“തന്നതാനങ്ങ് പോയേച്ചാ മതി….ഞാൻ ഇച്ചിരി കൂടെ കഴിഞ്ഞേ ഉള്ളൂ മായമ്മേന്റെ ഒക്കെ കൂടെ…അതുവരെ കിച്ചൂട്ടൻ നിന്നോളും എന്റൊപ്പം അല്ലേടാ…”
“ആം…..അമ്മുച്ചേച്ചി എനിക്ക് ഐസ്ക്രീം വാങ്ങിത്തരും അതും തിന്നിട്ട് നമുക്ക് പോകാം…”
“നിനക്ക് ഒന്നല്ല പത്തെണ്ണം ഞാൻ വാങ്ങിത്തരും….നീ വാടാ….” അവന്റെ കയ്യും പിടിച്ച് കുറച്ചുമാറി കാണുന്ന ഐസ്ക്രീം വണ്ടിക്ക് അരികിലേക്ക് നടന്നു….
ചിന്നുവിന്റെ ഫോണിലേക്ക് വൈഷ്ണവിന്റെ കോളും വന്നു….
വഴിപാടിന്റെ രസീത് കുറ്റി തീർന്നതു കൊണ്ട് അതച്ചടിച്ചു വച്ചത് വീട്ടിൽ നിന്ന് എടുക്കാൻ വന്നതായിരുന്നു ഹരി….
2,3 ദിവസം മുന്നേ ചെയ്യിപ്പിച്ചുവച്ചതാ തിരക്കിനിടയിൽ മറന്നുപോയി…
അമ്മുവും അർച്ചനയും കിച്ചുവും വീട്ടിൽ എത്തിയിരുന്നു…ഇടയ്ക്ക് ഓട്ടോ പറഞ്ഞുവിടാൻ പറഞ്ഞു ചിന്നു വിളിച്ചപ്പോൾ അവൻ പറഞ്ഞുവിട്ടിരുന്നു…
“ഇത്ര പെട്ടെന്ന് കിടന്നോ…” ലൈറ്റ് ഒന്നും കാണാഞ്ഞിട്ട് ഓർത്തു..
ഒന്നുടെ നോക്കുമ്പോൾ അവന്റെ മുറിയിൽ ലൈറ്റ് ഉണ്ട്…
ഹരി തിണ്ണയിലെ ലൈറ്റ് ഇട്ട് അകത്തേക്ക് കയറി…
കിച്ചു ആ മുറിവാതിലിലെ കട്ടിളപ്പടിയിൽ ഇരുന്നു കാറോടിക്കുന്നുണ്ട്….
അകത്തേക്കുകയറിയപ്പോൾ അമ്മു കട്ടിലിൽ കാൽമുട്ടിൽ കൈപിണച്ചുവച്ചു മുഖം പൂഴ്ത്തിയിരിപ്പുണ്ട്…ചിന്നുവും മുഖം തരുന്നില്ല…അമ്പലത്തിൽ വന്ന അതേ വേഷം രണ്ടിനും..
നേരത്തെ പറഞ്ഞുവിട്ടതിന്റെ പിണക്കമാവും…
“ച്യാച്ചിമാർ രണ്ടും സമരത്തിലാ…”
ഒന്നും മിണ്ടുന്നില്ല…
“മണിയോൻപത് വരേ കറങ്ങീലെ…അത്രക്കുള്ളതേ ഉള്ളൂ….ഉത്സവാ…കുടിച്ചുമറിഞ്ഞു നടക്കണവന്മാർ വേറെ…ഇത്രക്കും മോന്ത കേറ്റിയിരിക്കാൻ പാകത്തിനുള്ളജോന്നും ഇല്ല….” അവൻ അലമാര തുറന്ന് എടുക്കുന്നതിനിടയിൽ പറഞ്ഞു….
“അമ്മു ചേച്ചി കരയാ….”
അത്രനേരം വണ്ടിയോടിച്ചോണ്ടിരുന്ന കിച്ചു ബെഡിലേക്ക് കയറിയിരുന്നു പറഞ്ഞു…
“കുറച്ചു കരയുന്നെ നല്ലതാ….അതുമിങ്ങനെ കാര്യമില്ലാത്ത കാര്യത്തിനാകുമ്പോ കുറച്ചൂടെ ബെസ്റ്റാ….”
