മഴനീർതുള്ളികൾ 2
Mazhaneerthullikal Part 2 | Author : Anamika
[ Previous Part ] [ www.kambi.pw ]
ഏത് ഗുളികൻ പിടിച്ച നേരത്താണോ അവൾ വിളിച്ചിട്ടാണ് വന്നതെന്ന് പറയാൻ തോന്നിയത്….
രണ്ടടിയിൽ തീരണ്ട പ്രശ്നം ആയിരുന്നു…അതാണിപ്പോ തലേൽ ആയി വീട്ടിൽ ഇരിക്കുന്നത്….
ദൂരെ നിന്നും ഫോണിന്റെ ഫ്ലാഷ്ലൈറ്റ് അടുത്ത് വരുന്നുണ്ട്….അരുണാകും..
“എന്തുവാടെ….കൊറ്റിക്ക് കൂട്ടിരിപ്പാണോ…..” അവൻ അടുത്തേക്ക് കയറി ഇരുന്നതും ഹരി എണീറ്റു…
“ഇനീപ്പോ ഇതൊക്കെയല്ലേ ചെയ്യാനുള്ളു….” ദേഹത്തെ വൈക്കോലും തൂത്തുകൊണ്ട് പറഞ്ഞു…
“നിങ്ങളമ്മേം മോനും ആദ്യായിട്ടല്ലലോ പിണങ്ങുന്നേ….ഈ അടിം ഇവിടെ വന്നുള്ള ഇരിപ്പും മാസത്തിലൊരിക്കൽ നടത്തിലെൽ നിങ്ങൾക് രണ്ടാൾക്കും ഉറക്കം വരാറില്ല്ലലോ…..അപ്പൊ അതു വിട്….നീ എണീറ്റു വാ..”
“ഹേയ് ഇതതുപോലൊന്നും അല്ലലോട…..മറ്റെന്തും അമ്മ സഹിക്കും….ഒരു പെണ്ണിന്റെ ലൈഫ് വച്ച് കളിച്ചത്……”
“ഇതിലിനിയൊരു ടോക്ക് ഇല്ല….
നീ വരുന്നു….ഒരു നാല് ഡയലോഗ്…
അല്ലെ വേണ്ട…നേരെ ചെന്ന് കാലുപിടിക്കുന്നു..
മായമ്മ അതിൽ വീഴുന്നു…അകത്തു കയറുന്നു….സിമ്പിൾ….”
“അതിതൊന്നും ഇല്ലെങ്കിലും എന്റമ്മ കേറ്റും….ഇതിപ്പോ അമ്മയെന്നെ കാണാഞ്ഞിട്ട് നിന്നെ പറഞ്ഞു വിട്ടതാണെന്ന് ഏത് പൊട്ടനും മനസിലാകും…”
“ എങ്കിലേ ഈ കടിഞ്ഞൂൽ കം ലാസ്റ്റ് പൊട്ടൻ ബാ വീട്ടിപോകാം…..”
“അവിടെ അവളില്ലെ ആ അ..മറുത…”പല്ലിറുമ്മുന്ന ഒച്ച അതിനും മുന്നേ അരുണിന്റെ ചെവിയിൽ കയറീട്ടുണ്ട്..
“ഓഹ്…നിന്റെ ഭാര്യ…അങ്ങനൊരു കാരക്റ്റർ കൂടെ ഇപ്പോ ഉണ്ടല്ലോ….”
“ദേ…മൈ…താണ്ടി മോനേ. ..എന്നെക്കൊണ്ടൊന്നും പറയിക്കരുത്..മര്യാദക്കിന്നലെ പണിക്കു വന്ന ഞാനാ….” മുണ്ടൊന്ന് കുടഞ്ഞുടുത്തവൻ അരുണിന് നേരെ ചാടി…
“എടാ പറ്റിപ്പോയി…ഇനി പറഞ്ഞിട്ടെന്താ…അല്ലേൽ ഒരു കാര്യം ചെയ്യ്…നീയവളെ ഉള്ളത് തുറന്ന് പറഞ്ഞ് അവൾടെച്ഛന്റെ കാലേ വീണിട്ടണേലും തിരിച്ചാക്ക്….”
