പെട്ടെന്ന് മുന്നിൽ എന്തിലോ കാല് തട്ടി. ഞാൻ വിളക്കുമായി താഴെ വീണു.
വിളക്ക് അണഞ്ഞുപോയി!
പേടിച്ച് എന്റെ ബോധം പോകുമെന്നുതന്നെ തോന്നി.
കണ്ണുകൾ താനേ അടഞ്ഞുപോകുന്നു.
അപ്പോഴാണ് കാതിൽ ആരോ വിളിക്കുന്നതുപോലെ തോന്നിയത്.
“ദേവാ… ദേവാ…”
വീണ്ടും ആ ശബ്ദം.
“ഞാനാ… കണ്ണ് തുറക്ക് ദേവാ… ദേവാ…
ഇത് ഞാനാ…”
ഒരുനിമിഷം നിശ്ശബ്ദത. പിന്നെ വീണ്ടും ആ ശബ്ദം മുഴങ്ങി.
“ദേവാ… ഇത് ഞാനാ… ദേവപ്രതാപൻ! കണ്ണ് തുറക്ക് ദേവാ…”
എന്റെ കാതുകളിൽ ആ വിളി വീണ്ടും മുഴങ്ങി. ഞാൻ പതിയെ കണ്ണുകൾ തുറന്നു. മുന്നിൽ ഒരാൾ എനിക്ക് കൈ നീട്ടി എന്നെ എഴുന്നേൽപ്പിക്കുന്നു.
കണ്ണിൽ എല്ലാം ഒരു മങ്ങൽപോലെ തോന്നി.
അയാൾ എന്നെയും കൂട്ടി വേഗത്തിൽ അവിടെ നടന്നു. എനിക്ക് ഒന്നും വ്യക്തമായി കാണാൻ കഴിയുന്നില്ല. ഞാൻ എവിടേക്കാണ് പോകുന്നതെന്നും അറിയില്ല.
അയാൾ എന്നെയും കൂട്ടി നടന്ന് എവിടെയോ ഒരു മുറിയിലെത്തി.
വീണ്ടും എന്റെ കാതിൽ ഒരു മുഴക്കംപോലെ ആ ശബ്ദം കേട്ടു.
“ദേവാ… ഇവിടുന്ന് ഇടത്തോട്ട് പോകുക. പടികൾ കയറി മുകളിൽ ചെന്നാൽ നിന്റെ സാമ്രാജ്യമാണ്. പെട്ടെന്ന് ആയിക്കോട്ടെ. ദേവി പേടിച്ചുതുടങ്ങും. വേഗം ചെല്ല്!”
കാതിലെ ആ മുഴക്കം പതിയെ നിലച്ചു. മുന്നിൽ കണ്ടിരുന്ന രൂപവും അപ്രത്യക്ഷമായി. മനസ്സിൽ ആരോ പറയുന്നതുപോലെ തോന്നി.
ഇടത്തോട്ട് പോകുക… പടികൾ കയറുക…
ഞാൻ കണ്ണുകൾ വലിച്ചുതുറന്ന് ഇടത്തോട്ട് നടന്നു. പടികൾ കയറി മുകളിലെത്തി.
അവിടെ കണ്ട വാതിൽ തുറന്ന് അകത്തുകയറി.
ചുറ്റും മാറാല പിടിച്ചുകിടക്കുന്ന വിശാലമായ ഒരു മുറി. ചുമരുകളിൽ കുറെ ചിത്രങ്ങൾ. എല്ലാം മാറാല കയറി പൊടിപിടിച്ച് കിടക്കുന്നു.
ഞാൻ ചുറ്റും നടന്നു.
അപ്പോഴാണ് തിരുമേനി പറഞ്ഞ കാര്യം ഓർമ വന്നത്.
ചുറ്റും നോക്കിയപ്പോൾ ആകെ ഒരു പെട്ടി മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. ഞാൻ അതു തുറന്നു.
അതിന്റെ ഉള്ളിൽ വേറെ രണ്ടു പെട്ടികൾ! ഇതായിരിക്കും തിരുമേനി പറഞ്ഞത്.
അങ്ങനെ കരുതി ഞാൻ ആ
രണ്ടു പെട്ടികളും എടുത്തു.
