മൂന്നു മാസത്തെ തുടർച്ചയായ ഓട്ടപ്പാച്ചിലിനൊടുവിൽ ആ ദിവസം വന്നെത്തി. ഞങ്ങളുടെ പുതിയ കടയുടെ ഉദ്ഘാടന ദിവസം. അബിയും അജുവും ഞാനും രാവും പകലും കഷ്ടപ്പെട്ടാണ് ഇത്രയും വേഗത്തിൽ കടയുടെ പണികളെല്ലാം തീർത്തത്.
ടൗണിലെ ആ കടമുറി ഇപ്പോൾ പൂർണ്ണമായും മാറിയിരുന്നു. കുട്ടികൾക്കുള്ള വർണ്ണപ്പകിട്ടാർന്ന ഉടുപ്പുകളും, പലവിധത്തിലുള്ള കളിപ്പാട്ടങ്ങളും കൊണ്ട് ആ മുറി നിറഞ്ഞിരുന്നു.
കടയുടെ മുൻവശത്ത് മനോഹരമായ അക്ഷരങ്ങളിൽ പുതിയൊരു ബോർഡ് വെച്ചിരുന്നു.
“Blue Moon baby Shop”
വർഷങ്ങളുടെ എന്റെ ഇരുണ്ട ജീവിതത്തിൽ നിന്ന് നിറങ്ങളിലേക്കുള്ള എന്റെ യാത്ര പോലെയായിരുന്നു ആ കടയുടെ രൂപമാറ്റ.
രാവിലെ തന്നെ ഉപ്പയും ഉമ്മയും ഷമീമ താത്തയും മോളും ഒക്കെ എത്തിയിരുന്നു. എന്റെ രണ്ട് വശത്തുമായി എന്റെ ഏറ്റവും വലിയ കരുത്തായ അബിയും അജുവും നിന്നു. എന്റെ നെഞ്ചിടിപ്പ് വല്ലാതെ കൂടിയിരുന്നു.
കടയുടെ മുന്നിൽ കെട്ടിയ റിബൺ മുറിക്കാൻ ഉപ്പ എനിക്ക് കത്രിക നീട്ടി. എല്ലാവരും എന്നെത്തന്നെ നോക്കി നിൽക്കുകയാണ്. ഞാൻ ആ കത്രിക വാങ്ങിയിട്ട് എന്റെ കയ്യിലിരുന്ന ഇക്കയുടെ മോൾക്ക് നേരെ പിടിച്ചു.
എന്നിട്ട് അവളുടെ ആ കുഞ്ഞിക്കൈകൾ ചേർത്തുപിടിച്ച് ഞാൻ ആ റിബൺ മുറിച്ചു.
എല്ലാവരും സന്തോഷത്തോടെ കയ്യടിച്ചു. നിറകണ്ണുകളോടെ ഞാൻ ആ കടയിലേക്ക് വലതുകാൽ വെച്ച് കയറി. അവിടെയുള്ള ഓരോ കളിപ്പാട്ടങ്ങളിലേക്കും നോക്കുമ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറയുന്നുണ്ടായിരുന്നു.
ഞാൻ പതുക്കെ ചെന്ന് ആ ക്യാഷ് കൗണ്ടറിലെ കസേരയിൽ ഇരുന്നു. ഉപ്പയും ഉമ്മയും വന്ന് എന്റെ തലയിൽ തൊട്ട് അനുഗ്രഹിച്ചു. ഉമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ തന്നെ തൊട്ടുപിറകിലെ ഗൈനക്കോളജി ആശുപത്രിയിൽ നിന്നും ഒരു ഗർഭിണിയായ സ്ത്രീയും ഭർത്താവും കടയിലേക്ക് വന്നു. ഞങ്ങളുടെ ആദ്യത്തെ കസ്റ്റമർ! അവർ വന്ന് ഒരു ചെറിയ കുഞ്ഞുടുപ്പും ഒരു വെളുത്ത ടെഡിബെയറും എടുത്തു.
