മഴനീർതുള്ളികൾ – 2 41അടിപൊളി 

 

“പതിവ് പോലെ എന്റെ പെർഫോമൻസ് നന്നായിരുന്നു…പക്ഷെ പടം പൊട്ടും….” സിറൗട്ടിലെ അരപ്രൈസിലേക്ക് കയറിയിരുന്നു ചിന്നു കൊല്ലങ്ങളായി ഇറക്കികൊണ്ടിരിക്കുന്ന സെയിം ഡയലോഗ് തട്ടി…

 

“മോൾക്കോ…” ചിന്നുവിന്റെ തലക്കിട്ടന്ന് കൊട്ടി മായ അമ്മുവിനോട് ചോദിച്ചു…

 

“നന്നായി എഴുതീട്ടുണ്ട് ബാക്കി ഒക്കെ പേപ്പർ നോക്കുന്നോരുടെ മനസ് പോലിരിക്കും അമ്മാ…”

 

“അല്ല മായക്കുട്ടൻ ഇതെങ്ങോട്ടാ….വാലിന്ന് ഇല്ലേ…”അപ്പുറത്തു മുറ്റം അടിച്ചുവാരുന്ന അമ്മയെ എത്തിനോക്കി ചിന്നു ചോദിച്ചു…

 

“ഞാനാ ഉത്സവത്തിനുള്ള തുണി അടിച്ചത് കടേൽ കൊടുക്കാനുണ്ട്…പിന്നെ നിങ്ങൾക് രണ്ടാൾക്കുമുള്ളത് എടുക്കണ്ടേ…എന്താ വേണ്ടേ…മടുപ്പില്ലെൽ വരുന്നുണ്ടോ കൂടെ…”

 

“ഒന്നും വേണ്ടമ്മാ….ദീപാരാധന തൊഴുതിട്ട് വരാൻ അല്ലെ…ഉള്ളതൊക്കെ മതി….” അവൾക്കിപ്പോ മായ അമ്മ തന്നെയാണ്…എന്തെങ്കിലും വാങ്ങാനോ ചോദിക്കാനോ പണ്ടത്തെ പോലെ മടിയൊന്നുമില്ല…പ്രിയപ്പെട്ട കൂട്ടുകാരിയുടെ മകൾ എന്നതിലുപരി സ്വന്തം മോളാണ് മായക്കും അവൾ…ഒരിക്കൽ പറിച്ചുമാറ്റപ്പെടുമ്പോൾ എന്താകുവോ….

 

“അപ്പൊ മോള് ശീവേലിക്കും പകൽപൂരത്തിനും ഒന്നും വരില്ലേ….അതൊക്കെയല്ലെന്നേ കാണണ്ടേ….” ലളിതമ്മ ചൂലാ വേലിക്കലേക്ക് ചാരി വച്ചു നൈറ്റിയുടെ കുത്തഴിച്ചു വിട്ട് തോളിലെ തോർത്തുകൊണ്ട് മുഖം തുടച്ചു മുറ്റത്തേക്ക് കയറിവന്നു…

 

“പിന്നല്ല…പിന്നാ ഗാനമേളേം താലപ്പൊലീം…” ചിന്നു മുറ്റത്തേക്ക് ചാടിയിറങ്ങി അമ്മേടെ കയ്യിൽ ബാഗ് ഏല്പിച്ചു…

 

“ഹാ അതിനു നിനക്ക് കിടന്ന് തുള്ളാൻ അല്ലെ….ആണ്പിള്ളേരെക്കാളും കഷ്ടാ ഈ പെണ്ണ്…” ചെവിക്കിട്ടൊന്നു കിഴുക്കി…

 

“എന്റെ മായേ…നീ ഇതുങ്ങളെ നോക്കി നിക്കണ്ട…പാട്ടുപാവാടക്കുള്ള തുണി അല്ലെ നീയെടുത്തിട്ട് വാ…”

 

“പാവാടയോ….അമ്മേ ഇപ്രാവശ്യം എങ്കിലും സാരി…”

 

“പിന്നേ ഒരു സാരി…ഇതൊക്കെ തലേം മൊലേം വളർന്ന വരണ കാണുമ്പോ ചങ്കില് തീയ കെട്ടിക്കാറായിന്നോർത്ത്…അപ്പോളവൾടൊരു സാരി…”

