>>>20:19
രവി : അശോകനെ വിളിച്ചിട്ടുണ്ട് വരാ പറഞ്ഞു..!
രവിയേട്ടൻ എൻ്റെ മുഖത്ത് നോക്കി പറഞ്ഞു.
നീരജ് : അവൻ വരട്ടെ..! അതിന് എന്നെ നോക്കിയിട്ട് എന്താ കാര്യം..!👀
കുറച്ച് നേരത്തെ കാത്തിരിപ്പിന് ശേഷം അശോകൻ വന്നു..! വലിയ തെളിച്ചം ഒന്നുമില്ലായിരുന്നു മുഖത്ത്..!
അശോകൻ : ഡാ..ഒരു തൊണ്ണൂറ് ഒഴി..😒
വന്നപാടെ അശോകൻ ഞങ്ങളോടായി പറഞ്ഞു..! ആൻ്റപ്പൻ ഒരു തൊണ്ണൂറ് ഒഴിച്ച് അശോകനെ കൊടുത്തു..! അശോകൻ അത് ഒറ്റ വലിക്ക് അകത്താക്കി..!
അശോകൻ : എഹ്..!
അശോകൻ നാവും ചുണ്ടും നക്കി നുണഞ്ഞു .
നീരജ് : ഇന്നാ ഇത് കഴി..!
ഞാൻ അശോകനെ നേരെ ടച്ചിംഗ്സായ മിച്ചർ നീട്ടി..! ഒരു പിടി മിചർ വാരി അശോകൻ വായിൽ ഇട്ടു..!
അശോകൻ : രവി ഏട്ടാ നാളെ ഞാൻ പണിക്ക് വരട്ടെ…!
മിച്ചറ് ചവച്ചിറക്കികൊണ്ട് അശോകൻ ചോദിച്ചു..!
രവി : നി വാടാ മോനേ..! നിനക്കില്ലാത്ത പണിയാ..😄
അശോകൻ പിന്നെയും അവൻ്റെ സങ്കടങ്ങൾ എണ്ണി എണ്ണി പറഞ്ഞു കൊണ്ടിരുന്നു..! അശോകനെ പിന്നാലെ ഞങ്ങളും ഓരോ ഓരോ പെഗ് വീതം അടിച്ചു..! പെഗ്ഗിൻറെ എണ്ണം കൂടുന്നതിനെ അനുസരിച്ച് മദ്യത്തിൻ്റെ അളവും കുപ്പിയിൽ കുറഞ്ഞ് കുറഞ്ഞ് വന്നു..! അങ്ങനെ അന്നത്തെ വെള്ളമടിപാർട്ടി അവിടെ അവസാനിച്ചു..! ഒടുവിൽ രവിയെട്ടൻ്റെ നിർദ്ദേശ പ്രകാരം ഞാൻ അശോകനെ അവൻ്റെ വീട്ടിൽ കൊണ്ടാക്കാനായി ബൈക്ക് എടുത്തു..! ഞാൻ വണ്ടിയിൽ കയറി ഇരുന്നിട്ടും അവൻ നിലത്ത് തന്നെ ഇരിപ്പായിരുന്നു.
അശോകൻ : അളിയാ..! അളിയാ..
നീരജ് : പറ മൈരാ..!
ബൈക്ക് സീറ്റിൽ ഇരുന്നുകൊണ്ട് ഞാൻ അശോകനോടായി പറഞ്ഞു.
അശോകൻ : മൈരെ.., നിനക്കെന്നോട് ദേഷ്യം ആണ ..! 🙂
പുറത്ത് കൈ വച്ച് കൊണ്ട് അശോകൻ ചോദിച്ചു.
നീരജ് : എന്തിനെ..! നടക്കണ്ടത് ഒക്കെ നടന്നു അത്രെ ഉള്ളു..!