വീണ്ടും അവിടമാകെ ഒന്ന് ചുറ്റിനടന്നു. അപ്പോഴാണ് അവിടെ മറ്റൊരു വാതിൽ കണ്ടത്. ഞാൻ അതു തുറന്ന് പുറത്തേക്കിറങ്ങി.
ഇത്… ഈ മുറി…
എനിക്ക് ഈ മുറി നല്ല പരിചയമുള്ളതുപോലെ തോന്നി.
അവിടെനിന്നും പുറത്തേക്ക് വന്നപ്പോൾ വളരെ വിശാലമായ ഒരു ഇടനാഴി.
അവിടെനിന്ന് മുന്നോട്ടു നോക്കിയപ്പോൾ അങ്ങ് ദൂരെ കുട്ടേട്ടൻ നിൽക്കുന്നത് കണ്ടു. അത്… അത് കളപ്പുരയല്ലേ?
അപ്പോൾ ഞാൻ നിൽക്കുന്നത് കളപ്പുര മാളികയിലാണോ?
എനിക്ക് ആകെ അത്ഭുതം തോന്നി.
ഞാൻ വേഗം വന്ന വഴിയിലൂടെ തിരികെ ആ മുറിയിലെത്തി. അവിടെനിന്ന് പെട്ടികൾ എടുത്തു. വാതിലുകളെല്ലാം അടച്ച് നിലവറയിലേക്കുള്ള വഴിയിലെത്തി.
അവിടെ കണ്ട കാഴ്ച കണ്ട് ഞാൻ കണ്ണുമിഴിച്ചു നിന്നുപോയി.
ഞാൻ ഇങ്ങോട്ട് വന്നപ്പോൾ ഇരുണ്ടുകിടന്നിരുന്ന ആ വഴി ഇപ്പോൾ ഇരുവശത്തും ദീപങ്ങൾ തെളിഞ്ഞ് മനോഹരമായിരിക്കുന്നു!
എന്റെ നടത്തത്തിന് അറിയാതെ വേഗം കൂടി.
ഞാൻ നടന്ന് നടന്ന് ഇറങ്ങിവന്ന പടികളിലെത്തി. ഒന്നുകൂടി തിരിഞ്ഞുനോക്കി. ആ ദീപങ്ങൾ അങ്ങനെത്തന്നെ പ്രകാശിച്ചുനിൽക്കുന്നു.
ഞാൻ പടികൾ കയറി. പുറകിൽ ആരോ എന്നെ നോക്കുന്നതുപോലെ തോന്നി. ഞാൻ തിരിഞ്ഞുനോക്കി. ആരുമില്ല!
വീണ്ടും മുന്നോട്ടു നടന്നു. ആ വാതിൽ തള്ളിനീക്കി അകത്തുകയറി.
നോക്കുമ്പോൾ അവർ നാലുപേരും അവിടെയുണ്ട്.
എല്ലാവരുടെയും മുഖത്ത് ആകെ ഭയം.
ചെറിയമ്മയുടെ കണ്ണുകൾ കരഞ്ഞുകലങ്ങിയിരിക്കുന്നു.
ഞാൻ അവിടേക്ക് വരുന്നത് കണ്ടതും ചെറിയമ്മ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. “പേടിച്ചുപോയി ഉണ്ണീ… എവിടെയായിരുന്നു നീ?”
ഞാൻ: “ഞാൻ തിരുമേനി പറഞ്ഞ പെട്ടി എടുക്കാൻ പോയതാ.”
അതും പറഞ്ഞ് ഞാൻ തിരുമേനിയെ നോക്കി.
അദ്ദേഹം ആകെ അന്ധാളിച്ചുനിൽക്കുകയാണ്.
ചെറിയമ്മ എന്നിൽനിന്ന് മാറിയതും
ഞാൻ മുന്നോട്ടുവന്നു. അപ്പോഴേക്കും ഞാൻ കയറിവന്ന കതക് തനിയെ അടഞ്ഞു.
തിരുമേനി: “ഉണ്ണിയോട് അതാ വഴി എന്ന് ആരാണ് പറഞ്ഞത്?”

അടിപൊളി മുലകൾ ആയിരുന്നു
❤️❤️❤️