മന്നാടിയാർ കോട്ട – 9 19അടിപൊളി  

ഞാൻ എണ്ണിത്തുടങ്ങി…… ഒന്ന്… രണ്ട്… മൂന്ന്…

അങ്ങനെ യാന്ത്രികമായി പതിനാറ് തവണ ഞാൻ അരുവിയിൽ മുങ്ങി നിവർന്നു.

പതിനാറാമത്തെ തവണ മുങ്ങിനിവർന്നപ്പോൾ നേരത്തേക്കാൾ ശക്തമായൊരു ശംഖനാദം അന്തരീക്ഷത്തിൽ മുഴങ്ങി. അതിനൊപ്പം വാദ്യമേളങ്ങളും ഉച്ചസ്ഥായിയിലെത്തി.

ആ ശബ്ദങ്ങൾക്കിടയിൽ ഒരു നിമിഷം ഞാൻ കണ്ണുകളടച്ചുനിന്നു.

എന്റെ ശരീരത്തിലൂടെ എന്തോ ഒരു പുതിയ ഊർജം കടന്നുപോകുന്നതുപോലെ തോന്നി. ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു പ്രത്യേക ഉന്മേഷം മനസ്സിലും ശരീരത്തിലും നിറഞ്ഞു.

ഞാൻ പതിയെ അരുവിയിൽനിന്ന് കരയിലേക്ക് കയറി. ശേഷം അവിടെനിന്ന് തിരികെ വന്ന വഴിയിലൂടെ നടന്നു.

ഞാൻ ഓരോ ചുവടും മുന്നോട്ടുവെക്കുമ്പോഴും വാദ്യമേളങ്ങൾ എന്നെ അനുഗമിക്കുന്നതുപോലെ മുഴങ്ങിക്കൊണ്ടിരുന്നു. ഒടുവിൽ ആ കവാടത്തിന്റെ മുന്നിലെത്തി.

ഞാൻ പതിയെ കവാടം കടന്ന് പുറത്തേക്കിറങ്ങി. പുറത്തിറങ്ങിയതും ആ ശബ്ദങ്ങൾ പതിയെ നിലച്ചു.

ഞാൻ അവിടുന്ന് നടന്നു മാളികയുടെ മുൻപിൽ വന്നു…

ഞാൻ മുന്നിലെത്തിയപ്പോൾ വലിയമ്മ ഒരു വിളക്കും ചെറിയമ്മ ഒരു തട്ടവുമായി എന്നെ സ്വീകരിക്കാൻ നിൽക്കുന്നു.

തിരുമേനി അവരോടായി പറഞ്ഞു. “തിലകക്കുറി ചാർത്തി സ്വീകരിച്ചോളൂ.”

ചെറിയമ്മ എന്റെ നെറ്റിയിൽ ഒരു തിലകക്കുറി

തൊട്ട് എന്നെ അകത്തേക്ക് കയറ്റി.

തിരുമേനി: “ദേവൻ ഇരുന്നോളൂ.”

ഞാൻ മനസ്സിൽ ചിന്തിച്ചു. പുള്ളി വന്നപ്പോൾ ഉണ്ണി എന്നായിരുന്നു വിളിച്ചത്. ഇപ്പോൾ ദേവൻ എന്നായി. എന്താണ് പ്രശ്നം?

ഞാൻ നോക്കുമ്പോൾ എല്ലാവരും അകത്തളത്തിൽ ഇരിക്കുന്നുണ്ട്.

ഞാനും തിരുമേനിയുടെ മുന്നിലായി ഇരുന്നു.

തിരുമേനി: “അങ്ങോട്ട് പോകുവാൻ എന്തെങ്കിലും തടസ്സം നേരിട്ടോ, ദേവന്?”

ഞാൻ ഒന്ന് മൂളി.

തിരുമേനി: “ഉം… നോം നിനച്ചു. ആട്ടെ, എന്തായിരുന്നു നിർദേശം?

വാൾ കളയുവാൻ തന്നെയായിരുന്നോ?”

ഞാൻ ഒന്ന് ഞെട്ടി. അപ്പോൾ ഞാൻ കണ്ട ചെറിയമ്മ വെറുമൊരു തോന്നലായിരുന്നില്ല! ഞാൻ പറഞ്ഞു.

