മഴനീർതുള്ളികൾ – 2 41അടിപൊളി 

 

ചിന്നുവവനെ കണ്ടപാടെ വയറു തിരുമ്മി വിശക്കുന്നെന്ന് കാണിച്ചു…

 

ഹരിയൊരു ചിരിയോടെ അവളെ കൈകാട്ടി വിളിച്ചു…

 

ചിന്നു അമ്മുവിനെ കൂടെ വിളിച്ചപ്പോൾ അവൾ വരുന്നില്ലെന്ന് പറഞ്ഞു….

 

“ഇന്നൊരിക്കൽ വൃതമാ മായമ്മക്ക്….വീട്ടിൽ ഒരു കിണ്ടീം കാണത്തില്ല വേണേൽ വാ ജാട ഇടാണ്ട്…ഇല്ലേ മോള്‌ ഫ്രൂട്ട്സും തിന്ന് ഇരിക്കേണ്ട വരും….”

 

“ആ ഞാൻ ഫ്രൂട്ട്സ് കഴിച്ചോള…അമ്മ അല്ലെ എനിക്ക് എന്തേലും ഉണ്ടാക്കിവെച്ചിട്ടുണ്ടാകും…” മുഖം വീർപ്പിച്ചും കൊണ്ടവൾ പറഞ്ഞു..

 

“എന്നാ മഹാറാണി കേറണ്ട…ഞാനേ ചായേം കുടിച്ചു ഹരിയേട്ടന്റൊപ്പം വന്നോളാ മോളോറ്റക്ക് നടന്നങ്ങ് പൊക്കോട്ടാ….” എന്നും പറഞ്ഞു ചിന്നു നടക്കാനാഞ്ഞതും അമ്മു ഒപ്പം ചെന്നു…അവൾക്കിപ്പോളും ഒറ്റക്ക് പോകാനുള്ള ധൈര്യം ഇല്ല…ആ ഏരിയ ഇലെ കുടുംബശ്രീകളെ പേടിച്ചിട്ടു തന്നെ…

 

“ഇവളും വരേ…” രണ്ടാംനിലയിലെ ക്ലബ്ബിന്റെ മുന്നിലെ കൈവരിയിൽ പിടിച്ചുനിന്ന ഹരിയുടെ പുരികം ചുളിഞ്ഞു…പിന്നിറങ്ങി ചെന്നു…

 

കടയിലേക്ക് കയറും വഴി അച്ചുവേട്ടൻ അമ്മുവിനെ നോക്കി ഒന്നു ചിരിച്ചു…70കളിൽ ഉള്ളൊരു മനുഷ്യൻ….ഒരു മുണ്ടും തോളിൽ ഒരു തോർത്തും..

 

അമ്മുവും തിരികെ ചിരിച്ചു…

 

ചായ സമയം ആകുന്നതേ ഉള്ളതിനാൽ കടക്കുള്ളിൽ ഒന്നു രണ്ടുപേരെ ഉള്ളൂ…

 

ചിന്നു നേരെ ചെന്നൊരു ബെഞ്ചിൽ ഇരുന്നു അമ്മു പിറകെയും…അവൾക്കാകെ ഒരു ചമ്മലാണ്…ആദ്യമായാണിങ്ങനെ ഒരു കടേലൊക്കെ…കാന്റീനിലും കഫെയിലും റെസ്റ്ററന്റിലും ഒക്കെ പോയിട്ടുണ്ടെങ്കിലും ചായക്കട ആദ്യത്തെ എക്സ്പീരിയൻസ് ആണ്…

 

“ നിനക്കെന്നാടി….”

പലഹാരപ്പെട്ടിയുടെ മുന്നില് നിന്നുകൊണ്ട് അവൻ ചോദിച്ചു…

 

“ ഒരുള്ളിവട രണ്ട് പഴംപൊരി….” ഇളിച്ചു കാണിക്കുന്നുണ്ട്…

 

അമ്മുവിനെ നോക്കുമ്പോൾ ബാഗിന്റെ സിബ്ബിൽ തെരുപിടിപ്പിച്ചു ഇരിപ്പുണ്ട്…

 

അവൻ ഒരു പ്ലേറ്റിൽ ചിന്നുവിനും മറ്റൊന്നിൽ അമ്മുവിന് രണ്ട് പഴംപൊരിയും എടുത്ത് കൊണ്ടുകൊടുത്തു…

 

“എനിക്ക് വേണ്ട….” അവനത് കേട്ട മട്ട് നടിച്ചില്ല..