അശോകൻ : അളിയാ..! നിനക്കവളെ ഇഷ്ടായിരുന്നു ലെ ..! ഞാൻ അറിഞ്ഞില്ലടാ അപ്പോഴത്തെ അവസ്ഥയിൽ ഞാൻ എന്തൊക്കെയോ അവൾടെ വീട്ടി പോയി പറഞ്ഞു..!
നീരജ് : പോ.. മൈരെ..! അതീ ആൻ്റപ്പൻ വെറുതെ അന്ന് പറഞ്ഞതല്ലേ..! എനിക് ഇഷ്ടാണെ ഞാൻ ഇങ്ങനെ നടക്കോ..! അപ്പോ പോയി പറയില്ലേ..
ഞാൻ ആൻ്റപ്പനെ നോക്കി കണ്ണ് അടച്ച് കാണിച്ചു..!
നീരജ് : പറ മൈരെ..അങ്ങോട്ട് എനിക്കവളോട് ഒരു അണ്ടിയും ഇല്ലെന്ന്..😹
ഞാൻ ചാവി തിരിച്ച് കിക്കർ ചവിട്ടി..!
അശോകൻ : പക്ഷെ ഞാൻ പെട്ടു അളിയാ..! അവളിപ്പോ എൻ്റെ തലയിലാ..! അല്ല ഞാനിപ്പോ അവൾടെ തലയിലാ..😂
അവൻ എൻ്റെ പിന്നില്ലായി കേറിയ ശേഷം പറഞ്ഞു.
രവി : അശോക കഴിഞ്ഞത് കഴിഞ്ഞു..! ഇനി അതിനെ കുറിച്ച് ഓർക്കണ്ട..! നി അവളെയും കൂട്ടി ഒരു ജീവിതം അങ്ങ് ജീവിച്ച് കാണിക്ക്..!
അശോകൻ പിന്നെയും ബൈക്കിൻ്റെ പിന്നിൽ നിന്നും ഇറങ്ങി..!
നീരജ് : ഇവനിത്..😕
അശോകൻ : എല്ലാരുടെയും മുന്നി നാണം കെട്ടു..! നാണം കെട്ട് നാറി..🥹..! നി ഒന്നൂടെ ഒഴി അളിയാ..
അശോകൻ ആൻ്റപ്പനെ നോക്കി പറഞ്ഞു..!
ആൻ്റപ്പൻ : സാധനം കഴിഞ്ഞു..! ഇനി വേണേൽ വാങ്ങണം..
അശോകൻ : വാങ്ങ്..എനിക്കിപ്പോ.. ഇരുന്നു കരയണം..
നീരജ് : എന്തിനെ മൈരെ..😹
അശോകൻ : അളിയാ.. ഞാന്
നീരജ് : നീയൊരു മൈരും പറയണ്ട..! മൂടിയിട്ട് കേറ്..😹
അവൻ കേറിയതും ഞാൻ ബൈക്ക് മുന്നോട്ട് എടുത്തു.
ഞാൻ അശോകൻ്റെ വീടിൻ്റെ മുൻപിൽ കൊണ്ടുപോയി വണ്ടി നിറുത്തി..!
അശോകൻ : വാടാ കേറിയിട്ട് പോവ…😃
വണ്ടിയിൽ നിന്ന് ഇറങ്ങിയപാടെ അശോകനെ എന്നൊടായി പറഞ്ഞു.! അപ്പോഴായിരുന്നു ജനൽ പഴുതിലൂടെ നീതുനെ കണ്ടത്..! ഒരിക്കെ ആശിച്ചതാണെങ്കിലും ഇങ്ങനെ കാണേണ്ടി വരുമെന്ന് ഞാൻ ജീവിതത്തിൽ പോലും കരുതിയിട്ടില്ല..! എനിക്കെന്തോ ഒരു തരം നിർവികാരത വന്ന് നിറഞ്ഞത് പോലെ..! ചീവിടിൻ്റെ കരച്ചലിലെവിടെയോ എൻ്റെ ആത്മരോദനം അലിഞ്ഞു ചേർന്നു..!