ഞാൻ: “അതെ.”

തിരുമേനി: “ഉം… പേടി തോന്നിയില്ലേ?”

ഞാൻ: “തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ ഭയം എന്നൊരു വികാരമില്ല. ഒരു പുതിയ ഉണർവ് പോലെ തോന്നുന്നു.”

തിരുമേനിയുടെ മുഖം അതുകേട്ടപ്പോൾ കൂടുതൽ തെളിഞ്ഞു.

തിരുമേനി: “അത് ശുഭസൂചനയാണ്. ഞാൻ ഇനി കുറച്ചു കാര്യങ്ങൾ പറയാം. അതെല്ലാം ശ്രദ്ധിച്ചുകേൾക്കുക…”

ഈ കോട്ടക്ക് ചില പ്രശ്ങ്ങൾ ഉണ്ട്, ഇനി ദേവൻ എല്ലാം അറിയണ്ട സമയം ആയി..

പണ്ട് ഈ നാട് ഒരു നാട്ടു രാജ്യമാരുന്നു… ഇവിടെ ഭരിച്ചിരുന്നത് രാജ രാജൻ ശേഖര രാജ വലിയ തമ്പുരാൻ ആരുന്നു. ആ തമ്പുരാന് രണ്ടു ഇരട്ട കുട്ടികൾ ആയിരുന്നു. മൂത്ത കുട്ടി ‘മാർത്താണ്ഡൻ ഉണ്ണി’ ഇളയ കുട്ടി ‘വിക്രമൻ ഉണ്ണി’ പ്രജകൾക്ക് അവർ വലിയ ഉണ്ണിയും ചെറിയ ഉണ്ണിയും ആയിരുന്നു….

ഞാൻ പെട്ടെന്ന് ഇടയ്ക്ക് കയറി ചോദിച്ചു…. “ഇത് വലിയമ്മ പറഞ്ഞ കഥയിലെ ഉണ്ണികൾ തന്നെ അല്ലേ?”

ചെറിയമ്മ മൂളി..

തിരുമേനി : “ഓ അപ്പോൾ അത് അറിയാം

അല്ലേ… ആട്ടെ എവിടെ വരെ അറിയാം…?”

ഞാൻ : “ആ ദുർമന്ത്രവാദിനിയെ കൊന്ന് വലിയ ഉണ്ണി വേറെ കൊട്ടാരത്തിൽ താമസമാക്കി വരെ അറിയാം…”

തിരുമേനി : “പിന്നെ അതൊരു കഥയല്ല… അതാണ് ദേവന്റെ തായ്‌വഴിയുടെ തുടക്കം… എല്ലാത്തിന്റെയും തുടക്കം….. ഇനി ഞാൻ ദേവന് എന്നെ പരിചയപ്പെടുത്താം… ഞാൻ ബ്രഹ്മദത്തൻ.. ഇല്ലം കുടുംബാംഗം ആണ്.

എന്റെ മുത്തച്ഛന്മാർ മുതൽ ഇവിടുത്തെ താന്ത്രിക മാന്ത്രിക കർമ്മങ്ങൾ നോക്കിയിരുന്നത് ഞങ്ങളാണ്…. ഇനിയും അത് അങ്ങനെ തന്നെ തുടരണം.

ഞാൻ ഇവിടെ എത്തും വരെ എല്ലാവരെയും പോലെ ഞാനും കരുതിയിരുന്നത് ദേവൻ ആ പഴയ ഉണ്ണിമാരിൽ ഒരാളുടെ പുനർജന്മം ആണെന്നായിരുന്നു ഉണ്ണിയെ കണ്ട ആദ്യ നിമിഷം എനിക്കും അങ്ങനെ തോന്നി എന്നാൽ ഉണ്ണി ആ പെട്ടി എടുക്കാൻ പോയത്.. മുതൽ ഞങ്ങളുടെ കണക്കുകൂട്ടൽ പിഴച്ചു….”

എനിക്ക് തിരുമേനി എന്താ പറയുന്നതെന്ന് മനസ്സിലാവാതെ ഞാൻ കണ്ണും മിഴിച്ചിരുന്നു.

2 Comments

Add a Comment
  1. ഫ്രാൻസിസ്

    അടിപൊളി മുലകൾ ആയിരുന്നു

  2. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *