മഴനീർതുള്ളികൾ – 2 41അടിപൊളി 

അവൾ എഴുന്നേറ്റ് സ്റ്റാഫ്‌ റൂമിലേക്ക് നടന്നു…സെക്കന്റ്‌ ബെൽ അടിക്കാൻ ആകുന്നേയുള്ളു…ഫാക്കൾട്ടി എല്ലാവരും ഉണ്ട്….

 

അനുവാദം ചോദിച്ചു അകത്തു കടന്നു….

 

എങ്ങനെ പറയണം എന്ത് പറയണം എന്നൊരു ഊഹവുമില്ലാതെ നിന്നതും hod അടുത്തേക്ക് വിളിച്ചു…

 

”എന്ത് പറ്റിയെടോ…തന്നിൽ നിന്നും ഇത് ഞങ്ങൾ പ്രതീകഹിച്ചില്ലെന്നത് നേരാണ്..അതുകൊണ്ട് കേട്ടപ്പോ ഒന്നു ഞെട്ടി ….ലൈഫ് പാർട്ണർ ഒക്കെ പിന്നെ ഓരോരുത്തരുടേം പേർസണൽ ചോയ്സ് അല്ലെ…അതിൽ ഞങ്ങളാരും ഒന്നും പറയുന്നില്ല…പക്ഷെ പഠിത്തം ഉഴപ്പരുത്…ഇല്ലെന്നറിയാം..എങ്കിലും അധ്യാപകർ എന്നാ നിലക്ക് ഓർമപ്പെടുത്തിയെന്നെ ഉള്ളൂ…ക്ലാസ്സിലേക്ക് ചെന്നോളൂ…എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ തനിക്ക് ഞങ്ങളോട് പറയാം..എപ്പോൾ വേണമെങ്കിലും…“

 

ആ കോളേജിലെ തന്നെ മികച്ച വിദ്യാർഥികളിൽ ഒരാളായ കുട്ടിയെക്കുറിച്ച് ഇങ്ങനെയെല്ലാം കേൾക്കേണ്ടിവന്നതിൽ വിഷമം ഉണ്ടെങ്കിലും അവരാരും അത് കാണിച്ചില്ല…ചോദിച്ചവളെ വിഷമിപ്പിക്കുകയും ചെയ്‌തില്ല…

പക്ഷെ അവിടെയും ആരും അവളുടെ ഭാഗം മാത്രം ആരാഞ്ഞില്ല….

 

ആരെയും ഒന്നും ബോധ്യപ്പെടുത്താൻ തോന്നാത്തതിനാലും അവർ അവരുടെ മാന്യത കാണിച്ചതിനാലും അവൾ തിരിഞ്ഞു ക്ലാസ്സിലേക്ക് പോന്നു…

 

സിംഗിൾ സീറ്റർ ഡെസ്കും ചെയറും ആണ്..ഇരുന്നു ബാക്കിയുള്ള assignments എഴുതാൻ തുടങ്ങി..

 

“അമ്മുവേച്ചി….”

 

തലയുയർത്തി നോക്കി…അഭിനവാണ്…എഴുന്നേൽക്കാൻ ആഞ്ഞതും വാച്ചിൽ തൊട്ടു സമയം പോയി ലഞ്ച് ബ്രേക്കിനു കാണാമെന്നു ആംഗ്യം കാണിച്ചു അവൻ ഓടി..മറ്റു ഡിപ്പാർട്മെന്റിലെ സ്റ്റുഡന്റസ് കയറിയിറങ്ങാൻ പിജി ബ്ലോക്കിൽ അനുവാദം ഇല്ല….

 

ഫസ്റ്റ് അവർ ക്ലാസ്സ്‌ തുടങ്ങിയിട്ടും ഒന്നും ശ്രദ്ധിക്കാൻ പറ്റുന്നില്ല…

 

മനസ് എവിടെയോ ഉടക്കി കിടക്കുന്നു..വല്ലാതെ അസ്വസ്തമാകുന്നു..

 

ക്ലാസ്സിൽ ആക്റ്റീവ് ആയിഇരിക്കാത്തതിന് ഇടയ്ക്കു വാണിങ് കിട്ടിയതും അമൃത മുഖമൊന്ന് അമർത്തിത്തുടച്ചു മിസ്സിനെ തന്നെ നോക്കിയിരിക്കാൻ തുടങ്ങി…

 

“എഡോ…..”

