മാന്ത്രിക നിലാവിലെ പെണ്ണടയാളങ്ങൾ – 4 8അടിപൊളി  

കാർ പതുക്കെ വീടിന്റെ പടിയിറങ്ങി മുന്നോട്ട് നീങ്ങി.

​യാത്രയിലുടനീളം ആരും കാര്യമായി ഒന്നും സംസാരിച്ചില്ല. ഉപ്പയും ഫ്രണ്ടും എന്തൊക്കെയോ ചെറിയ കാര്യങ്ങൾ സംസാരിക്കുന്നുണ്ടായിരുന്നെങ്കിലും എന്റെ ശ്രദ്ധ മുഴുവൻ ജനലിലൂടെ പുറത്തേക്ക് ഓടിമറയുന്ന കാഴ്ചകളിലായിരുന്നു. കാർ മുന്നോട്ട് പോകുന്തോറും എന്റെ നെഞ്ചിടിപ്പ് കൂടിക്കൂടി വരുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.

​എന്റെ മനസ്സിൽ മുഴുവൻ അവളായിരുന്നു… ഇന്ന് ഞാൻ കാണാൻ പോകുന്ന, എനിക്ക് തീർത്തും അപരിചിതയായ ആ പെൺകുട്ടി. അവളോട് എന്താണ് പറയേണ്ടത്?

എന്റെ ഇരുണ്ട ഭൂതകാലം ഞാൻ അവളോട് തുറന്നു പറയണമോ? അഞ്ചു വർഷം ഇരുട്ടറയിൽ ചങ്ങലകളിൽ കഴിഞ്ഞ ഒരുവനാണ് ഞാനെന്ന സത്യം അറിഞ്ഞാൽ അവൾക്ക് എന്നെ ഉൾക്കൊള്ളാൻ കഴിയുമോ? അതോ പേടിയോടെയും വെറുപ്പോടെയും എന്നെ നോക്കുമോ?

അതിലുപരി, എന്റെ ഉള്ളിൽ ഇപ്പോഴും ഷെറിന്റെ ഓർമ്മകൾ ബാക്കിയുണ്ട്. അവൾക്കായി മാറ്റിവെച്ച എന്റെ മനസ്സിൽ മറ്റൊരു പെൺകുട്ടിക്ക് സ്ഥാനം നൽകാൻ എനിക്ക് കഴിയുമോ?

ഈ ചോദ്യങ്ങളെല്ലാം എന്റെ തലച്ചോറിനെ വല്ലാതെ അസ്വസ്ഥമാക്കിക്കൊണ്ടിരുന്നു. എന്റെ മുഖത്തെ അസ്വസ്ഥതയും ഭയവും കണ്ടിട്ടാകണം, ഉമ്മ എന്റെ കൈകളിൽ മുറുകെ പിടിച്ചു. ഒന്നും പേടിക്കാനില്ല എന്ന് പറയുന്നതുപോലെയുള്ള ആ സ്പർശം എനിക്ക് ചെറിയൊരു ആശ്വാസം നൽകി.

​ഏകദേശം ഒരു മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ കാർ ഒരു ചെറിയ വീടിനു മുൻപിൽ എത്തി അവിടെ പ്രായം ചെന്ന ഒരാൾ നിൽപ്പുണ്ടായിരുന്നു

വാതിൽക്കൽ നിഴൽ അനങ്ങിയതും ഒരു നേരിയ പാദസരത്തിന്റെ ശബ്ദം അടുത്തേക്ക് വന്നതും കേട്ട് ഞാൻ അങ്ങോട്ടേക്ക് നോക്കി.

അപ്പോൾ വലിയുപ്പ വീണ്ടും സംസാരിച്ചു തുടങ്ങി.

​വലിയുപ്പ: “മോനെ… നിന്റെ ഉപ്പ പറഞ്ഞ സത്യങ്ങളെല്ലാം എനിക്കറിയാമെങ്കിലും, അവൾക്ക് ഇതിനെക്കുറിച്ചൊന്നും അറിയില്ല. വളരെ ചെറുപ്പത്തിൽ തന്നെ അവളുടെ ഉപ്പയും ഉമ്മയും ഒരു അപകടത്തിൽ മരിച്ചുപോയതാ. പിന്നെ ഈ വലിയുപ്പ മാത്രമായിരുന്നു അവൾക്ക് എല്ലാം. അനാഥത്വത്തിന്റെ ഒരുപാട് സങ്കടങ്ങൾ അനുഭവിച്ചു വളർന്ന കുട്ടിയാ അവൾ. ഞാൻ കൂടി പോയാൽ അവൾക്കു ആരും ഇല്ല.. നിന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച് ഞാനായിട്ട് അവളോട് ഒന്നും പറഞ്ഞിട്ടില്ല. അത് മോൻ തന്നെ അവളോട് പറയണം…”

​അദ്ദേഹം അത് പറഞ്ഞു നിർത്തിയതും അവൾ ആ മുറിയിലേക്ക് വന്നതും ഒരുമിച്ചായിരുന്നു. വളരെ ലളിതമായൊരു വേഷം.

