മന്നാടിയാർ കോട്ട – 9 20അടിപൊളി  

തിരുമേനി തുടർന്നു… “ആ ഉണ്ണിയുടെ കാലശേഷം കാലചക്രം വീണ്ടും ഒരുപാട് തിരിഞ്ഞു ആ പരമ്പരയിൽ തന്നെ മറ്റൊരു കുട്ടി ജന്മമെടുത്തു ആദിരുദ്രദേവൻ…. ആദിരുദ്രദേവൻ വലിയ രാജ

അതുവരെ ഈ നാട് കണ്ട ഏറ്റവും ശക്തനും ബുദ്ധിമാനും ആയുധകലകളിൽ ബഹുകേമൻ സംഗീതകലകളിൽ പ്രാവീണ്യമുള്ളവൻ താന്ത്രിക മാന്ത്രിക വിദ്യകൾ സ്വായത്തമാക്കിയവൻ ഈ നാട് ഇതുവരെ കണ്ടിട്ടില്ലാത്ത പ്രശ്നങ്ങൾ യുദ്ധങ്ങൾ എല്ലാം ഒറ്റയ്ക്ക് നിന്ന് നേരിട്ടത് ആദിരുദ്രദേവൻ ആയിരുന്നു അന്ന് തമ്പുരാന് കരുത്ത് പകരാൻ തമ്പുരാന്റെ പത്നി.. ദേവി… ആദിരുദ്രദേവൻ ആ പഴയ രണ്ട് ഉണ്ണികൾ ചേർന്ന് പുനർജന്മം എടുത്തു വന്നത് ആരുന്നു…”

“കാലചക്രം വീണ്ടും കറങ്ങി.. ശതാബ്ദമോ അർദ്ധശതാബ്ദമോ

കഴിഞ്ഞ് വീണ്ടും… പുനർജന്മം.. ഇവിടെ ഒന്നല്ല… 4 ആളുകൾ… അല്ല 5…..”

എല്ലാവരും അതിശയിച്ചു നിൽക്കുന്നു. തിരുമേനി തുടർന്നു…….

“ഇത്രയും ആളുകൾ ഒരുമിച്ച് ഒരു പുനർജന്മം എടുത്തിട്ടുണ്ടെങ്കിൽ അതിന് എന്തെങ്കിലും വലിയ ഒരു കാര്യം കാണും ദേവൻ ആദിരുദ്രദേവൻ തിരുമനസ്സിന്റെ പുനർജന്മമാണ്.

ഇന്ദുമതി (ചെറിയമ്മ ) ആദിരുദ്രദേവന്റെ പത്നി

സുമതി (വലിയമ്മ ) പഴയ ചെറിയ ഉണ്ണി… വിക്രമൻ ഉണ്ണിയുടെ പത്നി

ഇനി ഞാൻ ഇല്ലത്തെ പഴയ കാരണവർ ആയിരുന്ന നീലകണ്ഠൻ ഭട്ടതിരിയുടെ പുനർജന്മമാണ്.”

“എന്റെ അപ്പൻ തിരുമനസ്സ് മരണപ്പെടും മുൻപേ ഗണിച്ചു വെച്ചിരുന്നതാണ് എന്നാൽ എല്ലാവരുടെയും കണക്കുകൂട്ടൽ തെറ്റിച്ച് ആദിരുദ്രദേവൻ തിരുമനസ്സിന്റെ വരവ്…”

ഇത്രയും പറഞ്ഞ് .. തിരുമേനി… വലിയമ്മയോടായി പറഞ്ഞു… “കുടിക്കാൻ ലേശം വെള്ളം എടുക്കുക.”

ഞാൻ : “വലിയമ്മേ എനിക്കും കൂടെ കുറച്ച് കൊണ്ടുവരണേ….”

വലിയമ്മ തലയാട്ടി.. അടുക്കളയിലേക്ക് നടന്നു…

ഞാൻ പതുക്കെ ചെരിഞ്ഞ് ചെറിയമ്മയെ നോക്കി… ചെറിയമ്മയും താടിക്ക് കൈയും കൊടുത്ത് എന്തൊക്കെയോ ആലോചിച്ചിരിക്കുന്നു…..

അപ്പോഴേക്കും വലിയമ്മ വന്ന് എല്ലാവർക്കും വെള്ളം കൊടുത്തു.

