എനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുൻപ് തന്നെ അവൾ ഫ്ലാറ്റിന്റെ വാതിൽ വലിച്ച് അടച്ച് പുറത്തേക്ക് പോയി.
ഷെറിൻ പുറത്തേക്ക് പോയതിന് പിന്നാലെ ഞാൻ റോഡിലേക്ക് ഓടിയെത്തി. പക്ഷേ, ഒരു ഓട്ടോയിൽ കയറി അവൾ ദൂരേക്ക് പോകുന്നത് നോക്കി നിൽക്കാൻ മാത്രമേ എനിക്ക് കഴിഞ്ഞുള്ളൂ. നിരാശയോടെയും കടുത്ത സങ്കടത്തോടെയും ഞാൻ
അവളുടെ ഫോണിലേക്ക് തുടർച്ചയായി വിളിച്ചുകൊണ്ടിരുന്നു. ഫോൺ റിംഗ് ചെയ്യുന്നുണ്ടായിരുന്നെങ്കിലും ഷെറിൻ കോൾ എടുത്തില്ല. ഒരുപാട് തവണ വിളിച്ചതിന് ശേഷം, ഫോൺ സ്വിച്ച് ഓഫ് ആണെന്ന പറഞ്ഞു തുടങ്ങി .
എന്തുചെയ്യണമെന്നറിയാതെ കുറച്ചുനേരം ഞാൻ ആ ഫ്ലാറ്റിന് മുന്നിൽ നിശ്ചലനായി നിന്നു. അൽപ്പസമയത്തിന് ശേഷം, തിരികെ ഫ്ലാറ്റിലേക്ക് കയറിയ ഞാൻ അവിടെ നടന്ന കാര്യങ്ങളോർത്ത്, ഇനി എന്ത് ചെയ്യണമെന്നറിയാതെ തളർന്ന് സോഫയിൽ ഇരുന്നു.
വീണ്ടും ഞാൻ അവളുടെ ഫോണിലേക്ക് വിളിച്ചുകൊണ്ടിരുന്നു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. ഞാൻ അവളെ ചതിച്ചോ ഇല്ലയോ എന്ന് എനിക്ക് കൃത്യമായി മനസ്സിലാക്കാൻ കഴിഞ്ഞില്ല, എങ്കിലും വലിയൊരു തെറ്റ് ചെയ്തതിന്റെ കനത്ത ഭാരം എന്നെ കീഴടക്കിയിരുന്നു.
കുറച്ചു സമയം കഴിയുമ്പോൾ അവൾ തിരിച്ചു വിളിക്കുമായിരിക്കും എന്ന് വിശ്വസിപ്പിച്ച് ഞാൻ എന്റെ മനസ്സിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.
കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ കളിയും ചിരിയുമായി ഞങ്ങൾ അവിടെ ചെലവഴിച്ച നിമിഷങ്ങളുടെ ഓർമ്മകൾ എന്നെ വല്ലാതെ വേട്ടയാടിക്കൊണ്ടിരുന്നു.
ആ ഇടം എനിക്കൊരു സ്മശാനഭൂമി പോലെ അനുഭവപ്പെട്ടു.
കടുത്ത സങ്കടത്തോടെ ഞാൻ അവിടെത്തന്നെ ഇരുന്നു.
ഒടുവിൽ എന്തുചെയ്യണമെന്നറിയാതെ ഞാൻ അജുവിനെയും അബിയെയും ഗ്രൂപ്പ് കോളിൽ വിളിച്ചു.
അവർ പെട്ടെന്ന് തന്നെ കോൾ എടുത്തു. എന്റെ മുഖം കണ്ടതും അവർ ചോദിച്ചു.
അജു: “എന്തുപറ്റിയെടാ മൈരേ?”
ഞാൻ നിശബ്ദനായി ഇരുന്നു. എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
എനിക്ക് എന്തോ വലിയ സങ്കടമുണ്ടെന്ന് അവർക്ക് മനസ്സിലായി.
