“ചിന്നൂ പറയ് ആര്….” ചോദ്യം അവളോടാണെങ്കിലും നോട്ടം അമ്മുവിന്റെ നേരെയാണ്….
“എടീ നിന്നോടാ ചോദിച്ചത്….എന്തുണ്ടായെന്ന് പറയാൻ….” അലർച്ചയിൽ കിച്ചു പേടിച്ചുപോയി…
“ചിന്നൂ അവനേം കൊണ്ട് പുറത്തേക്ക് ഇറങ്ങ്…ഞാനിവളോട് ചോദിച്ചോളാം…” മുറിക്ക് പുറത്തേക് കൈചൂണ്ടി ക്ഷോഭം അടക്കികൊണ്ട് അവൻ പറഞ്ഞു…
“ഹരിയേട്ടാ വേണ്ട….അവനാ ആ ആരക്കാട്ടുള്ള റയാൻ….”
ചിന്നു പറഞ്ഞുതീർന്നില്ല അതിനു മുന്നേ അമ്മു കരഞ്ഞു…
അടുത്ത നിമിഷം ഹരിയവളെ കൈക്കുഴയിൽ പിടിച്ചു വലിച്ചു ബെഡിൽ നിന്നിറക്കി അവനു മുന്നിൽ നിർത്തി….
കരഞ്ഞു കലങ്ങിയ മുഖവും കണ്ണും…അഴിഞ്ഞുലഞ്ഞ മുടി…വിതുമ്പി വിറക്കുന്ന ചുണ്ടുകൾ….
എന്ത് പറയണമെന്നവനറിഞ്ഞുകൂടാ….എങ്ങനെ അവളെ ഡീൽ ചെയ്യണമെന്നും….
അവളുടെ കണ്ണീരുകാണുമ്പൊൾ നെഞ്ച് ദുർബലമാകുംപോലെ…പറയാൻ വാക്കുകൾ കിട്ടാത്തപോലെ…
“ഇതോണ്ടൊക്കെത്തന്നെയടി പുല്ലേ ചുറ്റിനടക്കണ്ടു പോകാൻ പറഞ്ഞത്…..ഒന്നുകിൽ തിരിച്ചു പറയാനുള്ള രണ്ട് പൊട്ടിക്കാനുള്ള ചൊണ വേണം…അല്ലെങ്കിൽ….”
“അല്ലെങ്കിൽ…..അല്ലെങ്കിൽ….പറയ്….അല്ലെങ്കിൽ ആർക്കുമെന്നെയിട്ട് തട്ടിക്കളിക്കാംന്നാണോ….ആർക്കുവേണേലും എന്റെ ദേഹത്ത് തൊടാമെന്നാണോ….ഞാൻ ആദ്യമായല്ല അമ്പലത്തിൽ പോകുന്നത്….പക്ഷെ ഇങ്ങനെയൊന്ന്….”
പാതിക്കവൾ നിർത്തിയെങ്കിലും ഉദേശിച്ചത് അവനു മനസിലായി….അന്തസുള്ള അച്ഛന്റെ മകളായിരുന്നവൾ…ആരും ഒന്നു മോശമായി നോക്കുകയോ പറയുകയോ ചെയ്യാതിരുന്നവൾ…തന്റെ പേര് തലക്കുമുകളിൽ വീണത്തിൽ പിന്നെയാണിങ്ങനെ ഒക്കെ….
ഹരി കാറ്റുപോലെ മുറിവിട്ടു പുറത്തേക്കിറങ്ങി….ബൈക്കുമെടുത്തു വേലി കടന്നുപോയി….
അമ്മു കരഞ്ഞുകൊണ്ട് കട്ടിലിലേക്ക് വീണു….
അരക്ഷിതാവസ്ഥ…..
ഒന്നാശ്വസിപ്പിക്കാനോ ചേർത്തു പിടിക്കാനോ ആരും കൂടെ ഇല്ലാത്തപോലെ….ആരുടെയെങ്കിലും ചിരകിനുള്ളിലേക്ക് ചുരുണ്ടു കൂടാൻ അവൾ കൊതിച്ചു…
4 വയസിൽ അമ്മയെയും 6 വയസുമുതൽ കൂടെയുണ്ടായിട്ടും അച്ഛനെയും നഷ്ടപ്പെട്ടവൾ….
