അവർ അത് എന്റെ ബിസിനസ്സ് ബുദ്ധിയാണെന്ന് കരുതി ആവേശത്തിലായപ്പോൾ, എന്റെ ചിന്തകൾ മുഴുവൻ വീണ്ടും ആ നീലവെളിച്ചത്തിലേക്കാണ് പോയത്. കണ്ണടച്ചപ്പോൾ എന്റെ മുന്നിൽ തെളിഞ്ഞ ആ കളിപ്പാട്ടങ്ങളും, ഈ ആശുപത്രിയും തമ്മിലുള്ള ബന്ധം…
ആ വെളിച്ചം വെറുമൊരു തോന്നലല്ലെന്നും, എന്നെ പുതിയൊരു ജീവിതത്തിലേക്ക് കൈപിടിച്ചു നടത്താൻ എവിടെനിന്നോ എത്തിയതാണെന്നും എനിക്ക് ഉറപ്പായി.
അതിനുപിന്നിൽ ഷെറിന്റെ സ്നേഹമായിരിക്കുമോ? ഞാൻ പതുക്കെ കണ്ണുകളടച്ച് അവളോട് മനസ്സുകൊണ്ട് നന്ദി പറഞ്ഞു.
എന്റെ മുഖത്ത് വന്നിട്ടുള്ള ആ പഴയ തിളക്കവും സന്തോഷവും കണ്ട് അബിയും അജുവും പരസ്പരം നോക്കി ചിരിച്ചു.
അബി: “എന്തായാലും ഐഡിയ സൂപ്പർ ആണ്. ഉപ്പയോട് നമുക്കിത് തന്നെ പറയാം.
ഇനി പണി തുടങ്ങാം.. എല്ലാം പെട്ടന്ന് ആവണം
ഞാൻ (വലിയൊരു ആവേശത്തോടെ): “അപ്പൊ ഫിക്സ് ചെയ്യുകയല്ലേ? നമുക്കിവിടെ തന്നെ തുടങ്ങാം!”
എന്റെ ആ വാക്കുകൾ കേട്ട് അവർ രണ്ടുപേരും സന്തോഷത്തോടെ എന്റെ കൈകളിൽ ചേർത്തുപിടിച്ചു. ശൂന്യതയ്ക്ക് ശേഷം, എന്റെ ജീവിതത്തിൽ കൃത്യമായൊരു പുതിയ ലക്ഷ്യം പിറക്കുകയായിരുന്നു…
ഞങ്ങൾ ആവേശത്തോടെ കടയുടെ ഷട്ടർ പൂട്ടി വീട്ടിലേക്ക് മടങ്ങി. എന്റെ മനസ്സിൽ മുഴുവൻ ആ ബേബി ഷോപ്പിനെക്കുറിച്ചുള്ള പ്ലാനുകളായിരുന്നു. ഒപ്പം, എന്റെ ജീവിതത്തിൽ പുതിയൊരു ലക്ഷ്യം കിട്ടിയതിന്റെ വല്ലാത്തൊരു സന്തോഷവും എനിക്കുണ്ടായിരുന്നു.
വീട്ടിലെത്തുമ്പോൾ ഉപ്പയും ഇക്കയും ഉമ്മറത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു. കാറിൽ നിന്നിറങ്ങി വരുന്ന ഞങ്ങളുടെ മുഖത്തെ വലിയ സന്തോഷവും ആവേശവും കണ്ട് ഉപ്പ ചോദിച്ചു:
ഉപ്പ: “എന്താടാ മൂന്നാൾക്കും കൂടി ഇത്ര വലിയ സന്തോഷം? കട കണ്ടിട്ട് ഇഷ്ടപ്പെട്ടോ?”
ഞാൻ അബിയെയും അജുവിനെയും നോക്കി. അവർ എനിക്ക് തന്നെ പറയാൻ അവസരം നൽകിക്കൊണ്ട് ചിരിയോടെ നിന്നു.
ഞാൻ: “ഉപ്പാ… കട എനിക്ക് ഒരുപാട് ഇഷ്ടമായി. നമ്മൾ അവിടെ എന്ത് തുടങ്ങണം എന്നതിനെപ്പറ്റിയും ഞാനൊരു തീരുമാനമെടുത്തു.”