അവരാദ്യം എന്നെ സമാധാനപ്പെടുത്താൻ ശ്രമിച്ചു. പിന്നീട് കഴിഞ്ഞ മൂന്ന് ദിവസമായി നടന്ന കാര്യങ്ങളെല്ലാം ഞാൻ അവരോട് കൃത്യമായി പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോൾ അവർ എന്നെ ആശ്വസിപ്പിച്ചു.
അബി : “കുഴപ്പമില്ലടാ… നമുക്ക് ശരിയാക്കാം, നോക്കട്ടെ.”
അവരുടെ പ്രതികരണം എനിക്ക് ചെറിയൊരു ആശ്വാസം നൽകിയെങ്കിലും,
കോൾ കട്ട് ചെയ്ത ശേഷം ഞാൻ വീണ്ടും ഷെറിനെ വിളിച്ചുകൊണ്ടിരുന്നു. പക്ഷേ, അവളുടെ ഫോൺ അപ്പോഴും സ്വിച്ച് ഓഫ് തന്നെയായിരുന്നു.
അതിനുശേഷം ഞാൻ എന്റെ ഉമ്മാനെ വിളിച്ചു. എന്റെ സങ്കടങ്ങളൊന്നും അറിയിക്കാതെ പരമാവധി സാധാരണ പോലെ സംസാരിക്കാൻ ഞാൻ ശ്രമിച്ചു . ഫോൺ റിംഗ് ചെയ്തു, ഉമ്മ കോൾ എടുത്തു.
ഉമ്മ: “ഹലോ…”
ഞാൻ: “ഹലോ ഉമ്മാ…”
ഉമ്മ : “എന്തുപറ്റിടാ മോനെ? നിന്റെ സൗണ്ട് വല്ലാതിരിക്കുന്നുണ്ടല്ലോ?”
ഞാൻ : “ഒന്നുമില്ല ഉമ്മാ… ഞാൻ ഇവിടെ റൂമിലാണ്.”
ഉമ്മ: “ഇന്ന് നീ ക്ലാസിനു പോയില്ലേ?”
ഞാൻ: “ഇല്ല, പോയില്ല. ഒരു മൂഡ് ഉണ്ടായിരുന്നില്ല, അതുകൊണ്ട് പോയില്ല.”
ഉമ്മ: “അതെന്താ? നീ പഠിക്കാനാണെന്നും പറഞ്ഞല്ലേ ഇവിടുന്ന് പോയേ?”
ഞാൻ : “അതെ, പഠിക്കാനാണെന്ന് പറഞ്ഞിട്ടാ പോയേ. പക്ഷേ എനിക്ക് ഇനി അതിനു പറ്റുമെന്ന് തോന്നുന്നില്ല.”
ഉമ്മ : “അതെന്താടാ പെട്ടെന്ന്?
ഞാൻ: “ഒന്നുമില്ല ഉമ്മാ, ഞാൻ വന്നിട്ട് പറയാം.”
(വലിയ സങ്കടത്തോടെ
ഞാൻ ആ കോൾ കട്ട് ചെയ്തു.)
പിന്നീട് ഒരുപാട് സങ്കടത്തോടെ ഞാൻ അവിടെത്തന്നെ ഇരുന്നു. എത്ര സമയം അങ്ങനെ അവിടെ ഇരുന്നു എന്ന് എനിക്ക് കൃത്യമായി ഓർമ്മയുണ്ടായിരുന്നില്ല. ഒടുവിൽ, ഏറെ വൈകി അബിയുടെ കോൾ വരുമ്പോഴാണ് ഞാൻ ആ ചിന്തകളിൽ നിന്ന് ഉണരുന്നത്.
അബി : “നീ എവിടെയാടാ?”
ഷാൻ: “ഞാൻ… റൂമിലുണ്ട്, ഇവിടെ ഇരിക്കുകയാ…”
അബി: “എടാ, ചെറിയൊരു പ്രശ്നമുണ്ട്… നീ പെട്ടെന്ന് നാട്ടിലോട്ട് വാ.”

Keep writing broo