വെയിലും തണലും ഇടവിട്ടുകിടക്കുന്ന തോപ്പിലൂടെ വേഗത്തിൽ നടന്നു…
പുഴയുടെ അധികം വീതി ഇല്ലാത്ത ഇടമാണത്…ഇരു വശവും നിറയെ മരങ്ങളാണ്..അവിടവിടായി കൈതകാടുകളും…കൈതകിടയിലൂടെ പുഴയിലേക്കിറങ്ങുന്ന വഴിത്താര ഉണ്ട് അതിലെ ചെന്നിറങ്ങുമ്പോ വഴുക്കലുള്ള പാറയാണ് നീളത്തിൽ അരികുംവഴി…വെള്ളം തട്ടികിടക്കുന്നിടം മാത്രമേ തെന്നൽ ഉള്ളൂ…ബക്കറ്റും തുണിയും പാറ പരപ്പിനു മുകളിലേക്ക് വച്ച് വെള്ളത്തിലേക്കിറങ്ങി….ഉച്ച സമയം ആയതിനാൽ വെള്ളത്തിനത്ര തണുപ്പില്ല…
ബക്കറ്റിൽ സോപ്പ്പൊടി കലക്കി തുണി കുതിരാൻ വച്ചിട്ട് മുണ്ടുമാറ്റി അലക്കാനിട്ടിരുന്ന ഷോർട്സ് എടുത്തിട്ടവൻ പുഴയുടെ ആഴമുള്ള ഭാഗത്തേക്ക് നീന്തി….
ഏതാനും സെക്കന്റ് അടിയിലേക്ക് പോയി മുങ്ങികിടക്കും…എന്തോ ഒരു സമാധാനം പോലെ…പിന്നെയും പൊങ്ങിവരും ശ്വാസം എടുക്കും കുറച്ച് സമയം നീന്തും താഴേക്ക് പോകും…
ഇടയ്ക്ക് മുടിയിലേം താടിയിലേം വെള്ളം കൈപ്പത്തികൊണ്ടോന്ന് വടിച്ചു വിട്ടിട്ട് മുകളിലേക്ക് നോക്കുമ്പോൾ കണ്ടു പുഴയിലേക്ക് ചാഞ്ഞുകിടക്കുന്ന മാവിന്റെ കൊമ്പിൽ നിറയെ മാങ്ങ പിടിച്ചിട്ടുണ്ട്…
നീന്തി അക്കരെ കയറി…മാവിനോട് ചേർന്നു നിൽക്കുന്ന പനയുടെ പഴുത്ത പനങ്കുല ചീഞ്ഞു വീണുകിടക്കുന്നതിൽ ചെരുപ്പില്ലാതെ ചവിട്ടിയപ്പോ അറപ്പു തോന്നിയെങ്കിലും കാര്യമാക്കാതെ നടന്നു മാഞ്ചുവട്ടിലെത്തി….മരത്തിൽ കയറി കണ്ണിമാങ്ങായെക്കാൾ മൂപ്പുകൂടിയ മൂന്നു നാല് കുല ഒടിച്ചെടുത്തു…
അലക്കുന്നതിനിടെ മുഴുവൻ അവൾക്കിട്ടെങ്ങനെ പണി കൊടുക്കാം എങ്ങനെ വീട്ടിന്നു ചാടിക്കാം എന്നതാണ് ആലോചന…
“അങ്ങനൊരു സിറ്റുവേഷനിൽ എല്ലാരുടെ കെട്ടിച്ചൂന്ന് വച്ച് അവൾക്കിങ്ങനെ വന്നു കിടക്കണ്ട കാര്യമെന്താ….അലന്ന പെണ്ണ്…ഉളുപ്പില്ലേ….”