 

ബ്രേക്ക്‌ടൈം ആയപ്പോൾ ഡെസ്കിൽ തലചായ്ച്ചു കിടക്കുകയായിരുന്നു അമൃത….മുഖമുയർത്തി നോക്കി…

 

ഗോകുലും മിലിയുമാണ്…ഗോകുൽ ബി എഡ് കഴിഞ്ഞിട്ട് പിജി ചെയ്യാൻ വന്നതാണ്…നല്ല പക്വതയും ഒതുങ്ങിയ സംസാരവും…വന്ന ഇടയ്ക്കു കൊച്ചിന് ഒന്ന് ക്രഷ് അടിച്ചായിരുന്നു..പക്ഷെ അപ്പോളേക്കും ജാതകമെന്നും മുറച്ചെറുക്കനെന്നും പറഞ്ഞു ഋഷിയേട്ടൻ ലാൻഡ് ചെയ്തു..

 

പിന്നെ മിലി….വന്നൊരു മാസം കൊണ്ട് ug യിലെ ഗസ്റ്റ് ലക്ച്ചററെ പ്രൊപ്പോസ് ചെയ്തതിനും പിന്നാലെ നടന്നതിനും 2 വാണിംഗും ഒരു സസ്പെന്ഷനും കഴിഞ്ഞ് ഇപ്പൊ ഗോകുലിൻറെ തലയിൽ….

 

അവർ ചെയർ എടുത്തു അടുത്തേക്കിട്ടിരുന്നു…

 

“എന്താണ് പതിവില്ലാത്തൊരു പതുങ്ങിയിരിപ്പും കിടപ്പുമൊക്കെ….” മിലി അവൾ തലചായ്ച്ചുവെച്ച ബുക്കെടുത്തു വെറുതെ മറിച്ചുകൊണ്ട് ചോദിച്ചു…

 

“അപ്പോ മിണ്ടാപൂച്ച ശെരിക്കും കലമുടച്ചോ….”

 

“നിങ്ങളൊക്കെ എങ്ങനാ അറിഞ്ഞേ…..” ക്യാപ് ഊരാത്ത പേന കൊണ്ട് ഡെസ്കിൽ ഉരച്ച് അവളൊരു മറുചോദ്യം ചോദിച്ചു..

 

“നിന്റെ വീടിനടുത്തുള്ളവർ ഈ കോളേജിൽ പഠിക്കുന്നില്ലേ അവർ അവരുടെ ക്ലാസ്സ്‌ ഗ്രൂപ്പിൽ ഇട്ടതാ…പിന്നെവിടുന്ന് ഇവിടം വരെയെത്തി….”

 

“അല്ല മോളേ…ചെക്കൻ ചുള്ളനാന്ന് കേട്ടു….” മിലി പിന്നൊരു വാ പോയ കോടാലി ആണ്…

 

“മിലീ….” ഗോകുൽ അവളെ ശാസികുംപോലെ വിളിച്ചു..

 

“എടൊ എന്താ ശെരിക്കും ഉണ്ടായേ…പ്രേമം പൊക്കി എന്നതൊന്നും എനിക്കത്ര കൺവിൻസിങ് ആയിട്ടില്ല…അങ്ങനെയൊന്നുണ്ടെങ്കിൽ താൻ പിന്നെ കസിനുമായുള്ള മാര്യേജ് നു സമ്മതിക്കേണ്ട കാര്യമില്ലലോ….” ഗോകുൽ അവൾക്കടുത്തേക്ക് നീങ്ങിയിരുന്നു..

 

അമൃത ഗോകുലിനെ തന്നെ നോക്കി..ഒരാളെങ്കിലും മനസിലാക്കിയല്ലോ..ചോദിച്ചല്ലോ…

 

പിന്നൊന്നു ശ്വാസം വലിച്ചു വിട്ടു…എന്നിട്ടിരുവരോടുമായി പറയാൻ തുടങ്ങി….

1 Comment

Add a Comment
  1. Addict ayi storykk vegam next part idu

Leave a Reply

Your email address will not be published. Required fields are marked *