ഞാൻ: “ആ അറിവ് എന്താണെന്ന് പറ.”
ചെറിയമ്മ: “അങ്ങനെ ഇപ്പോൾ പറഞ്ഞുതരാൻ എനിക്കും അറിയില്ല.”
ഞാൻ: “എന്താ സ്വത്തേ?”
ചെറിയമ്മ: “പൊന്നേ… എനിക്ക് അറിഞ്ഞാൽ ഞാൻ പറയാം. ഇനി പൊന്നാണ് ആദ്യം അറിയുന്നതെങ്കിൽ എന്നോടും കൂടി പറയണം.”
ഞാൻ: “പോ, ചുമ്മാ എന്നെ പറ്റിക്കാതെ.”
ചെറിയമ്മ: “പറ്റിച്ചതല്ല പൊന്നേ. ശരിക്കും പറഞ്ഞതാണ്.”
ഞാൻ: “ഓ, ശരി. എന്തെങ്കിലുമാകട്ടെ. എനിക്ക് എന്നും ഈ സ്വത്തിനെ വേണം.”
ചെറിയമ്മ: “ഇന്നാ, എടുത്തോ!”
അതും പറഞ്ഞ് ചെറിയമ്മ കൈ എന്റെ കൈയിൽ വെച്ചുതന്നു.
ഞാൻ ആ കൈയെടുത്ത് ഉമ്മവെച്ചു.
അപ്പോഴാണ് പുറത്തെ ഗേറ്റ് തുറക്കുന്ന ശംബ്ദം കേട്ടു.. ചെറിയമ്മ പെട്ടന്നു
മേൽമുണ്ട് ധരിച്ചു…. കാർ അകത്തേക്ക് വരുന്നത് കണ്ടത്. ഞങ്ങൾ രണ്ടുപേരും എഴുന്നേറ്റു.
കുറച്ചു കഴിഞ്ഞു അവർ മൂന്നുപേരും ഉമ്മറത്തേക്ക് കയറി വന്നു.
ചെറിയമ്മ വലിയമ്മയുടെ കൈയിൽ പിടിച്ച് ഞങ്ങളുടെ അടുത്തേക്ക് വലിച്ചു. എന്നിട്ട് പതിയെ ചോദിച്ചു.
ചെറിയമ്മ: “നിങ്ങൾ എവിടെയാ പോയത്?”
വലിയമ്മ: “തിരുമേനിക്ക് അവിടെ മാളികയിൽ പോയി എന്തോ നോക്കാനുണ്ടായിരുന്നു. പിന്നെ എന്നോട് കാവിൽ വിളക്ക് തെളിയിക്കാനും പറഞ്ഞു.”
അച്ഛൻ എന്നെ നോക്കി വിളിച്ചു.
അച്ഛൻ: “കണ്ണാ… അവരോടൊപ്പം ഇങ്ങോട്ട് വന്നോളൂ.”
ഞങ്ങൾ അവരുടെ അടുത്തേക്ക് ചെന്നു.
തിരുമേനി: “ഉണ്ണിക്ക് ഇവിടെ വന്നിട്ട് എങ്ങനെയുണ്ട്? ഈ നാട് ഇഷ്ടമായോ?”
ഞാൻ: “ഉവ്വ്. നല്ലതാണ്.”
തിരുമേനി: “എനിക്ക് ഉണ്ണി ഒരു ഉപകാരം ചെയ്യുമോ?”
ഞാൻ: “ഓ, തിരുമേനി പറഞ്ഞോളൂ. ഞാൻ ചെയ്യാം.”
തിരുമേനി: “ഉണ്ണി ഇവിടുത്തെ നിലവറവരെ ഒന്ന് പോകണം. അവിടെ ഒരു നിലവറപ്പെട്ടിയുണ്ട്. അത് തുറന്നാൽ അതിനുള്ളിൽ ഒരു എഴുത്തോലപ്പെട്ടിയും ഒരു മഞ്ചാടിപ്പെട്ടിയും കാണും. അത് രണ്ടും ഒന്ന് കൊണ്ടുവരാമോ? എനിക്ക് അത്രയും ദൂരം ഇറങ്ങാൻ ബുദ്ധിമുട്ടുണ്ട്. അതാണ്.”
ഞാൻ: “ഞാൻ കൊണ്ടുവരാം.”
ഞാൻ തിരിഞ്ഞ് ചെറിയമ്മയെ നോക്കി നിലവറ എവിടെയാണെന്ന് ചോദിക്കാനൊരുങ്ങി.
