അവർക്കു പിന്നിൽ നിന്ന ചിന്നു കൊടൂര ചാറ്റിങ്ങിൽ ആണ്….ഇതൊന്നും ശ്രദ്ധിക്കുന്നുപോലുമില്ല….
പെട്ടെന്നാണ് അവൾക്കടുതുകൂടി പോയവർ ചിന്നുവിനെ ഒന്ന് തട്ടിയത്….അവളൊന്ന് മുഖമുയർത്തി നോക്കി പിന്നേ ഹരിക്കടുത്തേക്ക് നീങ്ങിനിന്നു…
അവർ തന്നെ പിന്നെയും തിരിഞ്ഞുനടന്ന് ഒന്നുകൂടെ തട്ടിയതും ഹരിയത് വ്യക്തമായി കണ്ടു….
അപ്പോളേക്കും അവർക്ക് പോകാനുള്ള ഓട്ടോ വന്നു…
ഓട്ടോ നീങ്ങിയപ്പോൾ അമ്മു തിരിഞ്ഞു നോക്കുമ്പോൾ ഹരി അവരോടെന്തോ ചോദിക്കുന്നതും ഉന്തും തള്ളും ആകുന്നതും കണ്ടു….
അവൻ അങ്ങോടു കയറി ആദ്യം അടിക്കുന്നതാണ് കണ്ടത്…
“നിന്റേട്ടനാരാടി ആടുതോമയോ…അടിയുണ്ടാക്കാതെ ഇവന് ഉറക്കം വരില്ലേ….”
എന്തേയെന്ന ഭാവത്തിൽ ചിന്നു നോക്കിയതും ഓട്ടോക്ക് പിന്നിലേക്ക് ചൂണ്ടികാണിച്ചു അവൾ നോക്കുമ്പോളേക്ക് ഓട്ടോ വളവുതിരിഞ്ഞിരുന്നു…
പിറ്റേന്ന് രാവിലെ അമ്മു എണീക്കുമ്പോൾ ഹരിയെ ഹാളിൽ കണ്ടില്ല….
“ആടുതോമ ആ വഴി പോലീസ് സ്റ്റേഷൻ കയറിക്കാണുവോ…”
അടുക്കളയിൽ ദോശ മറിച്ചിടുന്നുണ്ട് മായ…
ഇടയ്ക്ക് മൂക്കുവലിക്കുന്നുണ്ട് കരഞ്ഞപോലെ…അപ്പൊ അറിഞ്ഞമട്ടുണ്ട്….
“മോളു വല്ലതും കേട്ടായിരുന്നോ….”
“മ്മ്…”
“ഇവനെ ഓർത്തു തീ തിന്നു ഞാൻ മരിക്കത്തെ ഉള്ളൂ….ഇങ്ങനെ കൂട്ടുകാർക്ക് വേണ്ടി തല്ലുണ്ടാക്കി നടക്കുമ്പോൾ എന്നെപ്പറ്റിയോ ഈ വീടിനെപ്പറ്റിയോ ഒരു ചിന്തേം ഇല്ലല്ലോ ഈശ്വരാ…”
കൂട്ടുകാർക്കോ…ഇവൻ വേറേം തല്ലുണ്ടാക്കിയോ… ആത്മാഗതം ആയിരുന്നെങ്കിലും കുറച്ച് ഉച്ചത്തിൽ ആയിപ്പോയി…
കണ്ണ് ചുരുക്കി നോക്കുന്നുണ്ട് മായ…
“ഇന്നലെ എന്താ അമ്മു ഉണ്ടായേ…..” ഒരു കൈ കൊണ്ട് അവളെ പിടിച്ചു നിർത്തി മറുകയ്യിൽ ചട്ടുകവും പിടിച്ചാണ് ചോദ്യം… മുഖം മുറുകി നിൽക്കുന്നു..
മായയുടെ അങ്ങനൊരു ഭാവം ആദ്യമായതിനാൽ അമ്മു ചെറുതായൊന്നു പേടിച്ചു…തത്ത പറയുംപോലെ കൊച്ചു കണ്ടതൊക്കെ പറയുകേം ചെയ്തു….
