ഷാൻ: “എന്താ കാര്യം? കൃത്യമായിട്ട് പറയെടാ…”
അബി (വിഷമത്തോടെ): “എടാ… ഷെറിൻ സൂയിസൈഡ് ചെയ്തു എന്നൊക്കെ കേൾക്കുന്നുണ്ട്! നീ പെട്ടെന്ന് ഇങ്ങോട്ട് പോന്നേ.”
ഒരു ഇടിത്തി എന്റെ തലയിൽ കൂടി പാഞ്ഞു ആ വാർത്ത കേട്ട് ഞാൻ ആകെ തളർന്നു പോയി . അവൾ ജീവനൊടുക്കാൻ മാത്രമുള്ള എന്ത് പ്രശ്നമാണ് ഉണ്ടായതെന്ന് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. ഞാൻ അവിടെയിരുന്നുറക്കെ കരഞ്ഞു.
കുറച്ചു കഴിഞ്ഞു ഞാൻ അബിയെ തിരിച്ചുവിളിച്ചു. എനിക്ക് ഒറ്റയ്ക്ക് അങ്ങോട്ട് വരാൻ വയ്യെന്നും, എന്നെ കൂട്ടാൻ വരുമോ എന്നും ചോദിച്ചു. അവരത് സമ്മതിച്ചു. ഞാൻ കാത്തുനിന്നു.
ഏകദേശം മൂന്നര മണിക്കൂറിന് ശേഷം അബിയും അജുവും എന്റെ ഫ്ലാറ്റിന്റെ താഴെ എത്തി. ഞാൻ അവരുടെ കൂടെ വണ്ടിയിൽ കയറി.
(ഷെറിനുമായുള്ള ഒരുപാട് ഓർമ്മകൾ ഉറങ്ങുന്ന ആ കോഴിക്കോട് നഗരം മെല്ലെമെല്ലെ എന്റെ പുറകിലായി മറഞ്ഞുപോയി. എനിക്ക് എന്റെ സങ്കടം ഒട്ടും നിയന്ത്രിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഞാൻ അവരുടെ മുന്നിലിരുന്ന് പൊട്ടിക്കരഞ്ഞുകൊണ്ടിരുന്നു. എന്നെ ആശ്വസിപ്പിക്കാൻ അവർ പാടുപെടുന്നത് എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നു. സങ്കടം കടിച്ചമർത്തിപ്പിടിക്കാൻ ഞാൻ ഒരുപാട് ശ്രമിച്ചെങ്കിലും എനിക്കൊരിക്കലും അതിന് സാധിച്ചില്ല.
നീണ്ട യാത്രയ്ക്കൊടുവിൽ ഞങ്ങൾ പാലക്കാട്ടെത്തി. അപ്പോഴാണ് എനിക്കൊരു അജ്ഞാത നമ്പറിൽ നിന്ന് കോൾ വന്നത്. ഞാൻ ഫോണെടുത്തു.
ഷാൻ: “ഹലോ…”
ഫോണിലെ ശബ്ദം: “ഹലോ… ഷാൻ അല്ലേ?”
ഷാൻ: “അതെ…”
ഫോണിലെ ശബ്ദം :”ഞാൻ ൻ തെക്കുംഭാഗം സ്റ്റേഷനിലെ എസ്.ഐ ആണ് സംസാരിക്കുന്നത് , താൻ ഉടൻ തന്നെ സ്റ്റേഷനിൽ വന്ന് റിപ്പോർട്ട് ചെയ്യണം
ഞാൻ : ഒക്കെ സാർ
ഞാൻ ഉടൻ തന്നെ അബിയോടും അജുവിനോടും കാര്യം പറഞ്ഞു.
അബി: “ഡാ നേരെ ഇപ്പോൾ സ്റ്റേഷനിലേക്ക് പോകേണ്ട ഉ. ആദ്യം വീട്ടിൽ ചെന്ന് ഉപ്പയോടും മറ്റും കാര്യം പറഞ്ഞതിനു ശേഷം പോയാൽ മതി.”
ഷാൻ: “അതിന്റെ ആവശ്യമില്ല, നമുക്ക് നേരെ അങ്ങോട്ട് പോകാം. ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ!”
