അവൾ വേഗം റെഡിയായി വന്നു. ഞങ്ങൾ സ്കൂട്ടറിൽ കോഴിക്കോട് ബീച്ചിലേക്ക് പുറപ്പെട്ടു. സന്ധ്യയുടെ മനോഹരമായ ആകാശത്തിന് കീഴെ, തിരക്കുകളില്ലാത്ത ആ റോഡിലൂടെ വണ്ടി ഓടിക്കുമ്പോൾ ഈ വലിയ ലോകം ഞങ്ങളുടെ മാത്രം ആയി ചുരുങ്ങിയത് പോലെ തോന്നി.. പിന്നിലിരുന്ന് ഷെറിൻ പതിയെ എന്റെ തോളിൽ കൈചുറ്റിപ്പിടിച്ചു.
ബീച്ചിൽ എത്തി, തണുത്ത കടൽക്കാറ്റേറ്റപ്പോൾ മനസ്സിന് വല്ലാത്തൊരു ഉന്മേഷം കിട്ടി. തിരമാലകളുടെ ഇരമ്പത്തിന് മുന്നിൽ ഞങ്ങൾ ഏറെനേരം സംസാരിച്ചിരുന്നു. . കോഴിക്കോടൻ കടപ്പുറത്തെ ആ സന്ധ്യ ഞങ്ങളുടെ പ്രണയത്തിന് കൂടുതൽ ആഴം പകരുകയായിരുന്നു. രാത്രി ഏറെ വൈകി ഞങ്ങൾ ഇണ കുരിവികളെ പോലെ ഫ്ലാറ്റിലേക് തിരിച്ചു..
“ഡാ….”അവൾ എന്നോട് ചേർന്ന് ഇരുന്നു വിളിച്ചു…
“എന്താടി ” ഞാൻ തിരിച്ചു ചോദിച്ചു
“ഫുഡ് കഴിക്കണ്ടേ, എനിക്ക് നല്ല വിഷപ്പുണ്ട് “അവൾ പറഞ്ഞു ”
ഞങ്ങൾ പാളയം മാർകറ്റിൽ അടുത്ത് ഉള്ള തട്ടുകടയിലേക്ക് പോയി അവിടുന്ന് ദോശയും ഓംലെറ്റും കഴിച്ചു. ഒരുപാട് വൈകിയിരുന്നു ഞങ്ങൾ നേരെ ഫ്ലാറ്റിലേക് മടങ്ങി
കിടന്നു ഞാൻ
കിടക്കുമ്പോൾ ഞാൻ അവളെ ഇടക് പിടിക്കുകയും എന്നിലേക്കു ചേർക്കുകയും ഒക്കെ ചെയ്തു..
പരസ്പ്പരം ദീർഘാനേരം ചുംബിച്ചു
കൂടുതൽ മുന്നോട്ട് പോകാൻ നേരം അവൾ പറഞ്ഞു
“ഇന്നലത്തെ ക്ഷീണം തന്നെ മാറിയില്ലടാ പൊന്നു മോനെ ഒതുങ്ങി കിടക് ”
ഒടുവിൽ ഞങൾ ഉറങ്ങി പോയി..
അടുത്ത ദിവസം രാവിലെ. ഞാൻ ഉറക്കമുണരുമ്പോൾ മുന്നിൽ കണ്ണുനിറഞ്ഞ് നിൽക്കുന്ന ഷെറിനെ
ആണ് കാണുന്നത് ഞാൻ ഒരു ചെറുപുഞ്ചിരിയോടെ അവളുടെ കൈ പിടിച്ചു വലിച്ചു .
ഷെറിൻ കടുത്ത ദേഷ്യത്തോടെ: “എന്നെ തൊട്ടുപോകരുത്!” അവൾ നിന്നു വിറക്കുന്നുണ്ടായിരുന്നു
അവളുടെ ആ പ്രതികരണം എന്നെ വല്ലാതെ ഞെട്ടിച്ചു .
ഒന്നും മനസ്സിലാകാതെ ഞാൻ അമ്പരന്നു നിൽക്കുമ്പോൾ…
ഷെറിൻ (കൂടുതൽ ദേഷ്യത്തോടെ): “ആരാണ് ഈ തനു?”