ആ ചട്ടുകം അവിടെ എറിഞ്ഞിട്ട് അടുപ്പിനടുത്തു കിടന്ന തീയൂതുന്ന ഇരുമ്പിന്റെ പൈപ്പെടുത്തു ഹാളിലേക്ക് പാഞ്ഞു മായ…ഇതെങ്ങോട്ടെന്നുള്ള മട്ടിൽ അമ്മുവും…
മായയുടെ മുറിയിൽ കട്ടിലിൽ ഉറങ്ങിക്കിടന്നവന്റെ പുതപ്പ് വലിച്ചുമാറ്റി തലങ്ങും വിലങ്ങും തല്ലി…
അതുശെരി അപ്പോ ഇവിടുണ്ടായിരുന്നോ…അമ്മു ഹാളിൽ നിന്നും എത്തിവലിഞ്ഞു നോക്കുന്നുണ്ട്…
ഉറക്കത്തിൽ ഞെട്ടിയേണീറ്റ് ഹരി ചാടി കട്ടിലിൽ നിന്നും ഇറങ്ങി…അഴിഞ്ഞു പോകാറായ മുണ്ട് കൂട്ടിപിടിച്ചു അമ്മയേനോക്കി….
“എന്തുവാമ്മാ…..കാര്യം പറഞ്ഞിട്ട് തല്ല്….” അവനോരൂഹവും കിട്ടിയില്ല…ഇന്നലത്തെ പ്രശനം കോംപ്രമൈസ് ആക്കിയിട്ടാണല്ലോ കിടന്നത്…
“നീയിപ്പോ ഇറങ്ങിക്കോണം ഇവിടുന്ന്…..നാടുനീളെ തല്ലുണ്ടാക്കുന്നതും പോരാ വന്നു വന്നു നീയെന്നോടിപ്പോ കള്ളവും പറഞ്ഞു തുടങ്ങിയോ….”
അവൻ കള്ളം പറഞ്ഞതാണ് മായയെ കൂടുതൽ വേദനിപ്പിച്ചത്…എന്ത് നടന്നാലും സർവപരാധവും പറഞ്ഞു ഹരി അമ്മയോട് മാപ്പ് ചോദിക്കൽ ഉള്ളതാണ്…അവൻ കള്ളം പറയില്ലെന്നൊരു വിശ്വാസവും മയക്കുണ്ടായിരുന്നു…കാര്യമില്ലാത്ത കാര്യത്തിന് വഴക്കുണ്ടാക്കില്ലെന്നും…
എടുത്ത് ചാട്ടവും ദേഷ്യവും അച്ഛന്റെ വക കിട്ടിയതുകൊണ്ട് ജാത്യാലുള്ളത് തൂത്താൽ പോകില്ലെന്ന മട്ടിൽ അവനെ ഒരുപാട് നിയന്ത്രിച്ചിട്ടും ഇല്ല മായ…
പക്ഷെ ഈ സീൻ കണ്ടു അമ്മുവിന് ചിരിയാണ് വന്നത്…ഒരു നാലു വയസുള്ള കുഞ്ഞിനെ അമ്മ ഇതിലും വേദനിപ്പിച്ചു അടിക്കും…എന്നിട്ടതിനു ഒലക്കക്ക് അടികൊണ്ട എക്സ്പ്രഷൻ ഇട്ടുനിൽക്കുന്ന ഒരുത്തനും….
“അയിന് ഞാൻ എന്ത് പറഞ്ഞൂന്നാമ്മ…ദേ ഞാൻ ചുമ്മാ നിന്ന് കൊള്ളൂലാട്ടോ കാര്യം പറയ്….ഞാൻ എന്ത് ചെയ്തിട്ടാ….” വീഴുന്ന അടി കൈക്കും കാലിനും തടഞ്ഞുകൊണ്ടാണ് നിൽപ്…
“നീയൊന്നും ചെയ്തില്ലാലെ…പിന്നമ്മു മോള് പറഞ്ഞതോ…”

Addict ayi storykk vegam next part idu