“അങ്ങ് ചെല്ലണ്ട താമസമേ ഉള്ളൂ….എടാ ലോകത്ത് ഏത് തന്ത ആണേലും ഇങ്ങനൊരു സിറ്റുവേഷനിൽ സ്വന്തം മോൾക് പറയാനുള്ളത് കേക്കും അറ്റ്ലീസ്റ്റ് എന്നെ നാലു തെറിയെങ്കിലും വിളിക്കും….ഇതൊരുമാതിരി അവളാരെയോ വിളിച്ചു കേറ്റാൻ നോക്കിയിരുന്നപോലെ കയ്യും കഴുകി മാറിയൊരു നിൽപ്….അങ്ങേര് ഒഴിവാക്കിയത് തന്നെ…. പക്കാ…..അതു കൃത്യമായിട്ട് എന്റെ തലേലും…..“
പാടത്തിലൂടെ ഇടയ്ക്കു വീശുന്ന കാറ്റിൽ മുഖത്തേക്ക് വീഴുന്ന ചെറുതായ് ചുരുണ്ട തോളൊപ്പമുള്ള മുടിയിഴകൾ മാടിയൊതുക്കി ഹരി….
“എന്നിട്ടാ മാക്രി എവിടെ…”
“ആര്…”
“ചീപു മോൻ….അവനെ തപ്പി ആലോ ഞാൻ പോയത്….”
“അവൻ മോളിൽ കേറാൻ കോണി തപ്പി നടപ്പാരുന്നെന്ന്…നീയെവിടെ പോയെന്ന് ഞങ്ങള് കുറെ നോക്കി…പിന്നെ കാണാണ്ട് വന്നപ്പോ രണ്ടെണ്ണം കൂടെ അടിച്ചു ആശാനേം വിളിച്ചു പറഞ്ഞെങ്ങ് കിടന്നുറങ്ങി….”
“നന്നായി….”
“അല്ല മോനെവിടാ കിടന്നേ….” വളിഞ്ഞ ഇളിയുണ്ട് അരുണിന്റെ മുഖത്ത്….
“നിന്റമ്മൂമ്മ ദാക്ഷായണീടെ കുഴീടെ മണ്ടക്ക്….എന്തേ….”
“മ്ച്ചും…”
“ഇനിയാ മറുതേനെ ഞാൻ എങ്ങനെ ഫേസ് ചെയ്യും….അവൾക്കാണേൽ വന്നപാടെ അമ്മ മുറീം കൊടുത്ത്…എന്റെ ഉള്ള കിടപ്പാടോം പോയി…നീ കൂടെ കണ്ടേ അല്ലെ….”
“അല്ല ഭാര്യ ഒക്കെ അല്ലെ….പയ്യെ ഒരു മുറിയൊക്കെ ആക്കാം….നമക്കൊരു തമിഴ് പടം വൈബ് പിടിച്ചാൽ നൈസായിട്ടൊരു പ്രേമോം സെറ്റ് ആക്കാം….”
“അയ്യ……കണ്ടാലും മതി….എനിക്കാ പെണ്ണിനെ കാണുന്ന വഴിക്ക് എവിടുന്നാന്ന് അറിഞ്ഞൂടാ പെരുവിരലീന്ന് ഇരച്ചുകയറും….ഒണക്ക ചുള്ളി…
അവൾടൊരു അഹങ്കാരം….മുരിങ്ങക്കായ പോലത്തെ ദേഹോം പടവലങ്ങേടെ നീളോള്ള നാക്കും മത്തങ്ങാ പോലത്തെ കണ്ണും..ബെസ്റ്റ് മൊതലാ….”
“അപ്പൊ ഇതൊന്നും അല്ലാരുന്നേൽ ഒരു കൈ…” ഹരിയുടെ നോട്ടം കണ്ടതും പാതിക്ക് നിർത്തി…

Addict ayi storykk vegam next part idu