മുഖത്ത് യാതൊരു ചമയങ്ങളുമില്ല.

പതുക്കെ തലതാഴ്ത്തി നടന്നുവന്ന അവൾ ഉമ്മയുടെ അടുത്തായി നിന്നു.

ഉമ്മ വളരെ സ്നേഹത്തോടെ അവളുടെ കൈകൾ ചേർത്തുപിടിച്ചു.

​ഞാൻ അവളെ തന്നെ നോക്കി

പാകത്തിന് ഉയരവും തടിയും ഒക്കെ ഉള്ള ഒരു കൊച്ചു സുന്ദരി

വലിയുപ്പയുടെ വാക്കുകൾ ഓർത്തപ്പോൾ എനിക്ക് ലഭിച്ച ആശ്വാസം അപ്പോഴേക്കും മാഞ്ഞുപോയിരുന്നു. വീണ്ടും എന്റെ നെഞ്ചിടിപ്പ് കൂടി.

കാരണം അവൾക്കിതൊന്നും അറിയില്ലല്ലോ! സത്യങ്ങൾ അറിയുമ്പോൾ അവൾ എന്നെ എങ്ങനെയാകും നോക്കിക്കാണുക? എന്നെ സ്വീകരിക്കുമോ അതോ വെറുക്കുമോ?

പക്ഷെ ആദ്യ കാഴ്ച്ചയിൽ തന്നെ എനിക്ക് എന്തോ ഒരു ഇഷ്ട്ടം അവളോട് തോന്നി..

​അവൾ മെല്ലെ മുഖമുയർത്തി എന്നെ ഒന്ന് നോക്കി. ആ കണ്ണുകളിൽ വല്ലാത്തൊരു നിഷ്കളങ്കതയുണ്ടായിരുന്നു.

മാതാപിതാക്കൾ നഷ്ടപ്പെട്ടതിന്റെ, ഒരുപാട് സങ്കടങ്ങൾ ഒളിപ്പിച്ചുവെച്ചതുപോലെയുള്ള ആ കണ്ണുകൾ കണ്ടപ്പോൾ എനിക്കെന്തോ അവളെ വല്ലാതെ പരിചിതമുള്ളതുപോലെ തോന്നി.

​അപ്പോഴാണ് ഉപ്പ എന്നോട് ചോദിച്ചത്:

​ഉപ്പ: “ഷാൻ… നിങ്ങൾക്ക് രണ്ടുപേർക്കും കൂടി കുറച്ചുനേരം ഒന്ന് സംസാരിക്കണോ?”

സംസാരിക്കാനായി അടുത്തുള്ള ചെറിയൊരു മുറിയിലേക്ക് നടന്നു. എന്റെ മുൻപിൽ വളരെ പതുക്കെ, തലതാഴ്ത്തിയാണ് അവൾ നടന്നിരുന്നത്. അപ്പോഴാണ് ഞാൻ അവളെ കൂടുതൽ വ്യക്തമായി ശ്രദ്ധിച്ചത്.

വളരെ  ഒതുക്കം ഉള്ള ഒരു പ്രകൃതം. .ഒരു ഇളം നീല നിറത്തിലുള്ള ലളിതമായ ചുരിദാറായിരുന്നു വേഷം.പാകത്തിന് തടി.. ഒതുങ്ങി ഉൽക്ക നടത്തം ആണെങ്കിലും നല്ല ഷേപ്പ് ഉള്ള ബോഡി. തലവഴിയെ ഇട്ടിരുന്ന ഷാളിനുള്ളിലൂടെ അവളുടെ വെളുത്ത മുഖം കൂടുതൽ തിളങ്ങുന്നതായി എനിക്ക് തോന്നി.

1 Comment

Add a Comment
  1. Keep writing broo

Leave a Reply

Your email address will not be published. Required fields are marked *