കെട്ടുപ്രായം തികഞ്ഞ പെണ്ണിന്റെ മുറീൽ അതും കല്യാണം ഉറച്ചു വച്ച പെണ്ണിന്റെ…പാതിരക്ക് കേറീട്ട് വാളും വെച്ച് അവിടെ കിടന്നുറങ്ങീത്തും പോരാ രാവിലെ അവൾ വിളിച്ചിട്ടാണെഴുന്നള്ളിയെന്ന് പറഞ്ഞു അവൾടെ character assassination ഉം കൂടെ നടത്തി അതും തികയാഞ്ഞിട്ട് ആ മാളികേന്ന് കെട്ടിയെടുത്തീ കുടിലിൽ കൊണ്ടിട്ടേച്ചു നിന്ന് കൊണയടിക്കുന്നോ മലരേന്ന് മനസാക്ഷി……..ആ പ്ലാനിങ് അവിടെ വിട്ടു….
ആ frustration ജീൻസ് കല്ലിൽ രണ്ട് തല്ലു തല്ലി തീർക്കാൻ നോക്കിയപ്പോ ബട്ടൺ അടിക്കുന്ന സൗണ്ട്…ആയിരത്തഞ്ഞൂറിന്റെ സാധനമാ..ഒന്നൊന്നര ദിവസം പണിയെടുക്കണം…വേണ്ട…അലക്കു പതിയെ ആക്കി….
ഉള്ളം കൈ നോക്കുമ്പോൾ തഴമ്പൊക്കെ കുതിർന്നിരിപ്പുണ്ട്…ആ കല്ലിൽ തന്നേ കുറച്ചുരച്ചു കളഞ്ഞു…
കുളിയും കഴിഞ്ഞ് ഉണങ്ങികിട്ടാനായി പാറപ്പുറത് ആദ്യമേ വിരിച്ചിട്ട മുണ്ടെടുത്തുടുത്തു..ബക്കറ്റിൽ തുണി തിക്കിനിറച്ചു ഒരു കയ്യിൽ മാങ്ങാകുലയുമെടുത്തു തിരിച്ചു കയറി…
വീട്ടിൽ എത്തിയപ്പോളേക്കും മുടിയുണങ്ങി മേലെല്ലാം വിയർത്തു…അല്ലേലും നടന്നു ഇവിടെ എത്തുമ്പോളേക്ക് കുളിച്ച ഫീൽ പോകും…
വിറകുപുരയുടെ ഭിത്തിയിൽ നിന്നും ആണിയടിച്ചു കുറച്ച് അകലത്തുള്ള കാപ്പിയിലേക്കും അടുത്തുള്ള ഇലുമ്പൻ പുളിമരത്തിലേക്കും അഴ കെട്ടിയിട്ടുണ്ട്…
വിരിക്കാൻ ചെന്നതും അവളുടെ ചുരിദാർ ടോപ്പും ലെഗ്ഗിൻസ് ഉം ടവലും വിരിച്ചിട്ടിട്ടുണ്ട്…ഉണങ്ങിയെന്ന് തോന്നുന്നു..
അവനാ ടോപ്പിൽ പിടിച്ചു അഴയിലൂടെ തന്നെ അരികിലേക്ക് വലിച്ചിടാൻ നോക്കി..
നീങ്ങുന്നില്ല…
ചുരിദാർ പൊക്കി നോക്കിയപ്പോ അതിനടിയിൽ അവളുടെ പാന്റീയും ബ്രായും..
“അയ്യേ….”
ആഹ…ക്ലിപ്പൊക്കെ ഇട്ട് ചുരിദാറിനടിയിൽ സേഫ് ആയിട്ട് വിരിച്ചേക്കുവാണ്…
ഇവക്കിതെന്താ…ഇവിടിപ്പോ ആര് കാണാൻ…ഓഹ് ഞാൻ കാണാണ്ടിരിക്കാൻ….
മറുത മോൾക്ക് നാണമോ…ഓർത്തിട്ട് തന്നെ ഓക്കാനം വരുന്നു…
ചുണ്ടുകോട്ടിയവൻ ക്ലിപ്പൂരിയെടുത്തു ടോപ് കൂട്ടിപിടിച്ച് എല്ലാംകൂടെ അറ്റത്തേക്ക് വലിച്ചിട്ടു…

Addict ayi storykk vegam next part idu