എന്ത് ചെയ്യണമെന്നോ എങ്ങനെ പ്രതികരിക്കണമെന്നോ കഴിയാതെ പെട്ടുപോയ നിമിഷം…
ഐസ്ക്രീം കഴിച്ചു നിൽക്കുകയായിരുന്നു…അപ്പോളാണ് അടുത്തുവന്നുനിന്നവർ കുറച്ചുകൂടി ചേർന്നുനിൽക്കുന്നത്…മദ്യത്തിന്റെ മണം…
കിച്ചുവിനേം കൂട്ടി പോകാൻ നിന്നതും അതിലൊരാളുടെ കൈ തന്റെ ബാക്കിൽ അമർന്നിരുന്നു….
ഞെട്ടി തിരിഞ്ഞുനോക്കുമ്പോൾ വഷളൻ ചിരിയോടെ നിൽക്കുന്നു…
അവന്റെ കാരണക്കുറ്റി അടിച്ചു പൊട്ടിക്കാൻ തോന്നി….അവിടുന്ന് ഓടിപ്പോകാൻ തോന്നി….പക്ഷെ
കൈ തളർന്നു പോയപോലെ..കാലു കുഴഞ്ഞു നില്കുംപോലെ….പ്രതികരിക്കാൻ കഴിയാതെ അവൾ തറഞ്ഞു നിന്നു….കണ്ണിൽ നിന്നും വെള്ളം കുടുകുടെ ചാടി….
നിസഹായാവസ്ഥ….
ആദ്യമായിട്ടാണിങ്ങനെ….എന്ത് ചെയ്യണം….
“വിടെടാ പട്ടീ….” കിച്ചു അവന്റെ ദേഹത്ത് കയ്യിൽ ഇരുന്ന കാർ വച്ചു തല്ലി….
പെട്ടെന്ന് എവിടുന്നോ കിട്ടിയ ധൈര്യത്തിൽ അമ്മു അവന്റെ കയ്യും പിടിച്ചോടി….
ചിന്നുവിനോട് പറഞ്ഞതും ചോദിക്കാൻ പോകാനാഞ്ഞവളെ പിടിച്ചുവച്ചു നിർത്തി വീട്ടിൽ പോകാമെന്നു പറഞ്ഞു പൊട്ടിക്കരഞ്ഞു അമ്മു….
അവൾക്കു തന്നോട് തന്നെ പുച്ഛവും അറപ്പും തോന്നി….ഇങ്ങനെ പ്രതികരണശേഷിയില്ലാത്തൊരു ജന്മം ആയിപോയതിൽ….
ഹരി അമ്പലത്തിനു പിന്നിലെ പാടത്തിന്റെ കരയിലെ തെങ്ങിൻ ചുവട്ടിൽ ബൈക്ക് നിർത്തി…അരുൺ അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു….
“അവന്മാർ എവിടെ….”
“സഹദേവൻ ചേട്ടന്റെ പറമ്പിലെ മോട്ടോർ പുരയിലുണ്ട്…പതിവ് പരിപാടി….”
മോട്ടോർ പുരക്കുമുന്നിൽ ബൈക്ക് നിർത്തിയതും ഹരിയെക്കണ്ട് റയാൻ ഓടി…
ഹരി പിന്നാലെ ഓടി….പാടത്തുകൂടെ കടന്നതും പടവലത്തിനു നാട്ടിയ കമ്പുപിഴുത്തെടുത്തു ഹരി അവനെ എറിഞ്ഞു വീഴ്ത്തി….
വീണു കിടക്കുന്നവന്റെ ഷർട്ടിന്റെ പിന്നിൽ പിടിച്ചുപൊക്കി മുഖത്തിന് നേരെ നിർത്തി….

Addict ayi storykk vegam next part idu