അപ്പോൾ അച്ഛൻ പറഞ്ഞു.
അച്ഛൻ: “ഓ, കണ്ണൻ അവിടെ പോയിട്ടില്ലല്ലോ. അത് മറന്നു. പൂജാമുറിയിൽ ചെന്നാൽ അവിടെ ഒരു വശത്ത് കാണുന്ന കിളിവാതിലില്ലേ? അതിലൂടെ താഴേക്ക് നടന്നാൽ മതി.”
ഞാൻ തലയാട്ടി. എന്നാൽ ഞാൻ അവിടെത്തന്നെ നിന്നു. ചെറിയമ്മ കൂടി വന്നാലോ എന്ന് മനസ്സിൽ ചിന്തിച്ചു.
അച്ഛൻ: “എന്നാൽ കണ്ണൻ പോയി എടുത്തുകൊണ്ടുവന്നോളൂ.”
ഞാൻ ചെറിയമ്മയെ നോക്കി. ചെറിയമ്മ കണ്ണുകൊണ്ട് പൊയ്ക്കൊള്ളാൻ
ആംഗ്യം കാണിച്ചു.
ഞാൻ മുന്നോട്ടു നടന്നു. കുറച്ചുദൂരം ചെന്നിട്ട് ഒന്നുകൂടി തിരിഞ്ഞുനോക്കി.
നാലുപേരും കണ്ണുകളടച്ച് പ്രാർഥിക്കുന്നതുപോലെ തോന്നി. തിരുമേനി ജപമാല തിരിക്കുന്നുണ്ടായിരുന്നു.
എന്റെ ഉള്ളിൽ ചെറിയൊരു ഭയം തോന്നി. ഞാൻ പതിയെ പൂജാമുറിയിലെത്തി. അന്ന് ചെറിയമ്മ പറഞ്ഞ കാര്യങ്ങൾ ഓർമ വന്നു.
ഇനി ശരിക്കും ഭൂതം വല്ലോം കാണുമോ?
ഏയ്… അതെല്ലാം എന്നെ പറ്റിക്കാൻ പറഞ്ഞതായിരിക്കുമല്ലോ.
എന്നാലും മനസ്സിലെ ഭയം മാറുന്നില്ല.
ഞാൻ പൂജാമുറിയിൽനിന്ന് ഒരു കുത്തുവിളക്കെടുത്ത് കത്തിച്ചു. എന്നിട്ട് ആ വാതിൽ തുറന്നു.
ആ ചെറിയ വാതിൽ കടന്ന് അകത്തുകയറിയപ്പോൾ ഒരു ചെറിയ മുറി.
ഞാൻ ചുറ്റും നോക്കി. അവിടെ പെട്ടികളൊന്നും കാണാനില്ല.
ഭിത്തിയിൽ കൈയോടിച്ച് പരിശോധിച്ചപ്പോൾ അവിടെ മറ്റൊരു വലിയ വാതിൽ കണ്ടു. ഞാൻ അത് ഒരുവശത്തേക്ക് തള്ളിനീക്കി.
അകത്ത് താഴേക്ക് വിശാലമായ പടികൾ!
ഞാൻ പതിയെ താഴേക്കിറങ്ങി.
മനസ്സിൽ പറഞ്ഞു. തിരുമേനി പറഞ്ഞത് ശരിയാണ്. ഈ പടികൾ അങ്ങേര് ഇറങ്ങണമെങ്കിൽ കുറച്ച് പാടുപെടും.
അങ്ങനെ പടികളിറങ്ങി താഴെയെത്തി. അവിടെനിന്നും മുന്നോട്ടു നടന്നു.
ആകെ ആ വിളക്കിന്റെ വെളിച്ചം മാത്രം. ചുറ്റുമുള്ളതൊന്നും വ്യക്തമായി കാണാൻ കഴിയുന്നില്ല. എന്നാലും ഞാൻ മുന്നോട്ടുതന്നെ നടന്നു.
നടക്കാൻ തുടങ്ങിയിട്ട് കുറച്ചുസമയമായെന്ന് തോന്നി.
പക്ഷേ എവിടെയുമെത്തുന്നില്ല. ഉള്ളിൽ ഭയം കൂടിക്കൂടി വന്നു.

അടിപൊളി മുലകൾ ആയിരുന്നു
❤️❤️❤️