ഞാൻ എല്ലാവരെയും നോക്കി, ആരും ഒന്നും മിണ്ടുന്നില്ല.

ഞാൻ തിരുമേനിയെ നോക്കി ചോദിച്ചു “5 ആളുകൾ ഉണ്ട് എന്ന് തിരുമേനി പറഞ്ഞു, പക്ഷേ അവസാന ആളെ പറഞ്ഞില്ല…”

എന്റെ ചോദ്യം കേട്ട് തിരുമേനി ദീർഘനിശ്വാസം ഉതിർത്തു.. ശേഷം പറഞ്ഞു…. “ദേവനെ ഇന്ന് വഴി തടയാൻ നോക്കിയില്ലേ അതെല്ലാം അവളുടെ കളികളാണ് വലിയ ഉണ്ണി അവളുടെ അമ്മയെയാണ് വധിച്ചത് അവളെ ആരും കണ്ടിട്ടില്ല അവളുടെ പരമ്പര ഇന്നും ഏതോ ദേശത്ത് വേരുറപ്പിച്ചു തന്നെയുണ്ട്.

ഇനി അവളെക്കുറിച്ചുള്ള സൂചന നൽകണമെങ്കിൽ

എനിക്ക് ഈ പൗർണ്ണമി കഴിയണം. നമ്മൾ എല്ലാവരും ഈ പൗർണ്ണമി വരെ സൂക്ഷിക്കണം ഉണ്ണി എവിടെ പോയാലും ഈ വാളുമായി മാത്രം പുറത്തിറങ്ങുക അവളുടെ അമ്മയുടെ ചോര വീണ ഈ വാൾ അവൾക്ക് പേടിയാണ്… അടുക്കില്ല.

ഒന്നുകൂടി ഓർക്കുക… അവൾ നമ്മളിൽ ആരായും വരാം…

നായയായോ നാരിയായോ വരാം… സംയമനം പാലിച്ച്… മനസ്സ് നിയന്ത്രിച്ച് പ്രവർത്തിക്കുക.”

“നിങ്ങൾ പെണ്ണുങ്ങൾ രണ്ടാളും ഇവിടെ ഇരിക്ക്. രാജനും ദേവനും ഒന്ന് പുറത്തേക്ക് നിൽക്കൂ…”

ഞങ്ങൾ പുറത്തേക്ക് നടന്നു ഉമ്മറത്ത് വന്നിരുന്നു ഞാൻ അച്ഛനെ നോക്കി.

അച്ഛൻ എന്തോ ഗാഢമായി ചിന്തിക്കുകയാണ് ഞാൻ ഒന്നും മിണ്ടാതെ പുറത്തേക്ക് നോക്കിയിരുന്നു.

കുറച്ചു കഴിഞ്ഞു അവർ രണ്ടാളും ഇറങ്ങിവന്നു എന്നോട് അകത്തേക്ക് ചെല്ലുവാൻ പറഞ്ഞു ഞാൻ അവിടെ ചെന്നിരുന്നു.

തിരുമേനി : “ഞാൻ അവരോട് കുറച്ച് കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് അവർ പറയും, ദേവൻ അതുപോലെ കേൾക്കണം…”

ഞാൻ തലയാട്ടി… തിരുമേനി തുടർന്നു…. “ഈ പെട്ടികൾ പൂജാമുറിയിൽ വെച്ചോളൂ നമുക്ക് ഇത് പൗർണ്ണമി കഴിഞ്ഞ് വേണം തുറക്കാൻ ഞാൻ പറഞ്ഞത് മറക്കേണ്ട ദേവനും ഇന്ദുമതിയും മാളികയ്ക്ക് പുറത്ത് എവിടെ പോയാലും ഒരുമിച്ച് മാത്രം പോയാൽ മതി…”

ഞാൻ : “ശരി…”

“എന്നാൽ ഇത് അവിടെ കൊണ്ടുവെച്ച് പുറത്തേക്ക് വന്നോളൂ…” എന്ന് പറഞ്ഞ് തിരുമേനി ഉമ്മറത്തേക്ക് ഇറങ്ങി… ഞാൻ ആ പെട്ടികൾ പൂജാമുറിയിൽ കൊണ്ടുവെച്ചു, ഞാനും അങ്ങോട്ട് പോയി.

2 Comments

Add a Comment
  1. ഫ്രാൻസിസ്

    അടിപൊളി മുലകൾ ആയിരുന്നു

  2. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *