വലിയമ്മ: “ഞാൻ വിളക്കും പിടിച്ച് മുന്നേ നടക്കും കണ്ണൻ വാളുമായി പുറകെ നടക്കണം നീ ഞങ്ങളുടെ നടുക്ക് നടക്കണം,” എന്ന് ചെറിയമ്മയോട് പറഞ്ഞു.
വലിയമ്മ തുടർന്നു: “ഇവിടുന്ന് ഇറങ്ങിക്കഴിഞ്ഞാൽ പിന്നെ ആരും ഒന്നും ഉരിയാടുവാൻ പാടില്ല. അവിടെച്ചെന്ന് പ്രാർത്ഥിച്ചുകഴിഞ്ഞു ഈ വിളക്ക് അവിടുത്തെ കൽവിളക്കിന് മുകളിൽ വെക്കണം. ശേഷം തിരിഞ്ഞുനോക്കാതെ നടക്കണം. എന്തൊക്കെ കേട്ടാലും തിരിഞ്ഞുനോക്കാനോ തമ്മിൽ മിണ്ടാനോ പാടില്ല ആരും…..
തിരിച്ചുനടക്കുമ്പോൾ കണ്ണൻ മുൻപിലും നീ നടുവിലും ഞാൻ പുറകിലും ആയിവേണം നടക്കാൻ. തിരികെ വന്ന് പൂജാമുറിയിൽ കയറിയ ശേഷം മാത്രമേ ഇനി മിണ്ടാവൂ…”ഇതും പറഞ്ഞ് വലിയമ്മ മുൻപോട്ട് നടന്നു. പുറകിൽ ചെറിയമ്മയും, അതിനു പുറകിൽ ഞാനും വാളും പിടിച്ച് നടന്നു.
പുറത്ത് നല്ല നിലാവുണ്ട്. മുൻപോട്ട് ചെല്ലുംതോറും നിലാവ് കുറഞ്ഞു കുറഞ്ഞു വന്നു. ഇപ്പോൾ ഞങ്ങൾ ആ കാടുപിടിച്ച വഴിയിലൂടെ നടക്കുവാൻ തുടങ്ങി. ചുറ്റും നല്ല ഇരുട്ട് ആകെ ആ വിളക്കിന്റെ വെട്ടം മാത്രമാണ് ഞങ്ങൾക്ക് ആകെ
ആശ്വാസം.
അന്തരീക്ഷത്തിൽ കാട്ടുചെടികളുടെയും ഈർപ്പമുള്ള മണ്ണിന്റെയും ഒരു പ്രത്യേക മണം തങ്ങിനിന്നിരുന്നു.
പെട്ടെന്നാണ് കാടിന്റെ ഉള്ളിൽ നിന്നും ഉണങ്ങിയ ഇലകൾ ഞെരിഞ്ഞമരുന്ന ശബ്ദം കേട്ടത്! ആരോ ഞങ്ങളുടെ ഒപ്പം തന്നെ കാട്ടിലൂടെ നടന്നു വരുന്നതുപോലെ തോന്നി. ഞാൻ അറിയാതെ കൈയിലെ വാളിൽ കുറച്ചുകൂടി മുറുക്കിപ്പിടിച്ചു.
പെട്ടെന്ന് മരങ്ങൾക്കിടയിൽ നിന്നും ഒരു മൂങ്ങ ഭയാനകമായ ശബ്ദത്തിൽ കൂകിപ്പറന്നു പോയി. ചെറിയമ്മ ഭയം കൊണ്ട് ഒന്ന് ഞെട്ടുന്നത് ഞാൻ കണ്ടു.
കുറച്ചു ദൂരം കൂടെ ചെന്നപ്പോൾ ഞങ്ങളെ പിന്തുടർന്ന ആ ശബ്ദം നിലച്ചു…. ഞാൻ മുൻപിൽ നോക്കുമ്പോൾ കട്ടിൽ ഉള്ള സ്ഥലം ആയി ഞങ്ങൾ അങ്ങോട്ട് കടന്നു. അവിടെ എത്തിയപ്പോൾ ഞങ്ങൾ കൊണ്ടുവന്ന വിളക്കിന്റെ പ്രഭാവം പെട്ടെന്ന് കൂടി വന്നു. എല്ലാ വശത്തുനിന്നും ആ വെളിച്ചം അവിടെയാകെ നിറഞ്ഞുനിന്നു.
