.
.
.
.
അമൽ : നാളെ നേരം വെളുത്ത ആ മൈരൻ്റെ കല്യാണം ആണ് ലെ..! നമ്മളെ ഒന്ന് കാണാൻ പോലും ആ പട്ടി പൂറൻ വന്നില്ലല്ലോ…!
കല്യാണത്തിന് വന്നിട്ട് കാശി കാണാൻ വരാത്തതിൽ ഉള്ള പരിഭവം അമല് പറഞ്ഞ് നിറുത്തി..!
നീരജ് : വിടളിയാ..! കല്യാണ പയ്യനല്ലേ, വേറെയും ആൾക്കാർ ഉണ്ടാവില്ലേ…അവൻ ബിസി ആയിരിക്കും.
വിഷ്ണു : നിങ്ങളെ കാര്യമായി ഗൗനിക്കാൻ ഇവിടെ ഞാനില്ലേ ബ്രോ…🫴🤗
അമൽ : എന്നാലും ഈ മൈരനെയൊക്കെ എങ്ങനെടെ പെണ്ണ് സെറ്റായത്…🫠
വിഷ്ണു : അറേഞ്ച്ഡ് മാര്യേജ് ആണ്…! വീട്ടുകാർക്ക് ഇഷ്ടമായി അവർ തീരുമാനിക്കുന്നു..അത്രെ ഉള്ളു.
അമൽ : അങ്ങിനെ പണ അല്ലാണ്ടീ മുണ്ടയ്ക്കൊക്കെ ആര് പെണ്ണ് കൊടുക്കാൻ..!
നീരജ് : അത് വിട്..! കക്ഷി എങ്ങിനെ ഉണ്ട്..! കൊള്ളാവോ..🤗
അമൽ : ചിമിട്ട് ഐറ്റം ആയിരിക്കും അതായിരിക്കും ആ നായി സമ്മതിച്ചത്..! നിൻ്റെ അഭിപ്രായത്തിൽ എങ്ങിനെ ഉണ്ടളിയ.
വിഷ്ണു : ഞാൻ കണ്ടിട്ടില്ല…! കാണാനൊരു മെനയൊക്കെ ഉണ്ടായിരിക്കും…ഇല്ലാതെ എല്ലാർക്കും ഓക്കേ ആവിലല്ലോ..! ഇവിടെ അടുത്തുള്ള പ്രൈമറി സ്കൂളിലെ ടീച്ചറോ മറ്റോ ആണ്..!
നീരജ് : ഹം…! നമ്മുടെ കുട്ടിയും ടീച്ചർ ആണെ…🫰🏻
അമൽ : ഹ…എന്ന പിന്നെ കിടന്നാലോ…
( കുറ്റാക്കൂരിരുട്ട്….)
>>> 2:45
വിഷ്ണു : ഞാൻ അവളെ വിട്ടുകളയാൻ പാടിലായിരുന്നു ലെ..🙂
അമൽ : 👀😐
നീരജ് : അങ്ങനെ ഒന്നുമില്ല…!
വിഷ്ണു ഫിംഗർ വച്ച് അവൻ്റെ ഫോൺ തുറന്നു..! ഗാലറിയിൽ അവനും സ്വപ്നയും കൂടി ഇരിക്കുന്ന ഫോട്ടോ എടുത്തു..! സ്വപ്നയെ സൂം ചെയ്തു…അവൻ ഇരുന്ന് വിതുംബാൻ തുടങ്ങി..!
അമൽ : നി എനിക്ക് ഒന്നൂടി ഒഴി അളിയാ…! ഞാൻ ഇതൊന്ന് കണ്ടു പുളകം കൊള്ളട്ടെ…😄
നീരജ് : 🙂എന്തോന്ന് മൈരെ…?
വിഷ്ണുൻ്റെ സങ്കടത്തിലും ചിരി കണ്ടത്താൻ അമലിനെ കൊണ്ട് മാത്രേ പറ്റു..!
അമൽ : പിന്നലാതെ …! ഈ കൊച്ച് പുണ്ട വെറുതെ ഇരുന്ന വള്ളി തലയിൽ എടുത്ത് വെക്കുന്നതല്ലേ..! വെറും ഷോ…,ഷോ എന്ന് പറഞ്ഞ പോര പട്ടി ഷോ…😅
നീരജ് : 🙌😅
വിഷ്ണു : ചിരിക്കാൻ മാത്രം ഒന്നുല്ല..! 🥵
വിഷ്ണു തലപൊക്കി പറഞ്ഞു.
വിഷ്ണു : അളിയാ നീരജെ…! നി വേഗം അവളോട് കാര്യങ്ങളവതരിപ്പിക്കാൻ നോക്ക്..! ഇല്ലേ എൻ്റെ അവസ്ഥ ആവും..! അതാർക്കും പറഞ്ഞാലും മനസ്സിലാവാൻ പോണില്ല..! പിന്നെ നി പറഞ്ഞതാ ശെരി , ഞാൻ സ്വപ്നയെ വിളിക്കാൻ പോവ..! എനിക്കവളെ വേണം എൻ്റെ പഴയ സ്വപ്ന ആയിട്ട്..! ഈഗോയും മൈരുമൊക്കെ പോട്ടെ പുല്ല്..
അമൽ : സുഭാഷ് …സുഭാഷ്👏
.
.
.
.
.
പിന്നെയും വെള്ളമടി തുടർന്ന്…! മദ്യം അതിൻ്റെ പൂർവ്വ ശക്തിയും കൈ വരിച്ച് തലയ്ക്ക് പിടിച്ചു..! അതിൻ്റെ ഇടയിൽ വാളും വച്ച് ശൂന്യതയിലേക്ക് ഞാൻ ഗാഢമായ നിദ്രയിലേക്ക് പോയി..! ഒപ്പം അവരും…!
>>> 3:41
അമൽ : ഡാ… നീരജെ…! മൈരെ എഴുന്നേൽക്ക്..
അമലിൻ്റെ കുലുക്കിയുള്ള വിളിയിൽ ആയിരുന്നു ഞാൻ ഉണർന്നത്…! അത്യാവശ്യം നല്ല മഞ്ഞുള്ളത് കൊണ്ട് ശരീരം ആകെ തണുത്ത മരവിച്ചിരുന്നു..! അടിച്ച സാധനത്തിൻ്റെ പവർ കൊണ്ടാണോ , അതോ ഉറക്കം വിട്ട് പോകാത്തത് കൊണ്ടാണോ എന്തോ ഞാൻ എഴുന്നേൽക്കാൻ ശ്രമിക്കുന്നത് വലിയ ലാഗ് ഫീൽ ചെയ്തു..!
അമൽ : വേഗം വന്ന് കേറ് മൈരെ..!
അമലിൻ്റെ ഉയർന്ന ശബ്ദത്തിൽ ഞാൻ കിട്ടിയ വെള്ളവും അകത്താക്കി ബൈക്കിൻ്റെ പിന്നിലേക്ക് കേറി..! ഹാങ് ഓവറും ഉറക്കക്ഷീണവും തണുപ്പും എല്ലാം കൊണ്ടും ചുറ്റിൽ നടക്കുന്നത് എല്ലാം ഒരു ട്രാൻസ് മൂഡിൽ കേൾക്കുന്നത് പോലെ അവ്യക്തവും നേരിയതുമായിരുന്നു..!