അവളുടെ ആ ചോദ്യം എന്റെ ഉള്ളിൽ ഒരു അമ്പുപോലെ തറച്ചു . എനിക്കൊന്നും പറയാൻ കഴിയാതെ ഞാൻ അവളെത്തന്നെ നോക്കിനിന്നു.
ഷെറിൻ : “ആരാണ് എന്ന് നിന്നോട് അല്ലെ ചോദിച്ചത് ?”
എങ്ങനെയൊക്കെയോ പണിപ്പെട്ട് കാര്യങ്ങൾ പറഞ്ഞ് അവളെ ബോധ്യപ്പെടുത്താൻ ഞാൻ ശ്രമിച്ചു.
ഞാൻ: “അത്… എന്റെ ഇളയമ്മയുടെ മോളാണ് തൻഹ…”
ഷെറിൻ എന്റെ ഫോൺ എന്റെ നേർക്ക് നീട്ടി . ഫോണിന്റെ സ്ക്രീനിൽ ഞാനും തനുവും കോഴിക്കോട്ടേക്ക് വരുന്നതിന്റെ തലേദിവസം ഒരുമിച്ച് കിടന്നപ്പോൾ എടുത്ത ഒരു സെൽഫി ആയിരുന്നു.
ഷെറിൻ എന്റെ കോളറിൽ കേറി പിടിച്ചു എന്നിട്ട് ചോദിച്ചു
ഷെറിൻ : “ഇങ്ങനെ ആണോടാ നാറി … ഇളയമ്മയുടെ മോളുടെ കൂടെ കിടക്കുന്നത്?”
എങ്ങനെയെങ്കിലും ആ അവസ്ഥയിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി ഞാൻ വെപ്രാളത്തോടെ പറഞ്ഞു.
ഞാൻ : “അത്… അത് ഞങ്ങൾ വെറുതെ എടുത്തതാണ് ഷെറിൻ…”
അതുകേട്ട് അവൾ തനു എനിക്കയച്ച ബാക്കി മെസ്സേജുകൾ കൂടി തുറന്നു കാണിച്ചു. കോഴിക്കോട് വരുന്നതിന് തലേദിവസം രാത്രി ഞങ്ങൾ നൈറ്റ് ഡ്രൈവ് പോയതും, ഒരുമിച്ച് ഷവർമ കഴിച്ചതും, രാത്രി ഒന്നിച്ചു കിടന്നപ്പോഴുള്ള ഫോട്ടോകളും അതിലുണ്ടായിരുന്നു. ഏറ്റവും ഒടുവിലായി തനു അയച്ച ആ മെസ്സേജ് കൂടി അവൾ എനിക്ക് കാണിച്ചു തന്നു.
തനുവിന്റെ മെസ്സേജ് (സ്ക്രീനിൽ): “എന്താ മോനെ… എല്ലാം കഴിഞു ഒറ്റ പോക്ക് പോയത് ആണലോ… മറ്റവളെ കണ്ടപ്പോൾ നമ്മളെയൊക്കെ വേണ്ടാതായോ?”
ഷെറിൻ രോഷത്തോടെയും സങ്കടത്തോടെയും “നീ എന്നെ ചതിക്കുകയായിരുന്നല്ലേ? നിന്നെ വിശ്വസിച്ച് അല്ലേടാ ഞാൻ നിന്റെ കൂടെ…”
(ആ ചോദ്യത്തിന് എന്ത് മറുപടി പറയണമെന്നറിയാതെ ഞാൻ തലകുനിച്ച് ഇരുന്നു. ഷെറിൻ അവളുടെ ബാഗും മറ്റു സാധനങ്ങളും പാക്ക് ചെയ്യാൻ തുടങ്ങി.
ഞാൻ അവളുടെ അടുത്തേക്ക് ചെന്ന്, കുറ്റബോധത്തോടെ: “ഷെറിൻ… പ്ലീസ്, സോറി… ഞാൻ പറയുന്നതൊന്ന് കേൾക്ക്…”
“ഠപ്പേ”
അവൾ കടുത്ത ദേഷ്യത്തോടെ എന്റെ മുഖത്ത് ആഞ്ഞടിച്ചു.
ഷെറിൻ (പൊട്ടിത്തെറിച്ചുകൊണ്ട്): “നിനക്ക് നാണമില്ലേടാ ഇനിയും എന്നെ ചതിക്കാൻ നോക്കാൻ?”

Keep writing broo