വലിയമ്മ കിഴക്കോട്ടു തിരിഞ്ഞുനിന്ന് വിളക്കുമായി പ്രാർത്ഥിക്കാൻ തുടങ്ങി. ഞങ്ങളെ നോക്കി ആംഗ്യം കാണിച്ചതും ഞങ്ങളും അങ്ങനെതന്നെ നിന്ന് പ്രാർത്ഥിക്കുവാൻ തുടങ്ങി.
ഞാൻ കുറച്ചുനേരം കണ്ണടച്ചുനിന്ന് പ്രാർത്ഥിച്ചിട്ട് പതുക്കെ കണ്ണ് തുറന്ന് ചെറിയമ്മയെ നോക്കി. ചെറിയമ്മ കണ്ണുകൾ അടച്ച് നിൽക്കുകയാണ്. ആ കണ്ണുകളിൽ നിന്നും കണ്ണീർത്തുള്ളികൾ താഴേക്ക് വീഴുന്നുണ്ടായിരുന്നു.
അത് കണ്ടപ്പോൾ എനിക്ക് വല്ലാത്ത സങ്കടം തോന്നി. ഞാൻ ഒന്നുകൂടി മനസ്സുരുകി പ്രാർത്ഥിച്ചു: “ദൈവമേ, എന്റെ സ്വത്ത് എന്താണോ പ്രാർത്ഥിക്കുന്നത് അത് അവിടുന്ന് നടത്തിക്കൊടുക്കണേ… ഞങ്ങളെ കൈവിടരുതേ…”
പെട്ടെന്ന് ഞങ്ങളെ തലോടിക്കൊണ്ട് ഒരു മന്ദമാരുതൻ വീശി.
മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം തോന്നി. ഞാൻ പ്രാർത്ഥിച്ചത് ആരോ കേട്ടതുപോലെയുള്ള ഒരു വലിയ സംതൃപ്തിയായിരുന്നു ഉള്ളിൽ നിറയെ…
വലിയമ്മ പ്രാർത്ഥന കഴിഞ്ഞ് മുന്നോട്ടു
നടന്നു ആ കൽവിളക്കിനു മുന്നിൽ വന്നു നിന്നു ചെറിയമ്മേ നോക്കി… ചെറിയമ്മ ചെന്ന് ആ വിളക്ക് വാങ്ങി അവിടുത്തെ കൽവിളക്കിന് മുകളിലേക്ക് ഭക്തിയോടെ എടുത്തു വെച്ചു.
പെട്ടന്ന് ആ കൽവിളക്കിൽ ഒരുപാടു ദീപങ്ങൾ തെളിഞ്ഞു…. വലിയമ്മ ഞങ്ങളെ നോക്കി തിരിച്ചുനടക്കാനായി ആംഗ്യം കാണിച്ചു.
വലിയമ്മ പറഞ്ഞ നിർദ്ദേശം എന്റെ മനസ്സിൽ വ്യക്തമായി ഉണ്ടായിരുന്നു: “തിരിച്ചു നടക്കുമ്പോൾ കണ്ണൻ മുൻപിലും നീ നടുക്കും ഞാൻ പുറകിലും ആയി വേണം നടക്കാൻ…”
ഞാൻ കൈയിൽ വാളുമായി മുന്നിൽ നടക്കാൻ തുടങ്ങി. എന്റെ തൊട്ടുപുറകിലായി ചെറിയമ്മയും, അതിനു പുറകിൽ വലിയമ്മയും നടന്നു. “എന്തൊക്കെ കേട്ടാലും തിരിഞ്ഞുനോക്കാനോ തമ്മിൽ മിണ്ടാനോ പാടില്ല…” വലിയമ്മയുടെ ആ വാക്കുകൾ എന്റെ കാതുകളിൽ മുഴങ്ങിക്കൊണ്ടിരുന്നു.
കുറച്ചു ദൂരം മുന്നോട്ട് നടന്നപ്പോൾ, എന്റെ തൊട്ടുപുറകിൽ ചെറിയമ്മയും വലിയമ്മയും നടക്കുന്ന ശബ്ദം പെട്ടെന്ന് നിലച്ചതുപോലെ തോന്നി.

അടിപൊളി മുലകൾ ആയിരുന്നു
❤️❤️❤️