മന്നാടിയാർ കോട്ട – 9 19അടിപൊളി  

ഞാൻ വല്ലാതെ പരിഭ്രമിച്ചു.

കുറച്ചുകൂടി മുന്നോട്ട് ചെന്നപ്പോഴാണ് പുറകിൽ നിന്നും വലിയമ്മയുടെ വിളി കേട്ടത്: “കണ്ണാ… ഇവൾ ഇവിടെ വീണു, നീ ഒന്ന് ഇങ്ങോട്ട് വാ…” വലിയമ്മയുടെ കർശനമായ വിലക്ക് ഓർമ്മയുള്ളതുകൊണ്ട് ഞാൻ തിരിഞ്ഞുനോക്കാതെ മുന്നോട്ട് തന്നെ നടന്നു.

എന്നാൽ തൊട്ടുപിന്നാലെ ചെറിയമ്മയുടെ ദയനീയമായ ശബ്ദം കേട്ടു: “ഉണ്ണീ… എനിക്ക് എഴുന്നേൽക്കാൻ പറ്റുന്നില്ലെടാ… ഒന്ന് വാ, ആരോ ഒക്കെ ഞങ്ങൾക്ക് ചുറ്റും നടക്കുന്നതുപോലെ തോന്നുന്നു…”

ഞാൻ എന്ത് ചെയ്യണം എന്നറിയാതെ ആകെ ആശയക്കുഴപ്പത്തിലായി, എന്റെ നടത്തത്തിന്റെ വേഗത പതുക്കെയാക്കി.

അപ്പോൾ പുറകിൽ നിന്നും വീണ്ടും ആ വിളി ഉയർന്നു: “ഉണ്ണീ… ഉണ്ണീ…” ചെറിയമ്മ കരയുന്നത് പോലെയാണ് എനിക്ക് തോന്നിയത്.

ഞാൻ തിരിഞ്ഞുനടക്കാൻ തന്നെ

തീരുമാനിച്ചു. പക്ഷേ, പെട്ടെന്നാണ് എന്റെ മനസ്സിന്റെ ഉള്ളിൽ നിന്നും ആരോ പറയുന്നതുപോലെ തോന്നിയത്: “നീ ഒരു ഭീരുവിനെപ്പോലെ ചിന്തിക്കാതെ, ഒരു ധീരനെപ്പോലെ ചിന്തിക്കൂ… അവർ നിന്റെ പിന്നിൽത്തന്നെ സുരക്ഷിതമായി നടക്കുന്നുണ്ട്. നീ മനസ്സ് ശാന്തമാക്കി കാതുകൾ കൂർപ്പിച്ചു നോക്കൂ…”

ഞാൻ ഒരു ദീർഘശ്വാസമെടുത്ത് വിട്ടുകൊണ്ട്, മനസ്സ് ഏകാഗ്രമാക്കി കാതുകൾ കൂർപ്പിച്ചു. ദൂരെ നിന്നും ആ ‘ഉണ്ണി’ വിളിയുടെ മുഴക്കം ഇപ്പോഴും കേൾക്കുന്നുണ്ടായിരുന്നു.

എന്നാൽ ഞാൻ ഒന്നുകൂടി ശ്രദ്ധിച്ചു കേട്ടപ്പോൾ, എന്റെ തൊട്ടുപുറകിൽ നിന്നും ചെറിയമ്മയുടെ കാലടി ശബ്ദങ്ങൾ എനിക്ക് വ്യക്തമായി തിരിച്ചുറിയാൻ കഴിഞ്ഞു! അതിനും പുറകിൽ വലിയമ്മയും നടന്നു വരുന്നുണ്ടായിരുന്നു.

അതോടെ എന്റെ മനസ്സിന് പൂർണ്ണമായ സമാധാനമായി. പുറകിൽ നിന്നും വരുന്ന ഉണ്ണി വിളികൾ പൂർണ്ണമായും അവഗണിച്ചുകൊണ്ട്, ഞാൻ കൂടുതൽ ധൈര്യത്തോടെ മുന്നോട്ട് നടന്നു.

അങ്ങ് ദൂരെ മാളികയ്ക്ക് പുറത്തുള്ള വെളിച്ചം കാണുവാൻ തുടങ്ങി. ‘സമാധാനമായി’ എന്ന് ചിന്തിച്ച് ഞാൻ അങ്ങോട്ട് വേഗത്തിൽ നടക്കുവാൻ തുടങ്ങി.

എന്നാൽ എത്ര നടന്നിട്ടും അങ്ങോട്ട് എത്തുന്നതേയില്ല!