ക്യാഷ് കൗണ്ടറിൽ വെച്ച് ആദ്യത്തെ വില്പന നടത്തുമ്പോൾ എന്റെ കൈകൾ നേരിയതായി വിറയ്ക്കുന്നുണ്ടായിരുന്നു. ആ വെളുത്ത ടെഡിബെയർ അവർക്ക് പാക്ക് ചെയ്ത് നൽകുമ്പോൾ എന്റെ മനസ്സിൽ ഷെറിന്റെ മുഖമായിരുന്നു. കോഴിക്കോട്ടെ ആ ഫ്ലാറ്റിൽ അവൾ നെഞ്ചോട് ചേർത്തുപിടിച്ചിരുന്ന അതേപോലെയുള്ള ഒരു ടെഡിബെയർ… അവൾക്കേറ്റവും ഇഷ്ടമുള്ള സാധനങ്ങൾ വിൽക്കുന്ന ഒരു കടക്കാരനായി ഞാൻ മാറിയിരിക്കുന്നു!
അവർ സന്തോഷത്തോടെ സാധനങ്ങൾ വാങ്ങി പോകുമ്പോൾ, കടയുടെ ജനലിലൂടെ പുറത്തേക്ക് വന്ന ഇളംവെയിലിലേക്ക് ഞാൻ നോക്കി. ആ നീലവെളിച്ചം എനിക്ക് കാണിച്ചുതന്ന വഴി ശരിയായിരുന്നുവെന്ന് എന്റെ മനസ്സ് എന്നോട് മന്ത്രിക്കുന്നുണ്ടായിരുന്നു…
ടോയ് ഷോപ്പിലെ തിരക്കുകളും പുതിയ ജീവിതവുമായി ഏകദേശം ഒരു വർഷം വളരെ വേഗത്തിൽ കടന്നുപോയി. ഒരു വർഷത്തെ കഠിന പ്രയത്നത്തിനും ചിട്ടയായ ജീവിതത്തിനും ശേഷം, അന്ന് ഞങ്ങൾ വീണ്ടും ഡോക്ടറെ കാണാൻ പോയി.
എന്നെ വിശദമായി പരിശോധിച്ച ശേഷം വളരെ സന്തോഷത്തോടെയാണ് ഡോക്ടർ സംസാരിച്ചത്.
ഡോക്ടർ: “ഷാൻ… ഇനി താൻ ഇങ്ങോട്ട് വരണമെന്നില്ല. തന്റെ ബിസിനസ്സും കാര്യങ്ങളുമെല്ലാം വളരെ നന്നായി പോകുന്നുണ്ടെന്ന് ഉപ്പ പറഞ്ഞു. താനത് വളരെ ഭംഗിയായി ചെയ്യുന്നുമുണ്ട്. താനിപ്പോൾ ഒരു പേഷ്യന്റ് അല്ല, പൂർണ്ണമായും ഓക്കെയാണ്. ധൈര്യമായിട്ട് മുന്നോട്ട് പോവുക. ഇനി എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ മാത്രം നമ്മൾ കണ്ടാൽ മതി.”
ഡോക്ടറുടെ ആ വാക്കുകൾ കേട്ടപ്പോൾ ഉപ്പയുടെയും ഉമ്മയുടെയും കണ്ണുകൾ നിറഞ്ഞിരുന്നു.
ആശുപത്രിയിൽ നിന്നും വലിയൊരു ആശ്വാസത്തോടെ ഞങ്ങൾ കാറിൽ തിരികെ വരികയായിരുന്നു. ഞാൻ ആയിരുന്നു വണ്ടി ഓടിച്ചിരുന്നത്. ഉമ്മ പുറകിലെ സീറ്റിലുണ്ടായിരുന്നു. കാർ മുന്നോട്ട് പോകുന്നതിനിടയിൽ ഉമ്മ പെട്ടെന്ന് എന്നോടായി ചോദിച്ചു:)
ഉമ്മ: “മോനു … ഞാൻ ചോദിക്കാൻ വിചാരിക്കുകയായിരുന്നു, നമുക്കിനി നിനക്കൊരു കല്യാണം നോക്കണ്ടേ?”

Keep writing broo