതിയ വസ്ത്രം ധരിച്ചപ്പോൾ, എന്റെ ഉള്ളിലെ ഭാരം പകുതി കുറഞ്ഞതുപോലെ എനിക്ക് തോന്നി.

അതിനുശേഷം അവിടെയുണ്ടായിരുന്ന ജീവനക്കാർ എന്റെ മുടിയും താടിയും വൃത്തിയായി വെട്ടി ഭംഗിയാക്കി.

എനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്നറിയാനുള്ള അടങ്ങാത്ത ആകാംക്ഷയും വല്ലാത്തൊരു ഭയവും എന്റെ മനസ്സിൽ ബാക്കിയുണ്ടായിരുന്നു.

​അവർ പറഞ്ഞതുപ്രകാരം ഞാൻ ഒരു  റൂമിലേക്ക് നടന്നു. അതിന്റെ വാതിലിന് മുകളിൽ കൗൺസിലിംഗ് റൂം എന്ന് എഴുതി വെച്ചിരുന്നു. ഞാൻ അവിടെ എന്റെ കൈകൾ ചേർത്തുപിടിച്ച് നിശ്ശബ്ദനായി ഇരുന്നു. കുറച്ചു സമയത്തിനു ശേഷം ഞാൻ മുൻപ് സെല്ലിൽ വെച്ച് കണ്ട ഡോക്ടർ എന്റെ അടുത്തേക്ക് വന്നു. അവർ എന്റെ എതിർവശത്തുള്ള കസേരയിൽ ഇരുന്നു.

​ഡോക്ടർ എന്നെ നോക്കി പതിയെ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് ഒരു ചെറുപുഞ്ചിരിയോടെ എന്നോട് പറഞ്ഞു:)

​ഡോക്ടർ: “ഷാൻ ഒരുപാട് സുന്ദരനായല്ലോ…

​ഡോക്ടറുടെ ആ വാക്കുകൾ കേട്ടപ്പോൾ എന്റെ ഉള്ളിലെ വല്ലാത്തൊരു ഭാരമൊക്കെ ഒന്നു കുറഞ്ഞതുപോലെ തോന്നി.

ഇത്രയും നാളുകൾക്ക് ശേഷം ഒരാൾ എന്നോട് ഇത്രയും സ്നേഹത്തോടെ സംസാരിക്കുന്നത് എനിക്ക് വലിയൊരു ആശ്വാസമായിരുന്നു.

ഡോക്ടർ : ഷാൻ നിങ്ങൾക് എന്തെങ്കിലും ഓർമ്മയുണ്ടോ

1 Comment

Add a Comment
  1. Keep writing broo

Leave a Reply

Your email address will not be published. Required fields are marked *