ഞാൻ മുന്നോട്ട് നടക്കുംതോറും ആ വെളിച്ചം എന്നിൽ നിന്നും കൂടുതൽ കൂടുതൽ അകലുന്നതുപോലെ തോന്നി.

അതോടെ എന്റെ മനസ്സിൽ വീണ്ടും ഭയം ഉടലെടുത്തു. പെട്ടെന്നാണ് എന്റെ മനസ്സിൽ ആരോ മന്ത്രിച്ചത്: “ആ വാള് മുന്നോട്ട് ഉയർത്തിപ്പിടിച്ച് കണ്ണടച്ചു നടക്കൂ…” ഞാൻ അതുപോലെതന്നെ ചെയ്തു. കുറച്ചു ദൂരം അങ്ങനെ മുന്നോട്ട് ചെന്നതിനു ശേഷം ഞാൻ പതുക്കെ കണ്ണ് തുറന്നു.

അതാ മുന്നിൽ നല്ല നിലാവുള്ള വഴി തെളിഞ്ഞു കിടക്കുന്നു!

ഇപ്പോൾ ആ ‘ഉണ്ണി’ വിളിയുടെ മുഴക്കവും കേൾക്കാനില്ല. അങ്ങനെ ആ മായക്കാഴ്ചകളെല്ലാം അതിജീവിച്ച് ഞങ്ങൾ

നടന്ന് സുരക്ഷിതമായി പൂജാമുറിയിൽ എത്തിച്ചേർന്നു.

വലിയമ്മ ഒരു വിളക്ക് ചെറിയമ്മയുടെ കയ്യിൽ കൊടുത്തു. ഇത് ദേവിക്ക് മുൻപിൽ തെളിക്കുവാൻ പറഞ്ഞു. ചെറിയമ്മ അത് അവിടെ വെച്ചു ഭക്തിയോടെ തൊഴുതു.

വലിയമ്മ: “എല്ലാം മംഗളമായി… അല്ല കണ്ണൻ എന്താ ഇടയ്ക്ക് പയ്യെ നടന്നത്?”

ഞാൻ: “അത്… വഴിയിൽ വെച്ച് ആ ശബ്ദം കേട്ടിട്ടാ…”

വലിയമ്മയും ചെറിയമ്മയും ഒരുമിച്ച് ചോദിച്ചു: “ശബ്ദമോ? എന്ത് ശബ്ദം?”

ഞാൻ: “അപ്പോൾ നിങ്ങൾ രണ്ടുപേരും ഒന്നും കേട്ടില്ലേ?”

അവർ: “ഇല്ലല്ലോ…”

ഞാൻ: “എന്നെ പുറകിൽ നിന്നും ആരോ വിളിക്കുന്നത്

പോലെ തോന്നി അതാ”

വലിയമ്മ: “അതൊക്കെ തോന്നും… ഇന്ന് രാത്രി കഴിഞ്ഞു പുലർന്നാൽ പിന്നെ അവൾക്ക് ഒന്നും ചെയ്യാൻ ആകില്ല. ഇന്ന് അവൾ എല്ലാ അടവും ഇറക്കും സൂക്ഷിക്കുക നിങ്ങൾ.” വലിയമ്മ ഗൗരവത്തോടെ മുന്നറിയിപ്പ് നൽകി. “എന്നാൽ വന്നോളൂ, നമുക്ക് വല്ലതും കഴിച്ച് നേരത്തെ കിടക്കാം.”

ഭക്ഷണമൊക്കെ കഴിഞ്ഞ് പാത്രങ്ങളെല്ലാം കഴുകിവെച്ചു. അപ്പോൾ വലിയമ്മ “ഞാൻ ഒന്ന് മൂത്രമൊഴിച്ചിട്ട് വരാം” എന്ന് പറഞ്ഞ് പുറത്തിറങ്ങി. ഞാൻ കൈയിൽ വാളുമായി അടുക്കളവാതിൽക്കൽ കാവൽ നിന്നു.

വലിയമ്മ തിരിച്ചു വന്നപ്പോൾ ചെറിയമ്മ പറഞ്ഞു: “എനിക്കും ഒന്ന് പോകണം, പൊന്നും കൂടെ വാ.”

2 Comments

Add a Comment
  1. ഫ്രാൻസിസ്

    അടിപൊളി മുലകൾ ആയിരുന്നു

  2. ❤️❤️❤️

Leave a Reply

Your email address will not be published. Required fields are marked *