 

“അച്ചുവേട്ടാ…3 ചായ…ഒന്ന് കടുപ്പം കുറച്ചിട്ട്…” അവൾ കുടിക്കാറുള്ള ചായയുടെ നിറം ഓർത്തുകൊണ്ട് പറഞ്ഞു…

 

അമ്മുവാകെ ചൂളിയിരിപ്പാണ്….കഴിക്കാൻ വേണ്ടി കയറിയതൊന്നും അല്ല…ഒറ്റക്ക് പോകാൻ വയ്യാത്തോണ്ട് ചിന്നുവിനൊപ്പം വന്നുന്നേ ഉള്ളൂ…

 

അവന്റെ കയ്യീന്ന് ഒരു മിട്ടായി പോലും വാങ്ങൂലാന്ന് പണ്ടെടുത്ത പ്രതിജ്ഞ ഒക്കെ കൊച്ച് ഇടക്ക് തെറ്റിച്ചായിരുന്നു..

 

വൈകിട്ട് പണി കഴിഞ്ഞ് വരുമ്പോൾ ഇടക്കൊക്കെ അവൻ ഹോട്ടലീന്ന് ബിരിയാണിയോ പൊറോട്ടയോ ഒക്കെ പാർസൽ വാങ്ങിവരാറുണ്ട്..അതൊന്നും അവൾ കഴിക്കില്ല…അവൾ അതൊന്നും കഴിക്കാത്ത കൂട്ടത്തിൽ ആയോണ്ടാണോ എന്തോ ഇടക്കാലം കൊണ്ട് ആ പൊതിയിൽ എന്തെങ്കിലും ചായക്കട പലഹാരമോ ബേക്കറിയിലെ സ്വീറ്സോ കൂടി സ്ഥാനം പിടിച്ചു തുടങ്ങിയിരുന്നു….

 

ആദ്യമൊക്കെ കഴിക്കാതെ മാറി നിൽക്കും…അതുകൂടെ ചിന്നു കഴിക്കും…മായമ്മ എന്നും നിർബന്ധിക്കും. …വാശിയും വൈരാഗ്യവും ആഹാരത്തോട് കാണിക്കരുതെന്ന് പറയും…പിന്നെ പിന്നെ വാശി ഒക്കെ പയ്യെ വിട്ടു…അവൾ കഴിക്കുന്നത് കാണാറില്ലെങ്കിലും അവൻ എന്ത് വാങ്ങിയാലും അവൾക്കായെന്തെങ്കിലുമൊക്കെ ആ പൊതിയിൽ കാണും…

 

ചായഗ്ലാസ് മുന്നിൽ കൊണ്ടുവച്ചു അച്ചുവേട്ടൻ പോയി…അമ്മു മുഖമുയർത്തി നോക്കുമ്പോൾ പഴംപൊരി തീർത്തു ഉള്ളിവടയിൽ കൈവച്ചിട്ടുണ്ട് ചിന്നു…

 

വടയും വായിൽ കടിച്ചുപിടിച്ച് ചിന്നു അവളുടെ ഗ്ലാസ്‌ എടുത്തു അമ്മുവിന്റെ ഗ്ലാസ്‌ നീക്കിവച്ചു കൊടുത്തു…

 

അമ്മു ഹരിയെ പാളി നോക്കി…അവൻ ചായക്കടേടെ തൂണിൽ ചാരി പുറത്തേക്ക് നോക്കി നിന്നു ഊതിക്കുടിക്കുന്നുണ്ട്…

 

ചായഗ്ലാസ് എടുക്കാൻ നോക്കിയപ്പോൾ നല്ല ചൂട്…തൊടാൻ പറ്റുന്നില്ല…

 

ഹരി അവർ കുടിച്ചു കഴിഞ്ഞൊന്ന് നോക്കുമ്പോൾ ഗ്ലാസിൽ തട്ടീം മുട്ടീം ഇരിപ്പുണ്ടവൾ…

1 Comment

Add a Comment
  1. Addict ayi storykk vegam next part idu

Leave a Reply

Your email address will not be published. Required fields are marked *