അതും പറഞ്ഞു രസീത് കുറ്റി മുണ്ടിന്റെ ചുറ്റിനിടക്ക് മുറുക്കി വെച്ച് ഇറങ്ങാൻ തുടങ്ങിയതും അവളുടെ ഏങ്ങൽ ചീളവന്റെ കാതിൽ പതിച്ചു….
ഹരിക്ക് കലി കയറി…
“ഇതിനും മാത്രം കിടന്ന് മോങ്ങാൻ എന്തിരിക്കുന്നെടി….ഞങ്ങള്ക്ക് കുറച്ച് തിരക്കാ…നിന്നെയൊന്നും നോക്കാൻ നേരം കിട്ടില്ല…രണ്ട് ദിവസം കഴിയട്ടെ എവിടെ വേണേൽ വിടാം…ഈ തിരക്കൊന്നോതുങ്ങട്ടെ…”
“മാമനെന്തിനാ ചേച്ചിയേ വഴക്ക് പറയണേ….ആ ചേട്ടനെയല്ലേ…പറഞ്ഞതീരും മുൻപേ ചിന്നു അവന്റെ വായ്പൊത്തി…കട്ടിലിൽ ഇരിക്കുന്നവളുടെ അടക്കിപിടിച്ച ഒരേങ്ങൽ കൂടെ അവൻ കേട്ടു…
”ഒന്നുല്ല ഹരിയേട്ടാ….അമ്മുന് നല്ല തലവേദനയാ…അതോണ്ടാ….വരുമ്പോ പാരസെറ്റമോൾ വാങ്ങീട് വരാമോ തീർന്നുപോയി….“
അവളുടെ ഒറ്റ ശ്വാസത്തിലെ പറച്ചിൽ കേട്ടപ്പോളെ കള്ളമാണെന്ന് അവനു തിരിഞ്ഞു…
”ചിന്നൂ….എന്താ കാര്യം…ആരെങ്കിലും എന്തെങ്കിലും പറഞ്ഞോ…“ ഒളിഞ്ഞും തെളിഞ്ഞും നാട്ടുകാർ പറയുന്നത് അവനും കുറച്ചൊക്കെ കെട്ടിട്ടുള്ളതാണ്…അതിനുള്ള മറുപടി അവൻ കൊടുക്കുമെങ്കിലും ഇവൾ കേട്ടാൽ കേട്ടപാടെ പോരുകെ ഉള്ളുന്നും നാക്ക് തന്റടുക്കൽ മാത്രേ ഉള്ളെന്നും അവനു മനസിലായ കാര്യമാണ്…
”ഹേയ്…ഇല്ലില്ല…ഇവൾക്കാ ലൈറ്റും പിന്നേ ഐസ്ക്രീംമും തണുപ്പും ഒക്കെക്കൂടെ തലവേദന…
“അല്ല മാമാ….
കിച്ചു ഇടയ്ക്ക് കയറി. …
”ഒരു ചേട്ടൻ ഐസ്ക്രീം കടേടെ അവിടെവച്ചു അമ്മുചേച്ചിടെ ഇവിടെ പിടിച്ചു…അതാ….അപ്പൊ തൊട്ട് കരയുവാ…“ അവന്റെ ചന്തിക്ക് നേരെ കൈകാണിച്ചു പറയുന്നുണ്ട്….
ചിന്നു കണ്ണിറുക്കിയടച്ചു….തീർന്നു…
”ആര്….“
ചിന്നു പേടിയോടെ അവനെ നോക്കി….മുഷ്ടി ചുരുട്ടിപിടിച്ചിരിക്കുന്നു…ഉള്ളിലെ കലികൊണ്ടോ കഴുത്തിലെ ഞരമ്പ് തുടിച്ചു നിൽക്കുന്നു…കണ്ണ് ചുരുക്കിപിടിച്ചു അമ്മുവിനെതന്നെ ആണ് നോട്ടം…

Addict ayi storykk vegam next part idu