അബി : എന്നാലും..
ഞാൻ : ഒരു എന്നാലും ഇല്ല നീ നേരെ സ്റ്റേഷൻ ലോട്ട് വിട്
അവർക്ക് അതിൽ താൽപ്പര്യമില്ലായിരുന്നെങ്കിലും, എന്റെ നിർബന്ധപ്രകാരം അവർക്ക് എന്നെ നേരെ തെക്കുംഭാഗം സ്റ്റേഷനിൽ എത്തിക്കേണ്ടി വന്നു.
ഞാൻ സ്റ്റേഷനിൽ എത്തുമ്പോൾ ഏകദേശം രാത്രി ഒമ്പത് മണിയോളമായിരുന്നു. തെക്കുംഭാഗം പോലീസ്
സ്റ്റേഷനിൽ ചെന്ന് കാര്യം പറഞ്ഞപ്പോൾ, ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ പറഞ്ഞു— കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് എസ്.ഐ. പുറത്തുപോയിരിക്കുകയാണ്, കുറച്ചുനേരം വെയിറ്റ് ചെയ്യാൻ. അങ്ങനെ ഞാൻ ആശങ്കയോടെ അവിടെയിരുന്നു. അപ്പോഴും അബിയും അജുവും കൂടെയുണ്ടായിരുന്നു. അവരോട് ഞാൻ നിർബന്ധിച്ച് തിരിച്ചുപോവാൻ പറഞ്ഞു; എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിക്കാമെന്ന് അവരെ പറഞ്ഞു സമ്മതിപ്പിച്ചു
ഏകദേശം രാത്രി പത്ത് മണിയോടെ എസ്.ഐ. സ്റ്റേഷനിൽ തിരിച്ചെത്തി.
എന്നെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിപ്പിച്ചു.
ഷെറിന്റെ മരണവുമായി ബന്ധപ്പെട്ട് അപ്പോൾ തന്നെ ഒരു അസ്വാഭാവിക മരണത്തിന് പ്രാരംഭ അന്വേഷണം ആരംഭിച്ചിരുന്നു.
എസ്.ഐ. (ഗൗരവത്തോടെ): “ഷാനല്ലേ? എന്താണ് ഷെറിനുമായുണ്ടായിരുന്ന ബന്ധം ? ഇന്ന് രാവിലെ ഫ്ലാറ്റിൽ വെച്ച് എന്തൊക്കെയാണ് സംഭവിച്ചത്? കൃത്യമായി പറഞ്ഞോളൂ.”
ഞാൻ ഒട്ടും ഭയപ്പെടുകയോ കാര്യങ്ങൾ മറച്ചുവെക്കുകയോ ചെയ്തില്ല. കഴിഞ്ഞ കുറച്ചു ദിവസങ്ങൾ നടന്ന സംഭവങ്ങൾ ഞാൻ കൃത്യമായി അദ്ദേഹത്തോട് പരാവിലെ ഷെറിൻ ഫ്ലാറ്റിൽ ഷെറിൻ എന്റെ ഫോണിൽ തനുവുമായുള്ള ചാറ്റുകളും ഫോട്ടോകളും കണ്ട് അവൾ പ്രകോപിതയായതും, വഴക്കിട്ട് ഇറങ്ങിപ്പോയതുമെല്ലാം ഞാൻ യാതൊരു വളച്ചൊടിക്കലുമില്ലാതെ അദ്ദേഹത്തോട് പറഞ്ഞു. പോലീസ് എന്റെ ഫോൺ വാങ്ങി പരിശോധിക്കുകയും, ആ ചാറ്റുകളും വിവരങ്ങളും പ്രാഥമികമായി പരിശോധിക്കുകയും ചെയ്തു. ഒരു അസ്വാഭാവിക മരണത്തിന്റെ പേരിൽ നിയമപരമായ അന്വേഷണത്തിന്റെ ഭാഗമായി എന്റെ ഔദ്യോഗിക മൊഴി (Statement) അവർ രേഖപ്പെടുത്തുകയും ചെയ്തു.

Keep writing broo