ആ ചോദ്യം കേട്ട് ഞാൻ ശരിക്കും ഞെട്ടിപ്പോയി. ഞാൻ ഉമ്മയുടെ മുഖത്തേക്ക് തന്നെ നോക്കി. കല്യാണം! ആ വാക്ക് കേട്ടതും എന്റെ ഭൂതകാലം, എന്റെ അസുഖം, ഷെറിൻ… അതൊക്കെ എന്റെ മനസ്സിലേക്ക് ഓടിയെത്തി. വല്ലാത്തൊരു വിറയൽ എന്നെ പിടികൂടി
ഞാൻ: “അത് വേണോ ഉമ്മാ…?
എനിക്കതിന് പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല…”
എന്റെ ശബ്ദം നേരിയതായി ഇടറുന്നുണ്ടായിരുന്നു.
ഉമ്മ: “അതൊന്നും ഓർത്ത് നീ പേടിക്കണ്ട മോനെ. എല്ലാം ശരിയാകും. നിനക്കിനി ഒരു കൂട്ട് വേണം. ഞങ്ങൾ പതിയെ അന്വേഷിച്ചു തുടങ്ങുന്നുണ്ട്.”
ഞാൻ മറുപടിയൊന്നും പറഞ്ഞില്ല. എന്റെ ഉള്ളിൽ വല്ലാത്തൊരു ആശങ്ക നിറഞ്ഞിരുന്നു. എന്റെ കഴിഞ്ഞ കാലം അറിയുന്ന ആരെങ്കിലും എന്നെ സ്വീകരിക്കുമോ? ഞാൻ കാറിന്റെ കാർ ഓടിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ,.
എന്റെ ചിന്തകൾ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുമായി വീണ്ടും പഴയ ജീവിതത്തിലേക്കും, എന്നെ കാത്തിരിക്കുന്ന പുതിയൊരു ഭയത്തിലേക്കും നീളുകയായിരുന്നു…
കല്യാണാലോചനകൾ അങ്ങനെ സജീവമായി തുടങ്ങി. ഉമ്മ ഇടയ്ക്കിടെ ഓരോ കുട്ടികളുടെ ഫോട്ടോ എനിക്ക് വാട്സാപ്പിൽ അയച്ചുതരികയും, അവരെക്കുറിച്ചുള്ള വിവരങ്ങൾ വാചാലയായി പറയുകയും ചെയ്തു. പക്ഷേ, ഞാൻ അതിനൊന്നിനും ഒരു മറുപടിയും കൊടുത്തിരുന്നില്ല.
ആ ഫോട്ടോകളിലേക്ക് നോക്കുമ്പോഴെല്ലാം എന്റെ മനസ്സിൽ വല്ലാത്തൊരു ഭയമായിരുന്നു. എന്റെ കഴിഞ്ഞ കാലം… എന്റെ അസുഖം… അതൊന്നും അറിയാത്ത, ഒരുപാട് സ്വപ്നങ്ങളുള്ള ഒരു പെൺകുട്ടിയുടെ ജീവിതം കൂടി ഞാൻ കാരണം തകരരുത് എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു. അതിലുപരി, ഷെറിൻ അല്ലാതെ മറ്റൊരു പെൺകുട്ടിയെ എന്റെ ജീവിതത്തിലേക്ക് സങ്കൽപ്പിക്കാൻ പോലും എനിക്കപ്പോൾ കഴിയുന്നുണ്ടായിരുന്നില്ല.
അങ്ങനെ കുറച്ചു ദിവസങ്ങൾ കടന്നുപോയി. ഒന്നിനും മറുപടി പറയാതെ ഒഴിഞ്ഞുമാറി നടക്കുന്ന എന്നെ ഒടുവിൽ ഉമ്മ നേരിട്ട് പിടികൂടി. ഒരു ദിവസം ഉമ്മ വളരെ ഗൗരവത്തിൽ എന്നോട് പറഞ്ഞു:)
ഉമ്മ: “ഷാൻ… ഈ വരുന്ന ഞായറാഴ്ച നമ്മളൊരു പെണ്ണുകാണാൻ പോവുകയാണ്. നല്ലൊരു കുട്ടിയാ. ഉപ്പയുടെ സുഹൃത്ത് വഴി വന്ന ആലോചനയാ. നീ എന്തായാലും വരണം.”