 

കെട്ടിക്കുന്ന കാര്യം കേട്ടപ്പോ കൊച്ചടങ്ങി…അതത്ര പിടുത്തം ഇല്ല…

 

“അമ്മയെന്ന വാങ്ങീട്ട് വരാം…പക്ഷെ ഇപ്പൊ കാണിക്കൂല…കൊടിയേറ്റിന് കണ്ടാ മതി…”

 

________________________________

 

 

 

ഇന്നാണ് കൊടിയേറ്റ്…

 

ഉത്സവം പ്രമാണിച്ചു വീടും പരിസരവും എല്ലാം വൃത്തി ആക്കി റോഡും തെളിച് ഇട്ടിട്ടുണ്ട്…അകം പണി അവരുടേത് ആയിരുന്നെങ്കിൽ പുറംപണി ഹരീടേം അരുണിന്റേം ചെവിതല തിന്ന് ലളിതമ്മ സാധിച്ചെടുത്തതാണ്….

 

എക്സാം കഴിഞ്ഞു sem ബ്രേക്ക്‌ ആയതുകൊണ്ട് രണ്ടുപേരും വീട്ടിൽ തന്നെ ഉണ്ട്…

 

എൽപി ക്ലാസുകാർക്ക് സമ്മർ വെക്കേഷൻ തുടങ്ങിയതുകൊണ്ട് മായേടെ ചേച്ചീടെ മോളുടെ മോൻ കിച്ചുവും വന്നിട്ടുണ്ട്….

 

കുരുത്തക്കേട് കണ്ടുപിടിച്ച മൊതല് ആണേലും ചിന്നു അവനെ അവളുടെ അതിനേക്കാൾ തറ ട്രിക്‌സ് വച്ച് ഒതുക്കി…പയ്യെ അമ്മുവും…

 

വൈകിട്ടത്തെ ദീപാരാധന കഴിഞ്ഞാണ് കൊടിയേറ്റ്…ഹരിയും അരുണും ഒക്കെ ഇന്നലെ രാത്രി തൊട്ടേ അവിടെ ആണ്….ഇടയ്ക്ക് ഉണ്ണാനും കുളിക്കാനും മാത്രം വീട്ടിലേക്ക്….ഇനി ഇപ്പൊ കൊടിയിറങ്ങി കഴിഞ്ഞ് രണ്ടിനേം പ്രതീക്ഷിച്ചാൽ മതി….പ്രത്യേകിച്ച് അവളുടെ അച്ഛൻ കുറച്ച് വിട്ടു നിൽക്കുന്ന സ്ഥിതിക്ക്….

 

പോകുന്നില്ലെന്ന് പറഞ്ഞെങ്കിലും കാര്യങ്ങൾക്ക് ഓടി നടക്കാൻ ചെറുപ്പക്കാർ കുറവായതുകൊണ്ട് അവനു പോകേണ്ടി വന്നു…യുകെയിലേക്കും കാനഡയിലേക്കും യുവത്വം ചേക്കേറിയപ്പോൾ നാട്ടിൽ കാര്യപ്രാപ്തിയുള്ള പയ്യന്മാര് കുറഞ്ഞു…

 

ചിന്നുവും അമ്മുവും കുളി കഴിഞ്ഞ് നിൽക്കുവാണ്…മായയാണെങ്കിൽ വെള്ളം കണ്ടാൽ പ്രാന്താകുന്ന കിച്ചുവിനേം കൊണ്ട് കുളിമുറിയിൽ യുദ്ധതിലും….

 

“എന്റെ പൊന്ന് മായക്കൊച്ചേ….ഈ താമരക്കണ്ണനേം കൊണ്ടിരുന്നാൽ ഞങ്ങളിന്ന് ദീപാരാധനക്ക് പോയിട്ട് നാളെ ഉച്ചപൂജക്ക് അവിടെ എത്തൂല….ഡ്രസ്സ്‌ എവിടാ വച്ചേക്കണേ…ഞാൻ എടുത്തോളാം….”

1 Comment

Add a Comment
  1. Addict ayi storykk vegam next part idu

Leave a Reply

Your email address will not be published. Required fields are marked *