മഴനീർതുള്ളികൾ – 2 41അടിപൊളി 

 

ജനലു തുറക്കുമ്പോൾ കുറച്ച് ആശ്വാസം കിട്ടും…പക്ഷേയത് അഞ്ചുമിനിട്ടിൽ കൊതുക് തീരുമാനം ആക്കിത്തരും…

 

പിറ്റേന്ന് രാവിലെ ചൊറിഞ്ഞു ചുവന്ന പാടുമായി കണ്ടപ്പോൾ മായ പറഞ്ഞു ഗുഡ്നൈറ്റ് അവന്റെ അലമാരിയിൽ ഇരിപ്പുണ്ടെന്ന്….

 

അന്നും ചിന്നുവിന്റെ കൂടെ തന്നെ ഇറങ്ങി…

 

തൊഴിലുറപ്പ് ഇല്ലാത്തത് കൊണ്ട് വീട്ടിൽ തന്നെ ആയിരുന്നു..അതുകൊണ്ടവൾക്ക് ഒരു കൂട്ടം കറി കൂടെ കൂടുതൽ ഉണ്ടാക്കി കൊടുത്തു മായ….

 

“മെലിഞ്ഞു കൊലുന്നനെ ഇരുന്നാലൊന്നും സാരല്ല…പക്ഷെ ആരോഗ്യം വേണ്ടേ….ഒന്നും തിന്നാഞ്ഞിട്ടാ വൈകിട്ട് വരുമ്പോ ഇങ്ങനെ വാടിപ്പോണേ….അതു മൊത്തം കഴിച്ചോണം കേട്ടല്ലോ….”

 

“അത് ഞാനേറ്റു…” ചിന്നു നെഞ്ചിൽ തൊട്ട് വല്യ കാര്യത്തിൽ ആക്ഷൻ കാണിക്കുന്നുണ്ട്….ഇന്ന് മിക്കവാറും ആ പാത്രത്തിലുള്ളതെല്ലാം ചിന്നുവിന്റെ വഞ്ചിയിൽ വീഴാൻ ആണ് ചാൻസ്….

 

“കേട്ടല്ലോ…ഇനി ബേബി മോള്‌ നടാ….”ചിന്നു അവളേം തള്ളി മുന്നോട്ട് നടന്നു….

 

രണ്ട് ദിവസം കൊണ്ട് കീരിയും പാമ്പും ആയിരുന്നവർ അടേം ചക്കരയും ആയില്ലേലും ഏതാണ്ടൊക്കെ ആയ മട്ടുണ്ട്….വിചാരിച്ചത്ര വിഷം ഉള്ള ഇനം അല്ലെന്ന് രണ്ടിനും തോന്നീട്ടുണ്ടാകാം….

 

വൈകിട്ട് തിരിച്ചു വന്നപ്പോൾ തലേന്നത്തെ അത്ര ബുദ്ധിമുട്ട് തോന്നിയില്ല അവൾക്ക്…

 

മായ എംബ്രോയ്‌ഡ്‌റി വർക്കിലാണ്….ആളതിമനോഹരമായിട്ട് എംബ്രോയ്‌ഡ്‌റി ചെയ്യും…ബുട്ടീക്കിലെ അത്ര റേറ്റ് ഇല്ലാത്തതുകൊണ്ട് ആ ഏരിയയിലുള്ള അത്യാവശ്യം വർക്കൊക്കെ മായക്കാണ് കിട്ടാറ്…

 

കുളിച്ചു ചായ കുടിച്ചു ബെഡിൽ വന്നു കിടന്നതും ആമിയുടെ ഫോണിലേക്ക് ഒന്നു വിളിച്ചുനോക്കി….

 

സ്വിച്ചോഫ് തന്നെയാണ്…ചെറിയമ്മ ഫോൺ കൊടുത്തുകാണില്ല….

 

ഒരമ്മേടെ വയറ്റിൽ പിറന്നില്ലേലും കൂടപ്പിറപ്പ് ആണ് അവള് തനിക്ക്….താനെന്നു വച്ചാൽ അവൾക്കും….

 

പിന്നിൽ നിന്നും മാറാത്ത കുഞ്ഞ്…..

 

ഇൻസ്റ്റ തുറന്ന് അവരിരുവരുടേം ഫോട്ടോ നോക്കിക്കൊണ്ടിരുന്നു….