ഞാൻ ഞെട്ടലോടെ ഉമ്മയെയും ഉപ്പയെയും മാറിമാറി നോക്കി. ഉപ്പയും ഉമ്മയുടെ ആ തീരുമാനത്തിനൊപ്പം തന്നെയാണെന്ന് ഉപ്പയുടെ മുഖത്തുനിന്നും എനിക്ക് മനസ്സിലായി.
ഞാൻ: “ഉമ്മാ… എനിക്കിപ്പോ…”
എനിക്ക് വാക്ക് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. ഞാൻ എന്തുപറയാനാണ് വരുന്നതെന്ന് മുൻകൂട്ടി അറിഞ്ഞതുപോലെ ഉപ്പ അതിനിടയിൽ കയറി പറഞ്ഞു:)
ഉപ്പ: “നീ വെറുതെ ഓരോന്ന് ഓർത്ത് പേടിക്കണ്ട മോനെ. നീ പോയി ആ കുട്ടിയെ ഒന്ന് കാണുകയെങ്കിലും ചെയ്യ്. നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ നമുക്ക് വേണ്ടെന്നു വെക്കാം. അത്രയല്ലേ ഉള്ളൂ.”
അവരുടെ ആ വാക്കുകൾക്ക് മുന്നിൽ എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. ഈ മൂന്നു വർഷം എനിക്കുവേണ്ടി എല്ലാം അനുഭവിച്ച അവരുടെ കണ്ണുകളിലെ ആ വലിയ പ്രതീക്ഷ കണ്ടപ്പോൾ, വീണ്ടും അവരെ സങ്കടപ്പെടുത്താൻ എന്റെ മനസ്സ് അനുവദിച്ചില്ല. ഒന്നും മിണ്ടാതെ, വരാനുള്ളത് വഴിയിൽ തങ്ങില്ല എന്ന ചിന്തയോടെ ഞാൻ തലകുലുക്കി സമ്മതിച്ചു.
പക്ഷേ, ആ ഞായറാഴ്ച അടുക്കുംതോറും എന്റെ ഉള്ളിലെ ഭയം കൂടിക്കൂടി വരികയായിരുന്നു. അവളെ നേരിൽ കാണുമ്പോൾ എന്താണ് സംസാരിക്കേണ്ടത്? എന്റെ സത്യങ്ങൾ ഞാൻ അവളോട് തുറന്നു പറയണമോ? മനസ്സിൽ ഒരുപാട് ചോദ്യങ്ങളുമായി
ഞാൻ ആ ഞായറാഴ്ചയ്ക്കായി കാത്തിരുന്നു…
ഞായറാഴ്ച രാവിലെ തന്നെ വീട്ടിൽ വലിയ ഒരുക്കങ്ങളായിരുന്നു. സന്തോഷം എല്ലാവരുടെയും മുഖത്തുണ്ടായിരുന്നു. പക്ഷേ, ആ സന്തോഷം എന്റെയുള്ളിൽ ഒട്ടും ഉണ്ടായിരുന്നില്ല.
ഉമ്മ തന്ന പുതിയൊരു ഷർട്ട് ധരിച്ച് ഞാൻ യാന്ത്രികമായി കാറിൽ കയറി. ഉപ്പയായിരുന്നു കാർ ഓടിച്ചിരുന്നത്. മുൻസീറ്റിൽ ഉപ്പയുടെ കൂടെ ഉപ്പാന്റെ ഫ്രണ്ടും ഇരിന്നു . ഞാൻ ഉമ്മയുടെ കൂടെ പുറകിലെ സീറ്റിലും. എന്റെ മനസ്സിന്റെ അവസ്ഥ അറിഞ്ഞിട്ടാകണം, അബിയും അജുവും തൽക്കാലം കൂടെ വരുന്നില്ലെന്ന് പറഞ്ഞിരുന്നു.

Keep writing broo