ഇക്ക: “അത്ര പെട്ടെന്ന് തീരുമാനിച്ചോ? എന്ത് തുടങ്ങാനാ പ്ലാൻ?”
ഞാൻ: “അവിടെയൊരു ബേബി ഷോപ്പ് തുടങ്ങിയാലോ എന്നാ ഞാൻ ആലോചിക്കുന്നത്. കുട്ടികൾക്കുള്ള ഡ്രസ്സും കളിപ്പാട്ടങ്ങളും മാത്രം കിട്ടുന്ന ഒരു കട. ആ ബിൽഡിംഗിന്റെ തൊട്ടുപുറകിലായി വലിയൊരു ഗൈനക്കോളജി
ആശുപത്രിയുണ്ടല്ലോ. അതുകൊണ്ട് തീർച്ചയായും ആ കട അവിടെ നന്നായി പോകും.”
എന്റെ ആ വാക്കുകൾ കേട്ട് ഉപ്പയും ഇക്കയും ഒരു നിമിഷം അക്ഷരങ്ങൾ കിട്ടാതെ പരസ്പരം നോക്കി. കഴിഞ്ഞ കുറെ വർഷം ഒരു ഇരുട്ടറയിൽ സമനില തെറ്റി കിടന്നിരുന്ന എന്റെ തലച്ചോറിൽ നിന്ന് ഇത്ര കൃത്യമായൊരു ബിസിനസ്സ് പ്ലാൻ വന്നത് അവരെ ശരിക്കും അതിശയിപ്പിച്ചിരുന്നു. ഇക്ക ഓടിവന്ന് എന്റെ തോളിൽ ഇറുകെ പിടിച്ചു.
ഇക്ക: ഇത് പൊളിക്കും…!”
(ഉപ്പയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു. ഉപ്പ എന്റെ അടുത്തേക്ക് വന്ന് എന്റെ കൈകളിൽ ചേർത്തുപിടിച്ചു.
ഉപ്പ: (ഇടറിയ ശബ്ദത്തിൽ) “പടച്ചോന് സ്തുതി! മോനെ… നീ എന്ത് പറഞ്ഞാലും ഉപ്പ അതിന് കൂടെയുണ്ട്. നമുക്ക് നാളെ തന്നെ പണി തുടങ്ങാം. കടയിലേക്കുള്ള സാധനങ്ങളൊക്കെ എവിടുന്നാ എടുക്കേണ്ടത് എന്ന് l ഇപ്പൊത്തന്നെ അന്വേഷിച്ചു തുടങ്ങിക്കോളു”
സംസാരം കേട്ട് അടുക്കളയിൽ നിന്ന് ഉമ്മയും ഷമീമ താത്തയും ഉമ്മറത്തേക്ക് വന്നു. ഷമീമ താത്തയുടെ കയ്യിലിരുന്ന മോൾ എന്നെ കണ്ട് കൈകൾ നീട്ടി ചിരിച്ചു. ഞാൻ വേഗം അവളെ വാരിയെടുത്തു.
ഉമ്മ: “എന്താ എല്ലാവർക്കും കൂടി ഇത്ര വലിയ സന്തോഷം?”
ഉപ്പ ഉമ്മയോടായി എന്റെ ബിസിനസ്സ് ഐഡിയയെക്കുറിച്ച് പറഞ്ഞു. എന്റെ ഒരു ചെറിയ തീരുമാനത്തിൽ ആ വീടാകെ സന്തോഷം കൊണ്ട് നിറയുന്നത് ഞാൻ അത്ഭുതത്തോടെ നോക്കിനിന്നു. ഉമ്മ വന്ന് എന്റെ നെറ്റിയിൽ സ്നേഹത്തോടെ ഉമ്മ വെച്ചു.
എല്ലാം ശരിയായ വഴിയിലാണ് പോകുന്നതെന്ന തോന്നൽ എന്റെ ഉള്ളിൽ വലിയൊരു സമാധാനം നൽകി. എന്റെ പുതിയ യാത്രയിൽ എനിക്ക് കരുത്തായി ഈ കുടുംബവും കൂട്ടുകാരും ഒപ്പമുണ്ടെന്നത് എന്റെ ആത്മവിശ്വാസം ഇരട്ടിയാക്കി…

Keep writing broo