 

പതിയെ കണ്ണടഞ്ഞു പോകുമ്പോലെ….

 

ഇന്നലേം ഉറങ്ങി…ഇന്നും ഉറങ്ങിയാൽ എങ്ങനാ…

 

ഒരു ലോഡ് പഠിക്കാനും ഉണ്ട്…

 

കുറച്ച് നേരം മായമ്മ തുന്നുന്നത് നോക്കിയിരുന്നു…

 

“എന്ത് രസായിട്ടാമ്മേ ചെയ്യണേ…ഇത് ഒക്കെ എവിടെയാ പഠിച്ചേ….”

 

“തയ്ക്കൽ പണ്ട് പഠിച്ചതാ മോളേ….ആക്കൂടെ എംബ്രോയ്‌ഡ്‌റിയും പഠിച്ചിരുന്നു…പിന്നെ ഇപ്പോളത്തെ രീതിക്കൊക്കെ ചെയ്യാൻ തുടങ്ങീത് ഒന്നു രണ്ട് കൊല്ലം മുൻപ് തൊട്ടാ….അവൻ എനിക്ക് ഫോൺ വാങ്ങിത്തന്നെ…എന്നിട്ട് യൂട്യൂബ് ഒക്കെ പഠിപ്പിച്ച തന്നു…പിന്നെ അതിൽ ഓരോ ക്ലാസുകൾ കണ്ട് കണ്ടാ ബാക്കിയൊക്കെ പഠിച്ചെടുത്തത്….”

 

“നല്ല പെർഫ്ക്ഷൻ ഉണ്ട്….കടേൽ ഒക്കെ ചെയ്യുമ്പോലെ തന്നെ….”

 

മായയൊന്ന് പുഞ്ചിരിച്ചു..

 

“മോൾക്കേ അല്ലറ ചില്ലറ ഒക്കെ വാങ്ങിക്കണ്ടേ…വീട്ടിൽ പെരുമാറാൻ ഒക്കെ….നമുക്ക് നാളെ ടൌൺ വരെ പോയാലോ…” തുന്നിക്കൊണ്ടിരുന്നത് നീക്കിവച്ച മായ ചോദിച്ചു…

 

“വേണ്ടമ്മാ…എല്ലാം ആമിമോൾ കൊടുത്തു വിട്ടിട്ടുണ്ട്…”

 

“ ആ ബാഗിൽ എല്ലാം കൂടെ കയറിയോ എന്നിട്ട്…അത് കൊള്ളാലോ…” പുരികം ചുളിപ്പിച്ചു നോക്കി മായ..

 

ശെരിയാണ്…ആകെ 2,3 ജോഡി ചുരിദാറും വീട്ടിൽ ഇടുന്നതും ഇന്നേഴ്‌സുമേ ഉള്ളൂ…ബാക്കിയെല്ലാം ബുക്‌സും മറ്റും ആയിരുന്നു…ബ്രഷും പേസ്റ്റും സോപ്പുമടക്കം മായമ്മയാണ് തന്നത്…

 

പക്ഷെ പൈസ….കയ്യിലുള്ളത് തീർന്നാൽ എന്ത് ചെയ്യും…എല്ലാത്തിനും അമ്മയെ ബുദ്ധിമുട്ടിക്കാൻ പറ്റുവോ….

 

മനസ്സറിയാതെ കൈ കഴുത്തിലേക്ക് നീണ്ടു…ചെറിയ ചെയിനിലും പെന്റെണ്ടിലേക്കും നോക്കി…ഡയമണ്ട് ആണ്…കയ്യിലെ ബ്രേസ്‌ലറ്റും അതേ…അത്ര എളുപ്പം വിക്കാൻ പറ്റില്ല…കാർഡ് ഇല്ലാതെ വിക്കാൻ ചെന്നാൽ വിലയും കിട്ടില്ല…എന്ത് ചെയ്യും….

 

അരയിലെ അരഞ്ഞാണത്തെ കുറിച് ഓർമ വന്നു…അമ്മയുടെ ആണ്…വയസറിയിച്ചപ്പോ അമ്മമ്മ തന്നത്….അതു മാത്രേയിപ്പോ അമ്മേടെതായി കയ്യിലുള്ളു…

1 Comment

Add a Comment
  1. Addict ayi storykk vegam next part idu

Leave a Reply

Your email address will not be published. Required fields are marked *